നിങ്ങൾ വിസ്മരിക്കരുതാത്ത ഒരു തീയതി
തന്റെ മരണത്തിന്റെ തലേ വൈകുന്നേരം യേശു പുളിപ്പില്ലാത്ത ഒരു കഷണം അപ്പവും ഒരു കപ്പ് വീഞ്ഞും തന്റെ അപ്പോസ്തലൻമാരുമായി പങ്കിട്ടശേഷം ഇപ്രകാരം പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.”—ലൂക്കൊസ് 22:19.
ഈ വർഷം ആചരണം ഏപ്രിൽ 14 വെള്ളിയാഴ്ച സൂര്യാസ്തമയ ശേഷമാണ്. യേശുവിന്റെ കൽപ്പനയുടെ ഫലമായി ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളും താത്പര്യക്കാരും യേശു നിർദേശിച്ച രീതിയിൽ ഈ സ്മാരകം ആവർത്തിക്കുന്നതിനായി ഈ പ്രത്യേക രാത്രി കൂടിവരും. ഞങ്ങളോടു ചേരുന്നതിന് നിങ്ങളെ അത്യന്തം ഊഷ്മളമായി ക്ഷണിക്കുന്നു. യോഗത്തിന്റെ കൃത്യ സമയവും സ്ഥലവും അറിയുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ദയവായി ബന്ധപ്പെടുക.