“അദ്ദേഹത്തെക്കൂടാതെ വളരുന്നതു വളരെ പ്രയാസമായിരിക്കുന്നു”
“നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന നമ്മുടെ ഏററവും ഒടുവിലത്തെ കൺവെൻഷൻ റിലീസ് വായിച്ചശേഷം ഇത്ര വികാരാത്മകമായി എഴുതിയിരിക്കുന്നതും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമായ ഒരു ലഘുപത്രികക്ക് അഗാധവും ഹൃദയംഗമവുമായ നന്ദി പ്രകടമാക്കുന്നതിനു ഞാൻ എഴുതുകയാണ്.
“എനിക്ക് 18 വയസ്സുണ്ട്. എനിക്ക് എട്ടു വയസ്സായിരുന്നപ്പോൾ എന്റെ അപ്പൻ ഒരു കാറപകടത്തിൽ മരിച്ചു. ഇതു പത്തു വർഷം മുമ്പായിരുന്നെങ്കിലും എനിക്ക് അദ്ദേഹത്തെസംബന്ധിച്ച് ഇപ്പോഴും ഒരു ഏകാന്തത അനുഭവപ്പെടുന്നു. അദ്ദേഹത്തെക്കൂടാതെ വളരുന്നതു വളരെ പ്രയാസമായിരിക്കുന്നു. അദ്ദേഹത്തോടു പറയാനും അദ്ദേഹവുമായി പങ്കിടാനും അദ്ദേഹത്തെക്കുറിച്ചു മനസ്സിലാക്കാനും ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. യഹോവയുടെ സ്നേഹനിർഭരമായ പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ഓർപ്പിക്കപ്പെടുന്നത് എത്ര അവിശ്വസനീയമായി ആശ്വാസം പകരുന്നതാണ്! അത് എന്റെ കണ്ണിൽ കണ്ണുനീർ നിറയ്ക്കുന്നു. എന്റെ പ്രത്യാശയെ പുതുക്കിയതിനു നിങ്ങൾക്ക് ഒരിക്കൽകൂടെ നന്ദി.”—ഓസ്ട്രിയായിലെ ഒരു യുവസാക്ഷി.
വാച്ച്ററവർ സൊസൈററിയുടെ ന്യൂയോർക്ക് ആഫീസുകളിൽ ഇതുപോലെയുള്ള ഡസൻകണക്കിനു കത്തുകൾ കിട്ടിയിരിക്കുന്നു. ഇപ്പോൾ 18 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ 32-പേജ് ലഘുപത്രിക ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസം പകരുന്നുണ്ട്. മരണമടഞ്ഞ ഒരു പ്രിയപ്പെട്ട ആളെക്കുറിച്ചു നിങ്ങൾ ദുഃഖിക്കുന്നുണ്ടെങ്കിൽ, Watch Tower, H-58 Old Khandala Road, Lonavla 410401, mah., India-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതിക്കൊണ്ട് ഈ പ്രസിദ്ധീകരണത്തിന്റെ ഒരു പ്രതി അയച്ചുതരാൻ അപേക്ഷിക്കുന്നതിനു മടിക്കരുത്.