വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 2/22 പേ. 23-27
  • റഷ്യയിലേക്കൊരു മടക്കയാത്ര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • റഷ്യയിലേക്കൊരു മടക്കയാത്ര
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഞങ്ങളുടെ മനസ്സിൽ റഷ്യ തങ്ങിനി​ന്നു
  • സ്‌നേ​ഹ​സ​മ്പ​ന്ന​മായ ഒരു റഷ്യൻ കുടും​ബം
  • നല്ല ബൈബിൾ ഗ്രാഹ്യ​മു​ള്ള​വർ
  • ആദിമ ക്രിസ്‌ത്യാ​നി​ത്വ​ത്തോ​ടു താരത​മ്യം ചെയ്യു​മ്പോൾ
  • വളർച്ച​യ്‌ക്കൊ​പ്പം എത്താനുള്ള പെടാ​പ്പാട്‌
  • റഷ്യക്കാർ ആരാധനാസ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു
    ഉണരുക!—2000
  • മോസ്‌കോ
    ഉണരുക!—1997
  • ഒരു നീണ്ട നിയമയുദ്ധം വിജയം കണ്ടു!
    2011 വീക്ഷാഗോപുരം
  • ആത്മാർപ്പണത്തിന്റെ മാതൃകകൾ—റഷ്യയിൽ
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1995
g95 2/22 പേ. 23-27

റഷ്യയി​ലേ​ക്കൊ​രു മടക്കയാ​ത്ര

മുൻ സോവി​യ​ററ്‌ യൂണി​യ​നി​ലെ ഏററവും വലിയ മാററ​ങ്ങ​ളി​ലൊ​ന്നു മതത്തെ​ക്കു​റി​ച്ചു ചർച്ച ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മാണ്‌. ബൈബിൾ പഠിപ്പി​ക്ക​ലു​കൾ പരി​ശോ​ധി​ച്ചു​നോ​ക്കാൻ ആ സ്വാത​ന്ത്ര്യ​ത്തെ പല റഷ്യാ​ക്കാ​രും ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒടുവിൽ ഫലമോ, ആധുനി​ക​നാ​ളി​ലെ ഒരത്ഭുതം.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ​റി​മൂന്ന്‌ ജൂലൈ 28. അന്ന്‌ എന്നെ അമ്പരപ്പിച്ച ഒരു സംഭവ​മു​ണ്ടാ​യി, രാവി​ലത്തെ ന്യൂ​യോർക്ക്‌ ടൈംസ്‌ എടുത്തു നോക്കി​യ​പ്പോൾ അതാ മുൻപേ​ജിൽത്തന്നെ മോസ്‌കോ​യിൽവെച്ച്‌ എടുത്ത വലിയ ഒരു സ്‌നാ​പ​ന​ച്ച​ട​ങ്ങി​ന്റെ ചിത്രം! അതിൽ ചിത്ര​ക്കു​റി​പ്പാ​യി ഇങ്ങനെ എഴുതി​യി​രു​ന്നു: “റഷ്യയിൽ മതത്തിന്റെ കെട്ടഴി​ച്ചു​വി​ടൽ മതപരി​വർത്തനം ചെയ്‌ത​വരെ യഹോ​വ​യു​ടെ സാക്ഷികൾ എന്നനി​ല​യി​ലുള്ള കൂട്ടസ്‌നാ​പ​ന​ത്തി​നു വേണ്ടി മോസ്‌കോ​യി​ലെ ലോ​ക്കോ​മോ​ട്ടീവ്‌ സ്‌റേ​റ​ഡി​യ​ത്തി​ലേക്കു കൂട്ടി​വ​രു​ത്തി.”

ഞാനും ഭാര്യ​യും റഷ്യയിൽനി​ന്നു മടങ്ങി​വ​ന്നതു തലേദി​വസം മാത്ര​മാ​യി​രു​ന്നു. 1,489 പേരുടെ ആ സ്‌നാ​പ​ന​സ​മ​യത്ത്‌ ഞങ്ങൾ സന്നിഹി​ത​രാ​യി​രു​ന്നു. റഷ്യാ​ക്കാർ കാട്ടിയ ക്രിസ്‌തീയ സ്‌നേ​ഹ​വും ആത്മീയ കാര്യ​ങ്ങ​ളി​ലുള്ള അവരുടെ താത്‌പ​ര്യ​വും വാസ്‌ത​വ​ത്തിൽ ഞങ്ങളിൽ മതിപ്പു​ള​വാ​ക്കു​ക​യു​ണ്ടാ​യി. ഞായറാ​ഴ്‌ചത്തെ കൺ​വെൻ​ഷന്റെ സമാപന സെഷനെ തുടർന്നു​ണ്ടായ ഒരനു​ഭവം ഇതു ചിത്രീ​ക​രി​ക്കു​ന്നു.

മെ​ട്രോ​വ​ഴി ഞങ്ങൾ ഹോട്ട​ലി​ലേക്കു മടങ്ങും​നേരം, 18-ഓ 19-ഓ വയസ്സു പ്രായം തോന്നി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രന്റെ അടുത്താ​ണു ഞാനി​രു​ന്നത്‌. മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ? എന്ന റഷ്യൻ ഭാഷയി​ലുള്ള ബൈബിൾ ലഘുലേഖ ഞാൻ അദ്ദേഹ​ത്തി​നു കൊടു​ത്തു. അതിൽ ഒന്ന്‌ ഓടിച്ചു നോക്കി​യ​ശേഷം അദ്ദേഹ​മതു തന്റെ അമ്മയ്‌ക്കു കൈമാ​റി. അതു​കൊണ്ട്‌ ഞാനാ യുവാ​വി​നു വേറൊ​ന്നു കൊടു​ത്തു. അപ്പോൾ അയാൾ തുടക്ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ത്തി​ലേക്കു കൈചൂ​ണ്ടി, “ഒരു മനുഷ്യൻ മരിച്ചാൽ, അയാൾ വീണ്ടും ജീവി​ക്കു​മോ?” എന്നിട്ട്‌ സംശയം ധ്വനി​പ്പി​ക്കുന്ന സ്വരത്തിൽ ഇംഗ്ലീ​ഷിൽ ഇങ്ങനെ ചോദി​ച്ചു, “നിങ്ങൾ ഇതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?”—ഇയ്യോബ്‌ 14:14, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം.

അയാളു​ടെ നേർക്കു തിരിഞ്ഞ്‌ കണ്ണുക​ളിൽ നോക്കി​ക്കൊണ്ട്‌ ഉറച്ച ബോധ്യ​ത്തോ​ടെ ഞാൻ മറുപടി കൊടു​ത്തു: “ഞാൻ യഥാർഥ​ത്തിൽ അതു വിശ്വ​സി​ക്കു​ക​തന്നെ ചെയ്യുന്നു!” ഉടൻതന്നെ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ഇതേക്കു​റി​ച്ചു ചിന്തി​ക്കുക. ബുദ്ധി​ശ​ക്തി​യുള്ള, ചിന്തി​ക്കുന്ന ആളുകൾ എന്നനി​ല​യി​ലുള്ള നമ്മുടെ ജീവൻ ഒരത്ഭു​ത​മാണ്‌. ജീവനുള്ള മനുഷ്യ​രെന്ന നിലയി​ലുള്ള നമ്മുടെ ഉരുത്തി​രി​യ​ലി​നെ നിശ്ചയിച്ച നിയമ​ങ്ങൾക്ക്‌ ഉത്തരവാ​ദി​യായ ഒരു ഉന്നത വ്യക്തി ഉണ്ടായി​രി​ക്കണം. അതു​കൊണ്ട്‌ വീണ്ടും ജീവി​ക്കാ​നാ​യി മരിച്ച ഒരാളെ പുനർസൃ​ഷ്ടി​ക്കാൻ ആ ഉയർന്ന വ്യക്തിക്കു കഴിയു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു.”

ഉടൻതന്നെ ആ യുവാവ്‌ ആ ലഘുലേഖ വായി​ക്കാൻ തുടങ്ങി. അതു വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ റഷ്യൻ ഭാഷയി​ലുള്ള, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രിക ഞാൻ അയാൾക്കു കൊടു​ത്തു. കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ അയാൾ ആഗ്രഹി​ച്ചു, എന്നാൽ അടുത്ത സ്‌റേ​റ​ഷ​നിൽ ഞങ്ങൾക്ക്‌ ഇറങ്ങേ​ണ്ടി​യി​രു​ന്നു. ആ യുവാ​വി​നും മാതാ​വി​നും അന്നു രാത്രി ഒരു ട്രെയിൻ പിടി​ക്കേ​ണ്ടി​യി​രു​ന്നെ​ങ്കി​ലും, കുറെ സമയ​ത്തേക്കു കൂടി ഞങ്ങളോ​ടു സംസാ​രി​ക്കാ​നാ​യി ഞങ്ങളി​റ​ങ്ങിയ സ്‌റേ​റ​ഷ​നിൽ ഇറങ്ങി. നമ്മുടെ ബൈബി​ള​ധ്യ​യന പരിപാ​ടി​യെ​ക്കു​റി​ച്ചു ഹ്രസ്വ​മാ​യി ചില കാര്യങ്ങൾ പറഞ്ഞ​ശേഷം, കൂടുതൽ വിവര​ങ്ങൾക്കാ​യി എഴുതേണ്ട മേൽവി​ലാ​സം ലഘുപ​ത്രി​ക​യു​ടെ പുറം​പേ​ജിൽനി​ന്നു ഞാൻ അയാൾക്കു കാട്ടി​ക്കൊ​ടു​ത്തു.

തൊട്ട​ടു​ത്ത ദിവസം​തന്നെ ഞങ്ങൾ റഷ്യയിൽനി​ന്നു പോന്നു, എന്നാൽ അതു​പോ​ലുള്ള അനുഭ​വങ്ങൾ ഞങ്ങളിൽ ഒരു മായാത്ത മുദ്ര​യാ​ണു പതിപ്പി​ച്ചത്‌.

ഞങ്ങളുടെ മനസ്സിൽ റഷ്യ തങ്ങിനി​ന്നു

മുൻ സോവി​യ​ററ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുള്ള നിരോ​ധനം 1991 മാർച്ചിൽ നീക്കം​ചെ​യ്യ​പ്പെ​ട്ട​ശേഷം സ്‌നാ​പ​ന​മേററ പുതി​യ​വ​രു​ടെ അവിശ്വ​സ​നീയ സംഖ്യ​യെ​ക്കു​റി​ച്ചു ഞങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നു. 1991-ലെ വേനൽക്കാ​ല​ത്തേ​ക്കാ​യി ഏഴു കൺ​വെൻ​ഷ​നു​കൾ സംഘടി​പ്പി​ക്ക​പ്പെട്ടു, 7,820 പേർ സ്‌നാ​പ​ന​മേ​ററു. പിന്നീട്‌ 1993-ലെ വേനൽക്കാല കൺ​വെൻ​ഷ​നു​ക​ളിൽ 11,238 പേർ സ്‌നാ​പ​ന​മേ​ററു, മോസ്‌കോ​യിൽ ഞങ്ങൾ സംബന്ധിച്ച കൺ​വെൻ​ഷ​നിൽ ഉൾപ്പെടെ.

സുവി​ശേ​ഷം പ്രചരി​പ്പി​ക്കാ​നുള്ള റഷ്യയി​ലെ സാക്ഷി​ക​ളു​ടെ തീക്ഷ്‌ണത റഷ്യൻ ജനങ്ങളിൽ പലരാ​ലും ശ്രദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യി​ട്ടില്ല. ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളോ​ടുള്ള റഷ്യാ​ക്കാ​രു​ടെ പ്രതി​ക​ര​ണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ അത്‌ അത്ഭുത​ക​ര​മാ​ണെന്നു തോന്നു​ന്നു.

ഞങ്ങൾ ഇങ്ങനെ ആശ്ചര്യ​പ്പെട്ടു, ‘അത്തരം ത്വരിത വളർച്ച എങ്ങനെ​യാ​ണു സാധ്യ​മാ​യി​രി​ക്കു​ന്നത്‌? ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​ക​ളിൽ ഈ റഷ്യാ​ക്കാർ എത്ര അവഗാ​ഹ​മു​ള്ള​വ​രാണ്‌?’

വീണ്ടും റഷ്യ സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ ഞങ്ങൾക്കുള്ള താമസ​സൗ​ക​ര്യ​ങ്ങൾ ക്രമീ​ക​രി​ക്കാ​മെന്നു മോസ്‌കോ​യിൽ താമസി​ക്കുന്ന ഒരു ദമ്പതികൾ പറഞ്ഞ​പ്പോൾ ഞങ്ങൾ യാത്ര​യ്‌ക്കുള്ള ആസൂ​ത്ര​ണങ്ങൾ ചെയ്‌തു​തു​ടങ്ങി. ബൈബിൾ സത്യങ്ങ​ളിൽ റഷ്യാ​ക്കാർക്കുള്ള അസാധാ​ര​ണ​മായ താത്‌പ​ര്യ​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലായ വിവരങ്ങൾ ഞങ്ങൾക്കു ലഭിച്ച​പ്പോൾ യാത്ര​യ്‌ക്കു വേണ്ടി​യുള്ള ഞങ്ങളുടെ ആകാംക്ഷ വർധിച്ചു.

സ്‌നേ​ഹ​സ​മ്പ​ന്ന​മായ ഒരു റഷ്യൻ കുടും​ബം

കയ്യിൽ സ്യൂട്ട്‌കെ​യ്‌സു​ക​ളു​മേന്തി ജൂലൈ 24-ന്‌ മോസ്‌കോ​യിൽ താമസി​ക്കാൻ പോകുന്ന സ്ഥലത്തു ഞങ്ങൾ കാലു​കു​ത്തി—രണ്ടാം നിലയി​ലെ ആ അപ്പാർട്ട്‌മെൻറ്‌ ഞങ്ങളുടെ സ്‌നേ​ഹി​തർ താമസി​ക്കുന്ന കെട്ടി​ട​ത്തിൽനി​ന്നു പത്തു മിനി​ററ്‌ നടന്നാൽ എത്താവുന്ന ദൂരത്താ​യി​രു​ന്നു. ഞങ്ങൾ താമസി​ക്കാൻ പോകുന്ന കുടും​ബ​ത്തി​ലെ 15 വയസ്സു​കാ​രി​യായ കാററിയ മാത്രമേ ഞങ്ങളെ സ്വീക​രി​ക്കാൻ വീട്ടിൽ ഉണ്ടായി​രു​ന്നു​ള്ളൂ. അതൊരു ഞായറാഴ്‌ച സായാ​ഹ്ന​മാ​യി​രു​ന്നു, മററുള്ള കുടും​ബാം​ഗങ്ങൾ അപ്പോ​ഴും വയൽസേ​വ​ന​ത്തി​ലാ​യി​രു​ന്നു.

താമസി​യാ​തെ, കുടും​ബ​ത്തി​ലെ മററം​ഗങ്ങൾ വീട്ടിൽ മടങ്ങി​യെ​ത്തി​ത്തു​ടങ്ങി—മാതാവ്‌, ഗാലിന; 13 വയസ്സു​കാ​രി​യായ ഇളയ പെൺകു​ട്ടി, ഷെനിയ; ഏററവും ഒടുവിൽ പിതാവ്‌, വിക്ടറും. അവർക്കാർക്കും ഇംഗ്ലീഷ്‌ കാര്യ​മാ​യി അറിയാ​മാ​യി​രു​ന്നില്ല, അതിലും കുറച്ചേ ഞങ്ങൾക്കു റഷ്യൻ വശമാ​യി​രു​ന്നു​ള്ളൂ. പരിഭാ​ഷ​ക​രെന്ന നിലയിൽ ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ഞങ്ങളുടെ സ്‌നേ​ഹി​തർ വന്നപ്പോൾ ആശയവി​നി​യമം കുറേ​ക്കൂ​ടെ എളുപ്പ​മാ​യി, എന്നാൽ അവർ പോയ​പ്പോൾ പിന്നെ​യും വിഷമ​ത്തി​ലാ​യി. റഷ്യൻ-ഇംഗ്ലീഷ്‌ നിഘണ്ടു​വും വർണനാ​ത്മക ആംഗ്യ​ങ്ങ​ളും ഞങ്ങൾ ഉപയോ​ഗി​ച്ചു. ബധിര​ഭാഷ പഠിച്ചി​രു​ന്ന​തി​നാൽ ആശയവി​നി​യമം നടത്തു​ന്ന​തിൽ കാററി​യ​യും ഷെനി​യ​യും മിടു​ക്ക​രാ​യി​രു​ന്നു.

ആ കുടും​ബം സ്‌നാ​പ​ന​മേ​റ​റത്‌ രണ്ടു വർഷം മുമ്പ്‌ ഒരേ സമയത്താ​യി​രു​ന്നു. വിക്ടർ സഭയിലെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാണ്‌, ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ പെൺകു​ട്ടി​കൾ അവരുടെ സ്‌കൂൾ അവധി​ക്കാ​ലം ഉപയോ​ഗ​പ്പെ​ടു​ത്തി. സ്‌കൂ​ളിൽ പോകു​മ്പോൾ തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ അവർക്കു മടി​യൊ​ന്നു​മില്ല. വാസ്‌ത​വ​ത്തിൽ, ആ കുട്ടി​ക​ളു​ടെ പ്രസംഗം അവരുടെ വിദ്യാ​ഭ്യാ​സ ജില്ലയ്‌ക്കു പുറത്തുള്ള അധികാ​രി​ക​ളു​ടെ ശ്രദ്ധ​പോ​ലും പിടി​ച്ചു​പ​ററി. ആ കുടും​ബാം​ഗങ്ങൾ താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ 28 പ്രതി​വാര ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തുന്നു എന്ന അറിവ്‌ ഞങ്ങളിൽ മതിപ്പു​ള​വാ​ക്കി!

വ്യക്തമാ​യും, കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​ന്റെ​യും ശ്രദ്ധാ​വി​ഷയം ബൈബി​ള​ധ്യ​യ​ന​ത്തി​ലും ക്രിസ്‌തീയ ശുശ്രൂ​ഷ​യി​ലു​മാ​യി​രു​ന്നു, അതിനാൽ അവരുടെ ജീവിതം സമ്പന്നമാ​യി​രി​ക്കു​ന്നു എന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അവർ ചുററു​പാ​ടും സന്തുഷ്ടി പ്രസരി​പ്പി​ച്ചു.—പ്രവൃ​ത്തി​കൾ 20:35.

നല്ല ബൈബിൾ ഗ്രാഹ്യ​മു​ള്ള​വർ

രാത്രി​യിൽ ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പു ബൈബിൾ വാക്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ കുടും​ബ​ത്തി​ലു​ള്ള​വർക്കാ​യി പ്രശ്‌നോ​ത്തരി നടത്തി. വെളി​പ്പാ​ടു 21:3, 4 എന്താണു പറയു​ന്ന​തെ​ന്നാ​ണു ഞാനാ​ദ്യം ചോദി​ച്ചത്‌. ഉടൻതന്നെ പെൺകു​ട്ടി​കൾ ഒരേ സ്വരത്തിൽ അത്‌ ഉദ്ധരിച്ചു. അടുത്ത​താ​യി ഞാൻ യെശയ്യാ​വു 2:4 എന്താ​ണെന്നു ചോദി​ച്ചു. അതും അവർക്ക​റി​യാ​മാ​യി​രു​ന്നു, വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കു​ന്ന​തി​ന്റെ ആംഗ്യം കാട്ടുക പോലും ചെയ്‌തു അവർ.

രാജ്യ​ഭ​ര​ണ​ത്തെ​യും പുതിയ ലോകാ​നു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ചു പറയുന്ന യെശയ്യാ​വിൽനി​ന്നുള്ള വാക്യങ്ങൾ ഞാൻ തുടർന്നു ചോദി​ച്ചു. യെശയ്യാ​വു 9:6, 7; 11:6-9; 25:8; 33:24; 35:5, 6; 65:21, 22 തുടങ്ങിയ വാക്യങ്ങൾ. ബൈബി​ളിൽ നോക്കാ​തെ ഓരോ വാക്യ​ത്തി​ലെ​യും ആശയം എന്താ​ണെന്ന്‌ ആ കുടും​ബാം​ഗ​ങ്ങൾക്കു പറയാൻ കഴിഞ്ഞു. വർണാ​നാ​ത്മക ആംഗ്യ​ങ്ങൾവഴി തങ്ങൾക്കു പ്രസ്‌തുത തിരു​വെ​ഴുത്ത്‌ അറിയാ​മെന്ന്‌ അവർ പ്രകട​മാ​ക്കു​മാ​യി​രു​ന്നു, ഒരു കുട്ടി സിംഹത്തെ നയിക്കു​ന്ന​തു​പോ​ലു​ള്ളവ.

മറെറാ​രു ദിവസം രാത്രി​യിൽ ദൈവത്തെ തിരി​ച്ച​റി​യി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഞങ്ങൾ പരിചി​ന്തി​ച്ചു, യേശു ദൈവ​ത്തെ​ക്കാൾ താണവ​നാ​ണെ​ന്നും ദൈവ​വും യേശു​വും ഒരു വ്യക്തി​യി​ലല്ല ഒന്നായി​രി​ക്കു​ന്നത്‌, മറിച്ച്‌ ഐക്യ​ത്തി​ലാണ്‌ ഒന്നായി​രി​ക്കു​ന്ന​തെ​ന്നും കാണി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളി​ലാ​ണു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. യോഹ​ന്നാൻ 10:30, യോഹ​ന്നാൻ 17:20, 21, 1 കൊരി​ന്ത്യർ 11:3 എന്നിങ്ങ​നെ​യുള്ള തിരു​വെ​ഴു​ത്തു​ക​ളി​ലെ ആശയം അവർക്കു പറയാൻ കഴിഞ്ഞു. അവർക്കു ബൈബിൾ എത്ര നന്നായി അറിയാ​മെന്നു കണ്ടതിൽ ഞാനും ഭാര്യ​യും അതിശയം കൂറി.

ചൊവ്വാ​ഴ്‌ച രാവിലെ ഞങ്ങൾ ഏതാണ്ട്‌ ഒരു ഡസ്സൻ പേർ ഒന്നിച്ചു​കൂ​ടി മെ​ട്രോ​വഴി മനോ​ഹ​ര​മായ ഒരു പാർക്കി​ലേക്കു പോയി, അവിടെ ആളുക​ളോ​ടു ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊണ്ട്‌ രണ്ടര മണിക്കൂർ ഞങ്ങൾ ചെലവ​ഴി​ച്ചു. ഈരണ്ടാ​യി വേർതി​രി​ഞ്ഞാ​ണു ഞങ്ങൾ പ്രവർത്തി​ച്ചത്‌. എന്നോ​ടൊ​പ്പം പ്രവർത്തിച്ച ഒരാൾ നാദിയ ആയിരു​ന്നു, ആളുകളെ സമീപിച്ച്‌ അവരെ ചർച്ചക​ളിൽ ഉൾപ്പെ​ടു​ത്തു​ന്ന​തിൽ ആ റഷ്യൻ പെൺകു​ട്ടി നല്ല സമനില കാട്ടി. ശ്രദ്ധ ബൈബി​ളി​ലെ ദൈവ​ത്തി​ന്റെ ചിന്തക​ളി​ലേക്കു തിരി​ച്ചു​വി​ടു​ന്ന​തിൽ അവൾ സമർഥ​യാ​യി​രു​ന്നു. ‘നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ഒരു പ്രസാ​ധിക ആണിവൾ’ എന്നു ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു. വെറും 17 വയസ്സുള്ള അവൾ സ്‌നാ​പ​ന​മേ​റ​റിട്ട്‌ രണ്ടു മാസമേ ആയിരു​ന്നു​ള്ളൂ എന്നു പിന്നീടു മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ അമ്പരന്നു​പോ​യി!

ഞങ്ങൾക്ക്‌ അത്തരം പല അനുഭ​വ​ങ്ങ​ളു​ണ്ടാ​യി, റഷ്യയി​ലെ സ്ഥിതി​വി​ശേഷം അനുപ​മ​മാ​ണെന്ന മതിപ്പാണ്‌ അതു ഞങ്ങളിൽ ഉളവാ​ക്കി​യത്‌. കമ്മ്യു​ണി​സ​ത്തി​ന്റെ പതനത്തി​നു​ശേഷം ബൈബിൾ പഠിപ്പി​ക്ക​ലു​കൾ പരി​ശോ​ധി​ക്കാൻ റഷ്യാ​ക്കാർ ഉത്സാഹം കാട്ടി​യി​ട്ടുണ്ട്‌. അവരിൽ മിക്കവ​രും നല്ല വിദ്യാ​ഭ്യാ​സ​മു​ള്ള​വ​രാണ്‌, വായന അവർക്കു വളരെ പ്രിയ​വു​മാണ്‌. പ്രായം​കു​റ​ഞ്ഞവർ പോലും വായിച്ചു നല്ലവണ്ണം ഗ്രഹി​ക്കു​ന്നു, അതിന്റെ ഒരു തെളി​വാ​യി​രു​ന്നു ഞങ്ങൾ സന്ദർശിച്ച, സാക്ഷികൾ നിരോ​ധ​ന​ത്തിൻ കീഴി​ലാ​യി​രു​ന്ന​പ്പോൾ ബൈബിൾ പഠിച്ച, ഒരു കുടും​ബം.

ആ ദമ്പതി​ക​ളു​ടെ കൊച്ചു​മകൻ ഒരു ചോദ്യ​മു​ന്ന​യി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു പറഞ്ഞു. ഒരു ദ്വിഭാ​ഷി​യി​ലൂ​ടെ അവനൊ​രു അഭ്യർഥന നടത്തി. അതെന്റെ ഹൃദയത്തെ ശരിക്കും സ്‌പർശി​ച്ചു, എഴുതി​ത്ത​രി​ക​യാ​ണെ​ങ്കിൽ ആ അഭ്യർഥന ഉണരുക!യുടെ പ്രസാ​ധ​കർക്ക്‌ അയച്ചു​കൊ​ടു​ക്കാ​മെന്നു ഞാൻ പറഞ്ഞു. അവൻ ഉടനെ ഇരുന്ന്‌ ഒരു എഴു​ത്തെ​ഴു​തി. ആ എഴുത്ത്‌ 25-ാം പേജിൽ കാണാം. അവൻ എഴുതി​യ​തി​ന്റെ ഒരു പരിഭാ​ഷ​യാണ്‌ പിൻവ​രു​ന്നത്‌.

“സെറോഷ റഷ്യയിൽനി​ന്നു വാച്ച്‌ടവർ സൊ​സൈ​റ​റിക്ക്‌ എഴുതു​ന്നു. ഏഴു വയസ്സുള്ള ഞാൻ ഇപ്പോൾത്തന്നെ പിതാ​വി​ന്റെ​യും മാതാ​വി​ന്റെ​യും കൂടെ വയൽസേ​വ​ന​ത്തി​നു പോകു​ന്നുണ്ട്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുക​ളോ​ടു സംസാ​രി​ക്കു​ന്നത്‌ എനിക്കു വളരെ ഇഷ്ടമാണ്‌. ഉണരുക! മാസിക വായി​ക്കു​ന്ന​തും എനിക്കു വളരെ ഇഷ്ടമാണ്‌. അതു റഷ്യയി​ലേക്കു റഷ്യൻഭാ​ഷ​യിൽ വരുന്നത്‌ മാസത്തിൽ ഒരിക്കൽ മാത്ര​മാണ്‌, എന്നാൽ ഇംഗ്ലീഷ്‌ ഭാഷയിൽ മാസത്തിൽ രണ്ടു പ്രാവ​ശ്യ​മുണ്ട്‌. ഈ മാസിക മാസത്തിൽ രണ്ടു പ്രാവ​ശ്യ​മു​ണ്ടാ​യി​രി​ക്കാൻ ഞാൻ വളരെ ആഗ്രഹി​ക്കു​ന്നു, കാരണം ഞാനത്‌ വളരെ, വളരെ, വളരെ ഇഷ്ടപ്പെ​ടു​ന്നു. ദയവായി അതു ചെയ്യുക.”

മോസ്‌കോ​യിൽ ഞങ്ങൾ സമ്പാദിച്ച സ്‌നേ​ഹി​തരെ വിട്ടു​പോ​രുക പ്രയാ​സ​മാ​യി​രു​ന്നു. അത്രയും ഹ്രസ്വ​മായ ഒരു സമയത്തി​നു​ള്ളിൽ, ഞങ്ങൾ അവരെ വളരെ ഇഷ്ടപ്പെ​ട്ടു​ക​ഴി​ഞ്ഞി​രു​ന്നു.

ആദിമ ക്രിസ്‌ത്യാ​നി​ത്വ​ത്തോ​ടു താരത​മ്യം ചെയ്യു​മ്പോൾ

രാത്രി ട്രെയി​നിന്‌ ഞങ്ങൾ എസ്‌തോ​ണി​യ​യി​ലെ ററാലി​നിൽനി​ന്നു പോന്നു. മനോ​ഹ​ര​മായ പുതിയ സൗകര്യ​ങ്ങൾ ഞങ്ങളവി​ടെ കണ്ടു, ആ മുൻ സോവി​യ​ററ്‌ യൂണിയൻ റിപ്പബ്ലി​ക്കിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അവി​ടെ​നി​ന്നാ​ണു നേതൃ​ത്വം വഹിക്കു​ന്നത്‌. മൂന്നു ദിവസം കഴിഞ്ഞ്‌ സെൻറ്‌ പീറേ​റ​ഴ്‌സ്‌ബർഗി​ലേ​ക്കുള്ള ട്രെയി​നിൽ ഞങ്ങൾ യാത്ര​യാ​യി. രണ്ടു സ്ഥലങ്ങളി​ലും സഹക്രി​സ്‌ത്യാ​നി​കൾ മോസ്‌കോ​യി​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ചോദി​ക്കു​ക​യു​ണ്ടാ​യി. “അവിടെ ആയിരി​ക്കു​ക​യും വളർച്ച കാണു​ക​യും ചെയ്‌തത്‌ പ്രവൃ​ത്തി​കൾ 17-ന്റെ ആദ്യ ഭാഗത്തും തെസ​ലോ​നി​ക്കർക്കുള്ള ലേഖന​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്നതു കൂടുതൽ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു,” ഞാൻ പ്രതി​വ​ചി​ച്ചു.

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ തെസ​ലോ​നി​ക്ക​യി​ലെത്തി ശുശ്രൂഷ ആരംഭിച്ച്‌ ഏതാനും ആഴ്‌ച കഴിഞ്ഞ​പ്പോൾ അവിടെ ഒരു സഭ സ്ഥാപി​ക്ക​പ്പെ​ട്ടത്‌ എന്നെ എപ്പോ​ഴും അമ്പരപ്പി​ച്ചി​ട്ടുണ്ട്‌. അതിനു​ശേഷം ഒന്നോ രണ്ടോ വർഷത്തി​നു​ള്ളിൽ ഗഹനമായ ആത്മീയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആ പുതിയ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതു​ക​യു​ണ്ടാ​യി. “ആകാശ​ങ്ങ​ളിൽ എടുക്ക​പ്പെടൽ,” “യഹോ​വ​യു​ടെ ദിവസം,” “സമാധാ​ന​വും സുരക്ഷി​ത​ത്ത്വ​വും” എന്ന മുറവി​ളി, “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യം” തുടങ്ങിയ വിവര​ങ്ങ​ളാ​യി​രു​ന്നു അവ. (1 തെസ​ലോ​നി​ക്യർ 4:13-17, NW; 5:1-3, NW; 2 തെസ​ലോ​നി​ക്യർ 2:1, 2, NW) ആ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ തീക്ഷ്‌ണ​ത​യുള്ള പ്രവർത്തനം, ഫലത്തിൽ, ഒന്നാം നൂററാ​ണ്ടി​ലെ ഒരത്ഭു​ത​ത്തി​നു കാരണ​മാ​യി—ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ പക്വത​യുള്ള, ആത്മീയ​മാ​യി ബലിഷ്‌ഠ​രായ, പ്രസം​ഗ​ക​രു​ടെ സാർവ​ദേ​ശീയ സ്ഥാപനം. “സുവാർത്ത ആകാശ​ത്തി​നു കീഴെ സർവ സൃഷ്ടി​യി​ലും പ്രസം​ഗി​ക്ക​പ്പെട്ടു”കഴിഞ്ഞു എന്ന്‌ പത്തു വർഷത്തി​നു​ശേഷം പൗലോസ്‌ എഴുതി.—കൊ​ലോ​സ്യർ 1:23, NW.

റഷ്യയിൽ സംഭവി​ച്ചത്‌ ഒന്നാം നൂററാ​ണ്ടിൽ സംഭവി​ച്ച​തി​നോ​ടു സമാന​മായ ഒന്നാ​ണെന്ന്‌ എനിക്കു തോന്നി.

വളർച്ച​യ്‌ക്കൊ​പ്പം എത്താനുള്ള പെടാ​പ്പാട്‌

ഭൂമി​യിൽ ഏററവും വലിപ്പ​മേ​റിയ രാജ്യ​മാണ്‌ റഷ്യ, അതു​കൊ​ണ്ടു​തന്നെ അവിടെ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നാ​ളു​കൾക്കു മാർഗ​നിർദേശം കൊടു​ക്കുക എന്നതു വ്യക്തമാ​യും ഒരു ഭാരിച്ച ജോലി​യാണ്‌.—മത്തായി 24:14.

ഒന്നാം നൂററാ​ണ്ടിൽ സുവാർത്ത കേട്ടവ​രെ​ക്കു​റി​ച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “കർത്താ​വി​ന്റെ കൈ അവരോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു; വലി​യോ​രു കൂട്ടം വിശ്വ​സി​ച്ചു കർത്താ​വി​ങ്ക​ലേക്കു തിരിഞ്ഞു.” (പ്രവൃ​ത്തി​കൾ 11:21) റഷ്യയി​ലെ നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങൾക്ക്‌ ആ വാക്കുകൾ എത്ര നന്നായി ചേരു​ന്നു​വെന്നു ഞങ്ങൾ കണ്ടിരി​ക്കു​ന്നു! ആത്മീയ കൊയ്‌ത്തി​നു വേണ്ടി റഷ്യൻ വയൽ വിളഞ്ഞു​നിൽക്കട്ടെ, ജീവനി​ലേ​ക്കുള്ള പാതയിൽ മററു​ള്ള​വരെ സഹായി​ക്കാൻ ആ വില​യേ​റിയ പദവി​യിൽ ആയിരങ്ങൾ ഇനിയും ചേരട്ടെ.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌.

[അടിക്കു​റി​പ്പു​കൾ]

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ ന്യൂ​യോർക്ക്‌ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഏററവും മുകളിൽ: ഞങ്ങൾ താമസിച്ച കുടും​ബം. മുകളി​ലും വലത്തും: പാർക്കി​ലെ സാക്ഷീ​ക​രണം. താഴെ വലത്ത്‌: സെറോ​ഷ​യും അവന്റെ എഴുത്തും

[26-ാം പേജിലെ ചിത്രം]

എസ്‌തോണിയയിലെ ററാലി​നി​ലുള്ള പുതിയ വാച്ച്‌ ടവർ കെട്ടി​ട​സൗ​ക​ര്യ​ങ്ങൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക