‘എന്റെ മകന്റെ ജീവനെ രക്ഷിച്ചത്’
അത് വീക്ഷാഗോപുരത്തിലും അതിന്റെ കൂട്ടുമാസികയായ ഉണരുക!യിലും താൻ വായിച്ച വിവരങ്ങളായിരുന്നുവെന്നു യു.എസ്.എ.യിലെ കാലിഫോർണിയയിലുള്ള ഒരു മാതാവു വിശദീകരിച്ചു. അവർ ഇങ്ങനെ എഴുതി:
“(നാലു വയസ്സുള്ള) എന്റെ കൊച്ചുമകനെയും എന്നെയും തോക്കുചൂണ്ടി ഭയപ്പെടുത്തി നിർബന്ധപൂർവം എന്റെ ബാങ്കിലേക്കു കൊണ്ടുപോയി. അക്രമകാരി എന്നെ കവർച്ച ചെയ്തു, എന്നാൽ എന്റെ മകനെയുംകൊണ്ട് രക്ഷപെടാൻ എനിക്കു കഴിഞ്ഞു. വാസ്തവത്തിൽ എന്റെ മകന്റെയും എന്റെതന്നെയും ജീവൻ രക്ഷിച്ചത് വളരെയധികം അമൂല്യമായ ഈ മാസികകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രായോഗിക ബൈബിൾ നിർദേശങ്ങളായിരുന്നു.”
ആ മാതാവു കൂടുതലായ വിശദീകരണം കൂട്ടിച്ചേർത്തു: “ഇതുപോലെ ആപത്കരമായ ഒരു സാഹചര്യത്തെ നേരിടുമ്പോൾ എങ്ങനെ ശാന്തമായി നിലകൊള്ളാമെന്നു ഞാൻ ഒരു ഉണരുക! മാസികയിൽ നേരത്തെ വായിച്ചിരുന്നു. ശാന്തമായി നിലകൊള്ളുന്നതിന് എന്നെ സഹായിക്കുന്നതിന് യഹോവയാം ദൈവത്തോടു ഞാൻ സത്വരം പ്രാർഥിച്ചു. അക്രമിയോടു ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അയാളെ ശാന്തനാക്കി നിർത്താനും എനിക്കു കഴിഞ്ഞു.”
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഉദ്ദേശ്യം പ്രക്ഷുബ്ധമായ നമ്മുടെ കാലങ്ങൾ ബൈബിളിൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു എന്നു കാട്ടിക്കൊടുക്കുകയാണ്. ഇന്നത്തെ സമ്മർദപൂരിതമായ അവസ്ഥകളെ തരണം ചെയ്യാൻ അത് ആളുകളെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഈ മാസികകൾ അതിലുമധികം ചെയ്യുന്നു. സ്ഥായിയായ ഒരേ ഒരു പരിഹാരത്തെ—തന്റെ അനുഗാമികൾ പ്രാർഥിക്കാൻ യേശുക്രിസ്തു പഠിപ്പിച്ച ദൈവരാജ്യഗവൺമെൻറിനെ—അത് എടുത്തുകാട്ടുന്നു. (മത്തായി 6:9, 10) വീക്ഷാഗോപുരവും ഉണരുക!യും ക്രമമായി വായിച്ചുകൊണ്ടു നിങ്ങൾക്കു നിശ്ചയമായും അതിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും.
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ നിങ്ങളുടെ വീട്ടിലേക്കു തപാലിൽ അയച്ചുകിട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Mah.-ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.