ഉണരുക! യഥാർഥ പരിഹാരങ്ങൾ സമർപ്പിക്കുന്നു
അതാണു യു.എസ്.എ. അയോവായിലെ വിൻറണിലുള്ള ഒരു വായനക്കാരി ഉണരുക! ഇഷ്ടപ്പെടാൻ കാരണം. “പ്രിയ പത്രാധിപരേ,” എന്നുള്ള അഭിവാദനത്തോടെ തുടങ്ങിക്കൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു:
“ഉണരുക! മാസികയിലെ സമയോചിതമായ ലേഖനങ്ങൾക്കുവേണ്ടി വിലമതിപ്പു പ്രകടമാക്കാനാണു ഞാൻ എഴുതുന്നത്. എനിക്കു കിട്ടുന്ന ഓരോ ലക്കത്തെക്കുറിച്ചും എനിക്കു മതിപ്പു തോന്നുന്നു, ഈ മാസികയിലെ ലേഖനങ്ങളുടെ മികച്ച ഗുണത്തെക്കുറിച്ചു നിരന്തരം അനുസ്മരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
“അനേകം മാസികകൾ വായിച്ചാൽ അല്ലെങ്കിൽ മറിച്ചുനോക്കിയാൽ വളരെ കുണ്ഠിതം തോന്നും, ഇന്നു ലോകത്തിൽ വളരെയേറെ ദുർവാർത്തയുണ്ടെന്നുള്ളതാണു കാരണം. മറിച്ച്, ഉണരുക! എല്ലായ്പോഴും നമുക്കെല്ലാം ഇന്നു താത്പര്യവും പ്രാധാന്യവുമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നിരിക്കെ, അതിന്റെ സമീപനം അനുപമമാണ്. ഉണരുക! പ്രമാണമെന്ന നിലയിൽ വിഭിന്നമോ ആത്മനിഷ്ഠമോ ആയ മനുഷ്യരുടെ അഭിപ്രായങ്ങളിലല്ല, പിന്നെയോ ബൈബിളിലെ വാഗ്ദത്തങ്ങളിലുള്ള വിശ്വാസത്തിനു പ്രോത്സാഹിപ്പിച്ചുകൊണ്ടും ബൈബിളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടും സാർവലൗകിക പ്രശ്നങ്ങൾക്കു യഥാർഥവും ശാശ്വതവുമായ പരിഹാരത്തിനുള്ള പ്രത്യാശ നൽകുന്നു.
“പല വർഷങ്ങളോളം ഞാൻ ഉണരുക!യുടെ വായന യഥാർഥമായി ആസ്വദിച്ചിരിക്കുന്നു. ഭാവിയെസംബന്ധിച്ചു വാസ്തവികമായ ഒരു വീക്ഷണം നിലനിർത്തുമ്പോൾത്തന്നെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സത്യസന്ധമായ സമീപനം നൽകുന്ന വായനയാണു നമുക്കെല്ലാം അത്യന്തം പ്രയോജനകരം. പ്രാധാന്യമുള്ളത് എന്തിനാണെന്നു കാണാൻ വായനക്കാരെ സഹായിക്കുന്നതിനു നിങ്ങൾക്കു നന്ദി.”
ഉണരുക!യുടെ ഒരു പ്രതി നിങ്ങളുടെ വീട്ടിലേക്കു തപാലിലയച്ചുതരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Praharidurg Prakashan Society, plot A⁄35, Nr Industrial Estate, Nangargaon, Lonavla 410 401, Mah., India-ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.