ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിവാഹമോചനം ഞാൻ “ബൈബിളിന്റെ വീക്ഷണം . . .ദൈവം ഏതുതരം ഉപേക്ഷണം വെറുക്കുന്നു?” എന്ന ലേഖനം വായിച്ചപ്പോൾ അതെന്നെ ആഴമായി സ്പർശിച്ചു. (ഫെബ്രുവരി 8, 1994, ഇംഗ്ലീഷ്) ഒരു അവിശ്വസ്ത ഇണയുമായുള്ള 20 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം ഈയിടെ വിവാഹമോചനം നടത്തിയിരിക്കെ വിവാഹമോചനം നടത്താനുള്ള എന്റെ തീരുമാനത്തെ യഹോവ വെറുക്കുന്നില്ലെന്നും എനിക്കു കുററബോധം തോന്നേണ്ടതില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. വിഷാദത്തിന്റെയും ഏകാന്തതയുടെയും അപരാധത്തിന്റെയും തോന്നലുകൾ “എങ്ങുനിന്നുമല്ലാതെ പൊന്തിവന്നേക്കാം” എന്നുള്ളതു സത്യംതന്നെ. എന്നാൽ കാലവും യഹോവയിലുള്ള ആശ്രയവും സൗഖ്യം നൽകും.
ബി. എം., ഐക്യനാടുകൾ
എന്റെ വിവാഹജീവിത കാലത്ത് ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുന്നതിനെ എന്റെ ഭർത്താവു വളരെ എതിർത്തിരുന്നു. ഒടുവിൽ അയാൾ തന്റെ കാമുകിയുമായി വീട്ടിലെത്തുകയും വിവാഹമോചനത്തിനു കേസ് കൊടുക്കുകയും ചെയ്തു. ദൈവം എന്നെ ‘സമാധാനത്തിൽ ജീവിപ്പാൻ വിളിച്ചിരിക്കുന്നു’ എന്ന് എനിക്കു വാസ്തവമായി തോന്നി. (1 കൊരിന്ത്യർ 7:15) വിവാഹത്തകർച്ച എന്റെ മക്കളെ വല്ലാതെ തളർത്തി. പല വർഷങ്ങളിൽ ഞാൻ മലാഖി 2:16 വായിച്ചിട്ട് ഞാൻ ചെയ്തതു ശരിയായോ എന്നു സംശയിച്ചിരുന്നു. ഈ തിരുവെഴുത്തിന്റെ ഒരു സന്തുലിത വീക്ഷണം ലഭിക്കാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചിരിക്കുന്നു.
ജെ. സി., ഐക്യനാടുകൾ
മാറിപ്പാർക്കൽ നിങ്ങളുടെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ കിട്ടിയതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഫെബ്രുവരി 22, 1994, മാർച്ച് 8, 1994, ഇംഗ്ലീഷ്) എനിക്ക് 16 വയസ്സുണ്ട്, എന്റെ ഉററവരായ എല്ലാ സുഹൃത്തുക്കുളിൽനിന്നും വളരെ അകലെ മാറിപ്പാർക്കാനിരിക്കുകയുമാണ്. എനിക്ക് ഇവിടെ കഴിയാൻ ഏതെങ്കിലും മാർഗമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുകൊണ്ടു ഞാൻ ഓരോ രാത്രിയിലും കരയുകയായിരുന്നു. അങ്ങനെയിരിക്കെയാണു ഞാൻ നിങ്ങളുടെ ലേഖനങ്ങൾ വായിച്ചത്. മാറിപ്പാർക്കുന്നതിന്റെ ക്രിയാത്മകമായ വശത്തു കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. മാറിപ്പാർക്കേണ്ടിവരുന്നതിൽ ഞാൻ ഇപ്പോഴും ദുഃഖിതയാണെങ്കിലും എന്റെ മനോഭാവം ഒട്ടേറെ മെച്ചപ്പെട്ടു.
എ. ഡി., ഐക്യനാടുകൾ
ലേഖനങ്ങൾ എനിക്കാവശ്യമായവതന്നെയായിരുന്നു. ആത്മീയ കാര്യങ്ങളിൽ അതേ ചിട്ടയോടെ ക്രമമായി നടക്കാനുള്ളതായിരുന്നു നൽകപ്പെട്ട ഏററവും നല്ല ബുദ്ധ്യുപദേശം. ഞാൻ എങ്ങോട്ടു മാറിപ്പാർത്താലും യഹോവ അവിടെ ഉണ്ടായിരിക്കുമെന്നു ഞാൻ തിരിച്ചറിയേണ്ടിയിരുന്നു. അതുകൊണ്ട് ആഴത്തിലുള്ള വ്യക്തിപരമായ പഠനത്തിലൂടെ എന്തുകൊണ്ട് അവനെ അടുത്തറിയാൻ പാടില്ല? അങ്ങനെ ചെയ്യുന്നത് എന്റെ പുതിയ ഭവനത്തിൽ പാർപ്പുറപ്പിക്കുന്നതിന്റെ ഒരു വലിയ ഭാഗമായിരുന്നു.
ററി.ററി., ഐക്യനാടുകൾ
നിരക്ഷരത ചില രസകരമായ ലേഖനങ്ങൾ വായിച്ച ശേഷം നിങ്ങൾക്ക് എഴുതാനും നന്ദിപറയാനും ഞാൻ മിക്കപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ “നിരക്ഷരതയുടെ ചങ്ങല പൊട്ടിക്കൽ” എന്ന പരമ്പര (1994 ഫെബ്രുവരി 22, ഇംഗ്ലീഷ്) ഒടുവിൽ അങ്ങനെ ചെയ്യണമെന്ന് എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. എഴുതാനോ വായിക്കാനോ അറിയാൻപാടില്ലാത്ത ഒരു സ്ത്രീയുമായി ഞാൻ അടുത്ത ആഴ്ചയിൽ ഒരു ബൈബിളദ്ധ്യയനം തുടങ്ങും. ഞാൻ അത് എങ്ങനെ ചെയ്യുമെന്ന് എനിക്കറിയാൻ പാടില്ലായിരുന്നു, എന്നാൽ ഈ ലേഖനങ്ങളുടെ സഹായത്താൽ ഇപ്പോൾ എനിക്കറിയാം. അവ തക്ക സമയത്തു വന്നെത്തി!
എം. എ. സി, ഇററലി
നഗരങ്ങൾ എനിക്ക് 17 വയസ്സുണ്ട്. എന്റെ ജീവിതത്തിന്റെ ആദ്യത്തെ 14 വർഷങ്ങൾ ന്യൂയോർക്ക് നഗരത്തിലാണു ചെലവഴിച്ചത്. അതുകൊണ്ടു വലിയ നഗരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനങ്ങൾ ഞാൻ നന്നായി ആസ്വദിച്ചു. (1994 ജനുവരി 8, ഇംഗ്ലീഷ്) അതിലടങ്ങിയിരുന്ന വെല്ലുവിളിപരമായ ചോദ്യങ്ങൾ എനിക്കിഷ്ടപ്പെട്ടു.
എസ്. എച്ച്., ഐക്യനാടുകൾ
കപ്പ “നമുക്കു കപ്പ തിന്നാം!” എന്ന ലേഖനം (1993 നവംബർ 8, ഇംഗ്ലീഷ്) വളരെ രസകരമായിരുന്നു. ഒരു നൈജീരിയക്കാരൻ എന്ന നിലയിൽ ഞാൻ കസാവ (കപ്പ) പ്രത്യേകിച്ച് ഫാഫൂ, ഗാരി എന്നീ ഇനങ്ങൾ അങ്ങേയററം ഇഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിനുള്ള ആഫ്രിക്കക്കാരിലൊരുവനാണ്. സത്യത്തിൽ, ഞങ്ങൾക്കു കസാവ ലഭ്യമാക്കിയതിൽ എനിക്കു നമ്മുടെ സ്രഷ്ടാവിനോടു നന്ദിപറയാൻ കഴിയും. അതില്ലായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ നശിക്കുമായിരുന്നു.
ഒ. എൻ. വൈ. ഐ., നൈജീരിയാ
ധൈര്യമുള്ള മിഷനറി “ദക്ഷിണേഷ്യയിലെ ജീവിതാനുഭവങ്ങളെ തരണംചെയ്യൽ” എന്ന ആത്മകഥയിലെ അന്നമ്മ ഏബ്രഹാമിന്റെ അനുഭവം എന്നെ വളരെ സ്പർശിച്ചു. (ജനുവരി 22, 1994, ഇംഗ്ലീഷ്) അവൾക്ക് അവളുടെ പ്രിയപ്പെട്ട ഭർത്താവു നഷ്ടപ്പെട്ടിട്ടും നിർമലതയോടെ യഹോവയെ സേവിക്കുന്നതിൽ തുടരുന്നു. അവളുടെ ജീവിതകഥ എന്നെ എത്ര പ്രോത്സാഹിപ്പിച്ചുവെന്ന് അവളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഐ. ഐ. സി. എസ്., ബ്രസീൽ