വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 7/22 പേ. 3-6
  • പെരുമാററരീതികളുടെ അധഃപതനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പെരുമാററരീതികളുടെ അധഃപതനം
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉത്തമ മാതൃക
  • ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം
    2009 വീക്ഷാഗോപുരം
  • നല്ല പെരുമാറ്റരീതികൾ​—⁠ദൈവജനത്തിന്റെ ഒരു സവിശേഷത
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാ​ന​മാ​ണോ?
    യുവജനങ്ങൾ ചോദിക്കുന്നു
  • പെരുമാററരീതികൾ“പുത്തൻ ധാർമികത” അവയെ പുറന്തള്ളുന്നുവോ?
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1994
g94 7/22 പേ. 3-6

പെരു​മാ​റ​റ​രീ​തി​ക​ളു​ടെ അധഃപ​ത​നം

ലക്ഷക്കണക്കിന്‌ ആളുകൾ ഇപ്പോ​ഴും നല്ല പെരു​മാ​റ​റ​രീ​തി​കൾ പാലി​ക്കു​ന്നു. അതേസ​മയം കോടി​ക്ക​ണ​ക്കിന്‌ മററാ​ളു​കൾ അവയെ പുച്ഛിച്ചു തള്ളുന്നു

ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നി​ക്കാ പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ നൂററാ​ണ്ടി​ന്റെ ആരംഭ​ത്തിൽ പെരു​മാ​റ​റ​മ​ര്യാ​ദ​യ്‌ക്ക്‌ ഒരു തെററായ തുടക്ക​മാണ്‌ ലഭിച്ചത്‌. അത്‌ ഇപ്രകാ​രം പറയുന്നു: “19-ാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തി​ലും 20-ാം നൂററാ​ണ്ടി​ന്റെ ആരംഭ​ത്തി​ലും സമൂഹ​ത്തി​ന്റെ ഉയർന്ന തട്ടിലുള്ള ആളുകൾ നിസ്സാ​ര​മായ പെരു​മാ​റ​റ​മ​ര്യാ​ദ​ക​ളു​ടെ പാലനത്തെ ഒരു നേര​മ്പോ​ക്കാ​യി കണക്കാക്കി. അതേസ​മയം സ്‌ത്രീ​കൾ അതിനു പ്രാധാ​ന്യം കൽപ്പിച്ചു. തങ്ങൾക്കി​ട​യി​ലെ പുതി​യ​വരെ ഒററതി​രി​ച്ചു നിർത്തു​ന്ന​തി​നും അയോ​ഗ്യ​രെ മര്യാ​ദകൾ സംബന്ധിച്ച്‌ അജ്ഞതയിൽ വിടു​ന്ന​തി​നു​മാ​യി കൂടു​തൽക്കൂ​ടു​തൽ സങ്കീർണ​മായ മര്യാ​ദാ​ക്ര​മങ്ങൾ രൂപകൽപ്പന ചെയ്യ​പ്പെട്ടു.”

നല്ല പെരു​മാ​റ​റ​രീ​തി​ക​ളാ​യി​രി​ക്കേ​ണ്ട​വ​യിൽനിന്ന്‌ ഇത്‌ എത്രയോ വ്യത്യ​സ്‌ത​മാണ്‌. പെരു​മാ​റ​റ​രീ​തി​കൾ സംബന്ധിച്ച വിഷയ​ത്തിൽ ആദരി​ക്ക​പ്പെ​ടുന്ന ഒരു പ്രാമാ​ണി​ക​യായ എമി വാണ്ടർബിൽററ്‌ ന്യൂ കംപ്ലീ​ററ്‌ ബുക്ക്‌ ഓഫ്‌ എററി​ക്വെ​ററ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഇപ്രകാ​രം എഴുതു​ന്നു: “പെരു​മാ​ററം സംബന്ധിച്ച ഏററവും നല്ല നിയമങ്ങൾ ഒന്നു കൊരി​ന്ത്യർ 13-ാം അധ്യാ​യ​ത്തിൽ കാണാ​വു​ന്ന​താണ്‌. വി. പൗലോസ്‌ എഴുതിയ സ്‌നേഹം സംബന്ധിച്ച മനോ​ഹ​ര​മായ ഒരു വിവര​ണ​മാണ്‌ അത്‌. ഈ നിയമ​ങ്ങൾക്ക്‌ വസ്‌ത്ര​ധാ​രണം സംബന്ധിച്ച സങ്കീർണ​മായ വിശദാം​ശ​ങ്ങ​ളു​മാ​യോ പുറം​പൂ​ച്ചു പെരു​മാ​റ​റ​രീ​തി​ക​ളു​മാ​യോ ഒരു ബന്ധവു​മില്ല. എന്നാൽ അവയ്‌ക്ക്‌ വികാ​രങ്ങൾ, മനോ​ഭാ​വങ്ങൾ, ദയ, മററു​ള്ള​വ​രോ​ടുള്ള പരിഗണന എന്നിവ​യു​മാ​യി ബന്ധമുണ്ട്‌.”

എമി വാണ്ടർബിൽററ്‌ 1 കൊരി​ന്ത്യർ 13:4-8 വരെയുള്ള ഭാഗ​ത്തെ​പ്പ​റ​റി​യാ​യി​രു​ന്നു പരാമർശി​ച്ചത്‌. അത്‌ ഇപ്രകാ​രം പറയുന്നു: “സ്‌നേഹം ദീർഘ​മാ​യി ക്ഷമിക്ക​യും ദയ കാണി​ക്ക​യും ചെയ്യുന്നു; സ്‌നേഹം സ്‌പർദ്ധി​ക്കു​ന്നില്ല. സ്‌നേഹം നിഗളി​ക്കു​ന്നില്ല. ചീർക്കു​ന്നില്ല; അയോ​ഗ്യ​മാ​യി നടക്കു​ന്നില്ല സ്വാർത്ഥം അന്വേ​ഷി​ക്കു​ന്നില്ല, ദ്വേഷ്യ​പ്പെ​ടു​ന്നില്ല, ദോഷം കണക്കി​ടു​ന്നില്ല; അനീതി​യിൽ സന്തോ​ഷി​ക്കാ​തെ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു; എല്ലാം പൊറു​ക്കു​ന്നു, എല്ലാം വിശ്വ​സി​ക്കു​ന്നു, എല്ലാം പ്രത്യാ​ശി​ക്കു​ന്നു, എല്ലാം സഹിക്കു​ന്നു. സ്‌നേഹം ഒരുനാ​ളും ഉതിർന്നു​പോ​ക​യില്ല.”

ഇന്ന്‌ ഇത്തരം സ്‌നേഹം പ്രാവർത്തി​ക​മാ​യി കാണു​ന്നത്‌ എന്തൊരു പുതു​മ​യാ​യി​രി​ക്കും! എല്ലായി​ട​ത്തും, എല്ലാ പെരു​മാ​റ​റ​രീ​തി​ക​ളും കുററ​മ​റ​റ​താ​യി​രി​ക്കും! അത്തരം പെരു​മാ​റ​റ​രീ​തി​കൾ പഠിപ്പി​ക്കു​ക​യും പഠിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​തു​ട​ങ്ങേ​ണ്ടത്‌ ക്രിസ്‌തീയ ഭവനത്തി​ലാണ്‌. ഭാഗങ്ങൾ തമ്മിൽ അടുത്ത സമ്പർക്ക​ത്തി​ലാ​യി​രി​ക്കുന്ന ലോല​മായ ഒരു യന്ത്രം പോ​ലെ​യാണ്‌ കുടും​ബം. വിദഗ്‌ധ​മാ​യി എണ്ണയിട്ടു സൂക്ഷി​ച്ചാൽ മാത്രമേ അതിനെ സുഗമ​മാ​യി പ്രവർത്തി​ക്കുന്ന നിലയിൽ നിർത്താ​നാ​വൂ. സഹായ​മ​ന​സ്ഥി​തി​യും സൗശീ​ല്യ​വും പ്രസന്ന​ത​യും മര്യാ​ദ​യും ഉള്ളവരാ​യി​രി​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്ന​റി​യു​ന്ന​താണ്‌ ഒരു ഭവനത്തെ സന്തുഷ്ടി​യു​ള്ള​താ​ക്കു​ന്ന​തി​ലെ ഒരു സുപ്ര​ധാന ഘടകം. “നിങ്ങൾക്കു നന്ദി,” “ദയവായി,” “എന്നോടു ക്ഷമിക്കൂ,” “ഞാൻ ഖേദി​ക്കു​ന്നു” തുടങ്ങിയ സൗശീ​ല്യ​ത്തി​ന്റെ​യും പരിഗ​ണ​ന​യു​ടെ​യും അംഗീ​ക​രി​ക്ക​പ്പെട്ട ദൈനം​ദിന ശൈലി​കൾ ഉപയോ​ഗി​ക്കേണ്ട വിധം പഠിക്കു​ന്നത്‌ നമ്മുടെ സഹവാ​സ​ങ്ങ​ളി​ലെ നാശക​ര​മായ ഉരസലി​നെ ദൂരീ​ക​രി​ക്കു​ന്ന​തിന്‌ വളരെ​യ​ധി​കം സഹായി​ക്കും. ഇവ വലിയ അർഥങ്ങ​ളോ​ടു കൂടിയ ചെറിയ വാക്കു​ക​ളാണ്‌. ഉചിത​മായ വിധത്തിൽ അവ എല്ലാവർക്കും പറയാ​വു​ന്ന​താണ്‌. അവയ്‌ക്ക്‌ ഒട്ടും ചെലവു വരുന്നില്ല. എന്നാൽ അവ കൊടുത്ത്‌ നാം സുഹൃ​ത്തു​ക്കളെ വാങ്ങുന്നു. നാം ഭവനത്തിൽ നല്ല പെരു​മാ​റ​റ​രീ​തി​കൾ നിരന്തരം അഭ്യസി​ക്കു​ന്നെ​ങ്കിൽ കുടും​ബ​വൃ​ത്ത​ത്തി​നു വെളി​യിൽ പൊതു​ജ​ന​ങ്ങ​ളു​മാ​യി ഇടപഴ​കു​മ്പോൾ അവ നമ്മിലു​ണ്ടാ​യി​രി​ക്കും.

മററു​ള്ള​വ​രു​ടെ വികാ​രങ്ങൾ പരിഗ​ണി​ക്കു​ന്ന​തും അവരെ ബഹുമാ​നി​ക്കു​ന്ന​തും അവർ നമ്മോടു പെരു​മാ​റ​ണ​മെന്ന്‌ നാം ആഗ്രഹി​ക്കുന്ന വിധത്തിൽ അവരോ​ടു പെരു​മാ​റു​ന്ന​തും എല്ലാം നല്ല പെരു​മാ​റ​റ​രീ​തി​ക​ളിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ, പെരു​മാ​റ​റ​രീ​തി​കൾ എന്നു പറയു​ന്നത്‌ അധഃപ​ത​ന​ത്തി​നു വിധേ​യ​മാ​യി​രി​ക്കു​ന്ന​താ​യി പലരും നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഒരു എഴുത്തു​കാ​രി ഇപ്രകാ​രം പറഞ്ഞു: “മര്യാ​ദ​യെ​ക്കാൾ വ്യക്തി​വാ​ദം കൂടുതൽ പ്രാധാ​ന്യ​മു​ള്ള​താ​യി​ത്തീർന്നി​രി​ക്കു​ന്ന​തി​നാൽ നമ്മു​ടെ​യി​ട​യിൽ മര്യാദ കുറഞ്ഞു​പോ​യി​രി​ക്കു​ന്നു.” തത്ത്വചി​ന്ത​ക​നായ ആർതർ ഷോ​പെൻഹോർ ഇപ്രകാ​രം എഴുതി: “സ്വാർഥത എന്ന ഭയങ്കര സംഗതി​യെ മറയ്‌ക്കാൻവേ​ണ്ടി​യാ​ണു നമുക്ക്‌ മര്യാദ കണ്ടുപി​ടി​ക്കേ​ണ്ടി​വ​ന്നത്‌.” “മര്യാ​ദ​യു​ള്ളവൻ” “ബലഹീ​നനാ”ണെന്നും മററു​ള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങളെ ഒന്നാമതു വെക്കു​ന്നവൻ കഴിവി​ല്ലാ​ത്ത​വ​നാ​ണെ​ന്നു​മാണ്‌ ഇന്നു പലരു​ടെ​യും വിശ്വാ​സം. ’70-കളുടെ ഞാൻ-മുമ്പൻ പതിറ​റാ​ണ്ടല്ലേ ഇന്നത്തെ ഞാൻ-ഒന്നാമൻ ജീവി​ത​രീ​തി​യി​ലേക്കു നമ്മെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്നത്‌? ഒരു വൻ നഗരത്തി​ലെ പത്രം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “സാമാ​ന്യ​മ​ര്യാ​ദ​യെന്നു പറയു​ന്ന​തി​നെ മേലാൽ സാമാ​ന്യം എന്നു വർണി​ക്കാൻ വയ്യാത്ത അളവോ​ളം എത്തി​ച്ചേർന്നി​രി​ക്കു​ക​യാണ്‌ ഈ പ്രശ്‌നം.”

വെറും അഞ്ചു വയസ്സുള്ള കുട്ടികൾ പോലും ഒന്നി​നൊന്ന്‌ വഴക്കാ​ളി​ക​ളും മററു കുട്ടി​ക​ളു​ടെ വസ്‌തു​ക്ക​ളോട്‌ അനാദ​രവ്‌ കാട്ടു​ന്ന​വ​രും മുതിർന്ന​വ​രോട്‌ ബഹുമാ​ന​മി​ല്ലാ​ത്ത​വ​രും അശ്ലീല​ഭാഷ ഉപയോ​ഗി​ക്കു​ന്ന​വ​രും ആയിത്തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ ലണ്ടനിലെ ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. മാതാ​പി​താ​ക്കൾ കുട്ടി​കളെ നശിപ്പി​ക്കു​ന്നെ​ന്നും വർധി​ച്ചു​വ​രുന്ന സാമൂ​ഹി​ക​വി​രുദ്ധ പെരു​മാ​റ​റ​ങ്ങ​ളു​ടെ മൂല കാരണം ഇതാ​ണെ​ന്നും സർവേ ചെയ്യപ്പെട്ട ഭൂരി​പക്ഷം അധ്യാ​പ​ക​രും വിചാ​രി​ക്കു​ന്നു. ഒരു സർവേ​യിൽ ഇൻറർവ്യൂ ചെയ്യപ്പെട്ട അധ്യാ​പ​ക​രു​ടെ 86 ശതമാനം “ഭവനത്തി​ലെ വ്യക്തമായ നിലവാ​ര​ങ്ങ​ളു​ടെ​യും പ്രതീ​ക്ഷ​ക​ളു​ടെ​യും അഭാവ”ത്തെ കുററ​പ്പെ​ടു​ത്തു​ന്നു. മാതാ​പി​താ​ക്കൾ മാതൃ​ക​വെ​ക്കാ​ത്ത​താണ്‌ കാരണ​മെന്ന്‌ എൺപത്തി​രണ്ടു ശതമാനം ചൂണ്ടി​ക്കാ​ട്ടു​ന്നു. ഐക്യ​മി​ല്ലാത്ത കുടും​ബങ്ങൾ, വിവാ​ഹ​മോ​ചനം, വിവാ​ഹം​കൂ​ടാ​തെ ഒന്നിച്ചു പാർക്കൽ, അമിത​മായ ടെലി​വി​ഷൻ കാഴ്‌ച, ശിക്ഷണ​ത്തി​ന്റെ​യും പെരു​മാ​റ​റ​നി​യ​മ​ങ്ങ​ളു​ടെ​യും അഭാവം, ഇവയെ​ല്ലാം കുടും​ബ​നാ​ശ​ത്തി​നു വഴി​തെ​ളി​ക്കു​ന്നു.

ഒരു പ്രാഥ​മിക സ്‌കൂൾ പ്രിൻസി​പ്പൽ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “ഇന്നത്തെ കുട്ടി​ക​ളു​ടെ ഇടയിലെ അനാദ​രവ്‌ എന്നെ അസഹ്യ​പ്പെ​ടു​ത്തു​ന്നു. കൂട്ടു​കാ​രെ അവമാ​നി​ക്കു​ക​യോ മുതിർന്ന​വരെ വ്യസനി​പ്പി​ക്കു​ക​യോ ചെയ്യു​ന്നത്‌ അവർക്ക്‌ ഒരു പ്രശ്‌ന​മേയല്ല. . . . അനാദ​ര​വി​ന്റേ​തായ ചേഷ്ടകൾ, ആഭാസങ്ങൾ, നിസ്സാര ആജ്ഞകൾ പോലും അനുസ​രി​ക്കാ​നുള്ള വൈമ​ന​സ്യം . . . , പന്ത്‌ എപ്പോ​ഴും തന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണ​മെന്ന ആഗ്രഹം . . . എന്നിങ്ങനെ വിവിധ രീതി​യിൽ അവർ തങ്ങളുടെ അനാദ​രവ്‌ പ്രകടി​പ്പി​ക്കു​ന്നു . . . [അതേസ​മയം,] ചില ഭവനങ്ങ​ളി​ലെ കുട്ടികൾ മററു​ള്ള​വരെ ആദരി​ക്കു​ന്നു. അവർ അധ്യാ​പ​ക​രു​ടെ കണ്ണിലു​ണ്ണി​കൾ ആയിരി​ക്ക​ണ​മെ​ന്നില്ല . . . , എന്നാൽ അവർ മററു​ള്ള​വ​രോട്‌ ആദരപൂർവം പെരു​മാ​റു​ന്നു. മററു​ള്ളവർ ക്യൂവിൽ തള്ളിക്ക​യ​റു​മ്പോൾ അവർ തങ്ങളുടെ ഊഴം വരാൻ കാത്തി​രി​ക്കു​ന്നു . . . ആദരവു പ്രകടി​പ്പി​ക്കാൻ [കുട്ടി​കളെ] പഠിപ്പി​ച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാ​യി അറിയാം.”

അനേക വർഷത്തെ അനുഭ​വ​സ​മ്പ​ത്തുള്ള മറെറാ​രു പ്രാഥ​മിക സ്‌കൂൾ പ്രിൻസി​പ്പൽ ഇതി​നെ​പ്പ​ററി കൂടു​ത​ലായ വിവരം നൽകുന്നു: “വെറും ഹീനമായ കാര്യ​ങ്ങ​ളാണ്‌ ഞങ്ങൾ കണ്ടുവ​രു​ന്നത്‌. കളിസ്ഥ​ലത്ത്‌ മുമ്പ​ത്തെ​പ്പോ​ലെ കുട്ടികൾ കളിക്കു​ന്നത്‌ കാണാ​നില്ല; അവർ കൂട്ടങ്ങ​ളാ​യി ചുററി​ക്ക​റ​ങ്ങു​ന്നു; നല്ല സ്‌പോർട്‌സ്‌ ഷൂവോ ജീൻസോ ഒക്കെ ധരിക്കാത്ത, സ്‌കൂ​ളി​നു പുറത്തുള്ള പാവപ്പെട്ട കുട്ടി​കളെ അവർ പെട്ടെന്നു കണ്ടുപി​ടി​ക്കും. അവരുടെ പുറകെ നടന്ന്‌ അവരെ പരിഹ​സി​ക്കും; അത്‌ ഹീനമായ ഒരു സംഗതി​യാണ്‌. അതൊന്ന്‌ അവസാ​നി​പ്പി​ക്കാൻ ഞങ്ങൾ ശ്രമി​ച്ചി​ട്ടുണ്ട്‌, എന്നാൽ വലിയ വിജയ​മൊ​ന്നും ലഭിച്ചി​ട്ടില്ല.”

“അവിശ്വ​സ​നീ​യ​മാം​വി​ധം പരുക്കൻ രീതി​യി​ലാണ്‌ പല ആളുക​ളും വണ്ടി​യോ​ടി​ക്കു​ന്നത്‌,” കൊളം​ബിയ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ പ്രൊ​ഫസ്സർ ജോനാ​ഥാൻ ഫ്രീഡ്‌മൻ പറയുന്നു. “ഹൈ​വേകൾ മിക്കവ​യും യുദ്ധക്ക​ള​ങ്ങ​ളാണ്‌.” കാനഡ​യി​ലെ റോയൽ ബാങ്കിന്റെ മന്ത്‌ലി ലെററർ “റോഡു​ക​ളി​ലെ കഠോ​ര​മായ കൂട്ടക്കു​രു​തി​കളെ”പ്പററി സംസാ​രി​ക്കു​ന്നു. “അപരി​ഷ്‌കൃ​ത​മായ പെരു​മാ​റ​റ​മാണ്‌ പ്രശ്‌ന​ത്തി​ന്റെ കാതൽ” എന്നും “സംസ്‌കാ​ര​ത്തി​ന്റെ ഘടകങ്ങ​ളാ​യി​രി​ക്കുന്ന സൗശീ​ല്യം, പരിഗണന, ക്ഷമ, സഹിഷ്‌ണുത, മനുഷ്യാ​വ​കാ​ശ​ങ്ങ​ളോ​ടു പ്രകട​മാ​ക്കുന്ന ആദരവ്‌ എന്നിവ ലജ്ജാക​ര​മാം​വി​ധം ഇല്ലാതാ​യി​രി​ക്കു​ന്നു” എന്നും അത്‌ നിഗമനം ചെയ്യുന്നു.

ന്യൂ​യോർക്ക്‌ സിററി തെരു​വു​ക​ളു​ടെ വിശേ​ഷ​ത​ക​ളെ​ക്കു​റിച്ച്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇപ്രകാ​രം പറയുന്നു: “അവിടെ വണ്ടിക്കാ​രും ആംബു​ലൻസു​കാ​രും തമ്മിലാണ്‌ മത്സരം.” ആംബു​ലൻസു​ക​ളും ഫയർ എഞ്ചിനു​ക​ളും പോലുള്ള അടിയ​ന്തിര വാഹന​ങ്ങൾക്ക്‌ വഴിമാ​റി​ക്കൊ​ടു​ക്കാൻ ആ പട്ടണത്തി​ലെ അധിക​പങ്കു വണ്ടിക്കാ​രും മനസ്സു​ള്ള​വരല്ല. ഇതുമൂ​ലം അത്യാസന്ന നിലയി​ലായ ഒരു രോഗി​യു​ടെ​യോ പരി​ക്കേററ ആളു​ടെ​യോ അടു​ത്തെ​ത്താൻ അല്ലെങ്കിൽ അയാളെ വേഗത്തിൽ ആശുപ​ത്രി​യിൽ എത്തിക്കാൻ കഴിയാ​ത്ത​തി​നാൽ അയാൾ മരിക്കാ​നുള്ള സാധ്യ​ത​യേ​റു​ന്നു. ബ്രോ​ങ്‌സി​ലെ പെലം പാർക്ക്‌വേ​യി​ലൂ​ടെ വണ്ടി​യോ​ടി​ക്കു​ക​യാ​യി​രുന്ന ഒരു മനുഷ്യ​നെ​ക്കു​റിച്ച്‌ അടിയ​ന്തിര വൈദ്യ സേവന​ങ്ങ​ളു​ടെ ക്യാപ്‌റ​റ​നായ എലൻ ഷിബെലി പറയു​ക​യു​ണ്ടാ​യി. ഹൃദയ​സ്‌തം​ഭ​ന​മു​ണ്ടായ ഒരാളു​ടെ വീട്ടി​ലേക്കു പോകു​ക​യാ​യി​രുന്ന ആംബു​ലൻസി​നു വഴിമാ​റി​ക്കൊ​ടു​ക്കാൻ അയാൾ വിസമ്മ​തി​ച്ചു. “വലിയ സാമർഥ്യ​ക്കാ​ര​നാ​ണെന്നു കാണി​ച്ചു​കൊണ്ട്‌ അയാൾ സൈഡ്‌കൊ​ടു​ക്കാൻ കൂട്ടാ​ക്കി​യില്ല. എന്നാൽ താൻ ചെയ്‌തത്‌ എത്രയോ വിഡ്‌ഢി​ത്ത​മാ​ണെന്ന്‌ വീട്ടിൽ ചെന്ന​പ്പോൾ അയാൾ മനസ്സി​ലാ​ക്കി. അയാളു​ടെ അമ്മയ്‌ക്കാ​യി​രു​ന്നു ഹൃദയ​സ്‌തം​ഭനം. അവരുടെ അടു​ത്തെ​ത്താ​നാ​യി​രു​ന്നു ആംബു​ലൻസി​ന്റെ ശ്രമം.”

മര്യാദ സ്ഥാപനം (Polite Society) എന്നറി​യ​പ്പെ​ടുന്ന ഒരു ബ്രിട്ടീഷ്‌ സംഘട​ന​യെ​ക്കു​റി​ച്ചു ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇൻറർനാ​ഷണൽ പറയു​ക​യു​ണ്ടാ​യി. “ആളുക​ളു​ടെ പരസ്‌പ​ര​മുള്ള പെരു​മാ​ററം ഭയങ്കര​മാം​വി​ധം മൃഗീ​യ​മാ​യി​ത്തീർന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും നടപടി​യെ​ടു​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വന്ന”തിനാ​ലാണ്‌ അത്‌ സ്ഥാപി​ക്ക​പ്പെ​ട്ടത്‌ എന്ന്‌ അതു പറയുന്നു. ദി ഈവനിങ്‌ സ്‌ററാൻഡേ​ഡി​ലെ ഒരു പംക്തി​യിൽ ഒരു പ്രക്ഷേപണ ലേഖകൻ ഇപ്രകാ​രം പരാതി​പ്പെ​ടാൻ പ്രേരി​ത​നാ​യി: “സംസ്‌കാ​ര​ത്തിന്‌ ഒരിക്കൽ പേരു​കേ​ട്ടി​രുന്ന രാഷ്‌ട്രം ഇപ്പോൾ ഒരു പററം മര്യാ​ദ​കെ​ട്ട​വ​രു​ടെ ദേശം ആയി മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” “മൊത്തം റോഡ​പ​ക​ട​ങ്ങ​ളിൽ 47 ശതമാ​ന​ത്തി​ന്റെ​യും മൂലകാ​രണം മര്യാ​ദാ​ര​ഹി​ത​മായ ഒരു പ്രവൃ​ത്തി​യാ​ണെന്ന്‌” സ്‌കോ​ട്ട്‌ലൻഡി​ലെ ഒരു ഇൻഷ്വ​റൻസ്‌ കമ്പനി “നിഗമനം ചെയ്‌തു.”

പെരു​മാ​റ​റ​രീ​തി​ക​ളു​ടെ അധഃപ​ത​ന​ത്തിൽ ടെലി​വി​ഷൻ ഒരു വലിയ പങ്കു വഹിച്ചി​രി​ക്കു​ന്നു, പ്രത്യേ​കിച്ച്‌ കുട്ടി​ക​ളു​ടെ​യും കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും കാര്യ​ത്തിൽ. വസ്‌ത്രം ധരി​ക്കേ​ണ്ട​തെ​ങ്ങനെ, സംസാ​രി​ക്കേ​ണ്ട​തെ​ങ്ങനെ, മാനു​ഷിക ബന്ധങ്ങ​ളോട്‌ പൊരു​ത്ത​പ്പെ​ട്ടു​പോ​കേ​ണ്ട​തെ​ങ്ങനെ, അക്രമ​ത്തി​ലൂ​ടെ കൂടെ​ക്കൂ​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തെ​ങ്ങനെ, ഇതെല്ലാം പഠിപ്പി​ക്കു​ന്നത്‌ ടെലി​വി​ഷ​നാണ്‌. നാമും നമ്മുടെ കുട്ടി​ക​ളും ഭാവനാ​പ​ര​വും മാററു കുറഞ്ഞ​തു​മായ പരിപാ​ടി​കൾ ടെലി​വി​ഷ​നിൽ ക്രമമാ​യി വീക്ഷി​ക്കു​ന്നെ​ങ്കിൽ നമ്മുടെ പെരു​മാ​റ​റ​രീ​തി​കൾ നാം വീക്ഷി​ക്കുന്ന അലക്ഷ്യ​വും അനാദ​ര​ണീ​യ​വും നിന്ദ്യ​വു​മായ മനോ​ഭാ​വ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. പലപ്പോ​ഴും മാതാ​പി​താ​ക്കൾ വിഡ്‌ഢി​ക​ളാ​യും കുട്ടികൾ സമർഥ​രാ​യും ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു.

ഉച്ചത്തിൽ, അധികാ​രം ധ്വനി​ക്കുന്ന പൊങ്ങ​ച്ച​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തി​ലാണ്‌ ലോകം സംതൃ​പ്‌തി കണ്ടെത്തു​ന്നത്‌—തടസ്സം സൃഷ്ടി​ച്ചു​കൊ​ണ്ടും ഇച്ഛാധി​പ​ത്യ​പ്രൗ​ഢി​യോ​ടെ​യും ബഹളം വെച്ചും ഉന്നത​നെന്നു ഭാവി​ച്ചും പ്രകോ​പി​പ്പി​ക്കുന്ന തരത്തി​ലും വെല്ലു​വി​ളി​ക്കുന്ന ഭാവത്തി​ലും ഒക്കെ തന്നെ. ഇങ്ങനെ മര്യാ​ദ​കെട്ടു പെരു​മാ​റു​ന്നതു കാണു​മ്പോൾ ആളുകൾ നെററി​ചു​ളി​ക്കുക പണ്ടൊക്കെ പതിവാ​യി​രു​ന്നു. കുററ​ക്കാ​രനെ ഒററ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. ഇന്നത്തെ സമൂഹ​ത്തിൽ ഏതു മര്യാ​ദ​കേടു കാട്ടി​യാ​ലും ഒരു പേരു​ദോ​ഷ​വു​മില്ല. ഇനി ആരെങ്കി​ലും എതിർത്താ​ലോ, ശകാര​മോ ദേഹോ​പ​ദ്ര​വ​മോ ആയിരി​ക്കും ഫലം! ഒച്ചയും ബഹളവും വെച്ചു കൂട്ടങ്ങ​ളാ​യി സഞ്ചരി​ക്കുന്ന യുവാക്കൾ അസഭ്യം പുലമ്പി​യും വൃത്തി​കെട്ട ചേഷ്ടകൾകാ​ട്ടി​യും പരിസരം മലിനീ​ക​രി​ക്കു​ക​യും തങ്ങളുടെ മര്യാ​ദ​കെട്ട പെരു​മാ​റ​റം​കൊണ്ട്‌ കാഴ്‌ച​ക്കാ​രെ ദ്രോ​ഹി​ക്കു​ക​യും ചെയ്യുന്നു. ധിക്കാ​ര​ത്തോ​ടെ​യുള്ള തങ്ങളുടെ മത്സര​പ്ര​വൃ​ത്തി​ക​ളി​ലേക്ക്‌ ശ്രദ്ധയാ​കർഷി​ക്കു​ന്ന​തി​നും അസഭ്യ കാര്യങ്ങൾ പച്ചയായി പ്രകടി​പ്പിച്ച്‌ മുതിർന്ന​വരെ ഞെട്ടി​ക്കു​ന്ന​തി​നും വേണ്ടി കരുതി​ക്കൂ​ട്ടി ആസൂ​ത്രണം ചെയ്യു​ന്ന​താണ്‌ ഇതെല്ലാം. എന്നിരു​ന്നാ​ലും, “ശക്തിയു​ണ്ടെ​ന്നുള്ള ഒരു ബലഹീന മമനു​ഷ്യ​ന്റെ നാട്യ​മാണ്‌ പാരു​ഷ്യം” എന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.

മനുഷ്യ​സ്വ​ഭാ​വത്തെ കൈകാ​ര്യം ചെയ്യാ​നാ​യി മനുഷ്യൻ ഉണ്ടാക്കി​ക്കൂ​ട്ടി​യി​ട്ടുള്ള നിയമങ്ങൾ ഒരു ലൈ​ബ്ര​റി​യിൽ നിറയ്‌ക്കാ​വു​ന്ന​ത്ര​യുണ്ട്‌. എന്നിട്ടും അവ മനുഷ്യന്‌ ആവശ്യ​മാ​യി​രി​ക്കുന്ന മാർഗ​നിർദേശം പ്രദാനം ചെയ്യു​ന്നില്ല. നമുക്ക്‌ ഇനിയും കൂടു​ത​ലായ മാർഗ​നിർദേ​ശ​ങ്ങ​ളു​ടെ ആവശ്യ​മു​ണ്ടോ? അതോ ഉള്ളതിന്റെ എണ്ണം കുറയ്‌ക്കു​ക​യാ​ണോ വേണ്ടത്‌? ഒരു സമൂഹം മെച്ചമാ​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ അതിനാ​വ​ശ്യ​മാ​യി​രി​ക്കുന്ന നിയമ​ങ്ങ​ളും കുറഞ്ഞു​വ​രു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരേ ഒരു നിയമം മാത്ര​മു​ണ്ടാ​യി​രി​ക്കു​ന്നതു സംബന്ധി​ച്ചെന്ത്‌? ഉദാഹ​ര​ണ​ത്തിന്‌ താഴെ​പ്പ​റ​യുന്ന നിയമം: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായ​പ്ര​മാ​ണ​വും പ്രവാ​ച​കൻമാ​രും ഇതു തന്നേ.”—മത്തായി 7:12.

ഈ നിയമം അനുസ​രി​ച്ചാൽ കാലിക പ്രശ്‌ന​ങ്ങ​ളിൽ അധിക​വും തുടച്ചു​നീ​ക്ക​പ്പെ​ടും. എങ്കിലും സമൂഹ​ത്തി​ന്റെ ആവശ്യങ്ങൾ നിറ​വേ​റ​റു​ന്ന​തിന്‌ ഏറെ പ്രധാ​ന​മായ മറെറാ​രു നിയമ​ത്തി​ന്റെ​കൂ​ടെ ആവശ്യ​മുണ്ട്‌: “നിന്റെ ദൈവ​മായ കർത്താ​വി​നെ [യഹോവ] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം.”—മർക്കൊസ്‌ 12:30.

ഈ രണ്ടു ബൈബിൾ കല്‌പ​ന​ക​ളെ​യും അതോ​ടൊ​പ്പം ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന മറെറല്ലാ മാർഗ​നിർദേ​ശ​ങ്ങ​ളെ​യും അനാവ​ശ്യ​മെന്നു പറഞ്ഞ്‌ ഇന്നത്തെ സമൂഹം തള്ളിക്ക​ള​യു​ക​യാണ്‌. ഇത്തരം ആളുക​ളെ​ക്കു​റിച്ച്‌ ബൈബിൾ യിരെ​മ്യാ​വു 8:9-ൽ ഇപ്രകാ​രം സംസാ​രി​ക്കു​ന്നു: “ജ്ഞാനികൾ ലജ്ജിച്ചു . . . പോകും; അവർ യഹോ​വ​യു​ടെ വചനം ധിക്കരി​ച്ചു​ക​ള​ഞ്ഞു​വ​ല്ലോ; അവർക്കു എന്തൊരു ജ്ഞാനമു​ള്ളു?” നമ്മുടെ വഴികാ​ട്ട​ലിന്‌ അത്യന്താ​പേ​ക്ഷി​ത​മെന്ന്‌ പരമ്പരാ​ഗ​ത​മാ​യി കരുതി​പ്പോ​രുന്ന യഥാർഥ മൂല്യങ്ങൾ സംബന്ധിച്ച്‌ ഒരു പൊതു അഭി​പ്രായ ഐക്യം തേടേണ്ട ആവശ്യ​വും അവർ കാണു​ന്നില്ല. അവരുടെ പുത്തൻ ധാർമി​കത എന്നു പറയു​ന്നത്‌ വ്യക്തികൾ തിര​ഞ്ഞെ​ടു​ക്കുന്ന ഏതു ജീവി​ത​ശൈ​ലി​ക​ളെ​യും അനുവ​ദി​ച്ചു കൊടു​ക്കുന്ന ഒരു വിശാ​ല​മായ പാതയാണ്‌. നാശത്തി​ലേക്കു പോകുന്ന പാത​യെന്നു പറഞ്ഞ്‌ യേശു തിരി​ച്ച​റി​യിച്ച ആ വിശാ​ല​മായ പാത തന്നെ. അതിലെ പോകു​ന്നവർ അനവധി​യാണ്‌.—മത്തായി 7:13, 14.

ഉത്തമ മാതൃക

“പിതാ​വി​ന്റെ മടിയിൽ ഇരിക്കുന്ന” യേശു​ക്രി​സ്‌തു അനുക​രി​ക്കാൻ പററിയ മുന്തിയ ഒരു ദൃഷ്ടാ​ന്ത​മാണ്‌. (യോഹ​ന്നാൻ 1:18) ആളുക​ളോ​ടുള്ള ഇടപെ​ട​ലിൽ ഒരുവ​ശത്ത്‌ അവൻ ആർദ്ര​ത​യും കരുണ​യും ഉള്ളവനാ​യി​രു​ന്ന​പ്പോൾ മറുവ​ശത്ത്‌ അചഞ്ചല​നും നിശ്ചയ​ദാർഢ്യ​മു​ള്ള​വ​നും ആയിരു​ന്നു; എങ്കിലും മററു​ള്ള​വ​രോട്‌ പരുഷ​മാ​യോ നിർദ​യ​മാ​യോ അവൻ ഒരിക്ക​ലും ഇടപെ​ട്ടില്ല. “എല്ലാ ആളുക​ളോ​ടും ചേർന്നു​പോ​കു​ന്ന​തി​നുള്ള അവന്റെ അസാധാ​ര​ണ​മായ കഴിവി”നെ പ്രശം​സി​ച്ചു​കൊണ്ട്‌ നസ്രേ​ത്തിൽനി​ന്നുള്ള മനുഷ്യൻ [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം യേശു​വി​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറയുന്നു: “പൊതു​സ്ഥ​ല​ങ്ങ​ളി​ലും ഭവനങ്ങ​ളി​ലും ഒരു​പോ​ലെ അവൻ പുരു​ഷൻമാ​രോ​ടും സ്‌ത്രീ​ക​ളോ​ടും തിരി​ച്ചു​വ്യ​ത്യാ​സം കൂടാതെ ഇടപെട്ടു. നിഷ്‌ക​ളങ്കത കളിയാ​ടുന്ന കുട്ടി​ക​ളു​മാ​യും വിചി​ത്ര​മെന്നു പറയട്ടെ, സക്കായി​യെ​പ്പോ​ലെ മനസ്സാ​ക്ഷി​യററ അഴിമ​തി​ക്കാ​രു​മാ​യും അവൻ ഇടപഴകി. മറിയ​യെ​യും മാർത്ത​യെ​യും പോലെ ആദരണീ​യ​രായ വീട്ടമ്മ​മാർക്ക്‌ അവനോട്‌ സ്വാഭാ​വി​ക​മാ​യും തുറന്നി​ട​പെ​ടാൻ കഴിഞ്ഞു. തങ്ങളെ മനസ്സി​ലാ​ക്കു​മെ​ന്നും തങ്ങളോട്‌ സ്‌നേഹം പ്രകടി​പ്പി​ക്കു​മെ​ന്നും ഉള്ള ഉറപ്പോ​ടെ വേശ്യ​ക​ളും അവനെ തിരഞ്ഞു നടന്നു . . . സാധാ​ര​ണ​ക്കാ​രായ ആളുകളെ തളച്ചിട്ട വേലി​ക്കെ​ട്ടു​ക​ളെ​ക്കു​റി​ച്ചൊ​ന്നും അവൻ ഓർത്ത​തേ​യില്ല. ഈ അസാധാ​രണ സംഗതി​യാണ്‌ അവന്റെ സ്വഭാ​വ​ഗു​ണ​ങ്ങ​ളിൽ ഏററവും പ്രമു​ഖ​മായ ഒന്ന്‌.”

യഹോ​വ​യാം ദൈവം തന്നെക്കാൾ താഴ്‌ന്ന​വ​രോട്‌ ഇടപെ​ടു​മ്പോൾ എല്ലായ്‌പോ​ഴും മര്യാ​ദ​യു​ള്ള​വ​നാണ്‌. തന്റെ അപേക്ഷ​ക​ളോ​ടൊ​പ്പം അവൻ പലപ്പോ​ഴും “ദയവായി” എന്നു ചേർത്തി​ട്ടുണ്ട്‌. തന്റെ സുഹൃ​ത്തായ അബ്രഹാ​മിന്‌ ഒരു അനു​ഗ്രഹം കൊടു​ക്കവേ അവൻ പറഞ്ഞു: “ദയവായി കണ്ണുക​ളു​യർത്തി, നീ ഇരിക്കുന്ന സ്ഥലത്തു​നി​ന്നു നോക്കുക.” യഹോവ പിന്നെ​യും അബ്രഹാ​മി​നോ​ടു പറഞ്ഞു: “ദയവായി നീ ആകാശ​ത്തേക്കു നോക്കി നക്ഷത്ര​ങ്ങളെ എണ്ണുക.” (ഉൽപ്പത്തി 13:14; 15:5, NW) തന്റെ ശക്തിയെ സംബന്ധിച്ച്‌ മോശക്ക്‌ ഒരു അടയാളം കൊടു​ക്കവേ ദൈവം പറഞ്ഞു: “ദയവായി നിന്റെ കൈ മാറി​ട​ത്തിൽ വയ്‌ക്കുക.” (പുറപ്പാട്‌ 4:6, NW) അനേകം വർഷങ്ങൾക്കു ശേഷം യഹോവ തന്റെ പ്രവാ​ച​ക​നായ മീഖാ മുഖാ​ന്തരം അനുസ​ര​ണം​കെട്ട തന്റെ ജനത​യോട്‌ ഇപ്രകാ​രം പറഞ്ഞു: “യാക്കോ​ബി​ന്റെ തലവൻമാ​രേ, ഇസ്രാ​യേൽഭ​വ​ന​ത്തി​ന്റെ അധിപൻമാ​രേ, ദയവായി ചെവി​ത​രിക. . . . തലവൻമാ​രേ ദയവായി ഇതു കേൾക്കുക.” (മീഖാ 3:1, 9, NW) ഇങ്ങനെ മററു​ള്ള​വ​രോട്‌ ഇടപെ​ടു​മ്പോൾ ദയവായി എന്നു പറയു​ന്ന​തിൽ “ദൈവത്തെ അനുക​രി​ക്കു​ന്നവർ” ആണോ നാം?—എഫേസ്യർ 5:1, NW.

അതു​കൊണ്ട്‌, ബൈബിൾപ​ര​മായ മാർഗ​നിർദേ​ശ​ങ്ങ​ളെ​യും ധാർമിക നിയമ​ങ്ങ​ളെ​യും തള്ളിക്ക​ളഞ്ഞ്‌ അതിനു​പ​കരം എന്തു നിർദേ​ശ​ങ്ങ​ളും നിയമ​ങ്ങ​ളു​മാണ്‌ ലോക​ജ്ഞാ​നി​കൾ നൽകു​ന്നത്‌? പിൻവ​രുന്ന ലേഖനം ഇതു ചർച്ച​ചെ​യ്യു​ന്നു.

[4-ാം പേജിലെ ആകർഷ​ക​വാ​ക്യം]

സാമാന്യമര്യാദയെന്നു പറയു​ന്ന​തി​നെ മേലാൽ സാമാ​ന്യം എന്നു വർണി​ക്കാൻ വയ്യ

[5-ാം പേജിലെ ആകർഷ​ക​വാ​ക്യം]

അയാളുടെ അമ്മയുടെ അടു​ത്തെ​ത്താൻ ആംബു​ലൻസ്‌ ശ്രമം നടത്തു​ക​യാ​യി​രു​ന്നു

[6-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ശക്തിയു​ണ്ടെ​ന്നുള്ള ഒരു ബലഹീന മമനു​ഷ്യ​ന്റെ നാട്യ​മാണ്‌ പാരു​ഷ്യം”

[3-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Left: Life; Right: Grandville

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക