ആധുനികനാളിലെ ഒരു നല്ല ശമര്യാക്കാരൻ
കാനഡയിലെ ഒരു സ്ത്രീക്കു വാഹന അപകടം നേരിട്ടു. ആധുനികനാളിലെ ഒരു നല്ല ശമര്യാക്കാരൻ അവളുടെ സഹായത്തിനെത്തി. (ലൂക്കൊസ് 10:29-37) അദ്ദേഹത്തിന്റെ ദയയാൽ പ്രേരിതയായ അവൾ ദ ജോർജ്ടൗൺ ഇൻഡിപ്പെൻഡൻറിന് പിൻവരുന്നപ്രകാരം എഴുതി:
‘പ്രിയ പത്രാധിപർ:
‘രണ്ടു കാരണങ്ങൾ നിമിത്തമാണു ഞാൻ എഴുതുന്നത്. ഒന്നാമതായി, കഴിഞ്ഞ വാരാന്തത്തിൽ എന്റെ കാർ നിയന്ത്രണം വിട്ട് ഒരു കുഴിയിലേക്കു പോയപ്പോൾ എന്നെ സഹായിച്ച ഒരു ജോർജ്ടൗൺ നിവാസിക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
‘വാഹനമോടിച്ചു പോകുകയായിരുന്ന മി. ജാൻ സോണ്ടേഴ്സ് വണ്ടി നിർത്തി. അദ്ദേഹം എനിക്കു പ്രഥമശുശ്രൂഷ ചെയ്യുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ആമ്പുലൻസ് ഡ്രൈവർമാരും പൊലീസും എത്തി എന്റെ കാര്യം ഏറെറടുക്കുന്നതുവരെ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു. മി. സോണ്ടേഴ്സിനെപ്പോലെ ഒരു നല്ല ശമര്യാക്കാരൻ നിങ്ങളുടെ ജനസമുദായത്തിൽ ജീവിക്കുന്നതുകൊണ്ട് ആ സമൂഹം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
‘എന്നെയും ഭർത്താവിനെയും വന്നു കാണാൻ മി. സോണ്ടേഴ്സ് ആശുപത്രി സന്ദർശിച്ചു. ഞാൻ സുഖമായിരിക്കുന്നു എന്ന് ഉറപ്പു വരുത്താനായിരുന്നു ആ സന്ദർശനം. മി. സോണ്ടേഴ്സ് ജോർജ്ടൗണിലെ യഹോവയുടെ സാക്ഷികളുടെ ഹെഡ് ഓഫീസിലാണു പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി. അവർ ചികിത്സയിൽ വിശ്വസിക്കുന്നില്ല എന്നാണു ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത്, ഇതാ അവരിലൊരാൾ എനിക്കുവേണ്ടി പ്രഥമശുശ്രൂഷ ചെയ്തിരിക്കുന്നു. ഇത് എഴുതുന്നതിനുള്ള രണ്ടാമത്തെ കാരണത്തിലേക്ക് അത് എന്നെ കൊണ്ടെത്തിക്കുന്നു.
‘യഹോവയുടെ സാക്ഷികൾ എന്റെ വീട്ടിൽ വന്നപ്പോഴെല്ലാം ഞാൻ അവരോടു കാട്ടിയിട്ടുള്ള പരുഷമായ സ്വഭാവത്തിന് ഞാൻ എല്ലാ യഹോവയുടെ സാക്ഷികളോടും മാപ്പു ചോദിക്കാനാഗ്രഹിക്കുന്നു. നിങ്ങൾ മതഭ്രാന്തൻമാരാണെന്നാണു ഞാൻ എല്ലായ്പോഴും വിശ്വസിച്ചിരുന്നത്. ഭയങ്കരമായ ആ നിഗമനം തെററാണെന്നു മി. സോണ്ടേഴ്സ് തെളിയിച്ചു. ശരിയാണെന്നു നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന സാധാരണ ആളുകളാണു നിങ്ങൾ.
‘മി. സോണ്ടേഴ്സ്, നിങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. നിങ്ങളുടെ വിശ്വാസം കാത്തുകൊൾക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
‘ററി. എം., ടൊറന്റോ’
‘നീ നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണ’മെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (ലൂക്കൊസ് 10:27) യഹോവയുടെ സാക്ഷികളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനോ ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ, Watchtower, H-58 Old Khandala Road, Lonavla, 410 401. Mah.-ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ എഴുതുക.