വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 5/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു യഹോ​വ​യു​ടെ സാക്ഷിക്ക്‌ അനുകൂ​ല​മാ​യി ഹൈ​ക്കോ​ടതി വിധി​ക്കു​ന്നു
  • വളരുന്ന ഭാഷ
  • എരിവു​കു​രു​മു​ളകു പ്രേമി​കൾ
  • ലൈം​ഗി​ക​ബന്ധം പുലർത്തുന്ന കുട്ടികൾ
  • മദ്യപാ​ന​പ്ര​ശ്‌ന​മുള്ള ചെറു​പ്പ​ക്കാർ
  • കുററ​വാ​ളി​കൾക്കു പരിശീ​ലന സ്ഥലങ്ങൾ
  • വിജയ​ത്തി​ന്റെ ഇരകൾ
  • ആരോ​ഗ്യ​ത്തിൽ വലിയ താത്‌പ​ര്യ​മി​ല്ല
  • പൊണ്ണ​ത്തടി എന്ന പ്രശ്‌നം
  • ദുരു​പ​യോ​ഗ​ത്തി​നി​ര​യാ​കുന്ന കുട്ടികൾ
  • സംഘടിത കുററ​കൃ​ത്യം
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2003
  • ലോകത്തിന്റെ മറുകരയിൽനിന്ന്‌ എത്തിയ ഒരു സുഗന്ധവ്യഞ്‌ജനം
    ഉണരുക!—2000
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—1994
g94 5/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ഒരു യഹോ​വ​യു​ടെ സാക്ഷിക്ക്‌ അനുകൂ​ല​മാ​യി ഹൈ​ക്കോ​ടതി വിധി​ക്കു​ന്നു

നാലു വർഷം മുമ്പ്‌ യു.എസ്‌.എ.യിലെ ഫ്‌ളോ​റി​ഡ​യി​ലുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി ശസ്‌ത്ര​ക്രി​യ​വഴി ഒരു കുട്ടിക്കു ജൻമം നൽകവേ അവൾക്കു വളരെ​യ​ധി​കം രക്തം നഷ്ടമായി. അവളുടെ ജീവൻ രക്ഷിക്കാൻ രക്തം കുത്തി​വ​യ്‌ക്കേ​ണ്ടി​വ​രു​മെന്നു ഡോക്ടർമാർ വിചാ​രി​ച്ചു. അവളുടെ മൂല്യ​ങ്ങ​ളു​ടെ​യും മതപര​മായ ബോധ്യ​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ രക്തപ്പകർച്ച നടത്തു​ന്ന​തി​നോട്‌ രോഗി വിയോ​ജി​ച്ചു. ഒരു അടിയ​ന്തിര വിചാ​ര​ണ​യിൽ, ആവശ്യ​മെന്നു വന്നാൽ അവളെ ചികി​ത്സി​ക്കുന്ന ഡോക്ടർമാർക്ക്‌ അവളുടെ ഇഷ്ടത്തിന്‌ എതിരാ​യി രക്തം കുത്തി​വ​യ്‌ക്കാൻ കഴിയു​മെന്ന്‌ ഒരു പ്രാ​ദേ​ശിക വിചാ​ര​ണ​ക്കോ​ടതി വിധിച്ചു. രോഗി മരിക്കു​ന്ന​പക്ഷം കുട്ടി​കൾക്ക്‌ അവളുടെ പരിച​ര​ണ​വും സംരക്ഷ​ണ​വും കിട്ടാ​തെ​പോ​കും എന്നതാ​യി​രു​ന്നു ഒരു പ്രമുഖ വാദം. ഈ വിധിയെ ഫ്‌ളോ​റി​ഡാ ജില്ലാ അപ്പീൽ കോടതി ശരിവച്ചു. ഒടുവിൽ, കേസ്‌ ഫ്‌ളോ​റി​ഡ​യി​ലെ സുപ്രീം​കോ​ട​തി​യി​ലെത്തി. അനാവ​ശ്യ​മായ രക്തപ്പകർച്ചകൾ തടയാൻ വളരെ വൈകി​പ്പോ​യെ​ങ്കി​ലും മുമ്പത്തെ രണ്ടു കോട​തി​ക​ളു​ടെ വിധി​കളെ അസാധു​വാ​ക്കി​ക്കൊണ്ട്‌ സുപ്രീം​കോ​ടതി സാക്ഷിക്ക്‌ അനുകൂ​ല​മാ​യി വിധിച്ചു. മാതൃ​ത്വ​മോ പിതൃ​ത്വ​മോ അതിൽത്തന്നെ “ഒരു വ്യക്തി​യു​ടെ സ്വന്ത വിശ്വാ​സ​ങ്ങ​ള​നു​സ​രി​ച്ചു ജീവി​ക്കു​ന്ന​തിന്‌ എതിരല്ല” എന്നു ഫ്‌ളോ​റിഡ സുപ്രീം​കോ​ടതി പ്രസ്‌താ​വി​ച്ചു. അങ്ങനെ ആ കോടതി, രോഗി​യു​ടെ ശരീരത്തെ സംബന്ധി​ച്ചുള്ള സ്വയനിർണ​യാ​വ​കാ​ശ​ത്തെ​യും മതപര​മായ സ്വാത​ന്ത്ര്യ​ത്തെ​യും ശക്തമായി പിന്താങ്ങി.

വളരുന്ന ഭാഷ

ഇന്ന്‌ 33 കോടി​യി​ല​ധി​കം ആളുകൾ സ്‌പാ​നീഷ്‌ സംസാ​രി​ക്കു​ന്നു. 2000-മാണ്ടോ​ടെ ഐക്യ​നാ​ടു​ക​ളിൽ മാത്രം സ്‌പാ​നീഷ്‌ സംസാ​രി​ക്കു​ന്ന​വ​രു​ടെ എണ്ണം മൂന്നര കോടി​യിൽ എത്തും. ആ വർഷമാ​കു​മ്പോ​ഴേ​ക്കും സ്‌പാ​നീഷ്‌ ഇംഗ്ലീ​ഷി​നെ കടത്തി​വെ​ട്ടു​ക​യും പാശ്ചാത്യ ലോകത്ത്‌ ഏററവു​മ​ധി​കം സംസാ​രി​ക്ക​പ്പെ​ടുന്ന ഭാഷ ആയിത്തീ​രു​ക​യും ചെയ്യും. കാമ്പ്യോ ഡിയെ​സി​സസ്‌ ആമേരി​ക്കാ എന്ന സ്‌പാ​നീഷ്‌ മാസി​ക​യാണ്‌ അങ്ങനെ പറയു​ന്നത്‌. 1986-നും 1990-നും ഇടയ്‌ക്ക്‌ ഐക്യ​നാ​ടു​ക​ളിൽ സ്‌പാ​നീഷ്‌ പഠിക്കു​ന്ന​വ​രു​ടെ സംഖ്യ 70 ശതമാനം വർധി​ച്ച​താ​യും ജപ്പാനിൽ 80 ശതമാനം വർധി​ച്ച​താ​യും സ്‌പാ​നീഷ്‌ ഭാഷാ​പ്ര​ചാ​രക സംഘട​ന​യായ ഇൻസ്‌റ​റി​റ​റ്യൂ​ട്ടോ സെർവാ​റെ​റസ്‌ റിപ്പോർട്ടു ചെയ്‌തു. ഈ ഭാഷ​യോ​ടു വളരെ​യ​ധി​കം താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? പാശ്ചാ​ത്യ​ലോ​കത്ത്‌ സ്‌പാ​നീഷ്‌ കൂടു​തൽക്കൂ​ടു​തൽ പ്രാധാ​ന്യ​മു​ള്ള​താ​യി​ത്തീ​രു​കയാ​ണെന്ന്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടോ സെർവാ​റെ​റ​സി​ന്റെ ഡയറക്ടർ പറയുന്നു. സ്‌പാ​നീ​ഷി​നു മറെറാ​രു പ്രയോ​ജനം കൂടി​യുണ്ട്‌: അത്‌ അനേകം രാജ്യ​ങ്ങ​ളിൽ സംസാ​രി​ക്ക​പ്പെ​ടു​ന്നു.

എരിവു​കു​രു​മു​ളകു പ്രേമി​കൾ

കൂടു​തൽക്കൂ​ടു​തൽ ആളുകൾ എരിവുള്ള കുരു​മു​ളക്‌ തിന്നുന്നു. അത്‌ ഇഷ്ടപ്പെ​ടാത്ത അനേകർ ഭക്ഷണത്തി​ന്റെ സ്വാഭാ​വിക രുചിയെ അതു നശിപ്പി​ക്കു​കയേ ഉള്ളൂ​വെന്ന്‌ വിശ്വ​സി​ക്കു​ന്നു. എന്നാൽ അതിനു സത്യവു​മാ​യി ഒരു ബന്ധവു​മി​ല്ലെ​ന്നാണ്‌ എരിവുള്ള കുരു​മു​ള​കി​നോ​ടു പ്രിയ​മു​ള്ള​വ​രു​ടെ വാദം. റീഡേ​ഴ്‌സ്‌ ഡയജസ്‌ററ്‌ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, എരിവുള്ള കുരു​മു​ള​കിൽ മണമി​ല്ലാത്ത ഒരു രാസപ​ദാർഥ​മു​ള്ള​താ​യി കുരു​മു​ള​കി​നെ സംബന്ധി​ച്ചുള്ള ഒരു സമീപ​കാല പുസ്‌തകം വിശദീ​ക​രി​ക്കു​ന്നു. ഈ പദാർഥം വായ്‌ക്കു​ള്ളി​ലെ സ്വാദു​മു​കു​ള​വു​മാ​യി കലർന്ന്‌ ആഹാര​ത്തി​ന്റെ രുചിയെ അറിയാൻ അവയെ ഇടയാ​ക്കു​ന്നു. എരിവുള്ള കുരു​മു​ളക്‌ ആരോ​ഗ്യ​ത്തിന്‌ നല്ലതാ​ണെന്ന്‌ ചിലർ അവകാ​ശ​പ്പെ​ടു​ന്നു. ഒരു പച്ചക്കു​രു​മു​ള​കിൽ ഒരു ഓറഞ്ചി​ലു​ള്ള​തി​നെ​ക്കാൾ കൂടുതൽ ജീവകം-സി അടങ്ങി​യി​ട്ടുണ്ട്‌. ഏററവും എരിവു​ള്ള​താ​യി അറിയ​പ്പെ​ടു​ന്നത്‌ മെക്‌സി​ക്കോ​യി​ലെ യൂകെ​റ​റാ​നിൽനി​ന്നുള്ള ആബാ​നേ​റോ എന്നതരം കുരു​മു​ള​കാണ്‌. ആബാ​നേ​റോ കഴിച്ചാൽ തല ശരീര​ത്തു​നിന്ന്‌ വേർപെ​ട്ടു​പോ​കു​ന്ന​തു​പോ​ലെ തോന്നാ​നി​ട​യാ​ക്കു​മെന്നു പറയ​പ്പെ​ടു​ന്നു. ഏതായാ​ലും ചിലർക്ക്‌ മറിച്ചു തോന്നാൻ സാധ്യ​ത​യില്ല.

ലൈം​ഗി​ക​ബന്ധം പുലർത്തുന്ന കുട്ടികൾ

ആറാം ഗ്രേഡിൽ പഠിക്കുന്ന കുട്ടി​ക​ളിൽ 28 ശതമാനം പേർ ലൈം​ഗി​ക​ബന്ധം പുലർത്തു​ന്ന​വ​രാ​ണെന്ന്‌ യു.എസ്‌.എ.യിലെ കണക്‌റ​റി​ക്ക​ട്ടി​ലുള്ള പ്രാഥ​മിക വിദ്യാ​ല​യ​ത്തി​ലെ കുട്ടി​ക​ളു​ടെ ഇടയിൽ നടത്തിയ ഒരു സമീപ​കാല സർവേ വെളി​പ്പെ​ടു​ത്തി. എട്ടാം ഗ്രേഡിൽ പഠിക്കു​ന്ന​വ​രു​ടെ ഇടയിൽ അനുപാ​തം 49 വരെ എത്തി, പത്താം ഗ്രേഡിൽ 60 ശതമാ​ന​ത്തി​ല​ധി​ക​വും. അതിലും പ്രായ​ക്കു​റ​വുള്ള ധാരാളം കുട്ടികൾ ലൈം​ഗിക പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​താ​യി ചില വിദഗ്‌ധർ വിശ്വ​സി​ക്കു​ന്നു. കൗമാ​ര​പ്രാ​യ​ക്കാ​രി​ക​ളു​ടെ ഇടയിലെ ഗർഭധാ​ര​ണ​വും എയ്‌ഡ്‌സ്‌ വ്യാപ​ന​വും തടയു​ന്ന​തിന്‌, കുട്ടി​കൾക്കു “സ്‌കൂ​ളു​കൾ ഗർഭനി​രോ​ധന ഉറകൾ സൗജന്യ​മാ​യി വിതരണം ചെയ്യണ”മെന്ന്‌ യു.എസ്‌. സർജൻ ജനറൽ ശുപാർശ ചെയ്യുന്നു. യുഎസ്‌എ വീക്കെൻഡ്‌ എന്ന മാസി​ക​യാണ്‌ അങ്ങനെ പറയു​ന്നത്‌. ഏകദേശം 50 സ്‌കൂൾ ജില്ലകൾ ആ ശുപാർശ പ്രയോ​ഗ​ത്തിൽ വരുത്തി​യി​ട്ടുണ്ട്‌. കണക്‌റ​റി​ക്ക​ട്ടി​ലെ ന്യൂഹാ​വ​നി​ലുള്ള ഒരു സ്‌കൂൾ ഡിസ്‌ട്രി​ക്‌ററ്‌ പത്തു വയസ്സു പ്രായ​മു​ള്ള​വർക്കു പോലും ഉറകൾ നൽകു​ക​യാണ്‌. ഈ പരിപാ​ടി​യെ എതിർക്കു​ന്നവർ, കുട്ടി​കൾക്കു ഗർഭനി​രോ​ധന ഉറകൾ നൽകു​ന്നത്‌ ലൈം​ഗി​ക​ബന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്നു തറപ്പിച്ചു പറയുന്നു.

മദ്യപാ​ന​പ്ര​ശ്‌ന​മുള്ള ചെറു​പ്പ​ക്കാർ

ജപ്പാനി​ലെ 14,000 ഹൈസ്‌കൂൾ വിദ്യാർഥി​ക​ളിൽ നടത്തിയ ഒരു സർവേ അനുസ​രിച്ച്‌ അവരിൽ 17.3 ശതമാനം പേർ മദ്യപാ​ന​പ്ര​ശ്‌ന​മു​ള്ള​വ​രാ​യി​രു​ന്നു എന്ന്‌ ആസാഹി ഈവനിങ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. ആൺകു​ട്ടി​ക​ളു​ടെ ഇടയിൽ അനുപാ​തം കൂടു​ത​ലാ​യി​രു​ന്നു. അവരിൽ 24.8 ശതമാ​ന​ത്തിന്‌, മനഃശാ​സ്‌ത്ര​പ​ര​വും ശാരീ​രി​ക​വും സാമൂ​ഹി​ക​വു​മായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന മദ്യപാ​ന​ശീ​ലങ്ങൾ ഉണ്ട്‌. മദ്യപാ​ന​പ്ര​ശ്‌ന​മുള്ള ഈ യുവാ​ക്ക​ളിൽ പകുതി​യി​ല​ധി​കം പേരും കുടി​ക്കു​ന്നത്‌ അതിന്റെ രുചി ഇഷ്ടമാ​യ​തു​കൊ​ണ്ടാ​ണെന്ന്‌ അവർ പറഞ്ഞു. ദുഃഖി​ത​നോ ഏകാന്ത​നോ ആയിരി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ താൻ കുടി​ക്കു​ന്ന​തെന്ന്‌ 4 പേരിൽ ഒരാൾ പറഞ്ഞു. “വിദ്യാർഥി​ക​ളു​മാ​യി ബന്ധപ്പെ​ട്ടവർ ഈ പ്രശ്‌ന​ത്തി​നു ഗൗരവ​മായ ശ്രദ്ധ നൽകേണ്ട സമയം വന്നിരി​ക്കു​ന്നു” എന്ന്‌ സർവേ നടത്തിയ ഡോ. കെഞ്ചീ സൂസൂക്കി പറയുന്നു. “കുട്ടി​കളെ സ്‌കൂ​ളിൽവെ​ച്ചും വീട്ടിൽവെ​ച്ചും ശരിയാം​വണ്ണം പഠിപ്പി​ക്കേ​ണ്ട​തുണ്ട്‌,” അദ്ദേഹം കൂട്ടി​ച്ചേർത്തു. 20 വയസ്സിൽ താഴെ പ്രായ​മു​ള്ളവർ മദ്യപി​ക്കു​ന്നതു വിലക്കുന്ന നിയമം ജപ്പാനി​ലുണ്ട്‌.

കുററ​വാ​ളി​കൾക്കു പരിശീ​ലന സ്ഥലങ്ങൾ

മിക്ക തടവു​കാ​രും ആദ്യം​തന്നെ “അങ്ങേയ​ററം അപകട​കാ​രി​ക​ളായ കൊള്ള​ക്കാർ” ആണെന്നു വിചാ​രി​ക്കു​ന്നവർ സ്വയം കബളി​പ്പി​ക്കു​ക​യാണ്‌ എന്ന്‌ ബ്രസീ​ലി​യൻ വക്കീലായ നോ​യെലീ മാൻ​ഫ്രെ​ഡീ​നീ ഡാൽമേഡാ പറയുന്നു. മറിച്ച്‌, ബ്രസീ​ലി​ലെ “സാധാരണ തടവു​കാ​രൻ സ്വന്തമാ​യി ഒരു ജീവിതം തുടങ്ങാ​നുള്ള അവസര​മി​ല്ലാ​തെ കുററ​കൃ​ത്യ​ത്തി​നു പുറപ്പെട്ട വളരെ ദരി​ദ്ര​നും പ്രായം കുറഞ്ഞ​വ​നു​മായ ഒരു വ്യക്തി​യാണ്‌.” ഈ ഇളം​തെ​റ​റു​കാ​രെ തഴമ്പിച്ച കുററ​വാ​ളി​ക​ളോ​ടൊ​പ്പ​മാ​ണു ജയിലി​ലാ​ക്കു​ന്നത്‌. വേഷ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, വാസ്‌ത​വ​ത്തിൽ ഈ തടവറകൾ “കുററ​വാ​ളി​കളെ ഉത്‌പാ​ദി​പ്പി​ക്കുന്ന യന്ത്രങ്ങ​ളാണ്‌. ചെറിയ തെററു​കൾ ചെയ്‌ത തടവു​കാർ വിദഗ്‌ധ കുററ​വാ​ളി​ക​ളാ​യി മാറുന്നു.”

വിജയ​ത്തി​ന്റെ ഇരകൾ

അടുത്ത​കാ​ലത്തു കൊളം​ബി​യൻ ഫുട്ട്‌ബോൾ ടീം 1994-ലെ ലോക​കപ്പ്‌ ഫുട്ട്‌ബോൾ ടൂർണ​മെൻറി​ലേക്കു യോഗ്യത പ്രാപി​ച്ച​പ്പോൾ അവർ വിജയം കൊണ്ടാ​ടി. കൊളം​ബി​യൻ ടീം അർജൻറീ​നി​യൻ ടീമിനെ ‘0-ത്തിനെ​തി​രെ 5 എന്ന സ്‌കോ​റിന്‌’ തോൽപ്പിച്ച്‌ വിജയി​ക​ളാ​യ​ശേഷം, ആഹ്ലാദ​ത്താൽ മതിമറന്ന കൊളം​ബി​യ​ക്കാർ തെരു​വിൽ പരസ്യ​മാ​യി പാർട്ടി​കൾ സംഘടി​പ്പി​ച്ചു. പെട്ടെന്ന്‌ ആഹ്ലാദം അത്യാ​ഹി​ത​മാ​യി മാറി. ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ തെരുവു പാർട്ടി​കൾ നടന്ന സമയത്ത്‌ 70 പേർ കൊല്ല​പ്പെട്ടു. കൂടാതെ, കാറപ​ക​ട​മോ മദ്യപാ​ന​മോ വഴക്കു​ക​ളോ നിമിത്തം ഏതാണ്ട്‌ 900 പേർക്കു പരി​ക്കേ​ററു. മരിച്ച​വ​രു​ടെ എണ്ണം വലുതാ​യി​രു​ന്നെ​ങ്കി​ലും അത്‌ “ഇതു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളിൽ വളരെ സാധാ​ര​ണ​മാണ്‌” എന്ന്‌ ഒരു ഉദ്യോ​ഗസ്ഥൻ പ്രസ്‌താ​വി​ച്ചു.

ആരോ​ഗ്യ​ത്തിൽ വലിയ താത്‌പ​ര്യ​മി​ല്ല

“ജർമനി​യി​ലെ മൊത്തം ഓഫീസ്‌ ജീവന​ക്കാ​രിൽ മൂന്നി​ലൊ​ന്നി​ല​ധി​കം പേരിൽ കൂടുതൽ തങ്ങളുടെ സ്വന്തം ആരോ​ഗ്യ​ത്തിൽ യാതൊ​രു താത്‌പ​ര്യ​വും കാണി​ക്കു​ന്നില്ല” എന്ന്‌ സ്യൂറ​റ്‌ഡോ​യിച്ച്‌ ററ്‌​സൈ​റ​റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. ശാരീ​രി​ക​വും വൈകാ​രി​ക​വും സാമൂ​ഹി​ക​വു​മായ ക്ഷേമത്തി​നു വേണ്ടി തങ്ങൾ എന്തു ചെയ്യു​ന്നു​വെന്ന്‌ 343 ഓഫീസ്‌ ജീവന​ക്കാ​രോ​ടു ചോദി​ച്ച​ശേഷം ബോക്ക​മി​ലെ റൂർ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ക്ലോഡിയ പോൾ എത്തി​ച്ചേർന്ന നിഗമ​ന​മാ​ണിത്‌. പങ്കെടു​ത്ത​വ​രിൽ 36 ശതമാ​ന​ത്തി​ല​ധി​കം പേർ ആരോ​ഗ്യ​ത്തിൽ അൽപ്പ​മൊ​രു താത്‌പ​ര്യം പ്രകട​മാ​ക്കി; 20 ശതമാ​ന​ത്തിൽത്താ​ഴെ പേർ ഏററവും പുതിയ വ്യായാ​മ​രീ​തി​യിൽ തീവ്ര​മായ താത്‌പ​ര്യം കാട്ടി, എന്നാൽ അൽപ്പകാ​ല​ത്തേക്കു മാത്രം. ആരോ​ഗ്യ​മു​ള്ള​വ​രാ​യി നില​കൊ​ള്ളേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ ഒരു 20 ശതമാനം മാത്രമേ ബോധ​വാൻമാ​രാ​യി​രു​ന്നു​ള്ളൂ, അവർ അതനു​സ​രി​ച്ചു പ്രവർത്തി​ക്കു​ക​യും ചെയ്‌തു.

പൊണ്ണ​ത്തടി എന്ന പ്രശ്‌നം

“ലോക​ത്തിൽ തടിയൻമാർ ഏററവു​മ​ധി​ക​മുള്ള രാജ്യം അമേരി​ക്ക​യാണ്‌” എന്നു യൂണി​വേ​ഴ്‌സി​ററി ഓഫ്‌ ചിക്കാ​ഗോസ്‌ ന്യു​ട്രീ​ഷൻ ആൻഡ്‌ വെയ്‌ററ്‌ കൺ​ട്രോൾ ക്ലിനി​ക്കി​ന്റെ ഡയറക്ട​റായ ഡോ. റോബർട്ട്‌ കുഷ്‌നെർ അവകാ​ശ​പ്പെ​ടു​ന്നു. “17 വയസ്സിനു മേൽ പ്രായ​മുള്ള തടിച്ച അമേരി​ക്ക​ക്കാ​രു​ടെ എണ്ണം 1985-ൽ ജനസം​ഖ്യ​യു​ടെ 24 ശതമാനം എന്നതിൽനിന്ന്‌ 1990-ൽ 28 ശതമാനം എന്നതി​ലേക്ക്‌ ഉയർന്നി​രി​ക്കു​ന്നു” എന്നു റിപ്പോർട്ടു ചെയ്യു​ന്നത്‌ ടൊറ​ന്റോ സ്‌ററാ​റാണ്‌. എന്താണു കാരണം? അമിത​തീ​റ​റി​യും വ്യായാ​മ​മി​ല്ലാ​യ്‌മ​യും ജനിത​ക​ഘ​ട​ക​ങ്ങ​ളു​മാണ്‌ പ്രാഥ​മിക കാരണ​ങ്ങ​ളെന്ന്‌ പുതിയ ഗവേഷണം ചൂണ്ടി​ക്കാ​ട്ടു​ന്നു. “ആളുകൾ കൂടുതൽ ഭാരമു​ള്ള​വ​രാ​യി​ത്തീ​രു​ക​യാണ്‌, അതു നല്ല ശ്രദ്ധ ആവശ്യ​മാ​യി​രി​ക്കുന്ന ഒരു കാര്യ​വു​മാണ്‌,” നാഷണൽ സെൻറർ ഫോർ ഹെൽത്ത്‌ സ്‌ററാ​റ​റി​സ്‌റ​റി​ക്‌സി​ലെ ഷാർല​ററ്‌ ഷോ​യെൻബോൺ പറയുന്നു. പൊണ്ണ​ത്ത​ടിക്ക്‌ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഗുരു​ത​ര​മായ മററ്‌ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ എന്നിവ​യ്‌ക്കു തുടക്ക​മി​ടാൻ കഴിയും. പരിഹാ​ര​മാർഗങ്ങൾ കണ്ടെത്തുക എളുപ്പമല്ല. ജീവി​ത​രീ​തി​യിൽ മാററം വരുത്താൻ ഡോക്ടർമാർ നിർദേ​ശി​ക്കു​ന്നു. “കുറച്ച്‌ ആഹാരം കഴിക്കുക, കൂടുതൽ വ്യായാ​മം ചെയ്യുക. ഒരിക്കൽ തൂക്കം കുറഞ്ഞാൽ, വീണ്ടും വണ്ണംവ​യ്‌ക്കാ​തി​രി​ക്കാൻ സഹായി​ക്കുന്ന ഒരേ ഒരു സംഗതി ശാരീ​രിക പ്രവർത്ത​ന​മാണ്‌,” സ്‌ററാർ കൂട്ടി​ച്ചേർക്കു​ന്നു.

ദുരു​പ​യോ​ഗ​ത്തി​നി​ര​യാ​കുന്ന കുട്ടികൾ

“കുട്ടി​കൾക്കെ​തി​രെ​യുള്ള അക്രമം കണ്ടമാനം വർധി​ച്ചു​വ​രി​ക​യാണ്‌,” ബ്രസീ​ലി​യൻ പത്രമായ ഓ എസ്‌റേ​റ​ഡോ ഡ സൗങ്‌ പൗലൂ റിപ്പോർട്ടു ചെയ്യുന്നു. ലൈം​ഗി​ക​പ​ര​മ​ല്ലാത്ത അക്രമ​ത്തി​ന്റെ കാര്യ​ത്തിൽ, ഉപദ്ര​വ​മേൽക്കുന്ന ആൺകു​ട്ടി​ക​ളു​ടെ ശതമാനം പെൺകു​ട്ടി​ക​ളു​ടേ​തി​നോട്‌ ഏതാണ്ടു തുല്യ​മാണ്‌. എന്നാൽ ലൈം​ഗിക ദുരു​പ​യോ​ഗ​ത്തി​ന്റെ കാര്യ​ത്തിൽ സ്ഥിതി അതല്ല. ലൈം​ഗിക അക്രമ​ത്തി​ന്റെ പ്രായം​കു​റഞ്ഞ ഇരകളിൽ 23 ശതമാനം ആൺകു​ട്ടി​ക​ളും 77 ശതമാനം പെൺകു​ട്ടി​ക​ളു​മാണ്‌. വീട്ടിലെ അക്രമ​ത്തിൽനി​ന്നു ചെറിയ കുട്ടി​കൾപോ​ലും ഒഴിവു​ള്ള​വരല്ല. സൗങ്‌ പൗലൂ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റായ മിരിയം മെസ്‌ക്കി​ററ പറയു​ന്ന​ത​നു​സ​രിച്ച്‌, “10 വയസ്സിനു താഴെ പ്രായ​ത്തിൽ ശിശു​ഹ​ത്യ​ക്കി​ര​യാ​കു​ന്ന​വ​രിൽ 30 ശതമാ​ന​ത്തി​ല​ധി​ക​വും കൊല്ല​പ്പെ​ടു​ന്നതു കുടും​ബാം​ഗ​ങ്ങ​ളാ​ലാണ്‌.” 29 ശതമാ​ന​ത്തോ​ളം കുട്ടി​കളെ പിതാ​വോ അമ്മാവ​നോ സഹോ​ദ​ര​നോ രണ്ടാന​ച്ഛ​നോ കൊല്ലു​ന്ന​തി​നു മുമ്പ്‌ ബലാൽസം​ഗം ചെയ്‌തി​രു​ന്നു. ബ്രസീ​ലിൽ കുട്ടി​കൾക്കെ​തി​രെ​യുള്ള ഭവന അക്രമ​ങ്ങ​ളിൽ 90 ശതമാ​ന​വും റിപ്പോർട്ടു ചെയ്യ​പ്പെ​ടാ​തെ പോകു​ന്നു​വെന്ന്‌ ഓ എസ്‌റേ​റ​ഡോ ഡ സൗൺ പൗലൂ റിപ്പോർട്ടു ചെയ്യുന്നു.

സംഘടിത കുററ​കൃ​ത്യം

“കുററ​വാ​ളി സംഘങ്ങ​ളു​ടെ വ്യാപ​ക​മായ ശൃംഖല ലോക​മെ​മ്പാ​ടു​മു​ണ്ടാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം സംഘടിത കുററ​കൃ​ത്യം അതിന്റെ സ്വാധീ​നം ഞെട്ടി​ക്കും​വി​ധം വ്യാപി​പ്പി​ച്ചി​രി​ക്കു​ന്നു,” ഇററാ​ലി​യൻ ഗവൺമെൻറി​നു വേണ്ടി​യുള്ള മഫിയാ​വി​രുദ്ധ പ്രവർത്ത​ന​ങ്ങ​ളു​ടെ ഡയറക്ട​റായ ജാന്നി ഡേ ജയ്‌ന്നേ​റോ ആണ്‌ അങ്ങനെ അവകാ​ശ​പ്പെ​ടു​ന്നത്‌. ഇററാ​ലി​യൻ മഫിയാ, ചൈനീസ്‌ ട്രയാ​ഡ്‌സ്‌, വടക്കേ അമേരി​ക്കൻ മോ​ട്ടോർ സൈക്കിൾ സംഘങ്ങൾ, മുൻ കമ്മ്യൂ​ണി​സ്‌ററ്‌ നാടു​ക​ളി​ലെ കുററ​വാ​ളി വിഭാഗം തുടങ്ങി കുററ​വാ​ളി സംഘങ്ങ​ളു​ടെ വ്യാപനം സമൂഹ​ത്തിന്‌ യഥാർഥ ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള കാരണ​മാണ്‌. നിയമ​വി​രു​ദ്ധ​മായ ലാഭം ഏററവും നല്ല സാങ്കേ​തിക വിദ്യ​യും വൈദ​ഗ്‌ധ്യ​വും ആർജി​ക്കാൻ കുററ​വാ​ളി​കളെ സഹായി​ക്കു​ന്നു. അതു നിയമം നടപ്പി​ലാ​ക്കുന്ന ഏജൻസി​കൾക്ക്‌ ഈ പ്രശ്‌നത്തെ തരണം ചെയ്യുക എന്നതു കൂടുതൽ വിഷമ​ക​ര​മാ​ക്കി​ത്തീർക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക