വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 3/8 പേ. 30-31
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബാല​വേ​ശ്യാ​വൃ​ത്തി വ്യാപി​ക്കു​ന്നു
  • ചപ്പുച​വ​റു​ക​ളു​ടെ സുദീർഘ​മായ നിലനിൽപ്പ്‌
  • മനുഷ്യാ​വ​കാ​ശങ്ങൾ നിരർഥ​ക​ങ്ങൾ
  • പോതു​കൾ സാം​ക്ര​മി​ക​മാണ്‌
  • നേരെ നിൽക്കുക
  • ഏഷ്യയി​ലെ സന്തോഷം
  • ആശയവി​നി​യമം നടത്തു​ന്ന​തി​ലുള്ള പരാജയം
  • ജോലി​യെ അതിന്റെ സ്ഥാനത്തു നിർത്തുക
  • ഊഴം കാത്തി​രി​ക്കുന്ന ദുരന്തങ്ങൾ
  • ഹിംസാ​പ​ര​മായ കച്ചവടം ഒരു തിരി​ച്ചു​വ​രവു നടത്തുന്നു
  • ലോകത്തെവീക്ഷിക്കൽ
    ഉണരുക!—1994
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
  • ഇന്ന്‌ മനുഷ്യന്റെ അവകാശങ്ങളും അവകാശധ്വംസനങ്ങളും
    ഉണരുക!—1998
  • കുട്ടികൾ വിഷമസന്ധിയിൽ
    ഉണരുക!—1993
കൂടുതൽ കാണുക
ഉണരുക!—1994
g94 3/8 പേ. 30-31

ലോകത്തെ വീക്ഷിക്കൽ

ബാല​വേ​ശ്യാ​വൃ​ത്തി വ്യാപി​ക്കു​ന്നു

“കക്ഷികൾ കുട്ടി​ക​ളെ​യും യുവജ​ന​ങ്ങ​ളെ​യും ‘ഏറെ സുരക്ഷി​തരാ’യും എയ്‌ഡ്‌സിൽനി​ന്നു സ്വത​ന്ത്ര​രാ​യി​രി​ക്കാൻ സാധ്യ​ത​യു​ള്ള​വ​രാ​യും കാണു​ന്ന​തു​കൊണ്ട്‌ വേശ്യ​ക​ളാ​യി അവരെ കൂടു​ത​ലാ​യി ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു എന്നു ഡോക്ടർമാ​രും പൊലീസ്‌ ഓഫീ​സർമാ​രും സാമൂ​ഹിക പ്രവർത്ത​ക​രും . . . റിപ്പോർട്ടു ചെയ്യു​ന്ന​താ​യി” പാരീ​സി​ലെ ഇൻറർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പറയുന്നു. കന്യക​മാ​രാ​യി കണക്കാ​ക്ക​പ്പെ​ടുന്ന കുട്ടി​കൾക്ക്‌ വലിയ വില കൊടു​ക്കാൻ ഉപഭോ​ക്താ​ക്കൾ സമ്മതരാ​ണെന്ന്‌ “ലൈം​ഗിക വ്യാപാ​ര​ത്തെ​യും മനുഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും” സംബന്ധിച്ച്‌ ബെൽജി​യ​ത്തി​ലെ ബ്രു​സ്സെൽസിൽ വച്ചു നടന്ന യുനെ​സ്‌കോ​യു​ടെ (ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ, ശാസ്‌ത്രീയ, സാംസ്‌കാ​രിക സംഘടന) അടുത്ത​കാ​ലത്തെ ഒരു സമ്മേള​ന​ത്തിൽ വിദഗ്‌ധർ സ്ഥിരീ​ക​രി​ച്ചു പറഞ്ഞു. ഗോള​വ്യാ​പ​ക​മായ എയ്‌ഡ്‌സ്‌ മഹാമാ​രി ഒരു വലിയ സംഗതി​യാ​യി​രു​ന്നെന്നു സമ്മതി​ച്ച​പ്പോൾ തന്നെ, വൻതോ​തിൽ ആദായ​ക​ര​മായ ലൈം​ഗിക വ്യാപാ​ര​ത്തി​ന്റെ വിവിധ വശങ്ങൾ “ലൈം​ഗി​ക​ത​യു​ടെ തുറന്ന വാങ്ങലി​നെ​യും വിൽക്ക​ലി​നെ​യും സാധാ​ര​ണ​മാ​ക്കു​ക​യും കുട്ടി​ക​ളു​ടെ ലൈം​ഗിക ചൂഷണ​ത്തി​നെ​തി​രെ​യുള്ള വിലക്കു​കൾ പിഴു​തെ​റി​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്നും വിദഗ്‌ധർ ചൂണ്ടി​ക്കാ​ട്ടി. ബെനി​നി​ലും ബ്രസീ​ലി​ലും കൊളം​ബി​യ​യി​ലും തായ്‌ലൻഡി​ലും ഫിലി​പ്പീൻസി​ലും പ്രശ്‌നം പ്രത്യേ​കി​ച്ചു ഭീതി​ദ​മാ​യി​രി​ക്കു​ന്ന​താ​യി യുനെ​സ്‌കോ പഠനങ്ങൾ കാണി​ക്കു​ന്നു. കണക്കാ​ക്ക​പ്പെട്ട 20 ലക്ഷത്തിൽ 8,00,000 പെൺ വേശ്യകൾ, ബാലി​ക​മാ​രും യുവതി​ക​ളു​മാണ്‌. കൂടാതെ 6 മുതൽ 14 വരെ വയസ്സുള്ള 10,000-ത്തിലധി​കം ആൺകു​ട്ടി​കൾ ശ്രീല​ങ്ക​യിൽ വേശ്യാ​വൃ​ത്തി ചെയ്യു​ന്ന​താ​യി പറയ​പ്പെട്ടു. (g93 11/22)

ചപ്പുച​വ​റു​ക​ളു​ടെ സുദീർഘ​മായ നിലനിൽപ്പ്‌

സാധാ​ര​ണ​രീ​തി​യി​ലുള്ള ചപ്പുച​വറ്‌ അഴുകു​ന്ന​തിന്‌ എത്ര കാല​മെ​ടു​ക്കും? ഇററലി​യി​ലെ ആനുകാ​ലിക പ്രസി​ദ്ധീ​ക​ര​ണ​മായ ഫോക്കസ്‌ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ കണക്കനു​സ​രിച്ച്‌ പേപ്പർ തുവാ​ല​ക​ളോ പച്ചക്കറി ചവറു​ക​ളോ നശിക്കാൻ മൂന്നു മുതൽ ആറു വരെ മാസങ്ങ​ളും സിഗറ​ററ്‌ ഫിൽറ​റ​റു​കൾക്ക്‌ 1 മുതൽ 2 വരെ വർഷവും ച്യൂയി​ങ്‌ഗ​ത്തിന്‌ 5 വർഷവും അലൂമി​നി​യം പാത്ര​ങ്ങൾക്ക്‌ 10 മുതൽ 100 വരെ വർഷങ്ങ​ളും വേണ്ടി​വ​രു​ന്നു. എന്നാൽ ചില പ്ലാസ്‌റ​റിക്‌ പദാർഥങ്ങൾ “നൂററാ​ണ്ടു​ക​ളോ​ളം മാററ​മി​ല്ലാ​തെ തുടരു​ന്നു . . . അവ വെള്ളത്തിൽ ലയിക്കു​ന്നില്ല . . . , അണുജീ​വി​കൾ തിന്നു​ന്നും ഇല്ല.” സാധന​ങ്ങ​ളും ആഹാര പാനീ​യങ്ങൾ വയ്‌ക്കുന്ന പാത്ര​ങ്ങ​ളും പായ്‌ക്കു ചെയ്യു​ന്ന​തി​നു സാധാ​ര​ണ​മാ​യി ഉപയോ​ഗി​ക്കുന്ന പോളി​സ്‌റ​റ​റിൻ ആയിരം വർഷത്തി​നു​ശേ​ഷമേ ഒരുപക്ഷേ നശിക്കു​ക​യു​ള്ളു. കുപ്പികൾ പ്രകൃതി പരിവൃ​ത്തി​യി​ലെ അവയുടെ സ്ഥാന​ത്തേക്കു തിരി​ച്ചു​പോ​കാൻ 4,000 വർഷം പിടി​ക്കും. (g93 11/22)

മനുഷ്യാ​വ​കാ​ശങ്ങൾ നിരർഥ​ക​ങ്ങൾ

“മനുഷ്യ​രാ​ശി​യു​ടെ പകുതി ഗുരു​ത​ര​മായ മനുഷ്യാ​വ​കാശ ലംഘന​ങ്ങൾക്ക്‌ ഇരകളാണ്‌” എന്ന്‌ സ്വിറ​റ്‌സർലൻഡി​ലെ ജനീവ​യി​ലുള്ള യുഎൻ മനുഷ്യാ​വ​കാശ കേന്ദ്രം കണക്കാ​ക്കി​യ​താ​യി ജർമൻ പത്രമായ സൂഡ്യൂ​ച്ചെ സീററങ്‌ റിപ്പോർട്ടു ചെയ്യുന്നു. ഈ അതിലം​ഘ​ന​ങ്ങ​ളിൽ പീഡനം, ബലാൽസം​ഗം, വധനിർവ​ഹണം എന്നിവ​മു​തൽ അടിമത്തം, പട്ടിണി, കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​ററം എന്നിവ​വരെ ഉൾപ്പെ​ടു​ന്നു. 50-ലധികം രാജ്യ​ങ്ങ​ളി​ലാ​യി 15 കോടി​ക്കും 20 കോടി​ക്കും ഇടയ്‌ക്കു കുട്ടികൾ ബാലജന തൊഴി​ലി​നു നിർബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ന്നു എന്ന്‌ കേന്ദ്രം കണക്കാ​ക്കു​ന്നു. കൂടാതെ ലക്ഷക്കണ​ക്കി​നാ​ളു​കൾ വർഗീ​യ​ത​ക്കും വിദേ​ശീ​യ​രോ​ടുള്ള ശത്രു​ത​യ്‌ക്കും ഇരകളാണ്‌. “ദാരി​ദ്ര്യ​ത്തി​ന്റെ​യും ദുരി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും ഒരു ചുററു​പാ​ടിൽ മനുഷ്യാ​വ​കാ​ശങ്ങൾ നിരർഥ​ക​ങ്ങ​ളാണ്‌” എന്ന്‌ കേന്ദ്ര​ത്തി​ന്റെ തലവനായ ശ്രീമാൻ ഇബ്രാ​ഹിം ഫോൾ പറഞ്ഞു. “നാം ചന്ദ്രനി​ലേക്ക്‌ ഒരു മനുഷ്യ​നെ വിട്ടു​വെ​ന്നു​ള്ളതു സത്യം തന്നെ. എന്നാൽ നാം ജീവി​ക്കുന്ന ലോകം വിഷമ​ക​ര​വും അപകട​ക​ര​വും മിക്ക​പ്പോ​ഴും മാരക​വു​മാ​യി നില​കൊ​ള്ളു​ന്നു.” (g93 11/22)

പോതു​കൾ സാം​ക്ര​മി​ക​മാണ്‌

“പല്ലു ദ്രവിക്കൽ സാം​ക്ര​മി​ക​മാണ്‌” എന്ന്‌ സ്വിറ​റ്‌സർലൻഡി​ലെ ഒരു ദന്ത സ്‌കൂ​ളും ലോകാ​രോ​ഗ്യ സംഘട​ന​യും നടത്തിയ പഠനം സംബന്ധിച്ച ആസ്‌ഹൻസ്‌ ഫ്രാൻസ്‌-പ്രസ്‌ എന്ന ന്യൂസ്‌ സർവീ​സി​ന്റെ ഒരു റിപ്പോർട്ടു പറയുന്നു. മാതാ​പി​താ​ക്ക​ളും കുട്ടി​യും ഒരേ സ്‌പൂൺ തന്നെ ഉപയോ​ഗി​ക്കു​മ്പോ​ഴോ കുഞ്ഞു കുടി​ക്കു​ന്ന​തി​നു മുമ്പ്‌ കുഞ്ഞിന്റെ കുപ്പി രുചിച്ചു നോക്കു​മ്പോ​ഴോ പല്ലു ദ്രവി​ക്ക​ലി​നു കാരണ​മായ സ്‌​ട്രെ​പ്‌റേ​റാ​കോ​ക്കസ്‌ മ്യൂട്ടൻസ്‌ എന്ന ബാക്ടീ​രിയ ഒരു കുടും​ബാം​ഗ​ത്തി​ന്റെ വായിൽ നിന്നു മറെറാ​രാ​ളു​ടെ വായി​ലേക്കു പലപ്പോ​ഴും കടക്കുന്നു എന്ന്‌ അവരുടെ ഗവേഷണം വെളി​പ്പെ​ടു​ത്തു​ന്നു. ഒരു വ്യക്തി​യു​ടെ ഉമിനീ​രിൽ അടങ്ങി​യി​രി​ക്കുന്ന ബാക്ടീ​രി​യ​യു​ടെ അളവനു​സ​രിച്ച്‌ അപകട സാധ്യത വർധി​ക്കു​ന്നു. പഞ്ചസാ​രയെ പല്ലിനെ ആക്രമി​ക്കുന്ന ഒരു അമ്ലമാക്കി മാററുന്ന ഈ ബാക്ടീ​രിയ പ്രത്യേ​കിച്ച്‌ 1 വയസ്സി​നും 4 വയസ്സി​നും ഇടയ്‌ക്കു പ്രായ​മുള്ള—കുട്ടി​ക​ളു​ടെ പല്ലു ദ്രവി​ക്കാൻ പ്രത്യേ​കിച്ച്‌ ഏററവും സാധ്യ​ത​യുള്ള സമയം—കുട്ടി​ക​ളു​ടെ വായിൽ തഴച്ചു​വ​ള​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. (g93 11/22)

നേരെ നിൽക്കുക

കൂനി​ക്കു​നി​ഞ്ഞു നടന്നാൽ മുതു​കി​നു കുഴപ്പം വരും. ഇൻറർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂ​ണി​ന്റെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, തെററായ രീതി​യി​ലുള്ള നിൽപ്പ്‌ നേരെ​യുള്ള നിൽപ്പി​നെ​ക്കാൾ 15 മടങ്ങ്‌ അധികം സമ്മർദം മുതു​കി​ന്റെ അടിഭാ​ഗത്ത്‌ ഏൽപ്പി​ക്കു​ന്നു. കൂനൽ ശക്തികു​റഞ്ഞ ശ്വസി​ക്ക​ലി​നും ഇടയാ​ക്കു​ന്നു. അതിന്റെ അർഥം ശരീരത്തെ പോഷി​പ്പി​ക്കാൻ കുറച്ച്‌ ഓക്‌സി​ജനെ ലഭിക്കു​ന്നു​ള്ളു എന്നാണ്‌. ഇതു നിങ്ങളു​ടെ ഊർജം വററി​ച്ചു​ക​ള​യു​ക​യും കഴപ്പി​നും വേദന​യ്‌ക്കും പ്രത്യേ​കി​ച്ചു കഴുത്തി​ലെ​യും മുതു​കി​ലെ​യും കഴപ്പി​നും വേദന​യ്‌ക്കും കാരണ​മാ​കു​ക​യും ചെയ്യുന്നു. അതു നിങ്ങളെ നേരെ നിൽക്കു​മ്പോൾ ഉള്ളതി​നെ​ക്കാൾ പ്രായ​വും വണ്ണവും ഉള്ളവരാ​യും ശുഭാ​പ്‌തി വിശ്വാ​സം കുറഞ്ഞ​വ​രാ​യും തോന്നി​ക്കു​ക​യും ചെയ്‌തേ​ക്കാം. ശരിയായ രീതി​യി​ലുള്ള നിൽപ്പി​ന്റെ അർഥം നിങ്ങളു​ടെ ചെവി​ക്കു​ട​ക​ളും ഉരവും ഇടുപ്പു​ക​ളു​ടെ മധ്യവും മുട്ടും കുതി​കാ​ലി​ലെ അസ്ഥിക​ളും നേരെ നേരെ ആണെന്നാണ്‌. എന്നിരു​ന്നാ​ലും കാൽമു​ട്ടു​കൾ ചേർത്തു​വച്ച്‌ ശിരസ്സും തോളു​ക​ളും പിന്നി​ലേക്കു തള്ളി പട്ടാള​ക്കാ​രു​ടെ വഴങ്ങാ​തെ​യുള്ള നിൽപ്പി​നെ ഇത്‌ അർഥമാ​ക്കു​ന്നില്ല. ഇതു നട്ടെല്ലിൽ അമിത​മായ ആയാസം ഏല്‌പി​ക്കു​ന്നു. തെററായ രീതി​യി​ലുള്ള നിൽപ്പ്‌ സാധാ​ര​ണ​മാ​യി തിരു​ത്താ​വുന്ന ഒരു ചീത്ത ശീലമാ​ണെന്നു വിദഗ്‌ധർ പറയുന്നു. (g93 12/8)

ഏഷ്യയി​ലെ സന്തോഷം

തയ്‌വാ​നി​ലെ​യും കൊറി​യൻ റിപ്പബ്ലി​ക്കി​ലെ​യും ഏററവും സന്തുഷ്ട​രായ ആളുകൾ നിർധ​ന​രും 30-കളിലു​ള്ള​വ​രും ആയ ആളുക​ളാ​ണെന്നു സർവേ റിസർച്ച്‌ ഹോങ്‌ കോങ്‌ ലിമി​റ​റഡ്‌ എടുത്ത ഒരു കണക്കു കണ്ടെത്തി. ജിഎൻപി (മൊത്ത ദേശീയ ഉത്‌പന്നം) ആളോ​ഹരി വെറും 500 ഡോള​റും (യു.എസ്‌.) ആളുക​ളു​ടെ 41 ശതമാനം ദരി​ദ്ര​രു​മാ​യി​രി​ക്കുന്ന ഫിലി​പ്പീൻസിൽ 94 ശതമാനം സന്തുഷ്ട​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. ജീവി​ത​ത്തോ​ടുള്ള ഇതേ മനോ​ഭാ​വം ഒരു കൂട്ടർ ഒഴിച്ച്‌ ഏഷ്യയി​ലെ അവരുടെ എല്ലാ അയൽക്കാ​രും തന്നെ പങ്കു​വെ​ക്കു​ന്നു. “പൊതു​വേ സന്തോഷം തിരയ​ടി​ക്കുന്ന ഒരു ദേശവി​ഭാഗ”മായ ഏഷ്യയി​ലെ ഏററവും ധനാഢ്യ​മായ രാജ്യം “ഏററവും സന്തോഷം കുറഞ്ഞ സ്ഥലമാണ്‌” എന്ന്‌ മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. 27,000-ത്തിൽ അധികം ഡോള​റി​ന്റെ വരുമാ​നം ഉണ്ടായി​ട്ടും തങ്ങൾ സന്തുഷ്ടരല്ല എന്നു ജപ്പാൻകാ​രു​ടെ 40 ശതമാനം സമ്മതി​ക്കു​ന്നു. (g93 12/8)

ആശയവി​നി​യമം നടത്തു​ന്ന​തി​ലുള്ള പരാജയം

“ജർമനി​യി​ലെ സാമാന്യ വിവാ​ഹിത ദമ്പതികൾ പരസ്‌പരം സംസാ​രി​ക്കു​ന്ന​തിന്‌ ഒരു ദിവസം കഷ്ടിച്ചു പത്തു മിനി​റ​റാ​ണു ചെലവ​ഴി​ക്കു​ന്നത്‌” എന്ന്‌ ജർമൻ പത്രമായ നാസാ​വു​ഷി നോയി പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. അതു​കൊ​ണ്ടു തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു ദമ്പതി​മാ​രിൽ ഏറിയ​പ​ങ്കും തീരെ കുറച്ചു സമയമേ വിനി​യോ​ഗി​ക്കു​ന്നു​ള്ളൂ. കൂടാതെ, തങ്ങളുടെ അഭി​പ്രായ വ്യത്യാ​സങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്നു പ്രത്യേ​കി​ച്ചു യുവദ​മ്പ​തി​കൾക്കു അറിഞ്ഞു​കൂ​ടാ എന്നു ജർമനി​യി​ലെ കുടുംബ ഉപദേ​ഷ്ടാ​ക്കൻമാർ സൂചി​പ്പി​ക്കു​ന്നു. ഇതു സഹവർത്തി​ത്വ​ങ്ങ​ളു​ടെ വേഗമുള്ള തകർച്ചക്ക്‌ ഒരു വലിയ കാരണ​മാണ്‌; അഞ്ചു വിവാ​ഹ​ങ്ങ​ളിൽ രണ്ട്‌ ആദ്യത്തെ നാലു വർഷത്തി​നു​ള്ളിൽ പരാജ​യ​പ്പെ​ടു​ന്നു. ഉപദേ​ശി​ക​യായ റോസ്‌മാ​രീ ബ്രൈൻഡൽ ഇപ്രകാ​രം പറയു​ന്ന​താ​യി പത്രം ഉദ്ധരി​ക്കു​ന്നു: “കലഹങ്ങൾ എങ്ങനെ പരിഹ​രി​ക്കാ​മെന്നു ദൃഷ്ടാ​ന്തീ​ക​രി​ച്ചു കാണി​ക്കുന്ന മാതൃ​കാ​വ്യ​ക്തി​കൾ ആരും തന്നെയില്ല.” റിപ്പോർട്ട്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “അതു​കൊണ്ട്‌, ബന്ധം കേവലം വേർപെ​ടു​ത്തി​ക്കൊ​ണ്ടു വിവാഹ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള താത്‌പ​ര്യം വർധി​ച്ചു​വ​രു​ന്നു.” (g93 12/8)

ജോലി​യെ അതിന്റെ സ്ഥാനത്തു നിർത്തുക

അൾസർ, ഹൃദയ​സം​ബ​ന്ധ​മായ രോഗങ്ങൾ, ഞരമ്പു സംബന്ധ​മായ ക്ഷീണം, ഹാജരാ​കാ​തി​രി​ക്കുന്ന രീതി, അത്യാ​ഹി​തങ്ങൾ—ഇവയാണ്‌ തൊഴി​ലാ​ളി​യും തൊഴി​ലു​ട​മ​യും അത്യധി​ക​മായ സമ്മർദ​ത്തി​നു കൊടു​ക്കേ​ണ്ടി​വ​രുന്ന വില. തൊഴിൽ സംബന്ധിച്ച ഫ്രാൻസി​ലെ അന്താരാ​ഷ്‌ട്ര ഓഫീ​സി​ന്റെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ തൊഴിൽ സംബന്ധ​മായ സമ്മർദം “നമ്മുടെ കാലത്തെ ഏററവും ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളി​ലൊ​ന്നാ​യി”ത്തീർന്നി​രി​ക്കു​ന്നു. യൂറോ​പ്പിൽ, സ്‌ററാ​ഫി​ന്റെ കുറവും തൊഴി​ലാ​ളി​ക​ളു​ടെ വർധിച്ച ഉത്തരവാ​ദി​ത്വ​ങ്ങ​ളും അതോ​ടൊ​പ്പം വർധിച്ച ഉത്‌പാ​ദ​ന​ത്തി​നും ലാഭത്തി​നും ആയുള്ള ആഗ്രഹ​വും ജോലി​സ്ഥ​ലത്തെ സമ്മർദത്തെ കാര്യ​മാ​യി വർധി​പ്പി​ച്ചി​രി​ക്കു​ന്നു എന്ന്‌ ഫ്രഞ്ച്‌ മെഡിക്കൽ ജേർണ​ലായ ല കൊൺകൂർ മെയ്‌ഡി​കാൽ സൂചി​പ്പി​ക്കു​ന്നു. അമിത​മായ ജോലി കാരണം ഫ്രാൻസിൽ ചിലർ മരിക്കുക പോലും ചെയ്യുന്നു എന്ന്‌ അത്‌ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു. രസാവ​ഹ​മാ​യി, ഒരു വ്യക്തി തനിക്കു ചുററു​മു​ള്ള​വ​രു​മാ​യി ഊഷ്‌മ​ള​വും സ്‌നേ​ഹ​പു​ര​സ്സ​ര​വു​മായ സൗഹൃ​ദങ്ങൾ നട്ടുവ​ളർത്തു​മ്പോൾ അദ്ദേഹം സമ്മർദത്തെ ഏററവും നന്നായി ചെറു​ക്കു​ന്നു എന്ന്‌ അനേക പഠനങ്ങൾ കാണി​ക്കു​ന്നു. കുടും​ബ​ത്തി​നും വിനോ​ദ​ത്തി​നും വേണ്ടി സമയം മാററി വച്ചു​കൊണ്ട്‌ വിശ്ര​മ​വും ശാരീ​രിക വ്യായാ​മ​വും സമീകൃ​താ​ഹാ​ര​വും ഉണ്ടായി​രി​ക്കാ​നും ജോലി​യെ അതിന്റെ സ്ഥാനത്തു നിർത്താ​നും ഡോക്ടർമാ​രും ശുപാർശ​ചെ​യ്യു​ന്നു. (g93 12/8)

ഊഴം കാത്തി​രി​ക്കുന്ന ദുരന്തങ്ങൾ

“ഒഴുകി​യെ​ത്തുന്ന ദുരന്തപ്പട ഊഴവും കാത്ത്‌”—ഇൻറർനാ​ഷണൽ എൻ​വൈൺമെൻറൽ അപ്‌ഡേ​ററ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ലോക​ത്തി​ലെ എണ്ണ ടാങ്കറു​കളെ ചില വിമർശകർ വിളി​ച്ചത്‌ അങ്ങനെ​യാണ്‌. “ഏററവും നിർണാ​യ​ക​മായ ഇന്ധനം വഹിച്ചു​കൊ​ണ്ടു​പോ​കു​ന്ന​തിന്‌ പരിശീ​ലനം സിദ്ധി​ച്ചി​ട്ടി​ല്ലാത്ത ജോലി​ക്കാ​രോ​ടു​കൂ​ടിയ തുരുമ്പു പിടി​ക്കു​ന്ന​തും പഴക്കം ചെല്ലു​ന്ന​തും നിയന്ത്രണ വിധേ​യ​മ​ല്ലാ​ത്ത​തു​മായ നൂറു​ക​ണ​ക്കി​നു ടാങ്കറു​കളെ ലോകം ഇപ്പോ​ഴും ആശ്രയി​ക്കു​ന്നു” എന്ന്‌ ജേർണൽ ഉറപ്പിച്ചു പറയുന്നു. ഒരു വലിയ ടാങ്കർ ഏതാണ്ടു പതിനഞ്ചു വർഷം നിൽക്കു​മെ​ന്നാ​ണു പ്രതീക്ഷ. എന്നാൽ ഗോള​വ്യാ​പ​ക​മാ​യുള്ള ടാങ്കറു​ക​ളിൽ ഏതാണ്ട്‌ 65 ശതമാ​ന​ത്തിന്‌ എന്തായാ​ലും അത്രയും നാൾ പഴക്കമുണ്ട്‌. കാലഹ​ര​ണ​പ്പെട്ട ഈ ടാങ്കറു​ക​ളി​ല​ധി​ക​വും നശിപ്പി​ക്കേ​ണ്ട​താ​ണെന്നു ചില എണ്ണ വ്യാപാര ഉദ്യോ​ഗ​സ്ഥൻമാർ പോലും സമ്മതി​ക്കു​ന്നു. ഈ വാഹന​ങ്ങളെ ഉപയോ​ഗ​ത്തിൽനി​ന്നു നീക്കം​ചെ​യ്യാൻ കൽപ്പി​ക്കാൻ അധികാ​ര​പ്പെട്ട ഒരു ഏജൻസി​യും ഇല്ലെന്നു തോന്നു​ന്നു. എന്നിരു​ന്നാ​ലും വാഹന​ങ്ങ​ളിൽ തന്നെയുള്ള കുഴപ്പ​ത്തെ​ക്കാ​ള​ധി​കം ഈ വാഹന​ങ്ങളെ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതി​ലാ​ണു പ്രശ്‌നം കിടക്കു​ന്നത്‌. എണ്ണ മലിനീ​ക​രണം സംബന്ധിച്ച ഒരു വിദഗ്‌ധൻ ഇപ്രകാ​രം പറയു​ന്ന​താ​യി ജേർണൽ ഉദ്ധരി​ക്കു​ന്നു: “ടാങ്കർ അപകട​ങ്ങ​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും മനുഷ്യ​രു​ടെ കുഴപ്പം​കൊ​ണ്ടാ​ണു സംഭവി​ക്കു​ന്നത്‌.” (g93 12/8)

ഹിംസാ​പ​ര​മായ കച്ചവടം ഒരു തിരി​ച്ചു​വ​രവു നടത്തുന്നു

അടുത്ത​കാ​ലത്തു ചില നേട്ടങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇൻഡ്യ​യി​ലെ വന്യജീ​വി സംരക്ഷ​ണ​ശ്ര​മങ്ങൾ ഒളി വേട്ടക്കാർ നശിപ്പി​ച്ചി​രി​ക്കു​ന്നു എന്ന്‌ ഇന്ത്യാ ററുഡേ റിപ്പോർട്ടു ചെയ്യുന്നു. 1988-ൽ ഏതാണ്ട്‌ 4,500 കടുവകൾ ഇന്ത്യയി​ലെ വനങ്ങളി​ലു​ണ്ടാ​യി​രു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. 1992-ൽ ആ സംഖ്യ 1,500 ആയി കുറഞ്ഞു. അതിന്റെ തൊലി​യും രക്തവും അസ്ഥിക​ളും (നാട്ടു​മ​രു​ന്നു​ക​ളിൽ ഉപയോ​ഗി​ക്കു​ന്ന​തിന്‌) നഖങ്ങളും ജനനേ​ന്ദ്രി​യങ്ങൾ പോലും എടുക്കാൻ അവയെ വിൽക്കു​ന്നു. എന്നാൽ ഒളിവേട്ട സൈന്യ​ത്തി​ന്റെ ഇര കടുവ മാത്രമല്ല. 1992-ൽ 48 ഇൻഡ്യൻ കാണ്ടാ​മൃ​ഗ​ങ്ങളെ അവയുടെ കൊമ്പു​ക​ളെ​ടു​ക്കാൻ വേണ്ടി കൊല്ലു​ക​യു​ണ്ടാ​യി, പതിറ​റാ​ണ്ടു​ക​ളി​ലെ ഏററവും ഉയർന്ന സംഖ്യ. ഇൻഡ്യൻ ആനകളു​ടെ എണ്ണം പത്തു വർഷത്തി​നു മുമ്പു​ണ്ടാ​യി​രുന്ന 5,000-ൽ നിന്ന്‌ ഇന്ന്‌ 1,500 ആയി കുത്തനെ കുറഞ്ഞി​രി​ക്കു​ന്നു. സുസാ​യു​ധ​രായ ഇന്നത്തെ ഒളി​വേ​ട്ട​ക്കാ​രോ​ടുള്ള അങ്ങേയ​റ​റത്തെ ഭയംനി​മി​ത്തം വനസം​ര​ക്ഷകർ മേലാൽ തങ്ങളുടെ ഔദ്യോ​ഗിക യൂണി​ഫോ​റം ധരിക്കു​ന്നേ​യില്ല. സ്വയം പ്രതി​രോ​ധി​ക്കാൻ വേണ്ടവി​ധം സജ്ജരാ​കു​ന്നതു വരെ തങ്ങൾക്കു ജോലി ചെയ്യാൻ കഴിയി​ല്ലെന്നു മററു​ചി​ലർ തുറന്നു പറയുന്നു. (g93 12/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക