“നാസികൾ തുടച്ചുമാററിയ ‘യഹോവ’”
ആ വാക്കുകൾ 1938 നവംബർ 20-ലെ ന്യൂയോർക്ക് ഹെറാൾഡ് ട്രൈബ്യൂണന്റെ ആദ്യപേജിലെ തലക്കെട്ടായിരുന്നു. ആ ലേഖനം ഇപ്രകാരം പ്രസ്താവിച്ചു: “‘യാഹോഫാ’—ദൈവത്തിന്റെ എബ്രായപദമായ ‘യാഹ്വേ’യിൽനിന്നു വരുന്ന യഹോവ എന്നതു ജർമൻ ഭാഷയിൽ എഴുതുന്നവിധം—എന്ന പദവും അതോടൊപ്പം യഹൂദ പ്രവാചകൻമാരുടെ പഴയനിയമ പേരുകളും നീക്കംചെയ്യാൻ രാജ്യത്തെ [ജർമനിയിലെ] ചില ഭാഗങ്ങളിലെ പ്രൊട്ടസ്ററൻറു സഭകൾക്ക് ഉത്തരവു നൽകപ്പെട്ടു.”
ഇതെല്ലാം യഹൂദൻമാരെ പീഠിപ്പിക്കാനുള്ള നാസികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു. അതേസമയംതന്നെ, 1933മുതൽ നിരോധിക്കപ്പെടുകയും തടങ്കൽപ്പാളയങ്ങളിൽ അയയ്ക്കപ്പെടുകയും ചെയ്ത സാക്ഷികൾക്കെതിരെ ആഞ്ഞടിക്കാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ജർമനിയിൽ 19,268 കർമനിരതരായ സാക്ഷികളുണ്ടായിരുന്നു. നാസികളുടെയും പൂർവജർമനിയിലെ കമ്മ്യുണിസ്ററുകാരുടെയും തുടർച്ചയായ സകല ഉപദ്രവങ്ങൾക്കും ശേഷം ഇന്ന്, അടുത്തകാലം വരെ, 1,938 സഭകളോടൊത്തു സഹവസിക്കുന്ന 1,63,000 സാക്ഷികൾ ഉണ്ട്. ജർമൻ ശബ്ദശേഖരത്തിൽനിന്നു യഹോവ എന്ന പദം തുടച്ചുനീക്കപ്പെട്ടിട്ടുമില്ല. സോയ്ജൻ യാഹോഫാസ് എന്നറിയപ്പെടുന്ന യഹോവയുടെ സാക്ഷികൾ ജർമനിയിലുടനീളം അറിയപ്പെടുന്നു.
സാക്ഷികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ രാജ്യഹാളുമായി ദയവായി ബന്ധപ്പെടുക, അല്ലെങ്കിൽ 5-ാം പേജിലെ ലിസ്ററ് ഉപയോഗിച്ചു നിങ്ങൾക്ക് ഏററവും അടുത്തുള്ള വിലാസത്തിൽ എഴുതുക.
[32-ാം പേജിലെ ചിത്രം]
ജർമനിയിലെ സെൽറേറഴ്സ്⁄തൗനൂസിൽ ഉള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ആസ്ഥാനം