വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 6/8 പേ. 14-16
  • ബലാൽസംഗത്തിന്റെ യാഥാർത്ഥ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബലാൽസംഗത്തിന്റെ യാഥാർത്ഥ്യം
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വർദ്ധനവ്‌ എന്തു​കൊണ്ട്‌?
  • “രണ്ടാമത്തെ ബലാൽസം​ഗം”
  • ബലാൽസംഗ സങ്കല്‌പ​ങ്ങ​ളും യാഥാർത്ഥ്യ​ങ്ങ​ളും
  • ബലാൽസംഗത്തെ തരണംചെയ്യേണ്ട വിധം
    ഉണരുക!—1993
  • ബലാൽസംഗത്തെ തടുക്കേണ്ട വിധം
    ഉണരുക!—1993
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • ഭയത്തിന്റെ തടവറയിൽ എന്തുകൊണ്ട്‌ ഇത്രയേറെ പേർ?
    ഉണരുക!—2005
കൂടുതൽ കാണുക
ഉണരുക!—1993
g93 6/8 പേ. 14-16

ബലാൽസം​ഗ​ത്തി​ന്റെ യാഥാർത്ഥ്യം

നിങ്ങൾ ഈ പേജു വായി​ച്ചു​ക​ഴി​യു​മ്പോ​ഴേ​ക്കും ഐക്യ​നാ​ടു​ക​ളിൽ എവി​ടെ​യെ​ങ്കി​ലും ഒരു സ്‌ത്രീ​യെ ബലാൽസം​ഗം ചെയ്‌തി​രി​ക്കും. അവൾ തനിച്ചാ​യി​രി​ക്കു​ക​യും ഒരുപക്ഷേ താനറി​യുന്ന ഒരുവൻ ചെയ്‌ത അക്രമ​ത്താ​ലും അവമാ​ന​ത്താ​ലും ഭീഷണി​ക്കു വിധേ​യ​യു​മാ​യി​രി​ക്കും. അവൾ മർദ്ദി​ക്ക​പ്പെ​ട്ടി​രി​ക്കാം. അവൾ അതിനെ ചെറു​ത്തി​രി​ക്കാം. സംശയ​ലേ​ശ​മ​ന്യെ, തന്റെ ജീവൻ നഷ്ടപ്പെ​ടു​മെന്ന്‌ അവൾ ഭയപ്പെ​ട്ടി​രി​ക്കും.

ലോക​ത്തിൽ, ഇപ്പോൾത്തന്നെ ബലാൽസം​ഗ​ത്തി​ന്റെ ഏററവും ഉയർന്ന നിരക്കുള്ള ഐക്യ​നാ​ടു​ക​ളിൽ അത്‌ ദ്രുത​ഗ​തി​യിൽ വർദ്ധി​ക്കുന്ന ഒരു അക്രമ കുററ​കൃ​ത്യ​മാണ്‌. പൊലീസ്‌ റിപ്പോർട്ടു​ക​ളിൻ പ്രകാരം, ഓരോ മണിക്കൂ​റി​ലും 16 ബലാൽസം​ഗ​ശ്രമം നടക്കുന്നു, 10 സ്‌ത്രീ​കൾ ബലാൽസം​ഗ​ത്തിന്‌ ഇരയാ​വു​ക​യും ചെയ്യുന്നു. റിപ്പോർട്ടു ചെയ്യാത്ത ബലാൽസംഗ കേസുകൾ ഇതിന്റെ പത്തിര​ട്ടി​യാ​യി​രി​ക്കു​മെന്ന വസ്‌തുത അതി​നോ​ടു ചേർക്കേ​ണ്ട​താണ്‌!

ഈ ഭയാന​ക​മായ സ്ഥിതി​വി​വ​ര​ക​ണ​ക്കു​കൾ ഉള്ളത്‌ ഐക്യ​നാ​ടു​ക​ളിൽ മാത്രമല്ല. ഫ്രാൻസിൽ 1985-നും 1990-നും ഇടക്കു ബലാൽസം​ഗ​ത്തിന്‌ ഇരയാ​യ​താ​യി റിപ്പോർട്ടു ചെയ്‌ത​വ​രു​ടെ എണ്ണം 62 ശതമാനം ഉയർന്നു. കാനഡ​യിൽ 1990-ൽ ലൈം​ഗിക ആക്രമ​ണ​ങ്ങ​ളു​ടെ റിപ്പോർട്ടു​കൾ വെറും ആറുവർഷ​ങ്ങൾക്കു​ള്ളിൽ 27,000-മായി ഇരട്ടി​ച്ച​താ​യി കണ്ടു. ഓരോ ഏഴു മിനി​റ​റി​ലും ഒരു ലൈം​ഗിക ആക്രമണം സ്‌ത്രീ​ക​ളു​ടെ​മേൽ നടത്തു​ന്ന​താ​യി ജർമ്മനി റിപ്പോർട്ടു ചെയ്‌തു.

ബലാൽസം​ഗം നിരപ​രാ​ധി​ക​ളായ പുരു​ഷൻമാ​രെ​യും വ്രണ​പ്പെ​ടു​ത്തു​ന്നു.a പുരു​ഷൻമാർ “ജനസം​ഖ്യ​യിൽ പകുതി, മുൻകോ​പ​ത്തി​നും ആശങ്കക്കും ഭയത്തി​നും കാരണ​മുള്ള സമുദാ​യ​ത്തിൽ ജീവി​ക്കു​ന്ന​തി​നാൽ” പുരു​ഷൻമാർ “കഷ്ടം സഹി​ക്കേണ്ടി വരുന്നു” എന്നു മനഃശാ​സ്‌ത്ര​ജ്ഞ​യായ എലിസ​ബത്ത്‌ പവൽ പറയുന്നു. അവർ തങ്ങളുടെ ഭാര്യ​മാ​രെ​യും അമ്മമാ​രെ​യും സഹോ​ദ​രി​ക​ളെ​യും പെൺമ​ക്ക​ളെ​യും കൂട്ടു​കാ​രി​ക​ളെ​യും കുറി​ച്ചുള്ള ഭയത്തിൽ ജീവി​ക്കേ​ണ്ടി​വ​ന്നു​കൊണ്ട്‌ ബലിയാ​ടാ​ക്ക​പ്പെ​ട്ടേ​ക്കാം, അല്ലെങ്കിൽ തങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും ബലാൽസം​ഗ​ത്തിന്‌ ഇരയായി തീരു​മ്പോൾ ഉണ്ടാകുന്ന അപരാ​ധ​ബോ​ധ​ത്തേ​യും വേദന​യേ​യും നേരി​ടേ​ണ്ട​താ​യി വരുന്നു.

വർദ്ധനവ്‌ എന്തു​കൊണ്ട്‌?

അക്രമ​വും ഉപായ​വും അനുവ​ദി​ക്കുന്ന സമുദാ​യ​ങ്ങ​ളിൽ ബലാൽസം​ഗം തഴച്ചു​വ​ള​രു​ന്നു. അനേക​രാ​ജ്യ​ങ്ങ​ളിൽ പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും ലൈം​ഗി​ക​തയെ സംബന്ധി​ച്ചു ചെറു​പ്പം​മു​തലേ നാശക​ര​മായ വിവര​ങ്ങ​ളും തെററായ അറിവും, മാധ്യ​മ​ങ്ങ​ളും കുടു​ബാം​ഗ​ങ്ങ​ളും സമപ്രാ​യ​ക്കാ​രും മൂഖാ​ന്തരം കൈപ്പ​റ​റി​യി​രി​ക്കു​ന്നു. ലൈം​ഗി​ക​ത​യും അക്രമ​വും പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും സ്‌ത്രീ​ക​ളു​ടെ ഇഷ്ടം നോക്കാ​തെ പുരു​ഷൻമാർക്കു ലൈം​ഗിക സംതൃ​പ്‌തി പ്രദാനം ചെയ്യു​ന്ന​തി​നു​വേ​ണ്ടി​യാ​ണു സ്‌ത്രീ​കൾ ജീവി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മുള്ള വിഷലി​പ്‌ത​മായ ധാരണകൾ അവർ വച്ചുപു​ലർത്തു​ന്നു.

ജയ്‌ എന്നു പേരുള്ള 23 വയസ്സു​കാ​ര​നായ ഒരു ഗുമസ്‌തന്റെ മനോ​ഭാ​വം ശ്രദ്ധി​ക്കുക. “ഒരു യഥാർത്ഥ പുരു​ഷ​നാ​യി​രി​ക്കു​ന്ന​തി​നു നിങ്ങൾ ധാരാളം സ്‌ത്രീ​ക​ളു​മാ​യി ധാരാളം ലൈം​ഗിക ബന്ധം പുലർത്തേ​ണ്ട​തുണ്ട്‌ എന്നു സമുദാ​യം പറയുന്നു,” എന്ന്‌ അയാൾ പറഞ്ഞു. “ശരി, നിങ്ങൾ അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ എന്തു സംഭവി​ക്കു​ന്നു? നിങ്ങൾ ഒരു യഥാർത്ഥ പുരു​ഷ​നാ​ണോ?” ആ സമ്മർദ്ദ​ത്തി​ന്റെ ഫലമായി ഒരു സ്‌ത്രീ അയാളെ പ്രകോ​പി​പ്പി​ക്കു​ക​യൊ നിരാ​ശ​പ്പെ​ടു​ത്തു​ക​യൊ ചെയ്‌താൽ അയാൾ അവളെ ബലാൽസം​ഗം ചെയ്‌തേ​ക്കാം.

സ്‌ത്രീ​ക​ളു​ടെ നേർക്കുള്ള അത്തരം കൊടിയ അതി​ക്ര​മ​മ​നോ​ഭാ​വങ്ങൾ ബലാൽസംഗ പ്രവണ​ത​യുള്ള സംസ്‌കാ​ര​ങ്ങ​ളിൽ സാധാ​ര​ണ​മാ​ണെന്നു ഗവേഷ​ക​യായ ലിൻഡാ ലെഡ്‌റെയ്‌ വിശ്വ​സി​ക്കു​ന്നു. “ഒരു വലിയ അളവു വരെ ബലാൽസം​ഗ​ക്കാ​രൻ വിശാ​ല​മായ സാമു​ദാ​യിക പദ്ധതി പ്രാവർത്തി​ക​മാ​ക്കു​ക​യാണ്‌,” എന്ന്‌ അവർ പറഞ്ഞു. ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷ​നും നാശക​ര​മായ ആ സാമു​ദാ​യിക പദ്ധതിക്കു സംഭാവന ചെയ്യുന്നു. അശ്ലീല​ചി​ത്ര​ങ്ങ​ളു​ടെ പ്രതി​പാ​ദ്യ​വി​ഷയം ബലാൽസം​ഗ​മാണ്‌, പക്ഷേ അശ്ലീല​ചി​ത്രങ്ങൾ മാത്രമല്ല അപരാധി. അക്രമ​മി​ല്ലാ​തെ സ്‌പഷ്ട​മായ ലൈം​ഗി​കത ചിത്രണം ചെയ്യുന്ന സിനി​മ​ക​ളേ​ക്കാൾ ലൈം​ഗിക ഉള്ളടക്കം ഇല്ലാതെ അക്രമത്തെ ചിത്രീ​ക​രി​ക്കുന്ന സിനി​മകൾ സ്‌ത്രീ​ക​ളു​ടെ നേരെ കൂടുതൽ അതിക്രമ മനോ​ഭാ​വങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി പഠനങ്ങൾ തെളി​യി​ക്കു​ന്നു. “എവി​ടെ​യും കാണാ​വുന്ന തന്ത്രപ​ര​മായ ലൈം​ഗി​ക​ത​യിൽ ചിലതു ചിത്രണം ചെയ്യു”മ്പോൾ ടെലി​വി​ഷ​നെ​യും ഇതിൽ ഉൾപ്പെ​ടു​ത്താം, എന്നു പവൽ പറഞ്ഞു. മാധ്യ​മ​ങ്ങ​ളിൽ നിന്നുള്ള സന്ദേശം എന്താണ്‌? “കോപി​ഷ്‌ഠ​രാ​യി​രി​ക്കു​മ്പോൾ ആരെ​യെ​ങ്കി​ലും വേദനി​പ്പി​ക്കുക.”

ആ സന്ദേശം ദാരു​ണ​മായ ഫലങ്ങ​ളോ​ടെ അനുദിന ബന്ധങ്ങളി​ലേക്കു പകരുന്നു. വർദ്ധി​ച്ചു​വ​രുന്ന ഒരു അനുവാ​ദാ​ത്മ​ക​ലോ​ക​ത്തിൽ പുരു​ഷൻമാർക്കു മിക്ക​പ്പോ​ഴും തോന്നു​ന്നതു സ്‌ത്രീ​കൾ അവർക്കു ലൈം​ഗി​കത കടപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാണ്‌, പുരുഷൻ സ്‌ത്രീ​ക്കു​വേണ്ടി പണം ചെലവാ​ക്കു​ക​യൊ അവൾ അയാളു​ടെ ലൈം​ഗിക അഭ്യർത്ഥ​ന​കളെ ആദ്യം കൈ​ക്കൊ​ള്ളു​ക​യൊ ചെയ്‌തു​വെ​ങ്കിൽ വിശേ​ഷി​ച്ചും അങ്ങനെ​യാണ്‌.

“ലൈം​ഗിക ബന്ധങ്ങളിൽ ‘വേണ്ട’ എന്ന്‌ ഒരു സ്‌ത്രീ പറയു​മ്പോൾ അതു മിക്കവാ​റും അർത്ഥശൂ​ന്യ​മാണ്‌” എന്നു പത്ര​പ്ര​വർത്ത​ക​നായ റോബിൻ വാർഷോ പറഞ്ഞു. ഒട്ടു മിക്ക​പ്പോ​ഴും ബലാൽസം​ഗ​മാണ്‌ ഫലം.

“രണ്ടാമത്തെ ബലാൽസം​ഗം”

കാതിക്കു 15 വയസ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു അവളുടെ ഹൈസ്‌കൂൾ ഹോക്കി ടീമിലെ മൂന്ന്‌ അംഗങ്ങൾ ചേർന്ന്‌ അവളെ ബലാൽസം​ഗം ചെയ്‌തത്‌. അവളുടെ കുടും​ബാം​ഗങ്ങൾ കോട​തി​മു​മ്പാ​കെ കുററം ബോധി​പ്പി​ച്ച​പ്പോൾ സൂഹൃ​ത്തു​ക്ക​ളും അയൽക്കാ​രും അപരി​ചി​ത​രും അവളെ അകററി​നിർത്തു​ക​യും അസഹ്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. “ആണുങ്ങൾ ആണുങ്ങ​ളാ​യി​രി​ക്കും” എന്ന്‌ ആ കുടും​ബ​ത്തോ​ടു പറഞ്ഞു. സ്‌കൂ​ളിൽ കാതിയെ അശ്‌ളീ​ല​പേ​രു​കൾ വിളി​ക്കു​ക​യും അവളുടെ മേശവ​ലി​പ്പിൽ ഭീഷണി കത്തുകൾ എഴുതി വയ്‌ക്കു​ക​യും ചെയ്‌തു. ബലാൽസം​ഗ​ക്കാർക്കു പ്രൊ​ബേ​ഷ​നും സാമു​ദാ​യിക സേവന​വും ശിക്ഷനൽകി, സ്‌കൂ​ളിൽ അവർ കായിക രംഗത്തു വീരൻമാർ ആയിത്തീ​രു​ക​യും ചെയ്‌തു. മാസങ്ങ​ളോ​ളം അസഹ്യ​പ്പെ​ടു​ത്തുന്ന മാനസ്സി​ക​പീഡ കാതിക്കു ശിക്ഷയാ​യി ലഭിച്ചു. ഒടുവിൽ അവൾ ആത്മഹത്യ ചെയ്‌തു.

ബലാൽസം​ഗ​ത്തി​ന്റെ ഇരകൾ ആദ്യം ബലാൽസം​ഗ​ക്കാ​ര​നാൽ ശാരീ​രി​ക​മാ​യും പിന്നീടു മററു​ള്ള​വ​രാൽ വൈകാ​രി​ക​മാ​യും എപ്രകാ​രം ആക്രമി​ക്ക​പ്പെ​ടു​ന്നു എന്നതിന്റെ ദാരു​ണ​മായ ഒരു ഉദാഹ​ര​ണ​മാണ്‌ കാതി​യു​ടെ കേസ്‌. ബലാൽസം​ഗത്തെ സംബന്ധിച്ച ആ മനോ​ഭാ​വ​ങ്ങ​ളും സങ്കല്‌പ​ങ്ങ​ളും അതിനി​ര​യാ​കു​ന്ന​വരെ പഴിചാ​രു​ന്ന​തിൽ കലാശി​ക്കു​ന്നു​വെന്ന്‌ അനേകം സ്‌ത്രീ​കൾ കണ്ടെത്തു​ന്നു. സുഹൃ​ത്തു​ക്ക​ളും കുടും​ബാം​ഗ​ങ്ങ​ളും പൊലീ​സു​കാ​രും ഡോക്ടർമാ​രും ജഡ്‌ജി​ക​ളും ജൂറി​ക​ളും—ഇരയെ സഹായി​ക്കാൻ ബാദ്ധ്യ​സ്ഥ​രാ​യ​വർതന്നെ—ആ മിഥ്യാ​ധാ​രണ പങ്കിടു​ക​യും ഇരയെ ബലാൽസം​ഗ​ക്കാ​രൻ ചെയ്‌ത അളവോ​ളം​തന്നെ ആഴമായി ക്ഷതപ്പെ​ടു​ത്തു​ക​യും ചെയ്‌തേ​ക്കാം. പഴിചാ​രൽപ്ര​ശ്‌ന​ത്തി​ന്റെ കടുപ്പം നിമിത്തം ചിലർ അതിനെ “രണ്ടാമത്തെ ബലാൽസം​ഗം” എന്നു നാമക​രണം ചെയ്‌തി​രി​ക്കു​ന്നു.

ബലാൽസം​ഗ കെട്ടു​ക​ഥകൾ തെററായ സുരക്ഷി​ത​ബോ​ധം സൃഷ്ടി​ക്കു​ന്നു. മറെറാ​രു വിധത്തിൽ പറഞ്ഞാൽ, ഇരയു​ടെ​പെ​രു​മാ​റ​റ​ത്തിൽ എന്തെങ്കി​ലും കുററം കാണാൻ കഴിഞ്ഞാൽ—അവൾ ഇറുകിയ വസ്‌ത്രം ധരിച്ചു അല്ലെങ്കിൽ അവൾ രാത്രി​യിൽ തനിയെ വെളി​യിൽ പോയി അല്ലെങ്കിൽ അവൾ യഥാർത്ഥ​ത്തിൽ ലൈം​ഗിക ബന്ധം പുലർത്താൻ ആഗ്രഹി​ച്ചു—അപ്രകാ​ര​മുള്ള നടത്ത ഒഴിവാ​ക്കി​യാൽ നിങ്ങളും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രും സുരക്ഷി​ത​രാ​യി​രി​ക്കും; അതു​കൊണ്ട്‌ നിങ്ങളെ ഒരിക്ക​ലും ബലാൽസം​ഗം ചെയ്യു​ക​യില്ല. ബലാൽസം​ഗം, എങ്ങനെ വസ്‌ത്ര​ധാ​രണം ചെയ്‌തി​രി​ക്കു​ന്നു എന്നതു കൂട്ടാ​ക്കാ​തെ ആർക്കും സംഭവി​ക്കാ​വുന്ന ഒരു വിവേ​ക​ഹീ​ന​മായ അക്രമ പ്രവൃ​ത്തി​യാ​ണെ​ന്നുള്ള ഇതരചി​ന്താ​ഗതി അംഗീ​ക​രി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാണ്‌.

താൻ “നല്ലവ​നെ​ന്നും ആദരണീ​യ​നെ​ന്നും” കരുതിയ ഒരുവ​നാൽ ബലാൽസം​ഗം ചെയ്യപ്പെട്ട ഒരു സ്‌ത്രീ ഇപ്രകാ​രം പറയുന്നു: “നിങ്ങൾ ചെയ്‌തേ​ക്കാ​വുന്ന ഏററവും വഷളായ സംഗതി നിങ്ങൾക്കതു സംഭവി​ക്കു​ക​യില്ല എന്നു വിശ്വ​സി​ക്കു​ന്ന​താണ്‌.”

ബലാൽസംഗ സങ്കല്‌പ​ങ്ങ​ളും യാഥാർത്ഥ്യ​ങ്ങ​ളും

ബലാൽസം​ഗ​ത്തിന്‌ ഇരയാ​കു​ന്ന​വരെ പഴിചാ​രു​ന്ന​തി​നും കുററം ചെയ്യു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മനോ​ഭാ​വ​ങ്ങളെ നിലനിർത്തു​ന്ന​തി​നും ഉതകുന്ന ബലാൽസം​ഗ​ത്തെ​ക്കു​റി​ച്ചുള്ള ദീർഘ​കാല മിഥ്യാ​ധാ​ര​ണ​ക​ളിൽ ചിലതാ​ണു താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌:

സങ്കല്‌പം: ഒരു സ്‌ത്രീ ഒരു അപരി​ചി​ത​നാൽ ആക്രമി​ക്ക​പ്പെ​ടു​മ്പോൾ മാത്ര​മാ​ണു ബലാൽസം​ഗം നടക്കു​ന്നത്‌.

യാഥാർത്ഥ്യം: ബലാൽസം​ഗം ചെയ്യപ്പെട്ട ഭൂരി​പക്ഷം സ്‌ത്രീ​ക​ളും അവർ അറിയു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തി​ട്ടുള്ള ഒരുവ​നാ​ലാണ്‌ ആക്രമി​ക്ക​പ്പെ​ട്ടത്‌. ഇരകളിൽ 84 ശതമാ​ന​വും അക്രമി​യെ അറിഞ്ഞി​രു​ന്ന​താ​യും 57 ശതമാനം ബലാൽസം​ഗങ്ങൾ ഡെയി​റ​റിം​ഗിൽ സംഭവി​ച്ച​താ​യും ഒരു പഠനം കണ്ടെത്തി. വിവാ​ഹിത സ്‌ത്രീ​ക​ളിൽ ഏഴിൽ ഒരാൾ തങ്ങളുടെ ഭർത്താ​ക്കൻമാ​രാൽ ബലാൽസം​ഗം ചെയ്യ​പ്പെ​ട്ടി​രി​ക്കും.b അക്രമി അപരി​ചി​ത​നോ ഇണയോ ഡെയി​റ​റിംഗ്‌ പങ്കാളി​യൊ ആരുതന്നെ ആയാലും ബലാൽസം​ഗം അക്രമ​പ​ര​വും, വൈകാ​രി​ക​ക്ഷതം എൽപ്പി​ക്കു​ന്ന​തു​മാണ്‌.

സങ്കല്‌പം: പരുക്കു​കൾപോ​ലെ, സ്‌ത്രീ എതിർപ്പു​കാ​ണി​ച്ച​തി​ന്റെ തെളിവു കാണി​ച്ചാൽ മാത്രമെ അതു ബലാൽസം​ഗം ആകുന്നു​ള്ളു.

യാഥാർത്ഥ്യം: അവർ ശാരീ​രി​ക​മാ​യി എതിർത്താ​ലും ഇല്ലെങ്കി​ലും ചതവൊ മുറി​വൊ മാതി​രി​യുള്ള ദൃശ്യ​തെ​ളി​വു സ്‌ത്രീ​കൾ കാണി​ക്കാ​റില്ല.

സങ്കല്‌പം: തീവ്ര​മാ​യി ചെറു​ത്തു​നി​ല്‌ക്കാ​ത്ത​പക്ഷം ബലാൽസം​ഗ​ത്തി​ന്റെ ഇര അപരാ​ധ​ത്തിൽ പങ്കുവ​ഹി​ക്കു​ന്നു.

യാഥാർത്ഥ്യം: നിർവ​ച​ന​പ്ര​കാ​രം ബലാൽസം​ഗം നടക്കു​ന്നത്‌ ഒരു വ്യക്തി​യു​ടെ ഹിതത്തി​നു വിപരീ​ത​മാ​യി ഏതെങ്കി​ലും രീതി​യി​ലുള്ള ലൈം​ഗിക തൃഷ്‌ണ​ക്കാ​യി ബലമോ ബലം​പ്ര​യോ​ഗി​ക്കു​മെന്ന ഭീഷണി​യൊ ഉപയോ​ഗി​ക്കു​മ്പോ​ഴാണ്‌. സമ്മതമി​ല്ലാ​തെ ഇരയുടെ നേർക്കു ബലാൽസം​ഗി നടത്തുന്ന ബലപ്ര​യോ​ഗ​മാണ്‌ അയാളെ ബലാൽസം​ഗി​യാ​ക്കി​തീർക്കു​ന്നത്‌. അങ്ങനെ ബലാൽസം​ഗ​ത്തിന്‌ ഇരയാ​കുന്ന ഒരാൾ പരസം​ഗ​കു​റ​റ​ക്കാ​രി​യല്ല. മറെറാ​രു വ്യക്തിക്കു തന്നേക്കാൾ ബലം കൂടു​ത​ലു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അഗമ്യഗമ ഇരയെ​പ്പോ​ലെ താൻ ആഗ്രഹി​ക്കാത്ത ഒരു പ്രവൃ​ത്തി​ക്കു അവൾ വഴങ്ങാൻ നിർബ​ന്ധി​ത​യാ​യി​രി​ക്കാം. ഒരു സ്‌ത്രീ കൊടും ഭീതി​യാ​ലൊ കുഴഞ്ഞു​പോ​യ​തി​നാ​ലൊ ബലാൽസം​ഗ​ക്കാ​രനു കീഴട​ങ്ങാൻ നിർബ​ന്ധി​ത​യാ​കു​മ്പോൾ ആ പ്രവൃ​ത്തി​യ്‌ക്ക്‌ അവൾ സമ്മതി​ക്കു​ന്ന​വെന്ന്‌ അതിന്‌ അർത്ഥമില്ല. സമ്മതം അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നതു ഭീഷണി കൂടാ​തെ​യുള്ള തിര​ഞ്ഞെ​ടു​പ്പി​ലാണ്‌, അതു നിഷ്‌ക്രി​യമല്ല മറിച്ച്‌ കർമോ​ദ്യു​ക്ത​മാണ്‌.

സങ്കല്‌പം: ബലാൽസം​ഗം ഒരു വികാ​രാ​വേശ പ്രവൃ​ത്തി​യാണ്‌.

യാഥാർത്ഥ്യം: ബലാൽസം​ഗം ഒരു അക്രമ പ്രവൃ​ത്തി​യാണ്‌. പുരു​ഷൻമാർ ബലാൽസം​ഗം ചെയ്യു​ന്നതു ലൈം​ഗി​ക​ത​യ്‌ക്കു വേണ്ടി മാത്രമല്ല പിന്നെ​യോ മറെറാ​രാ​ളു​ടെ​മേ​ലുള്ള തന്റെ ശക്തി​പ്ര​യോ​ഗം ആസ്വദി​ക്കാ​നും കൂടെ​യാണ്‌.c

സങ്കല്‌പം: പുരു​ഷനു തന്റെ ലൈം​ഗിക പ്രേരണ നിയ​ന്ത്രി​ക്കാൻ കഴിയാത്ത അളവു​വരെ സ്‌ത്രീക്ക്‌ അയാളെ ശല്യ​പ്പെ​ടു​ത്തു​ന്ന​തി​നൊ വശീക​രി​ക്കു​ന്ന​തി​നൊ കഴിയും.

യാഥാർത്ഥ്യം: ബലാൽസം​ഗം ചെയ്യുന്ന പുരു​ഷനു മററു പുരു​ഷൻമാ​രെ​ക്കാൾ കൂടു​ത​ലായ ലൈം​ഗിക പ്രചോ​ദനം ഇല്ല. മറിച്ച്‌, മൊത്തം ബലാൽസം​ഗ​ക്കാ​രിൽ മൂന്നി​ലൊ​ന്നിന്‌ ലൈം​ഗിക കൃത്യം പൂർത്തി​യാ​ക്കാൻ കഴിഞ്ഞില്ല. മിക്ക കേസു​ക​ളി​ലും ബലാൽസം​ഗം മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്‌ത​ന​ട​പ​ടി​ക​ളാണ്‌, യാദൃ​ച്ഛിക പ്രേര​ണ​കളല്ല. അപരി​ചി​ത​രും പരിചി​ത​രു​മായ ബലാൽസം​ഗ​ക്കാർ തന്ത്രപൂർവ്വം അവരുടെ ഇരകളെ കെണി​യിൽ ആക്കുന്നു—അപരി​ചി​തൻ പാത്തും പതുങ്ങി​യും ഇര തനിച്ചാ​കു​ന്ന​തു​വരെ അനുധാ​വനം ചെയ്‌തു​കൊ​ണ്ടും പരിചി​തൻ അവൾ തനിച്ചാ​കുന്ന ഒരു സന്ദർഭം ക്രമീ​ക​രി​ച്ചു​കൊ​ണ്ടും തന്നെ.

സങ്കല്‌പം: ഒരു പുരു​ഷ​നോ​ടു പ്രതി​കാ​രം ചെയ്യു​ന്ന​തി​നു​വേണ്ടി അല്ലെങ്കിൽ ലൈം​ഗിക ബന്ധം പുലർത്തി​യ​തിൽ കുററ​ബോ​ധം തോന്നു​ന്ന​തി​നാൽ സ്‌ത്രീ​കൾ ബലാൽസം​ഗത്തെ പററി നുണ പറയുന്നു.

യാഥാർത്ഥ്യം: മറേറ​തൊ​രു ആക്രമണ കുററ​കൃ​ത്യ​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അതേ നിരക്കിൽ ബലാൽസം​ഗത്തെ പററി​യും തെററായ റിപ്പോർട്ടു​കൾ വരുന്നു: 2 ശതമാ​നം​തന്നെ. മറിച്ച്‌ ഗവേഷകർ പറയു​ന്നതു ബലാൽസം​ഗം അധിക​വും റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നില്ല എന്നാണ്‌.

സങ്കല്‌പം: വികാ​ര​ങ്ങളെ ഇളക്കി​വി​ടുന്ന വസ്‌ത്രം ധരിക്കു​ന്ന​തി​നാ​ലൊ മദ്യപി​ക്കു​ന്ന​തി​നാ​ലൊ ഡെയി​റ​റിം​ഗിൽ ചിലവു വഹിക്കാൻ ഒരു പുരു​ഷനെ അനുവ​ദി​ക്കു​ന്ന​തി​നാ​ലൊ അയാളു​ടെ വീട്ടിൽ പോകു​ന്ന​തി​നാ​ലൊ ഒരു സ്‌ത്രീ ബലാൽസം​ഗത്തെ വിളി​ച്ചു​വ​രു​ത്തി​യേ​ക്കാം.

യാഥാർത്ഥ്യം: ശരിയായ വിവേചന ഉപയോ​ഗി​ക്കാ​ഞ്ഞ​തു​കൊ​ണ്ടും നിഷ്‌ക്ക​ള​ങ്ക​യൊ അറിവി​ല്ലാ​ത്ത​വ​ളൊ ആയിരു​ന്ന​തു​കൊ​ണ്ടും ഒരു സ്‌ത്രീ ബലാൽസം​ഗം അർഹി​ക്കു​ന്നു​വെന്ന്‌ അർത്ഥമാ​ക്കു​ന്നില്ല. ബലാൽസം​ഗ​ക്കാ​രൻ അതിന്റെ എല്ലാ ഉത്തരവാ​ദി​ത്വ​വും വഹിക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a ബലാൽസംഗത്തിന്‌ ഇരയാ​കുന്ന ഏകദേശം 10 പേരിൽ ഒരാൾ പുരു​ഷ​നാണ്‌.

b വൈവാഹിക ബലാൽസം​ഗം നടക്കു​ന്നതു ഭർത്താവു ഭാര്യയെ ബലപ്ര​യോ​ഗം നടത്തി നിർബ​ന്ധി​ച്ചു ലൈഗിം​ക​ബന്ധം പുലർത്തു​മ്പോ​ഴാണ്‌. സ്‌ത്രീ​യു​ടെ ശരീര​ത്തിൻമേൽ പുരു​ഷ​നുള്ള “അധികാ​രം” എന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്നതു പരിപൂർണ​മാ​ണെന്നു ചില ഭർത്താ​ക്കൻമാർ കരുതി​യേ​ക്കാം. എന്നിരു​ന്നാ​ലും “ഭർത്താ​ക്കൻമാർ തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു” എന്നും പൗലോസ്‌ പറഞ്ഞു. അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ പറയു​ന്നത്‌ “സ്‌ത്രീ​ജനം ബലഹീ​ന​പാ​ത്രം” എന്നു കണക്കാക്കി ഭർത്താ​ക്കൻമാർ ഭാര്യ​മാർക്കു “ബഹുമാ​നം” കൊടു​ക്ക​ണ​മെ​ന്നാണ്‌. അത്‌ അക്രമ​ത്തി​നൊ നിർബ​ന്ധിത ലൈം​ഗി​ക​ബ​ന്ധ​ത്തി​നൊ ഇടം കൊടു​ക്കു​ന്നില്ല.—1 കൊരി​ന്ത്യർ 7:3-5; എഫെസ്യർ 5:25, 28, 29; 1 പത്രൊസ്‌ 3:7; കൊ​ലൊ​സ്സ്യർ 3:5, 6; 1 തെസ്സ​ലൊ​നീ​ക്യർ 4:3-7.

c “ആ കുററ​കൃ​ത്യ​ത്തി​ന്റെ ഉദ്ദേശ്യം ‘ലൈം​ഗിക’ പ്രവർത്ത​നമല്ല, മറിച്ച്‌ ലൈം​ഗിക പ്രവൃത്തി അക്രമ​പ​ര​മായ കുററ​കൃ​ത്യം ചെയ്യു​ന്ന​തി​നു​വേണ്ടി കുററ​വാ​ളി ഉപയോ​ഗി​ക്കുന്ന ആയുധ​മാണ്‌.”—വാൻഡാ കേയെസ്‌-റോബിൻസൺ, വകുപ്പു മേധാവി, ലൈം​ഗിക നിയമ​ലം​ഘന യൂനി​ററ്‌, ബാൽട്ടി​മോർ സിററി, മേരി​ലാൻഡ്‌.

[14-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഐക്യനാടുകളിൽ നാല്‌ സ്‌ത്രീ​ക​ളിൽ ഒരാൾ ബലാൽസം​ഗ​ത്തി​ന്റെ​യൊ ബലാൽസം​ഗ​ശ്ര​മ​ത്തി​ന്റെ​യൊ ഇര ആയിരി​ക്കാം

[15-ാം പേജിലെ ആകർഷ​ക​വാ​ക്യം]

അക്രമവും ലൈം​ഗിക ഉപായ​വും അനുവ​ദി​ക്കുന്ന സമുദാ​യ​ങ്ങ​ളിൽ ബലാൽസം​ഗം തഴച്ചു​വ​ള​രു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക