സമയത്തുടിപ്പുകളെ തിരിച്ചറിയിക്കുന്നു
ജർമ്മനിയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചാഫീസിൽ 77 വയസ്സു പ്രായമുള്ള ഒരു കത്തോലിക്കാ സന്യാസിയിൽനിന്നും ഒരു എഴുത്തു ലഭിച്ചു. അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു:
“ഇരുപത്തഞ്ചു വർഷം മുമ്പ് എന്റെ ആശ്രമം അടച്ചുപൂട്ടിയതിനുശേഷം, വൃദ്ധജനങ്ങൾക്കു വേണ്ടിയുള്ള ഒരു ഭവനത്തിൽ ജീവിക്കുകയാണു ഞാൻ. നിങ്ങളുടെ എല്ലാ വിശ്വാസങ്ങളോടും എനിക്കു യോജിപ്പില്ല, എന്നാൽ, സമയത്തുടിപ്പുകളെ നിങ്ങൾ തിരിച്ചറിയുന്നു എന്നു സമ്മതിച്ചുപറയാൻ വീക്ഷാഗോപുരത്തിൽ ഇന്നു ഞാൻ വായിച്ചതു എന്നെ നിർബന്ധിതനാക്കുന്നു. രണ്ടാം പേജിൽ വാഗ്ദാനംചെയ്യുന്നതുപോലെ, ‘ബൈബിൾ പ്രവചനത്തെ നിവർത്തിക്കുന്ന ലോകസംഭവങ്ങൾ സംബന്ധിച്ചു ജാഗ്രതയോടെ ഉണർന്നിരിക്കുന്ന’തിനാൽ നിങ്ങൾ സത്യമായും ഒരു വീക്ഷാഗോപുരമാണ്.
“നിങ്ങൾ 1 തെസ്സലൊനീക്യർ 5:3-ലെ ‘അവർ “സമാധാനമെന്നും നിർഭയമെന്നും” പറയുമ്പോൾ . . . അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും’ എന്ന പൌലോസിന്റെ വാക്കുകളെ ധീരമായും യുക്തിയുക്തമായും വിശദീകരിക്കുന്നു. ഞങ്ങളുടെ സഭയിൽ ഒരിടത്തും അത്തരം വിശദീകരണങ്ങൾ ഞാൻ കാണുന്നില്ല. യഹോവയുടെ സാക്ഷികളുടെമേൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമുണ്ടെന്ന വസ്തുതയെ ഖണ്ഡിക്കാൻ ഒരു വ്യക്തിക്കും കഴിയുകയില്ല . . . നിങ്ങളുടെ മാസികകൾ മുടങ്ങാതെ വായിക്കുന്നതിൽ ഞാൻ സന്തുഷ്ടനായിരിക്കും.”
ഈ കത്തോലിക്കാ സന്യാസിയുടെ മാതൃക പിൻപററിക്കൊണ്ട്, ലോകസംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളെ എങ്ങനെ നിവർത്തിക്കുന്നു എന്നതിനെയും ദൈവരാജ്യം ഉടനെ എങ്ങനെ ദുഷ്ടത നീക്കി ഒരു ആഗോള പറുദീസയാക്കുമെന്നതിനെയും സംബന്ധിച്ചു കൂടുതലായി നിങ്ങൾക്കും പഠിക്കാൻ കഴിയും.
നിങ്ങൾ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളിൽ ഒരാളുമൊത്ത് ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം ഇഷ്ടപ്പെടുന്നെങ്കിൽ, ദയവായി Watch Tower, H–58 Old Khandala Road, Lonavla 410 401, Mah. ഇൻഡ്യക്കോ അല്ലെങ്കിൽ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.
[32-ാം പേജിലെ ചിത്രം]
THE WATCHTOWER
Peace and Security
The Bible’s view