പേജ് രണ്ട്
നമ്മുടെ മാറുന്ന ലോകം നമ്മുടെ പോക്ക് എങ്ങോട്ട്? 3-13
മാറ്റം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു സ്ഥിരഘടകമാണ്. അതു ലോകരംഗത്തിന്റെ ഭാഗവുമാണ്. നമ്മുടെ ലോകം ഏതു രീതികളിലാണു മാറിക്കൊണ്ടിരിക്കുന്നത്? സത്വരഭാവി എന്താണു വാഗ്ദാനം ചെയ്യുന്നത്? അതിനെ സംബന്ധിച്ചു ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ?
ആൻഡ്രുകൊടുങ്കാറ്റിനു നശിപ്പിക്കാൻ കഴിയാഞ്ഞ വസ്തുക്കൾ 14
ആൻഡ്രൂകൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡായിൽ ആയിരക്കണക്കിനു വീടുകൾ നശിപ്പിക്കുകയും 2,00,000-ത്തിലധികം പേരെ ഭവനരഹിതരാക്കുകയും ചെയ്തു. ദുരിതാശ്വാസ ശ്രമങ്ങൾ എത്ര നന്നായിട്ടാണു നടന്നത്? എന്തു പാഠങ്ങൾ പഠിച്ചു?
കുടിക്ക് എന്നെ വാസ്തവത്തിൽ കുരുക്കിലാക്കാനാവുമോ? 22
ഈ ചോദ്യം എല്ലാവരെയും ബാധിക്കുന്നതാണ്, പ്രത്യേകിച്ചും ചെറുപ്പക്കാരെ. മദ്യത്തിനു നിങ്ങളെയും നിങ്ങളുടെ ഭാവിയെയും ബാധിക്കാൻ കഴിയുന്നത് എങ്ങനെ? ചില മുൻകരുതലുകൾ ഇവിടെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Alfred/Sipa
Cover, middle: Kevin Frayer/Sipa; right: Falco/Sipa