നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
യേശുക്രിസ്തു സർവശക്തനായ ദൈവമാണോ?
കാലിഫോർണിയായിലെ ഹെയ്വാർഡിൽനിന്നുള്ള ഒരാൾ ഇപ്രകാരം എഴുതുന്നു: “മുകളിൽ പറഞ്ഞിരിക്കുന്ന പേരിലുള്ള ലഘുപത്രികയിൽ ഞാൻ വിസ്മയാധീനനാവുകയും പുളകിതനാവുകയും ആഹ്ലാദ ചിത്തനാവുകയും ചെയ്തു. ഇത് വിവിധ മത ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ സമാഹരിച്ചിട്ടുള്ളതും ത്രിത്വോപദേശം വ്യാജവും തെററിദ്ധരിപ്പിക്കുന്നതും ദൈവത്തിന്റെ വചനമായ ബൈബിൾ പിന്താങ്ങാത്തതും ആണെന്ന് അംഗീകരിക്കുന്ന ഉദ്ധരണികൾ അടങ്ങുന്നതുമായ വിദഗ്ദ്ധ കൃതിയാണ്.”
ക്രൈസ്തവലോകത്തിലെ മിക്ക സഭകളുടെയും ഈ അടിസ്ഥാനോപദേശത്തിന്റെ പണ്ഡിതോചിതവും സുപ്രമാണീകൃതവും ആയ ഈ പരിശോധനയെ അനേകരും വിലമതിച്ചിരിക്കുന്നു. നിങ്ങൾ ഈ ലഘുപത്രികയുടെ ഒരു പ്രതി ലഭിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ ദയവായി താഴെച്ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയക്കുക.
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന 32 പേജുള്ള ലഘുപത്രിക ലഭിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഇതോടൊപ്പം രൂ. 3.00 അയക്കുന്നു.