ഒരു മാററംവരുത്താനുള്ള ഏററം നല്ല മാർഗ്ഗങ്ങൾ അവയല്ല
ഒരിക്കൽ പെരുമാററത്തിന്റെ ചില രീതികൾ ഉറപ്പായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവക്കെങ്ങനെയാണു മാററം വരുത്തുക? അതിന് നിങ്ങൾക്ക് ആരെ ആശ്രയിക്കാൻ കഴിയും, നിലനിൽക്കുന്ന അഭിവൃദ്ധി നേടാൻ എന്തു മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്?
ഇന്ന് ഉപയോഗത്തിലിരിക്കുന്ന ചില അങ്ങേയററത്തെ നടപടികൾ നമുക്ക് പരിഗണിക്കാം.
രാഷ്ട്രീയ സമ്മർദ്ദം
ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്നത് ആദർശങ്ങളെയും പെരുമാററച്ചട്ടങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ കീഴിലാണ്. അത്തരം ഗവൺമെൻറുകൾ തങ്ങളുടെ അധികാരം ഉപയോഗിച്ച് മാററങ്ങൾ വരുത്താൻ ശ്രമിക്കുന്നു—ചിലത് കൗശലപൂർവം, മററുള്ളത് ബലപ്രയോഗത്താൽ. ചിലത് മിക്കപ്പോഴും ഭീഷണി, ജയിൽശിക്ഷ, പീഡനം എന്നിവ ഉൾപ്പെടെയുള്ള മസ്തിഷ്ക്കപ്രക്ഷാളന തന്ത്രങ്ങൾ ഉപയോഗിക്കുന്നു. വാർത്താമാദ്ധ്യമങ്ങളുടെമേലും മററു വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെമേലും നിയന്ത്രണങ്ങൾ ചെലുത്തിക്കൊണ്ട് നേരത്തെയുള്ള ധാരണകളെല്ലാം മാററി അപ്പോൾ അധികാരത്തിലിരിക്കുന്ന ഉദ്യോഗസ്ഥമേധാവികൾ ആഗ്രഹിക്കുന്ന ധാരണകൾ പരത്താൻ അവർ ശ്രമിക്കുന്നു. എല്ലാ എതിർപ്പും അടിച്ചമർത്തപ്പെടുന്നു. പുനർവിദ്യാഭ്യാസത്തിന് വിധേയനാകാൻ വിസമ്മതിക്കുന്ന ഏതൊരാളും മിക്കപ്പോഴും ആ വ്യക്തിയുടെ ചേതനയെ തകർക്കുന്ന ഭീകരമായ പെരുമാററം സഹിക്കേണ്ടതായി വരുന്നു.
സൈക്കോ സർജറിയും ഇലക്ട്രിക്കൽ സ്ററിമുലേഷനും
തലച്ചോറിന്റെ ചില ഭാഗങ്ങൾ ചില പ്രത്യേക മനോഭാവങ്ങളെയും പെരുമാററ രീതികളെയും ബാധിക്കുന്നതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ ആ ഭാഗത്തെ കലകളുടെ നീക്കംചെയ്യലോ നശിപ്പിക്കലോ ആണ് സൈക്കോ സർജറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരിക്കൽ അങ്ങനെ നീക്കംചെയ്യപ്പെട്ടു കഴിഞ്ഞാൽ തലച്ചോറിന്റെ ആ ഭാഗം വീണ്ടുമൊരിക്കലും പ്രവർത്തിക്കുകയില്ല. അതിന്റെ സ്വാധീനത്തിലുള്ള ഏതു പെരുമാററവും അപ്രത്യക്ഷമാവുകയും ചെയ്യും.
ആയിരക്കണക്കിന് അത്തരം ഓപ്പറേഷനുകൾ ചെയ്യപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു, പ്രത്യേകിച്ച് വഴിപിഴച്ചതും അപകടകരവുമായ ലൈംഗിക പെരുമാററ രീതിയുള്ളവരുടെമേൽ. ചിലരുടെ തലച്ചോറിൽ ആഴത്തിൽ അകത്ത് ചെറിയ ഇലക്ട്രോഡുകൾ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്, അവയിലൂടെ വൈദ്യുത തരംഗം കടത്തിവിടുമ്പോൾ ആ ഭാഗത്തെ തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാം. ഇതു തലച്ചോറിന്റെ ആ ഭാഗത്താൽ നിയന്ത്രിക്കപ്പെടുന്ന പെരുമാററത്തെ ബാധിക്കുന്ന പ്രചോദനത്തിൽ വ്യതിയാനം വരുത്തുന്നു എന്നാണ് അവകാശവാദം.
മയക്കു മരുന്നുകൾ
മനോരോഗ ചികിത്സയിൽ മയക്കു മരുന്നുകളുടെ ഉപയോഗം വ്യാപകമാണ്, മിക്കപ്പോഴും അത്യാവശ്യവുമാണ്. പ്രശാന്തത ഉളവാക്കാനും ഉറക്കം വരുത്താനും ഉത്തേജിപ്പിക്കാനും തലച്ചോറിലെ രാസ അസന്തുലിതാവസ്ഥ തിരുത്താനുമുള്ള മയക്കു മരുന്നുകളുണ്ട്. ജയിലുകളിലും മററ് ദുർഗുണപരിഹാര സ്ഥാപനങ്ങളിലും ഒരു ശിക്ഷ എന്ന നിലയിൽ നൽകപ്പെടുന്ന മയക്കു മരുന്നുകളുമുണ്ട്. അപോമോർഫീനും അനക്ററീനും അത്തരം രണ്ടു മരുന്നുകളാണ്.
ജയിൽപുള്ളികളുടെ പെരുമാററം അസ്വീകാര്യമെന്ന് കരുതപ്പെട്ടപ്പോൾ അവർക്ക് അപോമോർഫീൻ നൽകപ്പെട്ടിട്ടുണ്ട്. അത് കലശലായ മനംപിരട്ടലിനും ഛർദ്ദിക്കും ഇടയാക്കുന്നു. മോശമായി പെരുമാറിയാൽ ഇനിയും കൂടുതൽ അപോമോർഫീൻ നൽകപ്പെടുമെന്ന് ജയിൽപ്പുള്ളിയോട് പറയപ്പെടുന്നു. മോശമായി പെരുമാറുന്ന ജയിൽപ്പുള്ളിയിൽ അനെക്ററീൻ ആസ്തമയുടേതുപോലുള്ള ശ്വാസംമുട്ടൽ ഉളവാക്കുന്നു. താൻ മരിക്കാൻപോവുകയാണെന്ന് അയാൾ വിചാരിക്കുന്നു. വീണ്ടും മോശമായി പെരുമാറിയാൽ അയാൾക്ക് കൂടുതൽ അനക്ററീൻ ലഭിക്കുന്നു.
നിങ്ങളുടെ പെരുമാററരീതിക്ക് മാററം വരുത്താൻ നിങ്ങൾ ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കുമോ?
മുകളിൽ പറഞ്ഞ മിക്ക മാർഗ്ഗങ്ങളും സ്വതന്ത്ര ഇച്ഛാശക്തിക്കെതിരാണ്. അതിൽ അധികാരികൾക്ക് മററുള്ളവരുടെമേലുള്ള സ്വാധീനമാണ് ഉൾപ്പെട്ടിരിക്കുന്നത്, അത് എപ്പോഴും ആ വ്യക്തിയുടെ നൻമക്കല്ല. രാഷ്ട്രീയ അധികാരികൾ സ്വന്തഗുണമാണോ മററുള്ളവരുടെ ഗുണമാണോ അന്വേഷിക്കുന്നത്? സൈക്കോ സർജറിയിൽ കത്തിപിടിച്ചിരിക്കുന്നത് ആരാണ്? ഇലക്ട്രിക്കൽ സ്ററിമുലേഷൻ ഉപയോഗിക്കുമ്പോൾ സ്വിച്ച് ആരുടെ നിയന്ത്രണത്തിലാണ്? അത്തരം ചികിത്സകരെ വിശ്വസിക്കാൻ കൊള്ളാമോ?
നമുക്ക് കൂടുതൽ സ്വീകാര്യമായ ചില നടപടിക്രമങ്ങൾ പരിചിന്തിക്കാം. (g91 7/8)