ചപ്പുചവറുകൂന അത് നമ്മെ കുഴിച്ചുമൂടുമോ?
അത് തീർച്ചയായും വിചിത്രമായ ഒരു വിരോധാഭാസമാണ്. ഈ തലമുറയിൽ മനുഷ്യൻ ചന്ദ്രനിൽ പോയി തിരിച്ചുവന്നു. ഉച്ച-വിഭേദന ക്യാമറാകളാൽ സജ്ജമായ അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ ഉപഗ്രഹങ്ങൾ ശതക്കണക്കിന് മൈൽ ശൂന്യാകാശത്തിലേക്ക് റോക്കററിൽ വിടപ്പെട്ടിട്ടുണ്ട്. അവ വിദൂര ഗ്രഹങ്ങളുടെ അടുത്തുനിന്നെടുത്ത ചിത്രങ്ങൾ തിരികെ അയച്ചിരിക്കുന്നു. മനുഷ്യൻ സമുദ്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുകയും കഴിഞ്ഞുപോയ യുഗങ്ങളിൽ മുങ്ങിപ്പോയ കപ്പലുകളെ കണ്ടെത്തുകയും പണ്ടേ വിസ്മൃതിയിലാണ്ടുപോയിരുന്ന അവയിലെ വിലപ്പെട്ട നിക്ഷേപങ്ങൾ ഉപരിതലത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ശാസ്ത്രജ്ഞൻമാർ വഴുതിമാറുന്ന ആററത്തെ ഉപയുക്തമാക്കിയിരിക്കുന്നു, ഒന്നുകിൽ മനുഷ്യന് പ്രയോജനംചെയ്യുന്നതിന് അല്ലെങ്കിൽ മുഴു നഗരങ്ങളെയും അവയിലെ നിവാസികളെയും ഭൂമുഖത്തുനിന്ന് തുടച്ചുമാററുന്നതിന്. ഒരു മമനുഷ്യന്റെ നഖത്തെക്കാൾ വലുതല്ലാത്ത ചെറിയ ഏതാനുംചില സിലിക്കൻ കമ്പ്യൂട്ടർ ചിപ്പുകളിൽ ബൈബിളിന്റെ മുഴു പാഠവും റെക്കോർഡ്ചെയ്ത് നിമിഷത്തിനുള്ളിൽ റീപ്ലേ ചെയ്യാൻ കഴിയും. എന്നാൽ, അതേസമയംതന്നെ, പ്രാപ്തിയുടെയും ബുദ്ധിശക്തിയുടെയും ഈ സഞ്ചിതനിധിയോടുകൂടിയ ആളുകൾക്ക് തങ്ങളുടെ സ്വന്തം വീട്ടിലെ ചപ്പുചവറുകൾ ശരിയായി എടുത്ത് നീക്കംചെയ്യാനും അങ്ങനെ അതിൽ ജീവനോടെ കുഴിച്ചിടപ്പെടുന്നതിന്റെ ഭീതിയിൽനിന്ന് തങ്ങളുടെ തലമുറയെ രക്ഷിക്കാനും കഴികയില്ല.
തുടക്കത്തിൽത്തന്നെ, ഐക്യനാടുകളിലെ പാഴ്വസ്തുക്കളാലുള്ള വിഷമാവസ്ഥയെക്കുറിച്ച് പരിചിന്തിക്കുക. റിപ്പോർട്ടനുസരിച്ച്, അമേരിക്കക്കാർ ഓരോ ദിവസവും 4,00,000 ടൺ പാഴ്വസ്തുക്കൾ പുറന്തള്ളുന്നു. ചേറും നിർമ്മാണപാഴ്വസ്തുക്കളും ഉൾപ്പെടുത്താതെ ഓരോ വർഷവും 16 കോടി ടൺ പാഴ്വസ്തുക്കൾ പുറത്തു തള്ളുന്നു—“1,000 ഫുട്ബോൾകളിക്കളങ്ങളിൽ 30 നില ഉയരത്തിൽ ഇട്ടുപൊക്കാൻ കഴിയുന്നത്ര, ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി തൊട്ടുതൊട്ടുനിൽക്കുന്ന ട്രക്ക്സമൂഹം മുഴുവൻ നിറക്കാവുന്നത്ര,” എന്ന് ന്യൂസ്വീക്ക് മാസിക റിപ്പോർട്ടുചെയ്തു. ഈ ചപ്പുചവറുകളുടെ 90 ശതമാനത്തിലധികവും കുപ്പസ്ഥലങ്ങളിലേക്ക് ലോറികളിൽ കൊണ്ടുപോകുകയാണ്, അങ്ങനെ ചപ്പുചവറുകൂനകൾ നിലനിരപ്പിൽനിന്ന് 100 കണക്കിന് അടി പൊങ്ങിയേക്കാം.
ദൃഷ്ടാന്തത്തിന്, ലോകത്തിലെ ഏററവും വലിയ നഗര ചപ്പുചവറുകൂന ഉപയോഗപ്പെടുത്തുന്നു—ന്യൂയോർക്കിലെ സ്ററാററൻ അയലണ്ടിൽ 2,000 ഏക്കറോളം (800 ഹെക്ററർ). ഓരോ ദിവസവും 24,000 ടൺ ചപ്പുചവറ് ശേഖരിക്കപ്പെടുകയും ഈ പർവതസമാനകൂനയിലേക്ക് ഇരുപത്തിനാലു മണിക്കൂറും തുടർച്ചയായി നിരവധി ബാർജുകളിൽ കൊണ്ടുവരപ്പെടുകയും ചെയ്യുന്നു. 2000-മാണ്ടാകുന്നതോടെ ഈ ചപ്പുചവറുകൂന “പകുതികൂടെ ഉയർന്ന് സ്വാതന്ത്ര്യപ്രതിമക്കൊപ്പമെത്തുമെന്നും ഈജിപ്ററിലെ ഏററവും വലിയ മഹാപിരമിഡിനെക്കാൾ കൂടുതൽ ഘനയടി നിറക്കു”മെന്നും കണക്കാക്കപ്പെടുന്നു. ഈ ദശാബ്ദത്തിനുള്ളിൽ നഗരകുപ്പ അടക്കുമ്പോഴേക്ക് അത് 150 അടി ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർ സ്ഥാനമേററപ്പോൾ സാനിറേറഷൻ കമ്മീഷണറിൽനിന്നുള്ള ഈ സന്ദേശത്തോടെ അദ്ദേഹം അഭിവാദനംചെയ്യപ്പെട്ടു: “ഹേയ്, സിററിഹാളിലേക്കു സ്വാഗതം, ഇടക്കു പറയട്ടെ, താങ്കൾക്ക് ചപ്പുചവറുകളിടാൻ സ്ഥലമില്ല.”
“ഐക്യനാടുകളിലെ ഓരോ മുഖ്യനഗരത്തിനും ചപ്പുചവറുകളിടുന്നതിന്റെ പ്രശ്നമുണ്ട്” എന്ന് ഒരു വിദഗ്ദ്ധൻ പറയുകയുണ്ടായി. “അമേരിക്കയിലെ ചപ്പുചവറിടുന്ന സ്ഥലങ്ങൾ കേവലം നികന്നുപോകുകയാണ്, പുതിയവ നിർമ്മിക്കുന്നുമില്ല” എന്ന് യു.എസ്.ന്യൂസ് & വേൾഡ്റിപ്പോർട്ട് പ്രസ്താവിച്ചു. “1995 ആകുന്നതോടെ, നിലവിലുള്ള സംഭരണസ്ഥലങ്ങളിൽ പകുതിയും നിർത്തലാക്കപ്പെടും. അനേകവും ആധുനിക പരിസ്ഥിതിനിലവാരങ്ങൾക്കൊപ്പമെത്തുന്നവയല്ല” എന്ന് റിപ്പോർട്ട് തുടർന്നു.
കാലിഫോർണിയായിൽ ശരാശരി പൗരൻ പ്രതിവർഷം 1,100 കിലോഗ്രാം ചപ്പുചവറുകൾ എറിഞ്ഞുകളയുന്നുവെന്ന് കണക്കാക്കപ്പെടുന്നു. “ലോസ് ആൻജലിസ് കൗണ്ടിയിൽ ഓരോ ഒൻപതു ദിവസത്തിലോ മറേറാ ഡോഡ്ഗർ സ്റേറഡിയം നിറക്കാനുള്ള ചപ്പുചവറുകൾ ഉല്പാദിപ്പിക്കുന്നു”വെന്ന് ഒരു പരിസ്ഥിതി വിദഗ്ദ്ധൻ പറഞ്ഞു. ലോസ് ആൻജലിസിലെ ചപ്പുചവറിടുന്ന സ്ഥലങ്ങൾ 1995 ആകുമ്പോഴേക്ക് നിറയും. അപ്പോൾ പിന്നെയെന്ത്? അതിലെ പൗരൻമാർ ചോദിക്കുന്നു. ഒരു കാലിഫോർണിയാ പരിസ്ഥിതിവാദി സൂചിപ്പിച്ച പ്രകാരം കണക്കുതീർപ്പിന്റെ ദിവസം പ്രതീക്ഷിക്കുന്നതിലും നേരത്തെ വന്നേക്കാം: “ഓരോ ദിവസവും നമ്മുടെ ചപ്പുചവറുലോറികൾ യഥാർത്ഥത്തിൽ അവ മറിക്കാൻ സ്ഥലമില്ലാതെ നഗരത്തിൽ ചുററിക്കറങ്ങുകയാണ്.”
ചിക്കാഗോ ഈ ദശാബ്ദത്തിന്റെ ആദ്യപകുതിയിൽ അതിന്റെ 33 ചപ്പുകൂനകൾ അടച്ചതിന്റെ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. ചപ്പുചവറുബാധയെ അഭിമുഖീകരിക്കുന്ന മററു വൻ നഗരങ്ങൾ തങ്ങളുടെ ചപ്പുചവറുകൾ സംസ്ഥാനാതിർത്തികൾ കടന്ന് മററു സ്ഥലങ്ങളിലേക്ക് ലോറികളിൽ കൊണ്ടുപോകുകയാണ്. മററുള്ളവരുടെ അനാവശ്യമായ ചപ്പുചവറുകൾ കിട്ടിയ സംസ്ഥാനങ്ങൾ ബഹളമുണ്ടാക്കുന്നതിലേക്ക് ഇതു നയിച്ചു. അമേരിക്കയിലെ പെരുവഴികളിലൂടെ ഓരോ ദിവസവും ഏതാണ്ട് 28,000 ടൺ ചപ്പുചവറ് കയററിക്കൊണ്ടുപോകുന്നുണ്ട്, അതേസമയം അത് മറിക്കാനുള്ള ഒരു സ്ഥലം ആരെങ്കിലും അന്വേഷിച്ചുകൊണ്ടുമിരിക്കുന്നു. ന്യൂയോർക്കും ന്യൂജേഴ്സിയും പെൻസിൽവേനിയായും വർഷംതോറും എൺപതു ലക്ഷം ടൺ ചപ്പുചവറ് കയററിയയക്കുന്നുണ്ട്. തീർച്ചയായും ചെലവേറിയ ഒരു നിർമ്മാർജ്ജനപരിപാടിതന്നെ. “ശീതീകരണ സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളിൽ കിഴക്കോട്ട് മാംസവും ഉല്പന്നങ്ങളും കയററിക്കൊണ്ടുപോകുന്ന ചില ലോറിക്കാർ അതേ ലോറികളിൽ പുഴുക്കൾ നിറഞ്ഞ ചപ്പുചവറ് പടിഞ്ഞാറോട്ടു കൊണ്ടുപോകുന്നതാണ് അതിലും മോശം” എന്ന് ന്യൂസ്വീക്ക് മാസിക എഴുതുന്നു. പ്രകടമായ ആരോഗ്യാപകടങ്ങൾ നിമിത്തം കോൺഗ്രസ് ഈ നടപടി നിരോധിക്കുന്നതിനെക്കുറിച്ച് പരിചിന്തിച്ചുകൊണ്ടിരിക്കുകയാണ്.
ചപ്പുചവറു പ്രതിസന്ധി ഐക്യനാടുകൾക്കു മാത്രമുള്ള പ്രശ്നമല്ല. ചപ്പുചവറുകൂനയാൽ മററു രാഷ്ട്രങ്ങളും ഭീഷണിപ്പെടുത്തപ്പെടുകയാണ്. ദൃഷ്ടാന്തത്തിന്, ജപ്പാൻ അതിന്റെ പ്രശ്നത്തെ നേരിടാൻ ശ്രമിക്കുകയാണ്. 2005-ാം വർഷമാകുന്നതോടെ ടോക്കിയോയിക്കും മററ് മൂന്ന് അയൽനഗരങ്ങൾക്കും 3.43 ദശലക്ഷം ചപ്പുചവറ് അധികമായി ഉണ്ടായിരിക്കും. അവരും അത് കയററിയയക്കുന്ന സംഗതിയെ അഭിമുഖീകരിക്കുകയാണ്. “ചപ്പുചവറ് വിപണിയില്ലാത്ത ഒരു ജാപ്പനീസ് കയററുമതിച്ചരക്കാണ്” എന്ന് ഒരു ലേഖകൻ പറയുകയുണ്ടായി.
ചില രാഷ്ട്രങ്ങളെ ഇപ്പോഴും ഭവനചപ്പുചവറുകളുടെ നിർമ്മാർജ്ജനത്തിന്റെ പ്രശ്നം ബാധിച്ചിട്ടില്ലെങ്കിലും അനേകം രാഷ്ട്രങ്ങൾ തങ്ങളുടെ വ്യാവസായിക പാഴ്വസ്തുക്കൾ എന്തു ചെയ്യണമെന്നുള്ള പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. ദൃഷ്ടാന്തത്തിന്, തങ്ങളുടെ ചപ്പുചവറുകൾ ദഹിപ്പിക്കുന്നതിന് ബൃഹത്തായ ചൂളകൾ പ്രവർത്തിപ്പിക്കുന്ന രാഷ്ട്രങ്ങൾ ആയിരക്കണക്കിനു ടൺ ചാമ്പലിന്റെ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. അവയിൽ ചിലത് അത്യന്തം വിഷമയമായിരിക്കാൻ കഴിയും. തങ്ങളുടെ പരിസരങ്ങളിൽ അവ തള്ളുന്ന പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ എന്റെ പിൻമുററത്ത് പാടില്ല എന്നതാണ് ഉയർന്നുവരുന്ന മുറവിളി. പാഴ്വസ്തുക്കൾ എന്തു ചെയ്യണമെന്നുള്ളത് ഉൾപ്പെട്ടിരിക്കുന്നവർക്ക് ഒരു പരിഭ്രമിപ്പിക്കുന്ന പ്രശ്നമായിത്തീരുകയാണ്. വിഷമയമായ ആയിരക്കണക്കിന് ടൺ പാഴ്വസ്തുക്കൾ കയററിയിരിക്കുന്ന ബാർജുകൾ വിദേശതീരങ്ങളിൽ ഒരു “പിൻമുററം” അന്വേഷിച്ചുകൊണ്ട് സമുദ്രങ്ങളിൽ ചുററിക്കറങ്ങുന്നുണ്ട്. പലതിനെയും പറഞ്ഞുവിടുകയാണ്. അവർ എന്റെ പിൻമുററത്തു വേണ്ട എന്നു പറയുന്ന പ്രകൃതക്കാരുമായി സംഘട്ടനത്തിലായിരിക്കുകയാണ്.
സമീപവർഷങ്ങളിൽ, ആവശ്യമില്ലാത്ത ആയിരക്കണക്കിന് ടൺ പാഴ്വസ്തുക്കൾ മറിക്കുന്നതിനുള്ള നിലമായിരിക്കുകയാണ് വികസ്വരരാജ്യങ്ങൾ. തത്വദീക്ഷയില്ലാത്ത ആളുകൾ ഇപ്പോൾത്തന്നെ അവയിൽ കുറെ തുറസ്സായ നിലങ്ങളിൽ മറിച്ചിട്ടുണ്ട്. “തങ്ങളുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ അർത്ഥം മററുള്ളവരുടെ രാജ്യങ്ങളെ മലിനീകരിക്കുകയെന്നായിരിക്കാൻ കഴിയുമെന്ന് യൂറോപ്യൻമാരും അമേരിക്കക്കാരും കണ്ടെത്തിയിരിക്കുകയാണ്” എന്ന് വേൾഡ് പ്രസ്സ് റിവ്യൂ എന്ന മാസിക എഴുതി.
സ്വിററ്സർലണ്ടിലെ സൂറിച്ച് അതിന്റെ അധികമായ ചപ്പുചവറ് ഫ്രാൻസിലേക്കു കയററിയയക്കുകയാണെന്നും കാനഡായും ഐക്യനാടുകളും ജപ്പാനും ആസ്ത്രേലിയായും പൂർവയൂറോപ്പിന്റെ “പിൻമുററ”ത്ത് മറിക്കൽസ്ഥലം കണ്ടെത്തിയിരിക്കുന്നുവെന്നും 1988 ഒക്ടോബറിലെ ദി ജർമ്മൻ ട്രിബ്യൂൺ റിപ്പോർട്ടുചെയ്തു.
അങ്ങനെ തുടരുന്നു. “ചപ്പുചവറുപ്രതിസന്ധി നാം അഭിമുഖീകരിച്ചിട്ടുള്ള മറേറതിനെക്കാളും വ്യത്യസ്തമാണ്” എന്ന് ഒരു യു.എസ്. ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. “വരൾച്ച ഉണ്ടാകുകയാണെങ്കിൽ ആളുകൾ വെള്ളത്തിന്റെ ഉപയോഗം കുറക്കുന്നു. എന്നാൽ ഈ പ്രതിസന്ധിയിൽ നാം കേവലം കൂടുതൽ ചപ്പുചവറുകൾ ഉല്പാദിപ്പിക്കുകയാണ്.” (g90 9⁄22)
[4-ാം പേജിലെ ആകർഷകവാക്യം]
‘ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി തൊട്ടുതൊട്ടുനിൽക്കുന്ന ട്രക്ക് സമൂഹം മുഴുവൻ നിറക്കാവുന്നത്ര’
[5-ാം പേജിലെ ആകർഷകവാക്യം]
“വിപണിയില്ലാത്ത ഒരു ജാപ്പനീസ് കയററുമതിച്ചരക്കാണ് ചപ്പുചവറ്”