ഭവനഅലങ്കരണം—പ്രതിഫലദായകമായ ഒരു വെല്ലുവിളി
നിങ്ങൾ ഒരു ആതിഥേയന്റെ ഒരു എളിയ ഭവനത്തിൽ പ്രവേശിക്കുന്നു. ആദ്യത്തെ ഒരു എത്തിനോട്ടം അഭിരുചിയോടെ അലങ്കരിച്ച ഒരു ഭവനത്തെ വെളിപ്പെടുത്തുന്നു. പെയിൻറിംഗ് പണി വെടിപ്പായും നന്നായും ചെയ്തിരിക്കുന്നു.
സകല പണിയും കുടുംബത്തിലെ അംഗങ്ങളാലാണ് ചെയ്യപ്പെട്ടതെന്ന് പിന്നീട് നിങ്ങൾ മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചുപോകുന്നു. അവർ ഭവനാലങ്കരണത്തിന്റെ വെല്ലുവിളി ഏറെറടുത്തു. എന്നാൽ നിങ്ങൾതന്നെ ചെയ്യുന്ന ആ പദ്ധതിക്ക് ദൗർബല്യങ്ങളുണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ഏതെങ്കിലും ഭവനാലങ്കരണപദ്ധതിക്ക് തുടക്കമിടുന്നതിനുമുമ്പ് പിൻവരുന്നത് പരിചിന്തിക്കുക.
ശ്രദ്ധാപൂർവം ഉപകരണങ്ങൾ തെരഞ്ഞെടുക്കുക
ഇപ്പോൾ ലഭ്യമായിരിക്കുന്ന ഉപകരണങ്ങളുടെ വൈവിദ്ധ്യം നിങ്ങളുടെ വീടിനെ അലങ്കരിക്കുന്നതിന്റെ രീതി സംബന്ധിച്ച് ഗണ്യമായ തെരഞ്ഞെടുപ്പനുവദിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് എന്താണ് പ്രായോഗികം? ഒരു അലങ്കാര വാൾപേപ്പർ ഹൃദ്യമായ ഒരു കാഴ്ച അവതരിപ്പിക്കുമോ? അല്ലെങ്കിൽ നിങ്ങൾ ഒരുപക്ഷേ ഒരു വെനീറോ തുണികൊണ്ടുള്ള ഒരു ചുമർ ആവരണമോ ഇഷ്ടപ്പെട്ടേക്കാം. ലളിതമായ പെയിൻറിന്റെ ഒരു കോട്ട് നിങ്ങൾക്കിഷ്ടമുള്ള കാഴ്ച പ്രദാനംചെയ്യുമെന്ന് നിങ്ങൾ അനുമാനിച്ചേക്കാം. അന്തിമമായി തീരുമാനിക്കുന്നതിനുമുമ്പ് പ്രായോഗികവശങ്ങൾ കണക്കിലെടുക്കുക. ഇവയിൽ ചെലവും ഈടുനിൽക്കലും സ്ഥാപിക്കലിന്റെ സൗകര്യവും ചുവരുകൾ സൂക്ഷിക്കുന്നതിനും വെടിപ്പാക്കുന്നതിനും ആവശ്യമായ സമയവും ശ്രമവും ഉൾപ്പെടുന്നു. ഇതെല്ലാം ഈ ജോലി ചെയ്യിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചുനോക്കേണ്ടതുണ്ട്.
നിങ്ങൾ തെരഞ്ഞെടുക്കുന്ന അലങ്കരണവസ്തുവിന്റെ നിറവും പ്രധാനമാണ്. അത് മുറിയുടെ മററു സവിശേഷതകളുമായി ഇണങ്ങുമോ? മുറിയിൽ സാധാരണയായി തണുപ്പാണെങ്കിൽ ഊഷ്മളനിറമുള്ള പെയിൻറ് ചൂടിന്റെ ഒരു ബോധം സൃഷ്ടിക്കും. ഇളം നീലയോ പച്ചയോ വീടിന്റെ ചൂടേറിയ വശത്തെ മുറികൾ തണുപ്പേറിയതാണെന്ന് തോന്നിക്കും. ഇരുണ്ടതോ വെളിച്ചും കുറവുള്ളതോ ആയ മുറികൾ ലൈററ് കളറിന്റെ ഫിനീഷിംഗിനാൽ കൂടുതൽ ശോഭനമാക്കാൻ കഴിയും.
നിങ്ങളുടെ വേലക്ക് ആസൂത്രണംചെയ്യുകയും തയ്യാറാകുകയും ചെയ്യുക
വിജയപ്രദമായ അലങ്കാരത്തിന്റെ രഹസ്യം നല്ല തയ്യാറാകലാണ്! അലങ്കരണതൊഴിൽക്കാർ പെയിൻറിംഗ് പണിചെയ്യുന്നതിന് യഥാർത്ഥത്തിൽ എടുക്കുന്ന സമയത്തോടുള്ള താരതമ്യത്തിൽ പ്രതലങ്ങൾ ഒരുക്കുന്നതിന് എത്ര സമയമെടുക്കുന്നുവെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾതന്നെ പണിചെയ്യാൻ പോകയാണെങ്കിൽ തയ്യാറാകുമ്പോൾ സമയവും ശ്രമവും അലക്ഷ്യമാക്കരുത്. ഉണങ്ങിയ, മൃദുലമായ, ശുദ്ധിയുള്ള ഒരു പ്രതലത്തിന് ലക്ഷ്യമിടാൻ വിദഗ്ദ്ധൻമാർ നിർദ്ദേശിക്കുന്നു.
വിള്ളലുകൾ അടച്ചുകൊണ്ട് കേടുവന്ന പ്രതലങ്ങൾ നന്നാക്കുക. അനന്തരം കേടുപോക്കിയ പ്രതലം മിനുസപ്പെടുത്തുന്നതിന് ഗ്ലാസ്പേപ്പറോ സാൻഡ്പേപ്പറോ ഉപയോഗിക്കുക. നിങ്ങൾ പെയിൻറുചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് നനഞ്ഞ തുണികൊണ്ട് പ്രതലം തുടക്കുകയും ചുമർപ്ലാസ്റററിൽനിന്നുള്ള പൊടി നീക്കുകയും ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുക.
നിങ്ങളുടെ കർമ്മപദ്ധതി സംബന്ധിച്ചെന്ത്? മുഴുകുടുംബത്തെയും ഉൾപ്പെടുത്താൻ നിങ്ങൾ ക്രമീകരിച്ചിട്ടുണ്ടോ? എല്ലാവരും ഉൾപ്പെടുത്തപ്പെടുമെന്നു മാത്രമല്ല, പൂർത്തീകരിക്കപ്പെട്ട പണിയിൽ എല്ലാവരും അഭിമാനംകൊള്ളുകയും ചെയ്യും. അത് തീർച്ചയായും മെച്ചപ്പെട്ട പരിപാലനത്തിന് പ്രോൽസാഹിപ്പിക്കുന്നു. നിങ്ങളൊററക്ക് നടത്തുന്ന ഭവനാലങ്കരണത്തിനു പകരം അതിനെ നിങ്ങളെല്ലാവരും ചേർന്ന് നടത്തുന്ന ഒരു പരിപാടിയാക്കുക. പ്രതിഫലങ്ങൾ വലുതായിരിക്കും. (g90 6⁄22)
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ ബ്രഷുകൾക്കും റോളറുകൾക്കുമുള്ള പരിചരണം
1. വളച്ചും തിരിച്ചും കുടഞ്ഞും ഒരു പുതിയ ബ്രഷിലെ പൊടിയും ഇളകിയ രോമങ്ങളും നീക്കംചയ്യുക.
2. പെയിൻറിനുള്ളിൽ വളരെ ആഴത്തിൽ ബ്രഷ് മുക്കുന്നത് ഒഴിവാക്കുക. (ചുവട്ടിൽ പെയിൻറ് അധികം പററിപ്പിടിച്ചിരിക്കുന്നത് തടയാൻ രോമങ്ങളുടെ മൂന്നിലൊന്നുമുതൽ പകുതിവരെ നീളത്തിൽ വരെ മാത്രം മുക്കുക.)
3. ഉപയോഗത്തിനു ശേഷം ബ്രഷ് വൃത്തിയാക്കുക. ഓയിൽബേസുള്ള പെയിൻറിന് മിനറൽ സ്പിരിററുകളും ലാററക്സോ വെള്ളമോ ആധാരമായുള്ള പെയിൻറുകൾക്ക് ചൂടുവെള്ളവും ഉപയോഗിക്കുക.
4. ക്ലീൻചെയ്തതും ഉണങ്ങിയതുമായ ബ്രഷ് ശേഷിച്ച നനവു വലിച്ചെടുക്കാനും രോമങ്ങളെ നല്ല രൂപത്തിൽ സൂക്ഷിക്കാനും ശുദ്ധമായ കടലാസിൽ സൂക്ഷിക്കുക.
5. അടുത്തപ്രാവശ്യം ഉപയോഗിക്കുമ്പോൾ തുരുമ്പും തത്ഫലമായുള്ള പെയിൻറിന്റെ നിറംമാററവും തടയുന്നതിന് ഏത് ലോഹഭാഗവും തീർച്ചയായും ഉണക്കിക്കൊണ്ട് പെയിൻറ് റോളറുകളുടെ കാര്യത്തിലും സമാനമായ ഒരു നടപടിക്രമം അനുസരിക്കുക.