വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 3/8 പേ. 13-16
  • ആസ്‌ത്മായെ മനസ്സിലാക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആസ്‌ത്മായെ മനസ്സിലാക്കൽ
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ ആസ്‌ത്മാ?
  • എന്താണ്‌ ആസ്‌ത്മാ​യ്‌ക്ക്‌ കാരണ​മാ​ക്കു​ന്നത്‌?
  • ആക്രമ​ണ​ങ്ങളെ എങ്ങനെ തടയാം?
  • നിങ്ങളു​ടെ കുട്ടി ആസ്‌ത്മാ രോഗി​യാ​ണോ?
  • ആരി​ലെ​ങ്കി​ലും ഒരു ആക്രമണം ഉണ്ടായാൽ . . .
  • ആസ്‌ത്മാ​രോ​ഗി​യെ ചികിൽസി​ക്കൽ
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1999
  • രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കൽ
    ഉണരുക!—1996
  • ഉത്‌കണ്‌ഠ ഒഴിവാക്കുക
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1991
g91 3/8 പേ. 13-16

ആസ്‌ത്മാ​യെ മനസ്സി​ലാ​ക്കൽ

ലോക​വ്യാ​പ​ക​മായ ഒരു രോഗ​ബാ​ധ​യാണ്‌ ആസ്‌ത്മാ. ഇവിടെ ന്യൂസി​ലാ​ണ്ടിൽ, 10-ൽ ഒരാൾ അതിൽ നിന്നും ക്ലേശം അനുഭ​വി​ക്കു​ന്നു എന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. ചെറു​പ്പ​ക്കാ​രും വൃദ്ധരും പട്ടണവാ​സി​ക​ളും ഗ്രാമീ​ണ​രും കൈ​തൊ​ഴിൽക്കാ​രും ഓഫീസ്‌ ജോലി​ക്കാ​രു​മെ​ല്ലാം കഷ്ടപ്പെ​ടു​ന്ന​വ​രിൽ ഉൾപ്പെ​ടു​ന്നു.

എന്നാലും ആസ്‌ത്മാ കുറച്ചു മാത്രം മനസ്സി​ലാ​ക്ക​പ്പെ​ടു​ന്നു, വിശേ​ഷിച്ച്‌ അതിനാൽ ബാധി​ക്ക​പ്പെ​ടാ​ത്ത​വ​രാൽ. ആസ്‌ത്മാ​രോ​ഗി​കൾ പോലും പലപ്പോ​ഴും തങ്ങൾക്കെ​ന്താ​ണു സംഭവി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കു​ന്നില്ല. സാഹച​ര്യ​ത്തെ കൂടുതൽ വഷളാ​ക്കാൻ മാത്ര​മു​ത​കുന്ന ഉത്‌ക​ണ്‌ഠയെ ഇതു ജനിപ്പി​ച്ചേ​ക്കാം. ന്യൂസി​ലാ​ണ്ടി​ലെ ഗവേഷ​ണ​ങ്ങ​ളി​ലും അനുഭ​വ​ജ്ഞാ​ന​ത്തി​ലും അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കുന്ന പിൻവ​രുന്ന അഭി​പ്രാ​യങ്ങൾ, ഒരുപക്ഷേ ഗ്രാഹ്യ​ത്തി​ന്റെ അപര്യാ​പ്‌ത​തയെ കുറെ​യൊ​ക്കെ കുറയ്‌ക്കു​വാൻ സഹായി​ക്കും.

എന്താണ്‌ ആസ്‌ത്മാ?

ഒരു സാധാരണ ആസ്‌ത്മാ ആക്രമ​ണ​ത്തിൽ, ക്ലേശം അനുഭ​വി​ക്കുന്ന ആൾ നെഞ്ചിൽ ഒരു മുറുക്കം അനുഭ​വി​ക്കു​ന്നു. കുറു​കു​റു​പ്പോ​ടെ, ചുമച്ചു​കൊണ്ട്‌ ശ്വസി​ക്കാ​നാ​യി അയാൾ പോരാ​ടു​ന്നു. അനുഭവം ഭീതി​ജ​ന​ക​മാണ്‌! ഒരു ആസ്‌ത്മാ ആക്രമണം ഗുരു​ത​ര​മോ ലഘുവോ ആകാം. ആക്രമ​ണ​ങ്ങ​ളു​ടെ ആവൃത്തി പോലെ തന്നെ, ലക്ഷണങ്ങ​ളും വ്യത്യാ​സ​പ്പെ​ട്ടു​വ​രാം. ചില വ്യക്തി​ക​ളിൽ എപ്പോ​ഴും ലക്ഷണങ്ങൾ ഉണ്ടായി​രി​ക്കും, അവ രൂക്ഷത​യിൽ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും.

ഈ അസുഖ​ക​ര​മായ അനുഭ​വ​ങ്ങൾക്ക്‌ കാരണം എന്താണ്‌? നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, നമ്മുടെ ശ്വാസ​കോ​ശ​ങ്ങ​ളി​ലേക്ക്‌ വായു കടത്തി​വി​ട​പ്പെ​ടു​ന്നത്‌ ശ്വാസ​നാ​ള​ങ്ങ​ളി​ലൂ​ടെ​യാണ്‌. പല ആസ്‌ത്മാ രോഗി​ക​ളി​ലും അലർജി മുഖേ​ന​യുള്ള പ്രതി​പ്ര​വർത്ത​നങ്ങൾ ഈ നാളങ്ങ​ളിൽ അമിത​സം​വേ​ദ​ക​ത്വ​മു​ള​വാ​ക്കു​ന്നു. ശ്വാസ​നാ​ള​ഭി​ത്തി​യി​ലെ മാംസ​പേ​ശി​കൾ സങ്കോ​ചി​ക്കു​ക​യോ, ശ്വാസ​നാള ഭിത്തിയെ പൊതി​യുന്ന പാളി​യിൽ വീക്കമു​ണ്ടാ​വു​ക​യോ, ശ്വാസ​നാ​ള​ഭി​ത്തി​യി​ലെ ഗ്രന്‌ഥി​കൾ അമിത​മാ​യി ശ്ലേഷ്‌മം ഉൽപ്പാ​ദി​പ്പി​ക്കു​ക​യോ ചെയ്‌തേ​ക്കാം. ഫലമോ? ഈ കുഴലു​കൾ ഇടുങ്ങു​ന്നു. രോഗി​ക്കു ശ്വസി​ക്കു​വാൻ ബുദ്ധി​മു​ട്ടു​ള്ള​തിൽ അത്ഭുത​മില്ല.

എന്താണ്‌ ആസ്‌ത്മാ​യ്‌ക്ക്‌ കാരണ​മാ​ക്കു​ന്നത്‌?

ഒരു ആസ്‌ത്മാ ആക്രമ​ണ​ത്തിന്‌ വഴിമ​രു​ന്നി​ടു​ന്നത്‌ എന്താണ്‌? ഒരുപക്ഷേ ഒരു അണുബാധ, ഒരു വൈകാ​രിക തകരാർ, അല്ലെങ്കിൽ എന്തി​നോ​ടെ​ങ്കി​ലു​മുള്ള ഒരു രൂക്ഷമായ അലർജിക്‌ പ്രതി​പ്ര​വർത്തനം. എന്നിരു​ന്നാ​ലും, ഒരു വ്യക്തി​യിൽ ഒരിക്കൽ അസുഖം ആരംഭി​ക്കു​ക​യാ​ണെ​ങ്കിൽ, ശ്വാസ​നാ​ള​ങ്ങ​ളിൽ അതിസം​വേ​ദനം ഉളവാ​ക്കുന്ന പല ആൻറി​ജ​നു​ക​ളോ അഥവാ പ്രത്യേക വസ്‌തു​ക്ക​ളോ ഉണ്ടായി​രി​ക്കാം. കൂടാതെ, ഒരിക്കൽ ശ്വാസ​നാ​ളങ്ങൾ ഇവയോട്‌ സുഗ്രാ​ഹീ​ക​രി​ക്ക​പ്പെ​ട്ടാൽ താപവ്യ​തി​യാ​ന​ങ്ങ​ളോ, അന്തരീ​ക്ഷ​ത്തി​ലെ ഈർപ്പ വ്യത്യാ​സ​ങ്ങ​ളോ, വൈകാ​രിക തകരാ​റു​ക​ളോ, വ്യായാ​മ​ങ്ങ​ളോ പോ​ലെ​യുള്ള മററു ഘടകങ്ങ​ളും ആക്രമ​ണ​ങ്ങൾക്ക്‌ കാരണ​മാ​യേ​ക്കാം.

ഒരു ആസ്‌ത്മാ ആക്രമ​ണ​ത്തിന്‌ ഇടയാ​ക്കുന്ന ചില ആൻറി​ജ​നു​കളെ ഡോക്ടർമാർക്ക്‌ തിരി​ച്ച​റി​യു​വാൻ സാധി​ച്ചേ​ക്കും. എന്നാൽ അവയെ​ല്ലാ​റ​റി​നെ​യും കണ്ടുപി​ടി​ക്കു​വാൻ പലപ്പോ​ഴും സാദ്ധ്യ​മാ​വു​ക​യില്ല. അവയെ കണ്ടെത്തി​യാൽ പോലും, പലപ്പോ​ഴും അവയെ ഒഴിവാ​ക്കുക അസാദ്ധ്യ​മാ​യി​രി​ക്കും. ആസ്‌ത്മാ​യു​ടെ കാരണ​ങ്ങ​ളും അവയെ കൈകാ​ര്യം ചെയ്യു​വാ​നുള്ള ഏററവും ഉത്തമമായ മാർഗ്ഗ​വും കണ്ടെത്താ​നുള്ള സമഗ്ര​മായ പരി​ശോ​ധ​ന​കൾക്ക്‌ സമയ​മെ​ടു​ത്തേ​ക്കാം. ക്ലേശമ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ഭാഗത്തു​നി​ന്നും ഡോക്ടർമാ​രിൽ നിന്നും ഉള്ള അധികം ക്ഷമ ഇതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ ചെലവ​ഴി​ക്ക​പ്പെ​ടുന്ന അത്തരം സമയം രോഗ​ല​ക്ഷ​ണ​ങ്ങളെ നിയ​ന്ത്രി​ക്കു​വാ​നുള്ള കൂടു​ത​ലായ പ്രാപ്‌തിക്ക്‌ ഇടയാ​ക്കു​ന്നു.

ആക്രമ​ണ​ങ്ങളെ എങ്ങനെ തടയാം?

പല ഘടകങ്ങൾ ശ്വാസ​കോ​ശ​ങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തു​ക​യും, ഒരു ആസ്‌ത്മാ രോഗി​യിൽ ഒരു ആക്രമ​ണത്തെ ഉദ്ദീപി​പ്പി​ക്കു​ക​യും ചെയ്യുന്നു. പിൻവ​രു​ന്ന​വ​യു​മാ​യുള്ള സമ്പർക്കത്തെ ഒഴിവാ​ക്കു​വാൻ ശ്രമി​ക്കുക.

പുകയില പുക: പുകവ​ലി​ക്കാ​തി​രി​ക്കു​ക​യും, പുകനി​റഞ്ഞ മുറി​കളെ ഒഴിവാ​ക്കു​ക​യും ചെയ്യുക. പുകവ​ലി​ക്കു​വാൻ നിർബന്ധം കാട്ടുന്ന രോഗി​ക​ളിൽ ഡോക്ടർമാർക്കുള്ള സഹതാപം എളുപ്പം നഷ്ടപ്പെ​ടു​ന്നു. ആസ്‌ത്മാ​രോ​ഗി​ക​ളു​ടെ സുഹൃ​ത്തു​ക്കൾ, അവരുടെ സാന്നി​ദ്ധ്യ​ത്തിൽ പുകവ​ലി​ക്ക​രുത്‌. ആ വ്യക്തി ഉടനടി ഒരു ആക്രമ​ണ​ത്താൽ കഷ്ടപ്പെ​ടാ​തി​രു​ന്നേ​ക്കാ​മെ​ങ്കി​ലും, പുകയു​ടെ ഫലമായി മണിക്കൂ​റു​കൾക്കു ശേഷം വിഷമാ​വ​സ്ഥ​യി​ലാ​യേ​ക്കാം.

പൊടി: പൊടി നിറഞ്ഞ, അടച്ചു കെട്ടപ്പെട്ട സ്ഥലങ്ങ​ളെ​യും, പൊടി ഉയർത്തുന്ന പ്രവർത്ത​ന​ങ്ങ​ളെ​യും ഒഴിവാ​ക്കു​വാൻ പരി​ശ്ര​മി​ക്കുക. നിങ്ങളു​ടെ ജോലി ധാരാളം പൊടി​യു​മാ​യുള്ള സമ്പർക്ക​ത്തി​ലേക്കു നിങ്ങളെ വരുത്തു​ന്നെ​ങ്കിൽ ജോലി മാറുന്ന കാര്യം ഗൗരവ പൂർണ്ണ​മാ​യി പരിഗ​ണി​ക്കുക. ചില ആസ്‌ത്‌മാ രോഗി​കൾ തങ്ങളുടെ രോഗ​ല​ക്ഷ​ണങ്ങൾ രാത്രി​യി​ലോ, കിടപ്പു​മു​റി​യി​ലോ മാത്രം ഉണ്ടാകു​ന്ന​താ​യി കാണുന്നു. ഇത്‌ വീടി​നു​ള്ളി​ലെ പൊടി മൂലമോ, പൊടി​യിൽ വളരുന്ന വളരെ ചെറിയ പ്രാണി​കൾ മൂലമോ ആയിരി​ക്കു​മോ? പല കേസു​ക​ളി​ലും ഇത്‌ അങ്ങനെ​യാണ്‌; അതിനാൽ ആസ്‌ത്മാ രോഗി​ക​ളു​ടെ കിടപ്പു മുറി സാദ്ധ്യ​മാ​വു​ന്നി​ട​ത്തോ​ളം പൊടി​യിൽ നിന്നു വിമു​ക്ത​മാ​യി​രി​ക്കണം. വിശേ​ഷാൽ ആസ്‌ത്മാ രോഗി​കളെ ഉദ്ദേശി​ച്ചുള്ള ചില ഗൃഹസം​വി​ധാന നിർദ്ദേ​ശങ്ങൾ പിൻവ​രു​ന്നു.

ദിവസ​വും കിടപ്പു​മു​റി ശുചി​യാ​ക്കുക.

എല്ലാ ആഴ്‌ച​യി​ലും മെത്തയും, കട്ടിലും, പുതപ്പു​ക​ളും, നിലവും നല്ലവണ്ണം വൃത്തി​യാ​ക്കു​ക​യും നിർവാ​ത​വൽക്ക​രി​ക്കു​ക​യും ചെയ്യുക. പരവതാ​നി​ക​ളെ​യും കംബള​ങ്ങ​ളെ​യും​കാൾ ഉത്തമം, മരപ്പല​കകൾ പാകിയ തറയും, ജനാല​കൾക്കു കർട്ടനു​ക​ളേ​ക്കാൾ മെച്ചം വെനീ​ഷ്യൻ ബ്ലൈൻഡു​ക​ളു​മാണ്‌.

വീട്ടു​പ​ക​ര​ണ​ങ്ങൾ, കതകു​ക​ളു​ടെ മുകൾവശം, ജനാല ചട്ടങ്ങൾ, ജനൽ പടികൾ തുടങ്ങി​യവ ഒരു നനഞ്ഞ തുണി​കൊണ്ട്‌ തുടച്ച്‌ പൊടി നീക്കം ചെയ്യുക.

മുറി​യിൽ നല്ലവണ്ണം വായൂ​സ​ഞ്ചാ​രം അനുവ​ദി​ക്കു​ക​യും, അതിനു​ശേഷം വ്യക്തി​യു​ടെ വിശ്ര​മ​ത്തി​നു മുമ്പായി മൂന്നോ നാലോ മണിക്കൂർ നേര​ത്തേക്ക്‌ ജനലു​ക​ളും കതകു​ക​ളും അടച്ചി​ടു​ക​യും ചെയ്യുക.

മെത്തകൾ, പുതപ്പു​കൾ, തലയി​ണകൾ തുടങ്ങി​യവ അലർജി​യു​ള​വാ​ക്കുന്ന വസ്‌തു​ക്ക​ളാൽ നിർമ്മി​ത​മാ​യി​രി​ക്ക​രുത്‌. സാദ്ധ്യ​മെ​ങ്കിൽ ക്രമമാ​യി അവ വെയി​ലിൽ ഉണക്കുക.a

ഒരു കാര്യം കൂടി. ഓമന​മൃ​ഗ​ങ്ങ​ളെ​യും പക്ഷിക​ളെ​യും കിടപ്പു​മു​റി​യിൽ കടക്കു​വാൻ അനുവ​ദി​ക്ക​രുത്‌. കൂടാതെ, നിങ്ങളു​ടെ ഓമന​മൃ​ഗ​ങ്ങ​ളോട്‌ നിങ്ങൾക്ക്‌ അലർജി​യു​ണ്ടെന്ന്‌ ഏതെങ്കി​ലും തെളി​വു​ക​ളു​ണ്ടെ​ങ്കിൽ അവക്കായി മറെറാ​രു ഭവനം കണ്ടെത്തുക—അഥവാ കുറഞ്ഞ​പക്ഷം അവയെ എല്ലായ്‌പ്പോ​ഴും വീടിനു വെളി​യിൽ സൂക്ഷി​ക്കുക.

താപവും അന്തരീ​ക്ഷ​ത്തി​ലെ ഈർപ്പ​വും: പെട്ടെ​ന്നുള്ള താപവ്യ​തി​യാ​ന​വും, ചൂടി​ന്റെ​യും തണുപ്പി​ന്റെ​യും അത്യു​ച്ച​ങ്ങ​ളും ഒരു ആക്രമ​ണത്തെ ഉദ്ദീപി​പ്പി​ച്ചേ​ക്കാം. ഏററവും ഉത്തമം ലഘുവായ തോതിൽ ചൂടു​ള്ള​തും, ഈർപ്പ​മു​ള്ള​തു​മായ വായു​വാണ്‌. അതിനാൽ നിങ്ങൾക്ക്‌ ആസ്‌ത്മാ ഉണ്ടെങ്കിൽ, മൂടൽമഞ്ഞു നിറഞ്ഞ​തോ, തണുത്ത​തോ ആയ കാലാ​വ​സ്ഥ​ക​ളിൽ സാധ്യ​മാ​വു​ന്നി​ട​ത്തോ​ളം കുറച്ചു​മാ​ത്രം പുറത്തു​പോ​വുക. ചൂടായ, വരണ്ട കേന്ദ്രീയ താപീ​ക​ര​ണത്തെ ഒഴിവാ​ക്കുക. രാത്രി​യി​ലെ താപവ്യ​തി​യാ​നങ്ങൾ രോഗ​മൂർച്ഛ​ക്കി​ട​യാ​ക്കു​ന്നു​വെ​ങ്കിൽ, ശീതകാല മാസങ്ങ​ളിൽ നിങ്ങളു​ടെ മുറി​യിൽ, അന്തരീ​ക്ഷ​ത്തി​ലെ താപത്തി​ന​നു​സൃ​ത​മാ​യി നിയ​ന്ത്രി​ക്ക​പ്പെ​ടുന്ന ഒരു ഹീററർ പരീക്ഷി​ച്ചു നോക്കുക. അന്തരീ​ക്ഷ​ത്തി​ലെ ഈർപ്പം നിങ്ങളു​ടെ രോഗ​ല​ക്ഷ​ണ​ങ്ങളെ ആനയി​ക്കു​ന്നു​വെ​ങ്കിൽ, ഒരു ഈർപ്പ നിയ​ന്ത്ര​ണ​സം​വി​ധാ​നം ഉപയോ​ഗി​ച്ചു നോക്കുക.

വൈകാ​രി​ക സമ്മർദ്ദ​വും തളർച്ച​യും: ഇവയിൽ ഏതെങ്കി​ലും ഒന്ന്‌ ഒരു ആസ്‌ത്മാ ആക്രമ​ണ​ത്തി​നു കാരണ​മാ​യേ​ക്കാം. സത്യമാ​യി, നമു​ക്കെ​പ്പോ​ഴും വൈകാ​രിക സമ്മർദ്ദ​ങ്ങളെ നിയ​ന്ത്രി​ക്കു​വാൻ സാദ്ധ്യമല്ല. എന്നാൽ പല ആസ്‌ത്മാ രോഗി​ക​ളും, ബൈബിൾ തത്വങ്ങൾ തങ്ങളെ ഈ മണ്ഡലത്തിൽ സഹായി​ക്കു​ന്ന​താ​യി കണ്ടെത്തു​ന്നു. ബൈബിൾ നമ്മോടു പറയുന്നു: “ശരീര​ത്തി​ന്റെ ജീവൻ ഒരു പ്രശാ​ന്ത​മായ ഹൃദയ​മാ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 14:30, യെരൂ​ശ​ലേം ബൈബിൾ). കൂടാതെ, ആസ്‌ത്‌മാ​യാൽ കഷ്ടപ്പെ​ടുന്ന ജ്ഞാനികൾ, തങ്ങളുടെ ശാരീ​രിക പരിമി​തി​ക​ളെ​പ്പ​ററി ബോധ​വാൻമാ​രാ​കു​വാൻ ശ്രമി​ച്ചു​കൊണ്ട്‌ ഒരു ആക്രമ​ണ​ത്തി​നി​ട​യാ​ക്കാൻ കഴിവുള്ള തളർച്ചയെ ഒഴിവാ​ക്കു​ന്നു.

ആഹാരം: ആഹാര​ത്തി​ന്റെ അലർജി​കൾ ആസ്‌ത്‌മാ ആക്രമ​ണ​ത്തി​നു കാരണ​മാ​യേ​ക്കാം; വിശേ​ഷിച്ച്‌ കുട്ടി​ക​ളി​ലും, തങ്ങളുടെ ശൈശ​വ​ത്തിൽ ആസ്‌ത്‌മാ തുടങ്ങിയ മുതിർന്ന​വ​രി​ലും. പാൽ മുട്ട, ധാന്യങ്ങൾ തുടങ്ങിയ സാധാരണ ഭക്ഷണ പദാർത്ഥങ്ങൾ പോലും സംശയി​ക്ക​പ്പെ​ട്ടേ​ക്കാം. എന്നാൽ കുററ​വാ​ളി​യെ കണ്ടെത്താൻ വളരെ അധികം അന്വേ​ഷ​ണ​വേല ആവശ്യ​മാ​യേ​ക്കാം; പ്രത്യേ​കിച്ച്‌ അത്‌ പഞ്ചസാ​ര​പോ​ലെ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഒരു വസ്‌തു​വാ​ണെ​ങ്കിൽ. കൂടാതെ, തീർച്ച​യാ​യും, ഒന്നില​ധി​കം ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെ​ട്ടേ​ക്കാം. ലഹരി പാനീ​യ​ങ്ങളെ പരിഗ​ണി​ക്കു​വാൻ മുതിർന്ന രോഗി​കളെ ഉപദേ​ശി​ക്കു​ന്നതു നല്ലതാണ്‌, വിശേ​ഷിച്ച്‌, സാഹച​ര്യ​ത്തെ കൂടുതൽ വഷളാ​ക്കു​വാൻ ഇടയുള്ള ബിയറും വീഞ്ഞും.

വ്യായാ​മം: ചില​പ്പോൾ ആസ്‌ത്മാ​യു​ടെ ഒരു ആക്രമണം അമിതാ​ദ്ധ്വാ​ന​ത്താൽ ഉളവാ​ക്ക​പ്പെ​ടു​ന്നു. സാധാ​ര​ണ​യാ​യി വ്യായാ​മം അവസാ​നി​ച്ച​തി​നു ശേഷമാ​യി​രി​ക്കും പ്രഹരി​ക്ക​പ്പെ​ടുക. ഇതാണു നിങ്ങളു​ടെ അനുഭ​വ​മെ​ങ്കിൽ, സ്‌ക്വാ​ഷ്‌പോ​ലെ ഊർജ്ജ​ത്തി​ന്റെ പെട്ടെ​ന്നുള്ള ബഹിർസ്‌ഫു​രണം ഉൾപ്പെ​ടുന്ന വ്യായാ​മങ്ങൾ ഒഴിവാ​ക്കു​ക​യും, നീന്തലോ സൈക്ലി​ങ്ങോ പോലെ കൂടുതൽ സാവധാ​ന​ത്തി​ലുള്ള ഒരു വ്യായാ​മം പരീക്ഷി​ച്ചു നോക്കു​ക​യും ചെയ്യുക. കഠിന​ശ്രമം ആവശ്യ​മുള്ള ഒരു പ്രവർത്ത​ന​ത്തി​നു​മു​മ്പാ​യി ഒരു ബ്രോ​ങ്കോ​ഡ​യ​ലേ​ററർ [ശ്വാസ​നാ​ള​ങ്ങ​ളി​ലെ തടസ്സം നീക്കം ചെയ്യുന്ന ഒരു ഔഷധം] ഉപയോ​ഗി​ക്കു​ന്നത്‌, ഒരുപക്ഷേ സഹായ​ക​ര​മാ​യി​രി​ക്കും. വ്യായാ​മം സംബന്ധിച്ച നിങ്ങളു​ടെ സഹനശ​ക്തി​യെ വർദ്ധി​പ്പി​ക്കുന്ന ഒരു പരിപാ​ടി​യാൽ, ഒരു ഫിസി​യോ തെറാ​പ്പി​സ്‌റ​റിന്‌ നിങ്ങളെ സഹായി​ക്കു​വാൻ സാധി​ച്ചേ​ക്കും. ശ്വാസം​മു​ട്ടൽ അനുഭ​വ​പ്പെ​ടാ​തെ കൂടുതൽ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​വാൻ ഇതു നിങ്ങളെ പ്രാപ്‌ത​രാ​ക്കും.

അണുബാധ: പലപ്പോ​ഴും, ജലദോ​ഷ​മോ ഇൻഫ്‌ളു​വൻസാ​യോ​പോ​ലെ ലഘുവാ​യുള്ള ശ്വസന അണുബാ​ധകൾ ആസ്‌ത്മാ ആക്രമ​ണത്തെ ഇളക്കി​വി​ടു​ക​യോ രോഗ​ല​ക്ഷ​ണ​ങ്ങളെ വഷളാ​ക്കു​ക​യോ ചെയ്യുന്നു. അണുബാ​ധ​യു​ള്ള​പ്പോൾ ആസ്‌ത്മാ​യിൽ നിന്നു വിമുക്തി നൽകുന്ന സാധാരണ ചികിൽസാ വിധികൾ എല്ലായ്‌പ്പോ​ഴും ഫലവത്താ​വു​ക​യില്ല.

പൂമ്പൊ​ടി​യോ​ടൊ​ത്തു ജീവിക്കൽ: ശ്വസന സംബന്ധ​മായ അസുഖങ്ങൾ ഉള്ളവർക്ക്‌ ശീതകാല മാസങ്ങൾ പല പ്രശ്‌നങ്ങൾ ഉളവാ​ക്കു​ന്നു​വെ​ന്നി​രി​ക്കെ, സീസണൽ ആസ്‌ത്മാ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തിൽ നിന്ന്‌ അനേകർ ദുരിതം അനുഭ​വി​ക്കു​ന്നു. വേനൽക്കാ​ലത്ത്‌ വായു​വിൽ പറന്നു നടക്കുന്ന അതിസൂ​ക്ഷ്‌മ​ങ്ങ​ളായ പരാഗ​രേ​ണു​ക്കൾ, ആസ്‌ത്‌മാ രോഗി​ക​ളിൽ അവർണ്ണ​നീ​യ​മായ ദുരി​ത​ത്തി​നും അസ്വസ്ഥ​ത​ക്കും കാരണ​മാ​കു​ന്നു. ഈ പൂമ്പൊ​ടി​ക​ളു​ടെ ഉറവി​ട​ങ്ങളെ ഇല്ലാതാ​ക്കുക അസാദ്ധ്യ​മാണ്‌. എന്നാൽ സാമാ​ന്യ​ബോ​ധ​ത്തോ​ടെ​യുള്ള ചില കരുത​ലു​കൾ സഹായി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പരാഗ​രേ​ണു​ക്ക​ളു​ടെ സീസണു​ക​ളിൽ കാനന​പ്ര​ദേ​ശ​ങ്ങ​ളെ​യും, നാട്ടിൻപു​റ​ങ്ങ​ളെ​യും, പുതു​താ​യി വെട്ടി നിർത്ത​പ്പെട്ട പുൽത​കി​ടി​ക​ളെ​യും ഒഴിവാ​ക്കു​വാൻ ശ്രമി​ക്കുക. കൂടാതെ, സാദ്ധ്യ​മെ​ങ്കിൽ ഫലപ്ര​ദ​മായ എയർക​ണ്ടീ​ഷ​നിംഗ്‌ ഉപയോ​ഗി​ക്കുക.

പൂപ്പു​ക​ളോ​ടൊ​ത്തു ജീവിക്കൽ: ആയിര​ക്ക​ണ​ക്കി​നു പൂപ്പുകൾ അഥവാ കുമി​ളു​കൾ നമ്മുടെ പരിസ​രത്തു വസിക്കു​ന്നു. പൂപ്പു​ക​ളു​ടെ​യും കുമി​ളു​ക​ളു​ടെ​യും സസ്യബീ​ജങ്ങൾ [പുനരുൽപ്പാ​ദന വസ്‌തു​ക്കൾ] സസ്യങ്ങ​ളി​ലും ജന്തുക്ക​ളി​ലും വളരുന്നു. അവ ഗോതമ്പ്‌, ഓട്‌സ്‌, ചോളം, പുല്ല്‌ തുടങ്ങി​യ​വ​യി​ലും സുലഭ​മാണ്‌. വളരെ ചുരുക്കം എണ്ണം മാത്രം ആസ്‌ത്മാ രോഗി​ക​ളിൽ പ്രശ്‌ന​ങ്ങൾക്കു കാരണ​മാ​കു​ന്നു എന്നു കാണി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ലും, ന്യൂസി​ല​ണ്ടി​ലെ ഒരു പഠനം വെളി​പ്പെ​ടു​ത്തി​യത്‌ സസ്യബീ​ജങ്ങൾ ഒരു പ്രധാന അലർജി ഘടകം ആയിരി​ക്കാം എന്നാണ്‌. അതിനാൽ, വായു​വിൽ പരക്കുന്ന സസ്യബീ​ജ​ങ്ങളെ നിർമ്മാർജ്ജനം ചെയ്യുക സാദ്ധ്യ​മ​ല്ലെ​ങ്കി​ലും പിൻവ​രുന്ന കരുതൽ നടപടി​കൾ സഹായി​ച്ചേ​ക്കാം:

ഈർപ്പം നിറഞ്ഞ​തും പഴകി​യ​തു​മായ നിലവ​റ​ക​ളെ​യും കെട്ടി​ട​ങ്ങ​ളെ​യും ഒഴിവാ​ക്കുക.

ഇലകളും ഉണങ്ങിയ പുല്ലും തടുത്തു കൂട്ടു​ക​യോ കത്തിക്കു​ക​യോ ചെയ്യരുത്‌.

പൂപ്പു​ബാ​ധി​ച്ച വസ്‌തു​ക്കളെ നശിപ്പി​ച്ചു​ക​ള​യു​ക​യോ അവയെ അണുവി​മു​ക്ത​മാ​ക്കു​ക​യോ ചെയ്യുക.

ചെടി​ക​ളെ വീടി​നു​ള്ളിൽ സൂക്ഷി​ക്കു​ക​യോ പൂന്തോ​ട്ട​ത്തിൽ കമ്പോ​സ്‌ററ്‌ കൂനകൾ നിർമ്മി​ക്കു​ക​യോ ചെയ്യരുത്‌.

വീടി​നു​ള്ളി​ലുള്ള പൂപ്പു​പി​ടിച്ച ഭാഗങ്ങളെ ശുദ്ധീ​ക​രി​ക്കുക.

നിങ്ങളു​ടെ കുട്ടി ആസ്‌ത്മാ രോഗി​യാ​ണോ?

അങ്ങനെ​യാ​ണെ​ങ്കിൽ അവന്‌ നിങ്ങളു​ടെ പിന്തുണ ആവശ്യ​മാ​യി​രി​ക്കു​ന്നു. നിങ്ങളും, അവന്റെ അദ്ധ്യാ​പ​ക​രും, അവന്റെ പ്രശ്‌ന​ങ്ങളെ മനസ്സി​ലാ​ക്കു​ക​യും അതുമാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കു​വാൻ അവനെ സഹായി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. അവന്‌ ആകാവു​ന്ന​തി​ല​ധി​കം ചെയ്യു​വാൻ അവൻ തള്ളിവി​ട​പ്പെ​ട​രുത്‌. എന്നാൽ അവന്റെ ആസ്‌ത്മാ​യു​ടെ പിന്നിൽ ഒളിച്ചു​കൊണ്ട്‌ അവനു പ്രയോ​ജ​ന​ക​ര​ങ്ങ​ളായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ നിന്ന്‌ ഒഴിവാ​കു​വാ​നും അവനെ അനുവ​ദി​ക്ക​രുത്‌.

ആസ്‌ത്മാ ബാധിച്ച പല കുട്ടി​കൾക്കും അവർ രോഗ​ല​ക്ഷ​ണ​ങ്ങ​ളിൽ നിന്നു വിമു​ക്ത​രാ​യി​രി​ക്കു​മ്പോൾ മിക്കവാ​റും എല്ലാ കളിക​ളി​ലും ഏർപ്പെ​ടാ​മെ​ങ്കി​ലും, അവന്റെ ശാരീ​രിക പ്രവർത്ത​നങ്ങൾ മൽസരാ​ത്മ​ക​മാ​കാ​തെ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും അഭികാ​മ്യം. എന്നിരു​ന്നാ​ലും, ദീർഘ​കാ​ല​മാ​യി ആസ്‌ത്‌മാ ഉള്ള കുട്ടി​കൾക്ക്‌ പരിമി​ത​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​വാ​നേ സാധിക്കു; കൂടാതെ അവനെ കൂടുതൽ കഠിന​ശ്ര​മ​ങ്ങ​ളി​ലേക്കു തള്ളിവി​ടാ​തി​രി​ക്കു​വാൻ മുതിർന്നവർ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ഔഷധ​ങ്ങ​ളു​ടെ ബുദ്ധി​പൂർവ്വ​ക​മായ ഉപയോ​ഗം, കായിക വിദ്യാ​ഭ്യാ​സം പോലെ സാധാ​ര​ണ​മായ പ്രവർത്ത​നങ്ങൾ ആസ്വദി​ക്കു​വാൻ അവനെ സഹായി​ച്ചേ​ക്കാം. എന്നാൽ പരിശീ​ലകൻ ഒരു ബ്രോ​ങ്കോ​ഡ​യ​ലേ​ററർ എയിറോ സോൾ എപ്പോൾ, എങ്ങനെ ഉപയോ​ഗി​ക്കണം എന്ന്‌ അറിഞ്ഞി​രി​ക്കണം.

ചുരുക്കം ചില കുട്ടികൾ, ശ്വസന​ത്തിൽ നിരന്തരം ബുദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യും, കൂടെ​ക്കൂ​ടെ വിമ്മി​ട്ട​പ്പെ​ടു​ക​യും ചെയ്യും​വി​ധം കഠിന​മാ​യി ആസ്‌ത്മാ​യാൽ ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അത്തരം കുട്ടികൾ മിക്ക​പ്പോ​ഴും ഉത്‌ക​ണ്‌ഠാ​കു​ല​രും, പിരി​മു​റു​ക്കം അനുഭ​വി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും; അവരുടെ മാതാ​പി​താ​ക്ക​ളും അദ്ധ്യാ​പ​ക​രും അവരെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം ആകുല​പ്പെ​ടു​ന്നു. കുട്ടി​കൾക്ക്‌ പതിവാ​യി ക്ലാസ്സുകൾ നഷ്ടപ്പെ​ടു​ന്നു; കൂടാതെ കളിക​ളിൽ ഉൾപ്പെ​ടുക അസാദ്ധ്യ​മാ​വു​ക​യും ചെയ്‌തേ​ക്കാം.

ഒരു മാതാ​വോ, പിതാ​വോ അങ്ങനെ​യുള്ള ഒരു കുട്ടി​യു​ടെ കാര്യ​ത്തിൽ അതിസം​ര​ക്ഷ​ണാ​ത്മ​ക​രാ​യി​രി​ക്കാം. നിരന്തരം പിരി​മു​റു​ക്ക​വും വാദ​പ്ര​തി​വാ​ദ​ങ്ങ​ളും നിറഞ്ഞ ഒരു ഭവനത്തിൽ നിന്നാണു കുട്ടി വരുന്ന​തെ​ങ്കിൽ, അവന്‌ അതിയാ​യി ആവശ്യ​മാ​യി​രി​ക്കുന്ന പിന്തു​ണ​യും, സ്‌നേ​ഹ​വും, ഗ്രാഹ്യ​വും, പ്രോൽസാ​ഹ​ന​വും അവനു നഷ്ടമാ​യേ​ക്കാം. ആസ്‌ത്‌മാ​യോട്‌ ആരോ​ഗ്യാ​വ​ഹ​മായ, ശുഭാ​പ്‌തി​വി​ശ്വാ​സം നിറഞ്ഞ, സമീപനം കൈ​കൊ​ണ്ടി​രി​ക്കുന്ന മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ ഉത്‌ക​ണ്‌ഠയെ കുറക്കു​വാ​നും രോഗ​ത്തി​ന്റെ കാഠി​ന്യ​ത്തെ ലഘൂക​രി​ക്കു​വാ​നും സഹായി​ക്കു​ന്നു.

ആരി​ലെ​ങ്കി​ലും ഒരു ആക്രമണം ഉണ്ടായാൽ . . .

അയാളെ ശാന്തമായ ഒരു സ്ഥലത്തേക്കു മാററു​ക​യും അയാൾക്കു ധൈര്യം നൽകു​ക​യും ചെയ്യുക. അയാൾക്കു നിൽക്കു​ക​യോ മുന്നോ​ട്ടാഞ്ഞ്‌ ഇരിക്കു​ക​യോ ചെയ്യാം; സാധാ​ര​ണ​യാ​യി ഒരു ആക്രമ​ണ​ത്തി​നി​ട​യിൽ ഏററവും ആശ്വാസം പകരുന്ന നിലയി​താണ്‌. കൂടാതെ, അയാൾ ഉടൻതന്നെ തന്റെ ബ്രോ​ങ്കോ​ഡ​യ​ലേ​ററർ ഉപയോ​ഗി​ക്കണം. ബ്രോ​ങ്കോ​ഡ​യ​ലേ​ററർ ഒരു ഇൻഹേ​ല​റാ​ണെ​ങ്കിൽ, അത്‌ വായി​ലൂ​ടെ കഴിക്കുന്ന ഒരു ഔഷധ​ത്തേ​ക്കാൾ വേഗത്തി​ലും തന്നിമി​ത്തം ഫലപ്ര​ദ​മാ​യും പ്രവർത്തി​ച്ചേ​ക്കാം. ആക്രമണം ഗുരു​ത​ര​മാ​ണെ​ങ്കിൽ—പ്രത്യേ​കിച്ച്‌ രോഗിക്ക്‌ ശരിയാ​യി സംസാ​രി​ക്കാൻ സാദ്ധ്യ​മ​ല്ലെ​ങ്കിൽ—അയാളെ എത്രയും വേഗം ഒരു ഡോക്ട​റു​ടെ​യ​ടുത്ത്‌ എത്തിക്കുക. ഒരു ആക്രമ​ണ​ത്തി​നി​ട​യിൽ കിതപ്പും വീർപ്പു​മു​ട്ട​ലും മൂലം രോഗി​യിൽ നിന്ന്‌ വളരെ​യ​ധി​കം ജലാംശം നഷ്ടപ്പെ​ടു​ന്നു. അതിനാൽ അയാൾക്ക്‌ ധാരാ​ള​മാ​യി കുടി​ക്കു​വാൻ നൽകുക.

ആസ്‌ത്മാ​രോ​ഗി​യെ ചികിൽസി​ക്കൽ

ആസ്‌ത്മാ​രോ​ഗി​യെ സഹായി​ക്കു​ന്ന​തിൽ ഒരു സുപ്ര​ധാന തുണയാണ്‌ ഫിസി​യോ തെറാപ്പി; വിശേ​ഷിച്ച്‌ (ഉരോദര ഭിത്തി [ഡയഫ്രം] ഉപയോ​ഗിച്ച്‌) എങ്ങനെ ശരിയാ​യി ശ്വസി​ക്കാം എന്നും ശ്വാസം​മു​ട്ടൽ എങ്ങനെ ലഘൂക​രി​ക്കാം എന്നും അയാളെ കാണി​ക്കു​ന്ന​തി​നാൽ. തെറാ​പ്പി​സ്‌ററ്‌ അയാളെ, അയവു നേടു​ന്നത്‌ എങ്ങനെ​യെ​ന്നും, ഉത്തമമായ ശാരീ​രിക നിലയും, ആസ്‌ത്മാ​യെ നിയ​ന്ത്ര​ണാ​ധീ​ന​മാ​ക്കു​വാൻ സഹായി​ക്കുന്ന വ്യായാ​മ​ങ്ങ​ളും പരിശീ​ലി​പ്പി​ക്കു​വാൻ സാധി​ക്കും. ചികിൽസാ​വി​ധി​കൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ഓരോ വ്യത്യസ്‌ത കേസു​ക​ളി​ലും ഏററവും ഉത്തമം എന്താ​ണെന്ന്‌ നിർദ്ദേ​ശി​ക്കു​വാൻ സാധാ​ര​ണ​യാ​യി ഏററവും യോഗ്യൻ ഒരു ഡോക്ടർ തന്നെയാണ്‌.

ചികിൽസ​ക​ളിൽ, സോഡി​യം ക്രോ​മോ​ലി​നോ, സ്‌ററി​റോ​യി​ഡു​ക​ളോ അഥവാ പലതരം ബ്രോ​ങ്കോ​ഡ​യ​ലേ​റ​റ​റു​ക​ളോ പോലുള്ള മരുന്നു​ക​ളു​ടെ ഉപയോ​ഗം ഉൾപ്പെ​ടു​ന്നു. ഔഷധ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തിൽ, തീർച്ച​യാ​യും, സാദ്ധ്യ​മായ പാർശ്വ​ഫ​ലങ്ങൾ ഉണ്ടാ​യേ​ക്കാം. ഒരു ഡോക്ടർക്ക്‌ മററു ചികിൽസാ​വി​ധി​കൾ ശുപാർശ​ചെ​യ്യു​വാൻ സാധി​ച്ചേ​ക്കും.

ആസ്‌ത്മാ സങ്കീർണ്ണ​മാണ്‌. ഏതെങ്കി​ലും വിധത്തിൽ സഹായി​ക​ളാ​ക​ണ​മെ​ങ്കിൽ ബന്ധുക്ക​ളും സ്‌നേ​ഹി​ത​രും ഇതു മനസ്സി​ലാ​ക്കണം. ‘നിങ്ങളു​ടെ മനസ്സിനെ കേവലം ഇതിൽ നിന്ന്‌ മാററുക’ എന്നോ, അഥവാ ‘എന്റെ നോട്ട​ത്തിൽ, നിങ്ങൾ തികച്ചും നന്നായി​രി​ക്കു​ന്നു’ എന്നോ പോ​ലെ​യുള്ള കാര്യങ്ങൾ പറയു​ന്നത്‌ ഒഴിവാ​ക്കുക. തങ്ങളുടെ രോഗത്തെ മനസ്സി​ലാ​ക്കു​വാൻ പഠിക്കുന്ന ആസ്‌ത്മാ രോഗി​കൾക്ക്‌ ഈ അറിവിൽ നിന്ന്‌ ആശ്വാസം നേടാം: ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ മനുഷ്യ​വർഗ്ഗം എല്ലാ അസുഖ​ങ്ങ​ളിൽ നിന്നും സൗഖ്യ​മാ​ക്ക​പ്പെ​ടു​ന്ന​തി​നു​മു​മ്പു​തന്നെ, അവർക്ക്‌ ആസ്‌ത്മാ ആക്രമ​ണ​ങ്ങൾക്കാ​യി കൂടുതൽ മെച്ചമാ​യി ഒരുങ്ങി​യി​രി​ക്കാൻ കഴിയും, അവയെ ഉദ്ദീപി​പ്പി​ക്കുന്ന കാര്യ​ങ്ങളെ ഒഴിവാ​ക്കു​വാൻ കൂടുതൽ നന്നായി സജ്ജരാ​യി​രി​ക്കാൻ കഴിയും, കൂടാതെ അവരുടെ പിരി​മു​റു​ക്ക​വും ഉത്‌ക്ക​ണ്‌ഠ​യും അസ്വാ​സ്ഥ്യ​വും വളരെ കുറയ്‌ക്കു​ക​യും ചെയ്യാൻ കഴിയും. (യെശയ്യാവ്‌ 33:23, 24)—ഒരു ആസ്‌ത്‌മാ രോഗി​യാൽ സംഭാ​വ​ന​ചെ​യ്യ​പ്പെ​ട്ടത്‌. (g90 3/22)

[അടിക്കു​റി​പ്പു​കൾ]

a ചിലപ്പോൾ ഒരു ആസ്‌ത്മാ​രോ​ഗി ഇത്തരം ഗാർഹിക ജോലി​കൾ ചെയ്യു​വാൻ സാധി​ക്കാ​ത്ത​വി​ധം വളരെ അശക്തനാ​യി​രി​ക്കാം. സഹായ​ക​ര​മായ നിർദ്ദേ​ശ​ങ്ങൾക്ക്‌ ഫെബ്രു​വരി 22, 1982-ലെ എവേക്ക്‌!ലുള്ള, “അനാ​രോ​ഗ്യ​മാ​ണെ​ങ്കി​ലും ഒരു ശുചി​ത്വ​മുള്ള ഭവനം” എന്ന ലേഖനം കാണുക.

[15-ാം പേജിലെ ചിത്രം/രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

സാധാരണം

അയവുള്ള മാംസ​പേ​ശി

ശ്ലേഷ്‌മപാളി

തടസ്സപ്പെടാത്ത ശ്വാസ​നാ​ളം

ആസ്‌ത്മാ ആക്രമണം

മാംസപേശി സങ്കോ​ചി​ച്ചി​രി​ക്കു​ന്നു

വീക്കംവന്ന ശ്ലേഷ്‌മ​പാ​ളി

തടസ്സപ്പെട്ട ശ്വാസ​നാ​ളം

കഫം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക