വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 2/8 പേ. 30-31
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പീഡനത്തെ ജയിച്ച​ടു​ക്കു​ന്നു
  • പ്രഹര​ങ്ങളെ മയപ്പെ​ടു​ത്തൽ
  • അന്താരാ​ഷട്ര പോക്ക​റ​റ​ടി​ക്കാർ
  • ചെല​വേ​റിയ വിളം​ബ​ങ്ങൾ
  • എയ്‌ഡ്‌സ്‌ സംരക്ഷണം?
  • അപ്രത്യ​ക്ഷ​മാ​കുന്ന ഭീമകാ​യൻ
  • എയ്‌ഡ്‌സി​നെ​ക്കാൾ വലിയ കൊല​യാ​ളി
  • യോഗ്യ​ത​യുള്ള വൈദി​ക​രു​ടെ കുറവ്‌
  • കൂടുതൽ അനായാ​സ​മായ ശിശു​ജ​ന​നം
  • ഒതുക്ക​മി​ല്ലാത്ത മുടി
  • എയ്‌ഡ്‌സ്‌ ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്‌?
    ഉണരുക!—1989
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ വാഹികൾ എത്രയധികം പേർക്കു മരിക്കാൻ കഴിയും?
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ കൗമാരപ്രായക്കാർക്ക്‌ ഒരു പ്രതിസന്ധി
    ഉണരുക!—1992
കൂടുതൽ കാണുക
ഉണരുക!—1991
g91 2/8 പേ. 30-31

ലോകത്തെ വീക്ഷിക്കൽ

പീഡനത്തെ ജയിച്ച​ടു​ക്കു​ന്നു

ആഗസ്‌ററ്‌ 15, 1989-ലെ വാച്ച്‌റ​റവർ ലേഖനം ബറുണ്ടി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പീഡനത്തെ തുറന്നു​കാ​ട്ടി​യെ​ങ്കി​ലും ആക്രമ​ണ​ങ്ങ​ളും മർദ്ദന​വും അവിരാ​മം തുടർന്നി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ബറുണ്ടി​യിൽനി​ന്നുള്ള ഏററവും അടുത്ത കാലത്തെ റിപ്പോർട്ടു​കൾ സഭകളു​ടെ ഒരു സർക്കി​ട്ടി​ലെ സജീവ​സാ​ക്ഷി​ക​ളു​ടെ എണ്ണത്തിൽ 8.9 ശതമാ​ന​ത്തി​ന്റെ വർദ്ധനവു കാണി​ക്കു​ന്നു. മറെറാ​രു സർക്കി​ട്ടിൽ പീഡനം അത്യന്തം ഉഗ്രമാ​യി​രു​ന്നു, അവിടെ 4.2 ശതമാനം വർദ്ധന​വുണ്ട്‌. ഈ സാക്ഷികൾ ഓരോ മാസവും തങ്ങളുടെ പരസ്യ​പ്ര​സം​ഗ​വേ​ല​യിൽ ശരാശരി 17 മുതൽ 18 വരെ മണിക്കൂർ ചെലവ​ഴി​ക്കു​ന്നു. സാക്ഷി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ​റത്തെ പ്രതി​ഷേ​ധി​ക്കു​ന്ന​തിന്‌ ലോക​ത്തി​നു ചുററു​മുള്ള സഹസാ​ക്ഷി​കൾ ബറുണ്ടി​ഗ​വൺമെൻറിന്‌ എഴു​ത്തെ​ഴു​തു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു. (g89 12⁄22)

പ്രഹര​ങ്ങളെ മയപ്പെ​ടു​ത്തൽ

ഹ്യൂഗോ ചുഴലി​ക്കൊ​ടു​ങ്കാ​ററ്‌ 1989 സെപ്‌റ​റം​ബർ 21നും 22നും വടക്കേ അമേരി​ക്കൻ തീരത്ത്‌ ആഞ്ഞടി​ച്ച​പ്പോൾ മണിക്കൂ​റിൽ 135 മൈൽ വേഗത്തി​ലുള്ള കാററ്‌ കെട്ടി​ടങ്ങൾ തകർക്കു​ക​യും കപ്പലു​കളെ കളിപ്പാ​ട്ടങ്ങൾ പോലെ ചുഴറ​റി​യെ​റി​യു​ക​യും ചെയ്‌തു. ചുററു​പാ​ടു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷികൾ കൊടു​ങ്കാ​ററു കഠിന​മാ​യി പ്രഹരിച്ച സൗത്ത്‌ കരോ​ളി​നാ​യി​ലെ ഷാൾസ്‌റ​റ​നിൽ തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായ​മെ​ത്തി​ക്കാൻ പെട്ടെന്ന്‌ ഒത്തുകൂ​ടി. 23-ാം തീയതി വെളു​പ്പിന്‌ 125 സ്വമേ​ധാ​സേ​വകർ സഹസാ​ക്ഷി​ക​ളു​ടെ വീടു​ക​ളിൽനി​ന്നും രാജ്യ​ഹാ​ളു​ക​ളിൽനി​ന്നും നഷ്ടശി​ഷ്ട​ങ്ങ​ളും മറിഞ്ഞു​വീണ വൃക്ഷങ്ങ​ളും എടുത്തു​മാ​റ​റി​ക്കൊണ്ട്‌ പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വെള്ളവും ജനറേ​റ​റ​റു​ക​ളും പെ​ട്രോ​ളും വിതര​ണം​ചെ​യ്യ​പ്പെട്ടു. അടുത്ത ദിവസം ഷാൾസ്‌റ​റ​ണിൽ 14 ട്രക്കുകൾ വരുക​യും അവിടത്തെ അഞ്ച്‌ രാജ്യ​ഹാ​ളു​ക​ളിൽ സ്ഥലത്തെ സാക്ഷി​കൾക്കാ​യി ഭക്ഷ്യവും നനവി​ല്ലാത്ത ഐസും വെള്ളവും മററു വിഭവ​ങ്ങ​ളും സ്‌റേ​റാ​ക്കു​ചെ​യ്യു​ക​യും ചെയ്‌തു. ദിവസ​ങ്ങൾക്കു​ള്ളിൽ സാക്ഷി​ക​ളു​ടെ ഒരു കൂട്ടം ഈ സത്വരാ​വ​ശ്യ​ങ്ങൾ സാധി​ക്കു​ന്ന​തിന്‌ 10,000 ഡോളർ സംഭാ​വ​ന​ചെ​യ്‌തു. (g89 12⁄22)

അന്താരാ​ഷട്ര പോക്ക​റ​റ​ടി​ക്കാർ

ലണ്ടനിൽ വേനൽ വന്നെത്തു​മ്പോൾ ഒപ്പം പോക്ക​റ​റ​ടി​ക്കാ​രും എത്തുന്നു. ലോക​ത്തി​ലെ അതിവി​ദഗ്‌ദ്ധ പോക്ക​റ​റ​ടി​ക്കാ​രെ​ന്ന​റി​യ​പ്പെ​ടുന്ന നാലു ഡസൻ പേർ നഗരത്തി​ലേക്കു പറക്കു​ക​യും രണ്ടിൽ കുറഞ്ഞ മാസം​കൊണ്ട്‌ കണക്കാ​ക്ക​പ്പെട്ട പ്രകാരം 1 കോടി പവൻ പണമാ​യും സാധന​ങ്ങ​ളാ​യും മോഷ്‌ടി​ക്കു​ക​യും ചെയ്യുന്നു എന്ന്‌ ദി സണ്ടേ റൈറംസ റിപ്പോർട്ടു​ചെ​യ്യു​ന്നു. തങ്ങളുടെ ജൻമ​ദേ​ശ​മായ ചിലി​യു​ടെ പേരിൽ ലോസ ചിലി​യ​നോസ എന്നു വിളി​ക്ക​പ്പെ​ടുന്ന ഇവർ ആദ്യം സ്‌പെ​യി​നി​ലെ മാഡ്രി​ഡി​ലേ​ക്കോ ഇററലി​യി​ലെ മിലാ​നി​ലേ​ക്കോ സഞ്ചരി​ക്കു​ന്നു. അവി​ടെ​നിന്ന്‌ നിയമ​വി​രു​ദ്ധ​മാ​യി ഇംഗ്ലണ്ടിൽ പ്രവേ​ശി​ക്കാൻ അവർ പാസ്‌പോർട്ടു​കൾ മോഷ്‌ടി​ക്കു​ന്നു. ഓക്‌സ്‌ഫോഡ്‌ സ്‌ട്രീ​ററ്‌ ഡിപ്പാർട്ട്‌മെൻറ്‌ സ്‌റേ​റാ​റു​ക​ളും ഭൂഗർഭ റെയിൽവേ​സ്‌റേ​റ​ഷ​നു​ക​ളും വെസ്‌റ​റ്‌എൻഡ്‌ ഹോട്ട​ലു​ക​ളു​ടെ ലോബി​ക​ളു​മാണ്‌ മുഖ്യ​ല​ക്ഷ്യ​ങ്ങൾ. അവർ സാമൂ​ഹ്യാ​വ​സ​ര​ങ്ങ​ളിൽ ജനക്കൂ​ട്ട​ങ്ങ​ളു​മാ​യും ററവർ ഓഫ്‌ ലണ്ടൻ, വെസ്‌റ​റ്‌മി​നി​സ്‌ററർ ആബി മുതലായ സുപ്ര​സിദ്ധ വിനോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളിൽ വിനോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യും കൂടി​ക്ക​ല​രു​ക​യും ചെയ്യുന്നു. അവർ അത്യന്തം വിദഗ്‌ദ്ധ​രും നിപു​ണ​രു​മാ​യ​തു​കൊ​ണ്ടും അനായാ​സം തങ്ങളുടെ ഇരകളു​ടെ ശ്രദ്ധപ​ത​റി​ക്കാൻ അവർക്കു കഴിയു​ന്ന​തു​കൊ​ണ്ടും ജനക്കൂ​ട്ട​മുള്ള സ്ഥലങ്ങളിൽ ധാരാളം പണം കൊണ്ടു​ന​ട​ക്കാ​തി​രി​ക്കാൻ പോലീസ്‌ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. “ലളിത​മായ ചട്ടം നിങ്ങളു​ടെ വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളു​ടെ​മേൽ എപ്പോ​ഴും നോട്ടം വേണ​മെ​ന്നു​ള്ള​താണ്‌” എന്ന്‌ ഒരു ഉദ്യോ​ഗസ്ഥൻ പറയു​ക​യു​ണ്ടാ​യി (g89 12⁄22)

ചെല​വേ​റിയ വിളം​ബ​ങ്ങൾ

യൂറോ​പ്പി​ലെ വിമാ​ന​സ​ഞ്ചാര വിളം​ബങ്ങൾ, ജർമ്മൻ എയർസ്‌പേസ്‌ യൂസേർസ്‌ അസോ​സി​യേ​ഷ​നിൽനി​ന്നുള്ള ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ എയർ​ലൈ​നു​കൾക്കും അവരുടെ യാത്ര​ക്കാർക്കും വർഷം​തോ​റും 400 കോടി ഡോള​റി​ന്റെ വമ്പിച്ച നഷ്‌ടം വരുത്തു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. പ്രശ്‌ന​ങ്ങ​ളു​ടെ കാരണം പറക്കൽസ്ഥ​ല​ത്തി​ന്റെ മോശ​മായ ഉപയോ​ഗ​മാ​ണെന്ന്‌ റിപ്പോർട്ടു വാദി​ക്കു​ന്നു. യൂറോ​പ്പിൽ 44 എയർ ട്രാഫിക്ക്‌ കൺ​ട്രോൾ കേന്ദ്ര​ങ്ങ​ളുണ്ട്‌. അതേസ​മയം ഐക്യ​നാ​ടു​ക​ളിൽ 20 മാത്രമേ ഉള്ളു. മുഴു യൂറോ​പ്പി​നും​വേണ്ടി ഒരൊററ സംയോ​ജിത എയർ ട്രാഫിക്ക്‌ കൺ​ട്രോൾ ഏർപ്പെ​ടു​ത്തു​ന്ന​തിന്‌ 500 കോടി ഡോളർ മുതൽ 1,000 കോടി ഡോളർ വരെ ചെലവു വരും. എന്നാൽ അങ്ങനെ​യുള്ള ഒരു മുതൽമു​ടക്ക്‌ ഫലത്തിൽ ഇപ്പോ​ഴത്തെ സകല വിമാ​ന​സ​ഞ്ചാര നിയ​ന്ത്ര​ണ​വി​ളം​ബ​ങ്ങ​ളും നീക്കം​ചെ​യ്യും എന്ന്‌ ലണ്ടനിലെ ഫൈനാൽഷ്യൽ റൈറംസ്‌ പറയുന്നു. ഇപ്പോ​ഴത്തെ സമന്വ​യ​ത്തി​ന്റെ അഭാവം വിമാ​ന​ങ്ങൾക്ക്‌ അപര്യാ​പ്‌ത​മായ പറക്കൽ ഉയരങ്ങ​ളും മാർഗ്ഗ​ങ്ങ​ളും കൊടു​ക്ക​പ്പെ​ടു​ന്ന​തിൽ കലാശി​ക്കു​ന്നു, യൂറോ​പ്യൻ പറക്കൽ ആവശ്യ​മാ​യ​തി​ലും 10 ശതമാനം ദീർഘ​മാ​ക്കു​ക​യും ചെയ്യുന്നു. (g90 1⁄8)

എയ്‌ഡ്‌സ്‌ സംരക്ഷണം?

ആഫ്രി​ക്ക​യി​ലെ ഉഭയവർഗ്ഗ​ഭോ​ഗി​ക​ളു​ടെ​യിൽ എയ്‌ഡ്‌സ്‌ സത്വരം വ്യാപി​ക്കു​ന്ന​തി​ന്റെ കാരണം​സം​ബ​ന്ധിച്ച്‌ ദീർഘ​നാ​ളാ​യി അന്ധാളി​ച്ചി​രുന്ന ഗവേഷ​കർക്ക്‌ ഇപ്പോൾ ഭാഗി​ക​മാ​യി ഉത്തരം കിട്ടി​യി​രി​ക്കാം. പരിച്‌ഛേ​ദ​ന​യേൽക്കാത്ത ആഫ്രിക്കൻ പുരു​ഷൻമാർക്ക്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽനിന്ന്‌ മാരക​മായ വൈറസ്‌ ബാധി​ക്കു​ന്ന​തിന്‌ പരിച്‌ഛേ​ദ​ന​യേററ പുരു​ഷൻമാ​രെ​ക്കാൾ അഞ്ചു മുതൽ എട്ടു വരെ മടങ്ങ്‌ സാദ്ധ്യ​ത​യു​ണ്ടെന്ന്‌ സയിൻസ്‌മാ​സിക റിപ്പോർട്ടു​ചെ​യ്യു​ന്നു. സയൻസ്‌ ഒരു സാദ്ധ്യ​ത​യുള്ള കാരണം നൽകുന്നു: “ലൈം​ഗി​കാ​വ​യ​വ​യ​ഗ്ര​ത്തി​ലെ തൊലി വൈറ​സി​ന്റെ അതിജീ​വ​ന​ത്തി​നും തുളച്ചു​ക​ട​ക്ക​ലി​നും കൂടുതൽ സമയമ​നു​വ​ദി​ക്കുന്ന, ചെറു ചൂടും നനവു​മുള്ള ചുററു​പാട്‌ പ്രദാ​നം​ചെ​യ്യു​ന്നു. വരണ്ട ചുററു​പാ​ടിൽ വൈറ​സിന്‌ വളരെ ചുരു​ങ്ങിയ ആയു​സ്സേ​യു​ള്ളു.” സാം​ക്ര​മി​ക​രോ​ഗ​വി​ദ​ഗ്‌ദ്ധ​നായ തോമസ്‌ ക്വിൻ ഇങ്ങനെ നിഗമ​നം​ചെ​യ്യു​ന്നു: “പരിച്‌ഛേ​ദ​നയെ ശുപാർശ​ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു​വെന്ന്‌ ഈ കണ്ടുപി​ടു​ത്തം സൂചി​പ്പി​ക്കു​ന്നു.” എന്നാൽ വേശ്യ​മാ​രും എയ്‌ഡ്‌സ്‌ പരത്തു​ന്ന​തിൽ തങ്ങളുടെ പങ്കു വഹിക്കു​ന്നു. ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ അവരുടെ 50 മുതൽ 80 വരെ ശതമാ​ന​ത്തിന്‌ എയ്‌ഡ്‌സ്‌ ബാധി​ച്ചി​ട്ടുണ്ട്‌. (g89 12⁄22)

അപ്രത്യ​ക്ഷ​മാ​കുന്ന ഭീമകാ​യൻ

നീലത്തി​മിം​ഗ​ല​ത്തി​ന്റെ കഷ്ടകാലം കഴിഞ്ഞി​ട്ടില്ല. ശാസ്‌ത്ര​ജ്ഞൻമാർ ആശിച്ചി​രു​ന്ന​തി​ലും വളരെ​ക്കു​റഞ്ഞ എണ്ണം മാത്രമേ അവയു​ടേ​താ​യി ശേഷി​ച്ചി​ട്ടു​ള്ളു. 1966-ൽ നീലത്തി​മിം​ഗ​ല​ത്തി​ന്റെ സകല വേട്ടയും നിരോ​ധി​ക്ക​പ്പെട്ടു. എന്നാൽ അത്‌ അററു​പോ​കു​ന്ന​തിൽനിന്ന്‌ ഒരു തിരി​ച്ചു​വ​രവു നടത്തു​ന്നില്ല. വാണി​ജ്യ​പ​ര​മായ തിമിം​ഗ​ല​വേ​ട്ട​യു​ടെ നാളു​കൾക്കു മുമ്പ്‌ 2,25,000ത്തോളം തിമിം​ഗ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവയിൽ 11,000 മുതൽ 14,000 വരെ എണ്ണം ശേഷി​ച്ചി​ട്ടു​ണ്ടെന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർ പ്രത്യാ​ശി​ച്ചി​രു​ന്നു. എന്നാൽ നേരി​ട്ടുള്ള എണ്ണമെ​ടു​ക്ക​ലി​ന്റെ പ്രാഥ​മി​ക​ഫ​ലങ്ങൾ ശേഷി​ച്ചി​രി​ക്കു​ന്നവ 1,200ത്തിലോ 1,500ത്തിലോ കുറവാ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു. 100 അടി നീളം​വരെ വളരു​ന്ന​തും 150ഓളം ടൺ തൂക്കമു​ള്ള​തു​മായ ഭീമകാ​യ​ത്തി​മിം​ഗ​ലങ്ങൾ—30 ആനകളു​ടെ ഒരു കൂട്ട​ത്തോ​ളം—ആയിരി​ക്കാം ഭൂമി​യിൽ വസിച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏററവും വലിയ ജീവികൾ. അവ കുഞ്ഞു​ങ്ങളെ ഒരു വർഷ​ത്തോ​ളം മുലകു​ടി​പ്പി​ക്കു​ന്നു. അവ വളർച്ച പ്രാപി​ക്കാൻ ആറു വർഷ​മെ​ടു​ക്കു​ന്നു. പ്രസവം രണ്ടു വർഷത്തി​ലൊ​ന്നു മാത്ര​മാണ്‌. അങ്ങനെ, അവ കുററി​യ​റ​റു​പോ​കു​ന്ന​തിൽനിന്ന്‌ സാവധാ​ന​ത്തി​ലാണ്‌ കരകയ​റു​ന്നത്‌. എന്നാൽ നിയമ​വി​രു​ദ്ധ​മോ​ഷ്‌ടാ​ക്ക​ളും അവയുടെ കുറഞ്ഞ എണ്ണത്തിന്റെ ഒരു കാരണ​മാ​യി​രി​ക്കാം. (g89 12⁄8)

എയ്‌ഡ്‌സി​നെ​ക്കാൾ വലിയ കൊല​യാ​ളി

കരൾരോ​ഗ​ത്തെ​ക്കു​റിച്ച്‌ 15 വർഷം പഠനം​ന​ട​ത്തിയ ശേഷം ആസ്‌​ത്രേ​ലി​യാ​യി​ലെ ഒരു വലിയ ആശുപ​ത്രി​യി​ലെ ക്ലിനിക്കൽ റിസേർച്ച്‌ ഡയറക്ടർ കരൾവീ​ക്കം “എയ്‌ഡ്‌സി​നെ​ക്കാൾ വളരെ വലിയ ഒരു കൊല​യാ​ളി”യാണെന്ന്‌ മുന്നറി​യി​പ്പു​നൽകി. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഓരോ വർഷവും രണ്ടു കോടി​യാ​ളു​കൾ കരൾവീ​ക്കം​മൂ​ലം മരിക്കു​ന്നു​വെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു, എന്റെ അറിവിൽ എയ്‌ഡ്‌സ്‌ അത്ര​ത്തോ​ളം വിപു​ല​മാ​യി​ട്ടില്ല.” അദ്ദേഹം മാരക​മായ ഹെപ്പാ​റ​റ​യ്‌റ​റിസ്‌ സി വൈറ​സി​നെ​ക്കു​റിച്ച്‌ ജനങ്ങളെ ജാഗരൂ​ക​രാ​ക്കു​ന്നു. അതാണ്‌ കരളിനെ ആക്രമി​ക്കു​ന്നത്‌, അതിനെ കണ്ടുപി​ടി​ക്കാ​നുള്ള പരി​ശോ​ധന ഇതുവ​രെ​യില്ല. ഓരോ വർഷവും ആസ്‌​ത്രേ​ലി​യാ​യിൽ മലിന​മായ രക്തം കുത്തി​വെ​ച്ച​തിൽനിന്ന്‌ പിടി​പെട്ട ഹെപ്പാ​റ​റ​യ്‌റ​റിസ്‌ മൂലം 10 മുതൽ 15 വരെ ആളുകൾ മരിക്കു​ന്നു​വെന്ന്‌ ഗവേഷകർ വിശ്വ​സി​ക്കു​ന്നു. ആസ്‌​ത്രേ​ലി​യാ​യി​ലെ രക്തപ്പകർച്ച​ക​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന 400 രക്തസഞ്ചി​ക​ളിൽ ഒന്നു വീതം മാരക​മായ ഹെപ്പാ​റ​റ​യ്‌റ​റിസ്‌ സി മൂലം മലിന​മാ​യ​താ​ണെന്ന്‌ ഒരു സിഡ്‌നി പത്രമായ ദി ആസ്‌ത്ര​ലി​യൻ പറയുന്നു. (g90 1⁄8)

യോഗ്യ​ത​യുള്ള വൈദി​ക​രു​ടെ കുറവ്‌

“പ്രോ​ട്ട​സ്‌റ​റൻറ്‌, റോമൻ കത്തോ​ലി​ക്കാ, യഹൂദ്യ, നേതാ​ക്കൻമാർ തങ്ങളുടെ വൈദി​ക​രു​ടെ എണ്ണവും ഗുണവും നിലനിർത്തു​ന്ന​തി​ന്റെ വെല്ലു​വി​ളി​യെ തുടർച്ച​യാ​യി അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌” എന്ന്‌ ദി ന്യൂ​യോർക്ക്‌ റൈറംസ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. “സാഹച​ര്യ​ത്തെ കുഴയ്‌ക്കു​ന്ന​താണ്‌ സഭയുടെ ആവശ്യ​ങ്ങ​ളും വൈദി​ക​രാ​കാൻ മോഹി​ക്കുന്ന അനേക​രു​ടെ പശ്ചാത്ത​ല​ങ്ങ​ളും ലക്ഷ്യങ്ങ​ളും തമ്മിലു​ള്ള​താ​യി അനേകം മതനേ​താ​ക്കൻമാർ കാണുന്ന അകൽച്ച​യു​ടെ സാദ്ധ്യത.” ഇന്നത്തെ സെമ്മി​നാ​രി​വി​ദ്യാർത്ഥി​കൾ വെറും 25 വർഷം മുമ്പു​ണ്ടാ​യി​രു​ന്ന​വ​രിൽനിന്ന്‌ “വ്യക്തമാ​യും വ്യത്യ​സ്‌ത​രാണ്‌” എന്ന്‌ പറയ​പ്പെ​ടു​ന്നു. പ്രോ​ട്ട​സ്‌റ​റൻറ്‌ സെമി​നാ​രി​ക​ളിൽ പട്ടംകി​ട്ടാൻ ശ്രമി​ക്കു​ന്ന​വ​രിൽ വളരെ കൂടുതൽ ശതമാ​ന​വും വനിത​ക​ളാണ്‌. അപേക്ഷ​ക​രു​ടെ എണ്ണം കുറവാ​യ​തി​നാൽ ബൗദ്ധി​ക​മായ നിലവാ​രങ്ങൾ കുറച്ച്‌ പ്രാപ്‌തി​കു​റഞ്ഞ വിദ്യാർത്ഥി​കൾക്കു പ്രവേ​ശ​നം​കൊ​ടു​ക്കാ​നുള്ള സമ്മർദ്ദ​ത്തിൻകീ​ഴി​ലാണ്‌ സെമ്മി​നാ​രി​കൾ. കത്തോ​ലി​ക്കാ സഭാധി​കാ​രി​കൾ സെമ്മി​നാ​രി വിദ്യാർത്ഥി​ക​ളു​ടെ ലൈം​ഗി​ക​മ​നോ​ഭാ​വ​ങ്ങ​ളെ​യും പൗരോ​ഹി​ത്യം “സ്വവർഗ്ഗ​സം​ഭോ​ഗി​ക​ളു​ടെ അസാധാ​ര​ണ​മാ​യി ഉയർന്ന സംഖ്യയെ ആകർഷി​ക്കു​ന്ന​തി​നെ​യും” കുറിച്ച്‌ ഉൽക്കണ്‌ഠ​പ്പെ​ടു​ക​യാണ്‌. റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഇന്നത്തെ സെമ്മി​നാ​രി​വി​ദ്യാർത്ഥി​ക​ളും അവരുടെ മുൻഗാ​മി​ക​ളും തമ്മിലുള്ള ഒരു വ്യത്യാ​സം വിശ്വാ​സ​മോ വിഭാ​ഗ​മോ ലിംഗ​മോ പ്രായ​മോ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും സത്യമാ​ണെന്നു തോന്നു​ന്നു: അവർക്ക്‌ സ്വന്തം മതപാ​ര​മ്പ​ര്യം സംബന്ധിച്ച്‌ ബോധ്യം കുറവാണ്‌.”

കൂടുതൽ അനായാ​സ​മായ ശിശു​ജ​ന​നം

സ്‌ത്രീ​കൾ പ്രസവ​ത്തിന്‌ കുത്തി​യി​രി​ക്കു​ന്നു​വെ​ങ്കിൽ അവർക്ക്‌ പ്രസവം ഏറെ എളുപ്പ​മാ​യി​രി​ക്കു​മെന്ന്‌ ഇംഗ്ലണ്ടി​ലെ പ്രസവ​ചി​കിൽസാ​വി​ദ​ഗ്‌ദ്ധർ പറയുന്നു. പ്രസവി​ക്കുന്ന സ്‌ത്രീ​കൾ നേരെ​യി​രി​ക്കു​ന്നത്‌ മിക്ക സ്‌ത്രീ​ക​ളു​ടെ കാര്യ​ത്തി​ലും ചെരി​ഞ്ഞുള്ള ഒരു നില​യെ​ക്കാൾ മെച്ചമാ​യി പ്രാവർത്തി​ക​മാ​കു​മെന്ന്‌ 400 പ്രസവ​ങ്ങ​ളു​ടെ ഒരു പഠനം തെളി​യി​ച്ചി​രി​ക്കു​ന്നു. താങ്ങോ​ടെ​യുള്ള ഒരു കുത്തി​യി​രുപ്പ്‌ കൂടുതൽ ശക്തവും ഫലപ്ര​ദ​വു​മാ​യി തള്ളുന്ന​തി​നും അങ്ങനെ പ്രസവ​ത്തി​ന്റെ രണ്ടാം ഘട്ടത്തിന്റെ ദൈർഘ്യ​വും കൊടി​ലു​ക​ളു​ടെ ഉപയോ​ഗ​വും ഗണ്യമാ​യി കുറക്കു​ന്ന​തി​നും ഇടനൽകു​ന്നു​വെന്ന്‌ പഠനം കണ്ടെത്തി. ഇപ്പോൾ രണ്ടു താങ്ങുകൾ ഉപയോ​ഗ​ത്തി​ലുണ്ട്‌, ജനനക​സേ​ര​ക​ളും ജനനകു​ഷ്യ​നു​ക​ളും. പഠനത്തി​ന്റെ തലവനാ​യി​രുന്ന ഇംഗ്ലണ്ടി​ലെ ബക്കിം​ഗാം​ഷെ​യ​റി​ലുള്ള മിൽററൻ കെയ്‌നസ്‌ ജനറൽ ഹോസ്‌പി​റ​റ​ലി​ലെ ഡോ. ജയ്‌സൺ ഗാർഡസി കുഷ്യന്റെ ഉപയോ​ഗ​മാണ്‌ ശുപാർശ​ചെ​യ്യു​ന്നത്‌, കാരണം അത്‌ നേരിട്ട്‌ കിടക്ക​യിൽ വെക്കാൻ കഴിയും. അത്‌ പെൽവിക്ക്‌ ബോണു​ക​ളു​ടെ വിസ്‌തൃ​തി​യേ​റിയ തുറക്ക​ലിന്‌ അനുവ​ദി​ക്കു​ന്ന​തി​നാൽ അനായാ​സ​ക​ര​മായ പ്രസവ​ത്തി​നി​ട​യാ​ക്കു​ന്നു. ഈ സജ്ജീക​രണം ഉപയോ​ഗി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ 95 ശതമാ​ന​വും പറയു​ന്നത്‌ തങ്ങളുടെ അടുത്ത പ്രസവ​ത്തിന്‌ കുത്തി​യി​രി​ക്കുന്ന നില വീണ്ടു​മു​പ​യോ​ഗി​ക്കു​മെ​ന്നാണ്‌. ബൈബി​ളിൽ പുറപ്പാട്‌ 1:16-ൽ പരാമർശി​ച്ചി​രി​ക്കുന്ന നില ഇതാ​ണെ​ന്നു​ള്ളത്‌ കൗതു​ക​ക​ര​മാണ്‌. (g89 12⁄8)

ഒതുക്ക​മി​ല്ലാത്ത മുടി

ന്യൂ​യോർക്കി​ലും ലോസ്‌ ആൻജലി​സി​ലും കേശാ​ല​ങ്കാ​ര​ത്തിൽ മറെറാ​രു ഭ്രമം ഉണ്ടായി​ട്ടുണ്ട്‌: വിവിധ രൂപമാ​തൃ​ക​ക​ളിൽ പറെറ വെട്ടുക. ഡി​സൈ​നു​ക​ളിൽ ന്യൂ​യോർക്ക്‌ നഗരത്തി​ന്റെ ക്ഷിതി​ജ​രേ​ഖ​യും ഗോൾഡൻഗെ​യ്‌ററ്‌ പാലവും അന്തസ്സുള്ള കമ്പനി​പ്പേ​രു​ക​ളും മററും ഉൾപ്പെ​ടു​ന്നു. വാൾസ്‌ത്രീ​ററ്‌ ജേണൽ പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു പ്രമു​ഖ​ന​ടന്‌ തന്റെ മുടി​യിൽ മിന്നൽപി​ണ​രു​ക​ളു​ടെ ഒരു മാതൃ​ക​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു ചലച്ചി​ത്രം ഈ സ്‌​റൈറൽ പ്രചരി​പ്പി​ക്കു​ന്ന​തി​നു സഹായ​ക​മാ​യി. ഈ കേശാ​ല​ങ്കാ​രം സ്വീക​രി​ച്ച​തെ​ന്തു​കൊ​ണ്ടെന്നു ചോദി​ച്ച​പ്പോൾ “ഒരു മത്സരാ​ത്മാ​വു പ്രകട​മാ​ക്കാൻ എന്തെങ്കി​ലും കണ്ടെത്താൻ ഞങ്ങൾ ശ്രമി​ക്കു​ക​യാ​യി​രു​ന്നു”വെന്ന്‌ മൂവി ഡയറക്ടർ പറഞ്ഞതാ​യി ജേണൽ ഉദ്ധരി​ക്കു​ന്നു. (g89 12⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക