ഒരു അജാതശിശുവിന് അറിയാവുന്നത്
അടുത്ത കാലത്തെ ഗവേഷണം ഒരു അജാതഗർഭസ്ഥശിശു അതിന്റെ അമ്മയുടെ ഭക്ഷണക്രമത്തെയും അവർ ഉപയോഗിച്ചേക്കാവുന്ന ഔഷധങ്ങളെയും അവർ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെയുംകാൾ വളരെ കൂടുതൽ കാര്യങ്ങളാൽ ബാധിക്കപ്പെടുന്നുവെന്ന് സ്ഥിരീകരിക്കുന്നു. ഗർഭസ്ഥശിശു അതിന്റെ അമ്മ ശ്രദ്ധിക്കുന്നതു കേൾക്കുകയും തെളിവനുസരിച്ചു ബാധിക്കപ്പെടുകയും ചെയ്യുന്നു.
ദൃഷ്ടാന്തത്തിന്: കാനഡാ ഒണ്ടേറിയോയിലെ ഹാമിൽററൻ ഫിലാർമോണിക്ക് ഓർക്കെസ്ട്രായുടെ സംഗീത ഡയറക്ടർ താൻ ചെറുപ്പമായിരുന്നപ്പോൾ താൻ റിഹേഴ്സ്ചെയ്ത വിവിധ സംഗീതങ്ങൾ മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാഞ്ഞിട്ടും വിചിത്രമെന്നോണം പരിചിതമായിത്തോന്നിയെന്ന് റിപ്പോർട്ടുചെയ്തു. എല്ലായ്പ്പോഴും മർമ്മമായിരുന്ന ഈ പരിചയം തോന്നിയത് സെലോഭാഗത്തിനായിരുന്നു. അയാൾ ഒരു വിദഗ്ദ്ധ സെലിസ്ററായിരുന്ന തന്റെ അമ്മയോട് ഇതിനെ സംബന്ധിച്ചു പറഞ്ഞു. അവരുടെ അന്വേഷണത്തെ തുടർന്ന് താൻ ഏതു കൃതികളാണ് റിഹേഴ്സ്ചെയ്യുന്നതെന്ന് അയാൾ പറഞ്ഞപ്പോൾ മർമ്മം പരിഹരിക്കപ്പെട്ടു. താൻ അയാളെ ഗർഭംധരിച്ചിരുന്ന കാലത്ത് റിഹേഴ്സ്ചെയ്തുകൊണ്ടിരുന്നത് ഇതേ ശകലങ്ങളായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു!
ഇപ്പോൾ, ഒരു പത്ര പംക്തീകാരനായ എർമാ ബോംബെക്ക് പറയുന്നതനുസരിച്ച്, ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ “ഗർഭസ്ഥ ശിശുവിന്റെ ററിവി നാടക ആസക്തി”യെന്നു വിളിച്ച ഒരു പ്രശ്നത്തെക്കുറിച്ചു റിപ്പോർട്ടുചെയ്യുന്നു. അജാതശിശുക്കൾ അവരുടെ അമ്മമാർ ശ്രദ്ധിക്കുന്ന ററിവി. നാടകങ്ങളിൽ ആസക്തരാകുകയാണ്. “ഞാൻ എന്റെ കുട്ടികളെ ഗർഭത്തിൽ വഹിച്ചിരുന്ന കാലത്ത് ഞാനിത് അറിഞ്ഞിരുന്നെങ്കിൽ” എന്ന് ബോംബെക്ക് പ്രസ്താവിക്കുന്നു. “ഞാൻ ‘വാൾട്ടന്റെ’ മുമ്പിൽ പററിപ്പിടിച്ചിരുന്നേനെ,” അത് കുറെ വർഷങ്ങൾക്കുമുമ്പത്തെ ആരോഗ്യാവഹമായ ഒരു റെറലിവിഷൻ പരിപാടിയായിരുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “2 വയസ്സിൽ കാതുകുത്താനും 9 വയസ്സിൽ ഡേററിംഗിൽ ഏർപ്പെടാനും 13 വയസ്സിൽ സ്വന്തം എപ്പാർട്ട്മെൻറ് ഉണ്ടായിരിക്കാനും ആഗ്രഹിക്കുന്ന കുട്ടികൾ നമുക്കുള്ളത് അതിശയമല്ല.” (g89 10/22)