വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 10/8 പേ. 29-30
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒടുവി​ല​ത്തെ എ​യഡസവി​വരം
  • ഉപദ്ര​വ​ക​ര​മായ വീഡി​യോ​കൾ
  • അതിർകടന്ന ആകർഷണം
  • ഒരു ഹൈ​ഡ്രജൻ ബോംബ നഷ്ടപ്പെട്ടു
  • പുരാതന എണ്ണ
  • കൊള്ള​ക്കാ​ര​നോ “പുണ്യ​വാ​ള​നോ”?
  • സൈക്കി​ളു​കൾ വാഴു​ന്നി​ടം
  • നിർത്താൻത​ക്ക​വണ്ണം മൂല്യ​വത്ത
  • സാക്ഷി​ക​ളിൽനി​ന്നു പഠിക്കു​ന്നു
  • സോവ്യ​ററ കുററ​കൃ​ത്യ​ങ്ങൾ
  • പുതിയ രക്തപ്പകർച്ചാ​ഭ​യം
  • റെറാ​റ​ണ്ടോ​യി​ലെ പുതിയ സ​കൈ​ഡോം
  • വനങ്ങളെ രക്ഷിക്കൽ
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ ഒഴിവാക്കുന്ന വിധം
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്‌?
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ വാഹികൾ എത്രയധികം പേർക്കു മരിക്കാൻ കഴിയും?
    ഉണരുക!—1989
കൂടുതൽ കാണുക
ഉണരുക!—1990
g90 10/8 പേ. 29-30

ലോകത്തെ വീക്ഷിക്കൽ

ഒടുവി​ല​ത്തെ എ​യഡസവി​വരം

“നിലവാ​ര​പ്പെട്ട എയ്‌ഡ്‌സ്‌ പരി​ശോ​ധ​ന​ക​ളാൽ കണ്ടുപി​ടി​ക്ക​പ്പെ​ടാ​തെ, ആളുകൾ മൂന്നു വർഷ​ത്തോ​ളം എയ്‌ഡ്‌സ്‌ വൈറസ്‌ വഹി​ച്ചേ​ക്കാ​മെന്ന്‌ പുതിയ ഗവേഷണം തെളി​യി​ക്കു​ന്നു”വെന്ന്‌ ന്യൂ​യോർക്ക റൈറംസ പറയുന്നു. രോഗാ​ണു​പ്ര​സ​ര​മു​ണ്ടായ ആളുകൾ അന്നുമു​തൽ ആറു മാസത്തി​നകം എയ്‌ഡ്‌സ്‌പ്ര​തി​ദ്ര​വൃ​ങ്ങൾ ഉല്‌പാ​ദി​പ്പി​ക്കു​ന്നു​വെന്ന്‌ അടുത്ത കാലം വരെ ഗവേഷകർ വിശ്വ​സി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, എയ്‌ഡ്‌സ്‌ വൈറസ്‌ ബാധി​ച്ച​താ​യി അറിയ​പ്പെ​ടുന്ന സ്വവർഗ്ഗ​സം​ഭോ​ഗി​ക​ളായ പുരു​ഷൻമാ​രിൽ നടത്തപ്പെട്ട ഒരു പഠനം ആ കൂട്ടത്തിൽപെ​ട്ട​വ​രു​ടെ നാലി​ലൊന്ന്‌ “എയ്‌ഡ്‌സ്‌ പരി​ശോ​ധ​നകൾ കണ്ടുപി​ടി​ക്കുന്ന പ്രതി​ദ്ര​വ്യ​ങ്ങൾ” “ദീർഘ​കാ​ല​ങ്ങ​ളിൽ” “ഉല്‌പാ​ദി​പ്പി​ച്ചി​ല്ലെ”ന്ന്‌ പ്രകട​മാ​ക്കി. രോഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യുള്ള അററ്‌ലാൻറാ​യി​ലെ ഫെഡറൽ കേന്ദ്ര​ത്തി​ലെ ഡോ. ഹാരോൾഡ്‌ ജഫേ പറയു​ന്ന​ത​നു​സ​രിച്ച്‌ വ്യക്തികൾ മററു​ള്ള​വ​രി​ലേക്ക്‌ “അറിയാ​തെ വൈറസ്‌ പരത്തി​യേക്കാ”മെന്നും രാഷ്‌ട്ര​ത്തി​ലെ രക്തസ​പ്ലൈ​യു​ടെ അപകടം വർദ്ധി​പ്പി​ച്ചേ​ക്കാ​മെ​ന്നു​മാണ്‌ ഇതിന്റെ അർത്ഥം.

ഉപദ്ര​വ​ക​ര​മായ വീഡി​യോ​കൾ

അമേരി​ക്ക​യി​ലെ മോഷൻ പിക്‌ചർ അസോ​സി​യേഷൻ മിക്ക ഫിലി​മു​ക​ളെ​യും തരംതി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തരംതി​രി​ക്കാത്ത ധാരാളം വീഡി​യോ​കൾ ഐക്യ​നാ​ടു​ക​ളിൽ വ്യാപി​ച്ചി​ട്ടുണ്ട്‌. കുട്ടികൾ ലൈം​ഗി​കത നിറഞ്ഞ​തോ അക്രമം​നി​റ​ഞ്ഞ​തോ ആയ ഒരു റേറപ്പ്‌ വാടക​ക്കെ​ടു​ക്കു​ന്ന​തിൽനി​ന്നോ വാങ്ങു​ന്ന​തിൽനി​ന്നോ തടയാൻ നിയമം അനേകം വീഡി​യോ സ്‌റേ​റാ​റു​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നില്ല എന്ന്‌ ന്യൂ​യോർക്ക്‌ ഡെയലി ന്യൂസ പ്രസ്‌താ​വി​ക്കു​ന്നു. ഒരു പ്രാമാ​ണി​കൻ പറയു​ന്ന​ത​നു​സ​രിച്ച്‌ അനേകം വീഡി​യോ​ക​ളിൽ സാധാ​ര​ണ​യാ​യി അശ്ലീല​മെന്നു തരംതി​രി​ക്ക​പ്പെ​ടാ​വുന്ന ലൈം​ഗി​ക​വും അക്രമാ​സ​ക്ത​വു​മായ രംഗങ്ങ​ളു​ണ്ടെ​ങ്കി​ലും അവ തരംതി​രി​ക്ക​പ്പെ​ടു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ തരംതി​രി​ക്കൽ തിയേ​റ​റ​റു​ക​ളി​ലേ​ക്കുള്ള ചലച്ചി​ത്ര​ങ്ങൾക്കേ ബാധക​മാ​കു​ന്നു​ള്ളു. ഒരു പുതിയ ഫിലി​മി​ന്റെ തരംതി​രി​ക്ക​പ്പെ​ട്ട​തും അല്ലാത്ത​തു​മാ​യി രണ്ടു ഭാഷ്യങ്ങൾ പുറത്തി​റ​ങ്ങു​മ്പോൾ തരംതി​രി​ക്ക​പ്പെ​ടാത്ത ഭാഷ്യ​ത്തി​നാണ്‌ 75 ശതമാനം വില്‌പന കിട്ടു​ന്നത്‌ എന്ന്‌ കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.

അതിർകടന്ന ആകർഷണം

പ്രത്യ​ക്ഷ​ത്തിൽ ഒരു പെൺകൊക്ക്‌ അവളുടെ പരിശീ​ല​ന​ത്തി​ന്റെ ലക്ഷ്യം മനസ്സി​ലാ​ക്കാ​തി​രി​ക്കു​ന്നു. ഈ കൊക്കി​നെ കൃത്രി​മ​മാ​യി കുഷി​റോ ജാപ്പനീസ്‌ ക്രെയ്‌ൻ നാച്വറൽ പാർക്കി​ലാണ്‌ വിരി​ച്ചെ​ടു​ത്തത്‌. ഇപ്പോൾ രണ്ടു വയസ്സുള്ള അവൾ മനുഷ്യ​രു​മാ​യി വളരെ​യ​ധി​കം സമയം ചെലവ​ഴി​ച്ച​തു​കൊണ്ട്‌ ഒരു ഇണയെ ആകർഷി​ക്കാ​നുള്ള ശരിയായ വിധം അവൾക്ക​റി​യാൻ പാടി​ല്ലാ​തെ​വ​ന്നേ​ക്കാ​മെന്ന്‌ പാർക്കി​ന്റെ മുഖ്യ സൂക്ഷി​പ്പു​കാ​രൻ വ്യാകു​ല​പ്പെ​ടു​ന്നു. കൊക്കു​ക​ളു​ടെ കാര്യ​ത്തിൽ ഇതിൽ ഒരു പ്രത്യേ​ക​തരം “ഡാൻസാ”ണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ചുറു​ചു​റു​ക്കുള്ള പാർക്ക്‌ സൂക്ഷി​പ്പു​കാ​രൻ ഈ കൊക്കി​നെ ചുവടു​കൾ വെക്കാൻ പഠിപ്പി​ച്ചു. എന്നിരു​ന്നാ​ലും, സാധാ​ര​ണ​യാ​യി കൊക്കു​കൾ ഒരു ഇണയോ​ടു മാത്രം കൃത്യ​മാ​യി വിശ്വ​സ്‌ത​ത​പു​ലർത്തു​ന്ന​തി​നാൽ കുഷി​റോ കൊക്ക്‌ അവളുടെ പരിശീ​ല​കനെ കാണു​മ്പോ​ഴൊ​ക്കെ അവളുടെ പ്രേമാ​ഭ്യർത്ഥ​ന​യു​ടെ നൃത്തം തുടങ്ങു​ന്നു! (g89 9⁄8)

ഒരു ഹൈ​ഡ്രജൻ ബോംബ നഷ്ടപ്പെട്ടു

ജപ്പാനി​ലെ ഓക്കി​നാ​വാ തീരത്തു​നിന്ന്‌ അകന്ന്‌ പസഫിക്ക്‌ സമു​ദ്ര​ത്തിൽ ഒരു ഹൈ​ഡ്ര​ജൻബോംബ്‌ നഷ്ടപ്പെ​ട്ടു​വെന്ന്‌ സംഭവ​ത്തി​നു​ശേഷം 24 വർഷം കഴിഞ്ഞ്‌ ഒരു യു.എസ്‌. ഉദ്യോ​ഗസ്ഥൻ സമ്മതി​ച്ചി​രി​ക്കു​ന്നു. ബോംബ്‌ വഹിച്ചി​രുന്ന ഒരു ജററ്‌ വിമാനം യാദൃ​ച്ഛി​ക​മാ​യി ഒരു യു.എസ്‌. വിമാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ന്റെ ഡക്കിൽനിന്ന്‌ ഉരുണ്ടു​നീ​ങ്ങി. പൈല​ററ്‌ കൊല്ല​പ്പെട്ടു. 16,000 അടി ആഴമുള്ള വെള്ളത്തിൽ വിമാനം മുങ്ങി. ഈ വാർത്ത അനേകം ജപ്പാൻകാ​രെ കുപി​ത​രാ​ക്കി. ന്യൂസവീ​ക്കമാ​സിക പറയു​ന്ന​ത​നു​സ​രിച്ച്‌ “കുറഞ്ഞ​പക്ഷം ഒൻപതു ന്യൂക്ലി​യർ റീയാ​ക്‌റ​റ​റു​ക​ളും 48 ന്യൂക്ലി​യർ യുദ്ധശീർഷ​ക​ങ്ങ​ളും അററ്‌ലാൻറിക്ക്‌, പസഫിക്ക്‌ സമു​ദ്ര​ങ്ങ​ളിൽ മുങ്ങി​പ്പോ​യി​ട്ടുണ്ട്‌” എന്ന്‌ പരിസ്ഥി​തി​സം​ഘ​മായ ഗ്രീൻപീസ്‌ അവകാ​ശ​പ്പെ​ടു​ന്നു. “അവിടത്തെ മർദ്ദവും ക്ഷയിക്ക​ലും ഒടുവിൽ അവയുടെ റേഡി​യോ ആക്‌റ​റി​വ​തയെ പുറത്തു​വി​ട്ടേ​ക്കാം.”

പുരാതന എണ്ണ

ഇസ്രാ​യേ​ലി​ലെ ചാവു​ക​ട​ലി​ന​ടു​ത്തുള്ള ഗുഹക​ളിൽ ഖനനം നടത്തുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ ഏതാണ്ട്‌ 2,000വർഷം പഴക്കമു​ള്ള​തും ഇപ്പോ​ഴും ദ്രാവ​ക​രൂ​പ​ത്തി​ലി​രി​ക്കു​ന്ന​തു​മായ എണ്ണ ഉൾക്കൊ​ള്ളുന്ന ഒരു ജഗ്ഗ്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. ഇപ്പോൾ വേരറ​റു​പോ​യി​രി​ക്കുന്ന ഒരു തരം പേഴ്‌സ​മൻചെ​ടി​യിൽനി​ന്നാണ്‌ ഈ എണ്ണ നിർമ്മി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ കാലത്ത്‌ പേഴ്‌സി​മൻ എണ്ണക്ക്‌ യഹൂദ്യ​യിൽ അത്യന്തം വിലക​ല്‌പി​ച്ചി​രു​ന്നു. യഥാർത്ഥ​ത്തിൽ, ക്രി.വ. 70ൽ യരു​ലേ​മി​ലേക്കു മുന്നേ​റി​ക്കൊ​ണ്ടി​രുന്ന റോമൻ സൈന്യ​ങ്ങ​ളു​ടെ കൈക​ളിൽ എത്തു​പെ​ടാ​തി​രി​ക്കാൻ തങ്ങളുടെ പേഴ്‌സി​മൻതോ​ട്ട​ങ്ങളെ യഹൂദൻമാർ നശിപ്പി​ക്കാൻ ശ്രമി​ച്ചു​വെന്ന്‌ റോമൻ ചരി​ത്ര​കാ​രൻമാർ എഴുതി. എന്നിരു​ന്നാ​ലും അവരുടെ ശ്രമം പരാജ​യ​പ്പെട്ടു. റിപ്പോർട്ട​നു​സ​രിച്ച്‌ റോമൻപ​ട​യാ​ളി​കൾ യരുശ​ലേ​മി​നെ നശിപ്പി​ച്ച​ശേഷം റോമി​ലേക്കു മടങ്ങി​പ്പോ​യ​പ്പോൾ അവർ ജയഘോ​ഷ​ത്തോ​ടെ പേഴ്‌സി​മൻ ചെടികൾ വീശി​ക്കൊ​ണ്ടി​രു​ന്നു.

കൊള്ള​ക്കാ​ര​നോ “പുണ്യ​വാ​ള​നോ”?

മെക്‌സി​ക്കോ കൂലി​യാ​ക്ക​നിൽ 80 വർഷം​മുമ്പ്‌ തൂക്കി​ക്കൊന്ന ഒരു കൊള്ള​ക്കാ​രൻ വടക്കു​പ​ടി​ഞ്ഞാ​റൻ മെക്‌സി​ക്കോ​യി​ലെ ജനങ്ങൾക്ക്‌ ഫലത്തിൽ ഒരു “പുണ്യ​വാ​ളൻ” ആയിത്തീർന്നി​രി​ക്കു​ന്നു. കാറു​ക​ളി​ലെ ബംബർ സ്‌ററി​ക്ക​റു​കൾ അയാളെ പുകഴ്‌ത്തു​ന്നു, ബിസി​ന​സ്സു​കൾക്ക്‌ അയാളു​ടെ പേരി​ടു​ന്നു, ഒരു ജനരഞ്‌ജ​ക​മായ ഗാനം അയാളെ ദൈവ​ത്തി​ന്റെ അടുത്ത സ്ഥാനത്തു പ്രതി​ഷ്‌ഠി​ക്കു​ന്നു. ജീസസ്‌ മാർവഡി എന്നു പേരുള്ള ഈ കൊള്ള​ക്കാ​രൻ പാവങ്ങ​ളു​ടെ ഒരു ഉപകാ​രി​യും അധികാ​രി​കളെ കബളി​പ്പി​ക്കു​ന്ന​വ​നു​മാ​യി ആദരി​ക്ക​പ്പെ​ടു​ന്നു. അയാളു​ടെ ബഹുമാ​നാർത്ഥം കുലി​യാ​ക്ക​നിൽ നിർമ്മി​ച്ചി​രി​ക്കുന്ന ഒരു ക്ഷേത്ര​ത്തി​ലേക്ക്‌ ആളുകൾ തടിച്ചു​കൂ​ടു​ക​യും വിവിധ “അത്ഭുതങ്ങൾ”ക്കായി അയാൾക്കു നന്ദി​കൊ​ടു​ക്കാൻ സമ്മാനങ്ങൾ കാഴ്‌ച​വെ​ക്കു​ക​യും ചെയ്യുന്നു—കാണാ​തെ​പോയ കന്നുകാ​ലി​കളെ കണ്ടുകി​ട്ടി​യ​തി​നും കൂടുതൽ മീൻകി​ട്ടി​യ​തി​നും രോഗം സൗഖ്യ​മാ​യ​തി​നും മററും. കുപ്ര​സി​ദ്ധ​രായ മയക്കു​മ​രു​ന്നു കള്ളക്കട​ത്തു​കാ​രും തങ്ങളയ​യ്‌ക്കുന്ന മയക്കു​മ​രു​ന്നു​കൾ സുരക്ഷി​ത​മാ​യി ഐക്യ​നാ​ടു​ക​ളി​ലെ​ത്തു​മ്പോൾ മാൽവെർഡി​ക്കു നന്ദി​കൊ​ടു​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു​വെന്ന്‌ ദി ന്യൂ​യോർക്ക റൈറം​സി​ലെ റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. (g89 8⁄22)

സൈക്കി​ളു​കൾ വാഴു​ന്നി​ടം

ഒററ വർഷം​കൊണ്ട്‌ ചൈനാ 4 കോടി 10 ലക്ഷം സൈക്കി​ളു​കൾ ഉല്‌പാ​ദി​പ്പി​ച്ചു​വെന്ന്‌ ഏഷ്യാ​വീ​ക്കമാ​സിക റിപ്പോർട്ടു​ചെ​യ്യു​ന്നു. അതിന്റെ അർത്ഥം ഉല്‌പാ​ദി​പ്പി​ക്ക​പെട്ട ഓരോ കാറി​നും 3,400 സൈക്കി​ളു​കൾ വീതം നിർമ്മി​ക്ക​പ്പെ​ട്ടു​വെ​ന്നാണ്‌. ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഐക്യ​നാ​ടു​കൾ നിർമ്മിച്ച ഓരോ 100 കാറി​നും 82 സൈക്കി​ളാണ്‌ നിർമ്മി​ക്ക​പ്പെ​ട്ടത്‌. ആ സൈക്കി​ളു​കൾ “ഏറെയും ഒരു യുവാ​വി​ന്റെ ആഹ്ലാദ​ത്തി​മർപ്പി​ന്റെ ഒന്നോ രണ്ടോ സീസണിൽ മാത്രം നിൽക്കാൻ നിർമ്മി​ക്ക​പ്പെട്ട പുറം​മോ​ടി​യുള്ള റെറൻ-സ്‌പീ​ഡ്‌യ​ന്ത്ര​ങ്ങ​ളാണ്‌” എന്ന്‌ മാസിക പ്രസ്‌താ​വി​ക്കു​ന്നു. സൈക്കി​ളു​കൾ വളരെ പ്രാ​യോ​ഗി​ക​മാ​ണെന്ന്‌ ചൈനാ​ക്കാർ കണ്ടെത്തു​ന്നു. ഏഷ്യാ​വീക്ക പറയു​ന്ന​പ്ര​കാ​രം “സൈക്ലിം​ഗിന്‌ നടപ്പിന്റെ മൂന്നി​ലൊന്ന്‌ ഊർജ്ജമേ ആവശ്യ​മാ​യി​രി​ക്കു​ന്നു​ള്ളു. ഒരു ചെറിയ കാർ ഒരു സൈക്കി​ളോ​ടി​ക്കുന്ന മനുഷ്യൻ ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ 50 ഇരട്ടി ഊർജ്ജം ഉപയോ​ഗി​ക്കു​ന്നു.” (g89 7⁄8)

നിർത്താൻത​ക്ക​വണ്ണം മൂല്യ​വത്ത

കാൻസർ റിസേർച്ചിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ പുകവ​ലി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ ശ്വാസ​കോ​ശ​കാൻസ​റി​ന്റെ അപകട​സാ​ദ്ധ്യത 1,000ത്തിൽപരം ശതമാ​ന​മാ​യി കുതി​ക്കു​ന്നു! എന്നിരു​ന്നാ​ലും, പുകവലി ശീലം നിർത്തു​ന്ന​തി​നാൽ സ്‌ത്രീ​കൾ അപകട​സാ​ദ്ധ്യത നാടകീ​യ​മാ​യി കുറക്കു​ന്നു​വെന്ന്‌ ഗവേഷണം പ്രകട​മാ​ക്കു​ന്നു. എത്ര​ത്തോ​ളം? താരത​മ്യേന ഹ്രസ്വ​മായ ഒരു കാലത്തി​നു​ള്ളിൽ അപകട​സാ​ദ്ധ്യത 10ഓ 15ഓ വർഷം പുകവ​ലി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ തോതി​നോ​ട​ടു​ത്തു കുറയു​ന്നു​വെന്ന്‌ റിപ്പോർട്ടു സൂചി​പ്പി​ക്കു​ന്നു. (g89 7⁄22)

സാക്ഷി​ക​ളിൽനി​ന്നു പഠിക്കു​ന്നു

അമേരി​ക്കൻ ഗവൺമെൻറ്‌ 1990 എപ്രിൽ 1 മുതൽ ഒരു പുതിയ സെൻസസ്‌ എടുക്കാൻ ഏർപ്പാ​ടു​ചെ​യ്‌തു. “പത്തുവർഷം​മുമ്പ്‌ ഏററവും ഒടുവി​ലത്തെ ദേശീ​യ​സെൻസസ്‌ എടുത്ത​പ്പോൾ ആളുകളെ എണ്ണുന്ന​തിന്‌ ഗൂഢസം​ഘങ്ങൾ ഭീഷണി​യു​യർത്തി​യി​ല്ലെ”ന്ന്‌ കാലി​ഫോർണി​യാ സാൻറാ ആനായി​ലെ ദി ഓറഞ്ച കൗണ്ടി രജിസററർ പ്രസ്‌താ​വി​ക്കു​ന്നു. “കാലം മാറി​പ്പോ​യി​രി​ക്കു​ന്നു.” ഇപ്പോൾ കൂടുതൽ അപകട​സാ​ദ്ധ്യ​ത​യുള്ള പ്രദേ​ശ​ങ്ങ​ളിൽ എങ്ങനെ പ്രവർത്തി​ക്ക​ണ​മെന്ന്‌ സെൻസസ്‌ എടുക്കു​ന്ന​വരെ ഉപദേ​ശി​ക്കാൻ അവർ ഒരു ഗൂഢസംഘ വിദഗ്‌ദ്ധനെ ജോലി​ക്കെ​ടു​ത്തി​രി​ക്കു​ന്നു. കൂടാതെ പേപ്പർ ഇങ്ങനെ റിപ്പോർട്ടു​ചെ​യ്യു​ന്നു: “അങ്ങനെ​യുള്ള പ്രദേ​ശ​ങ്ങ​ളിൽ പോസ്‌റ​റൽജോ​ലി​ക്കാ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളും തങ്ങളുടെ കൃത്യങ്ങൾ എങ്ങനെ നിർവ​ഹി​ക്കു​ന്നു​വെന്ന്‌ സെൻസസ്‌ ഉദ്യോ​ഗ​സ്ഥൻമാർ പരി​ശോ​ധി​ക്കു​ക​യാണ്‌.”

സോവ്യ​ററ കുററ​കൃ​ത്യ​ങ്ങൾ

സോവ്യ​ററ്‌ യൂണി​യ​നിൽ കുററ​കൃ​ത്യം പെരു​കി​യി​രി​ക്കു​ന്നു. 1989ലെ ആദ്യ ചതുർത്ഥാം​ശ​ത്തി​ലേ​ക്കുള്ള ഗവൺമെൻറി​ന്റെ സാമ്പത്തി​ക​റി​പ്പോർട്ട​നു​സ​രിച്ച്‌ കഴിഞ്ഞ വർഷത്തെ ഇതേ കാലഘ​ട്ട​ത്തോ​ടുള്ള താരത​മ്യ​ത്തിൽ കുററ​കൃ​ത്യം മൊത്ത​ത്തിൽ 31 ശതമാനം വർദ്ധിച്ചു. ഗുരു​ത​ര​മായ കുററ​കൃ​ത്യ​ങ്ങൾ 40 ശതമാനം ഉയർന്നു, മോഷ​ണ​വും കവർച്ച​യും 69 ശതമാനം ഉയർന്നു. യുവാ​ക്ക​ളു​ടെ കുററ​കൃ​ത്യ​വും ഉയർന്നു, യുവതി​ക​ളു​ടേത്‌ 44 ശതമാ​ന​മാണ്‌ വർദ്ധി​ച്ചത്‌. അനേകം കുററ​വാ​ളി​കൾ ഇപ്പോൾ മോഷ്ടിച്ച ആയുധങ്ങൾ ധരിച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടും ഭവന​ഭേ​ദ​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ ആളുകൾ വീട്ടി​ലു​ണ്ടോ ഇല്ലയോ എന്നു ശ്രദ്ധി​ക്കാ​ത്ത​തി​ലും ചില നഗരങ്ങ​ളിൽ ഭയം വർദ്ധി​ക്കു​ക​യാണ്‌. “നിയമ​നിർമ്മാ​ണം ഇന്നത്തെ യാഥാർത്ഥ്യ​ങ്ങൾക്കു പിന്നി​ലാണ്‌” എന്ന്‌ പ്രവദ​യി​ലെ ഒരു ലേഖനം പറയുന്നു. “അധോ​ലോ​കം ഇപ്പോ​ഴത്തെ അവസ്ഥക​ളോ​ടും നിയമ​ങ്ങ​ളോ​ടും പൊരു​ത്ത​പ്പെ​ടു​ക​യാണ്‌, നിയമ​പാ​ലക ഏജൻസി​ക​ളെ​ക്കാൾ വളരെ വേഗത്തിൽ പുനഃ​സം​ഘ​ടി​ത​രാ​കു​ക​യും ചെയ്യുന്നു.”

പുതിയ രക്തപ്പകർച്ചാ​ഭ​യം

“സാധാ​ര​ണ​യാ​യി ദക്ഷിണ​അ​മേ​രി​ക്ക​യി​ലും മദ്ധ്യഅ​മേ​രി​ക്ക​യി​ലും കാണ​പ്പെ​ടുന്ന ഒരു പരാദം—അവിടെ അത്‌ ഹൃ​ദ്രോ​ഗ​ത്തി​ന്റെ മുഖ്യ കാരണ​മാണ്‌—ഐക്യ​നാ​ടു​ക​ളിൽ രക്തതപ്പ​കർച്ച​കൾക്കു​ശേഷം കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു”വെന്ന്‌ ദി ന്യൂ​യോർക്ക റൈറംസ റിപ്പോർട്ടു​ചെ​യ്യു​ന്നു. “ഈ രോഗാ​ണു​പ്ര​സരം, ചാഗസ്‌രോ​ഗം, മൂന്നു വർഷത്തിൽ രണ്ടു രോഗി​ക​ളിൽ രോഗ​നിർണ്ണ​യം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു, അവരിൽ ഒരാൾ മരിച്ചു. എന്നിരു​ന്നാ​ലും, ഈ രോഗം അമേരി​ക്കൻ ഭിഷഗ്വ​രൻമാർക്ക്‌ അപരി​ചി​ത​മാ​ക​യാൽ കൂടുതൽ കേസുകൾ കണ്ടുപി​ടി​ക്ക​പ്പെ​ടാ​തെ പോയി​രി​ക്കാ​മെന്ന്‌ കരുത​പ്പെ​ടു​ന്നു, രക്തപ്പകർച്ച​ക​ളാൽ അത്‌ പരന്നേ​ക്കാ​മെന്ന്‌ അവർക്ക്‌ അറിവില്ല. ഈ രോഗ​ത്തിന്‌ ഫലപ്ര​ദ​മായ ചികിൽസ കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​ട്ടില്ല, അതിന്റെ ഗുരു​ത​ര​മായ ദശയിൽ അത്‌ ലസികാ​പർവ​ത്തെ​യും കരളി​നെ​യും പ്ലീഹ​യെ​യും ബാധി​ക്കു​ന്നു. അതിന്റെ പഴകിയ രൂപത്തിൽ അത്‌ ഹൃദയ​ത്തി​നും ഉദരത്തി​നും കേടു​വ​രു​ത്തു​ന്നു, മാരക​വു​മാ​യി​ത്തീർന്നേ​ക്കാം. എന്നിട്ടും, ഈ പരാദത്തെ വെച്ചു​പു​ലർത്തുന്ന അനേകർ തങ്ങൾ ബാധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നില്ല. കാരണം ലക്ഷണങ്ങൾ ലഘുവാ​യ​തി​നാൽ ഗൗനി​ക്ക​പ്പെ​ടാ​തി​രു​ന്നേ​ക്കാം, അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷമാ​യി​രി​ക്കാം പരാദം തകരാ​റു​ണ്ടാ​ക്കു​ന്നത്‌. (g89 9⁄22)

റെറാ​റ​ണ്ടോ​യി​ലെ പുതിയ സ​കൈ​ഡോം

“വമ്പിച്ച ഒരു എൻജി​നി​യ​റിംഗ്‌ അത്ഭുതം!” എന്നാണ്‌ അടുത്ത കാലത്ത്‌ കാനഡാ​യി​ലെ റെറാ​റ​ണ്ടോ​യിൽ തുറന്ന 50 കോടി ഡോള​റി​ന്റെ പുതിയ എയർക​ണ്ടീ​ഷൻഡ്‌ സ്‌റേ​റ​ഡി​യ​ത്തിന്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന വർണ്ണന. അതിന്റെ പേർ സ്‌​കൈ​ഡോം. കായി​ക​വി​നോ​ദ​ങ്ങൾക്കും സംഗീ​ത​ക്ക​ച്ചേ​രി​കൾക്കും കൺ​വെൻ​ഷ​നു​കൾക്കും അതിൽ 60,000 പേർക്ക്‌ ഇരിപ്പി​ട​ങ്ങ​ളുണ്ട്‌. കളിസ്ഥ​ല​ത്തി​നു മീതെ 310 അടി ഉയരത്തിൽ മടക്കാ​വുന്ന നാലു​ഭാ​ഗ​ങ്ങ​ളോ​ടു​കൂ​ടി നിൽക്കുന്ന മേൽപ്പുര ആധുനി​ക​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഏററവു​മൊ​ടു​വി​ലത്തെ അത്ഭുത​മാണ്‌. മേൽപ്പു​ര​യു​ടെ ഏററവും വലിയ ഭാഗത്തിന്‌ 1906 ടൺ ഭാരമുണ്ട്‌. എന്നാലും ഈ വലിയ മേൽക്കൂ​രക്ക്‌ 20 മിനി​റ​റു​കൊണ്ട്‌ ഏതാണ്ട്‌ എട്ട്‌ ഏക്കർവ​രുന്ന ഒരു പ്രദേ​ശ​ത്തി​നു​മീ​തെ നിവരാ​നോ മടങ്ങാ​നോ കഴിയും. സ്‌​കൈ​ഡോ​മിന്‌ ലോക​ത്തി​ലെ ഏററവും വലിയ വീഡി​യോ ഡിസ്‌പ്ലേ സ്‌കോർബോർഡ്‌ ഉണ്ടെന്നുള്ള പ്രശം​സ​യു​മുണ്ട്‌, അത്‌ 35 അടി ഉയരവും 115 അടി നീളവു​മുള്ള ഒരു റെറലി​വി​ഷൻ സ്‌ക്രീ​നാണ്‌. ഇതിന്റെ പണിയിൽ ഏതാണ്ട്‌ 5,000 ജോലി​ക്കാ​രാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌, 32 മാസം​കൊ​ണ്ടു പൂർത്തി​യാ​കു​ക​യും​ചെ​യ്‌തു. സ്‌​കൈ​ഡോം ലോക​ത്തി​ലെ ഏററവും ഉയരം കൂടിയ കെട്ടി​ട​മായ സി.എൻ. ററവറി​ന്റെ അടുത്താണ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. (g89 10⁄8)

വനങ്ങളെ രക്ഷിക്കൽ

തങ്ങളുടെ വാർത്താ​ലേ​ഖ​ന​ത്തി​ന്റെ അച്ചടിക്ക്‌ പുനഃ​ച​ക്രണം നടത്തിയ കടലാസ്‌ ഉപയോ​ഗിച്ച ആദ്യമാ​സ​ത്തിൽ അത്തരം 20 ടൺ കടലാസ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടു​വെന്ന്‌ ബർക്കലി​യി​ലെ ദി യൂണി​വേ​ഴ്‌സി​ററി ഓഫ്‌ കാലി​ഫോർണി​യാ റിപ്പോർട്ടു​ചെ​യ്യു​ന്നു. ഓരോ ടണ്ണും 17 മരങ്ങളെ രക്ഷിക്കു​ന്നു​വെ​ന്നും ഓരോ മാസവും മൊത്തം 340 മരങ്ങൾ വരു​മെ​ന്നും അവർ അവകാ​ശ​പ്പെ​ടു​ന്നു. പുനഃ​ച​ക്രണം ചെയ്‌ത കടലാ​സി​ന്റെ ഉപയോ​ഗം വായു​വി​ന്റെ​യും വെള്ളത്തി​ന്റെ​യും കുറഞ്ഞ മലിനീ​ക​ര​ണമേ വരുത്തു​ന്നു​ള്ളു, ഓരോ മാസവും 60 ഘനവാര നിറക്കൽ സ്ഥലം ലാഭി​ക്കു​ക​യും ചെയ്യുന്നു. (g89 9⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക