“ഞങ്ങൾ ദൈവത്തെ കുററപ്പെടുത്തുന്നില്ല”
ഭീകരപ്രവർത്തകർ 1988 ഡിസംബറിൽ 259 പേർ കയറിയിരുന്ന പാൻ അമേരിക്കൻ ഫൈറ്ളറ് 103 ആകാശത്തുവെച്ച് തകർത്തുകളഞ്ഞപ്പോൾ ഗാലോവേയിലെ റോമൻ കത്തോലിക്കാ ബിഷപ്പായ മോറിസ് റെറയ്ലർ ദൈവത്തെ സംബന്ധിച്ച് കയ്പേറിയ വാക്കുകൾ പറയുകയുണ്ടായി:
“പിതാവേ, നീ സ്നേഹത്തിന്റെ ദൈവമാണെങ്കിൽ, നീ ഇത് സംഭവിക്കാൻ അനുവദിച്ചതെന്തുകൊണ്ട്? നൂറുകണക്കിന് നിർദ്ദോഷികളുടെ നാശത്തിന് നീ അനുവദിച്ചതെന്തുകൊണ്ട്? ലോക്കർബൈയിലെ പൗരൻമാരായിരുന്ന 10 പേർ ഉണ്ടായിരുന്നല്ലോ? ലോക്കർബൈയെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാഞ്ഞ അനേക ഡസൻ ആളുകളും ഉണ്ടായിരുന്നല്ലോ, എന്നാൽ സ്ക്കോട്ട്ലണ്ടിന്റെ ഈ ഭാഗത്തെ തെരുവുകളിലും വയലുകളിലും അവരുടെ ജീവൻ ഭീതിജനകമായി അവസാനിച്ചല്ലോ? വളരെയധികം പേർ ക്രൂരമായ ദുരന്തമരണത്തിന്റെ ദുഃഖഭാരം പേറാൻ നീ അനുവദിക്കുന്നതെന്തുകൊണ്ട്?”
ഇരയായവരിൽ ഐക്യനാടുകളിലെ സൈറാക്കൂസ് യൂണിവേഴ്സിററിയിലെ ഡസൻകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നു. അവിടത്തെ ഭ്രാതൃസംഘങ്ങളിലൊന്നിലെ വീട്ടമ്മയായിരുന്ന മൈൽഡ്രഡ് സാച്ചുക്ക് ബോംബ് വെച്ച ഭീകരപ്രവർത്തകരെക്കുറിച്ച് “നാം അവരെ തകർത്ത് നരകത്തിലേക്കു വിടേണ്ടതാണ്” എന്നു പറയുകയുണ്ടായി.
ഒരു പ്രസ് റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “എയർലൈനിൽ 15 വർഷം ജോലിനോക്കിയ ശേഷം പാരീസിൽ ഒരു പലചരക്കുകട തുടങ്ങാൻ 41കാരനായ ഫൈറ്ളറ് അററൻഡൻറ് പോൾ ഗാരററ് ആസൂത്രണംചെയ്തിരുന്നു. ‘ഇത് അയാളുടെ അവസാനത്തെ വിമാനയാത്രയാകാനിരിക്കുകയായിരുന്നുവെന്നതാണ് ഭയങ്കരദുരന്തം’ എന്ന് കാലിഫോർണിയാ മിൽബ്രേയിലെ ഒരു സുഹൃത്തായ ജാൻ മാക്മൈക്കൾ പറയുകയുണ്ടായി.”
യഹോവയുടെ സാക്ഷികളായ പോളിന്റെ മാതാപിതാക്കൾ, ഏണസ്ററും നാഡീൻഗാരററും, മിൽബ്രേയിലാണ് വസിച്ചിരുന്നത്. അവരുടെ പ്രതികരണം ഗാലോവേ ബിഷപ്പിന്റെയും സൈറാക്കൂസ്വീട്ടമ്മയുടെയും പ്രതികരണത്തിൽനിന്ന് കടകവിരുദ്ധമായിരുന്നു. പോളിന്റെ മാതാപിതാക്കളുടെ പ്രതികരണം ന്യൂയോർക്ക് നഗരത്തിലെ ഒരു സഹസാക്ഷിയിൽനിന്ന് ലഭിച്ച അനുശോചനസന്ദേശങ്ങൾക്ക് മറുപടിയായി അയച്ച ഒരു എഴുത്തിൽ പ്രതിഫലിച്ചിരിക്കുന്നു:
ഒരു ലോകവ്യാപകസഹോദരവർഗ്ഗം
കാൾ, താങ്കളുടെ തിരക്കിനിടയിൽ ഞങ്ങൾക്ക് ഇത്ര ആശ്വാസദായകമായ ഒരു കത്തെഴുതാൻ സമയമെടുത്തത് എന്തോരു ദയയാണ്. അത് അനേകം എഴുത്തുകളിൽ ഒന്നാണ്. ഞങ്ങൾക്ക് നോർവേ, ഇററലി, ഫ്രാൻസ്, ഇംഗ്ലണ്ട്, കാമറൂൺ, എന്നിവിടങ്ങളിൽനിന്നെല്ലാം എഴുത്തുകൾ കിട്ടി—ഏതാണ്ട് 600 കാർഡുകളും കമ്പികളും എഴുത്തുകളും ലോകത്തിനു ചുററും നിന്ന് 250ൽപരം ഫോൺകോളുകളും. പോൾ പാൻ അമേരിക്കൻ എയർലൈനിൽ വളരെ വർഷക്കാലം ഫൈറ്ളറ് അററൻഡൻറായിരുന്നതുകൊണ്ട് അവന് വളരെയധികമാളുകളെ പരിചയമുണ്ടായിരുന്നു. പാരീസിലും സാൻഫ്രാൻസിസ്ക്കോയിലും ജാക്ക്സൻവില്ലയിലും ഫ്ളോറിഡയിലും അനുസ്മരണാശുശ്രൂഷകൾ നടത്തപ്പെട്ടു. മൊത്തം ഹാജർ 1,385 ആയിരുന്നു.
“ഞങ്ങളുടെ സ്വന്തം സഭയിലെയും അയൽസഭകളിലെയും പ്രാദേശികസാക്ഷികൾ ഞങ്ങളുടെ വീട്ടുകാര്യങ്ങൾ ഏറെറടുക്കുകയും ആഹാരപദാർത്ഥങ്ങൾ വാങ്ങുകയും പാചകംചെയ്യുകയും ഞങ്ങളുടെ വീട് വൃത്തിയാക്കുകയും ഞങ്ങളുടെ വീട്ടിൽ മാറിമാറി ഉറങ്ങുകയും ചെയ്തു. ഞങ്ങൾ നേരെയായെന്ന് ഉറപ്പുവരുത്താൻ രണ്ടു വാരക്കാലം ഒരു നിമിഷത്തേക്കുപോലും ഞങ്ങളെ ഒററക്കു വിട്ടിരുന്നില്ല. സത്യമായി, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ‘തങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുള്ളവരാണ്.’—യോഹന്നാൻ 13:35.
“ആശ്വാസവും അനുശോചനവും പ്രദാനംചെയ്യാൻ ഞങ്ങളുടെ കുടുംബത്തിലേക്കു നിയോഗിക്കപ്പെട്ട പാൻ അമേരിക്കൻ പ്രതിനിധി ഇങ്ങനെ പ്രസ്താവിച്ചു: ‘ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാനാണ് വന്നത്, പകരം ഞാനാണ് ആശ്വസിപ്പിക്കപ്പെട്ടത്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ നിരീക്ഷിച്ചിട്ടുള്ള മററുള്ളവരിൽനിന്ന് എന്തോ വ്യത്യാസം ഇവർക്കുണ്ട്.’ താൻ എന്താണർത്ഥമാക്കുന്നതെന്നു ചോദിച്ചപ്പോൾ ‘ഈ ആളുകൾ സത്യമായി പരസ്പരം കരുതുന്നു’വെന്ന് അവർ പറയുകയുണ്ടായി.
“ഞങ്ങൾ ബൈബിൾ മനസ്സിലാക്കിയിട്ടുള്ളതിലും ‘സമയവും മുൻകൂട്ടിക്കാണാത്ത സംഭവവും’ ജീവനഷ്ടത്തിൽ അവയുടെ പങ്കുവഹിക്കുന്നുവെന്ന് അറിയുകയും ചെയ്യുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. (സഭാപ്രസംഗി 9:11) കാൾ, ഇതു മനസ്സിലാക്കിക്കൊണ്ട് ഈ ദുരന്തത്തിന് ഞങ്ങൾ ഒരിക്കലും അന്യായമായി ദൈവത്തെ കുററപ്പെടുത്തുകയോ ദുഷിക്കുകയോ ചെയ്യുകയില്ല, ഗാലോവേ ബിഷപ്പ് ചെയ്തതുപോലെ. ഇല്ല, ഞങ്ങളുടെ പുത്രന്റെ മരണംനിമിത്തം ഞങ്ങൾ ദൈവത്തെ കുററപ്പെടുത്തുന്നില്ല. ഫലത്തിൽ, ബിഷപ്പ്, യഹോവ സ്നേഹത്തിന്റെ ഒരു ദൈവമല്ലെന്നു പറയുകയാണ്.—1 യോഹന്നാൻ 4:8.
“അപകടത്തിൽ ഒരു അംഗത്തെ നഷ്ടപ്പെട്ട ഒരു സൈരാക്കൂസ് ഭ്രാതൃസംഘത്തിലെ വീട്ടമ്മ ചെയ്യുന്നതുപോലെ ഞങ്ങൾ ഭീകരപ്രവർത്തകർക്കെതിരെ പ്രതികാരത്തിനും ശ്രമിക്കുന്നില്ല, ‘നാം അവരെ തകർത്ത് നരകത്തിലേക്കു വിടേണ്ടതാണ്’ എന്നാണവർ പറഞ്ഞത്. അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ ദൈവത്തിനു വിടുന്നു, ‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം വീട്ടും’ എന്നാണവൻ പറയുന്നത്.—റോമർ 12:19.
“ഒടുവിൽ, എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത പുനരുത്ഥാനത്തിന്റെ അത്ഭുതകരമായ പ്രത്യാശ ഞങ്ങളുടെ പ്രിയപ്പെട്ട പുത്രനെ ഞങ്ങൾ വീണ്ടും കാണുന്നതുവരെ ഞങ്ങളെ അനുദിനം പുലർത്തും. ‘ഒരു മനുഷ്യൻ മരിക്കുന്നുവെങ്കിൽ, അവന് വീണ്ടും ജീവിക്കാൻ കഴിയുമോ?’യെന്ന് ദീർഘനാൾമുമ്പ് ഇയ്യോബ് എന്ന മനുഷ്യൻ ചോദിക്കുകയുണ്ടായി. ശരി, ബൈബിൾ ആ ചോദ്യത്തിന് യെശയ്യാവ് 26:19ൽ ഉത്തരം നൽകി: ‘നിന്റെ മൃതൻമാർ ജീവിക്കും . . . അവർ എഴുന്നേൽക്കും.’ ഞങ്ങളുടെ പുത്രൻ ദൈവത്തിങ്കൽ ഒരു സൽപേരോടെ യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിൽ വിശ്വസ്തനായി മരിച്ചതിൽ ഞങ്ങൾ ആശ്വാസംകൈക്കൊള്ളുന്നു, പുനരുത്ഥാനസമയത്ത് ആ നാമത്തെ ദൈവം ഓർക്കുന്നതായിരിക്കും. (സഭാപ്രസംഗി 7:1, അടിക്കുറിപ്പ്; യോഹന്നാൻ 5:28) തീർച്ചയായും ഞങ്ങളുടെ പുത്രന്റെ നഷ്ടത്തിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്, പുനരുത്ഥാനത്തിന്റെ പ്രത്യാശയുള്ളതുകൊണ്ട് ‘പ്രത്യാശയില്ലാത്ത ശേഷിച്ചവർ ചെയ്യുന്നതുപോലെ ഞങ്ങൾ ദുഃഖിക്കുന്നില്ല.’”—1 തെസ്സലോനീക്യർ 4:13.
പോളിന്റെ ഭാര്യ ഡോമിനിക്ക് ജീവിച്ചിരിക്കുന്നു. അവൾ ഫ്രാൻസിലെ പാരീസിൽ താമസിക്കുന്നു. അവൾ യഹോവയുടെ സാക്ഷികളിലൊരാളാണ്. അവളുടെ വിചാരവും പോളിന്റെ മാതാപിതാക്കളുടേതുപോലെയാണ്. അവളുടെ ദുരന്തനഷ്ടത്തിന് അവൾ ദൈവത്തെ കുററപ്പെടുത്തുന്നില്ല, ഭാവിയെ ധൈര്യത്തോടും പ്രത്യാശയോടുംകൂടെ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു.
ദൈവം ദുഷ്ടതയുടെ അനുവാദം നിർത്താൻ മനുഷ്യർ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ?
പുരാതനകാലങ്ങളിൽ ഇയ്യോബ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യൻ യഹോവ വരുത്താഞ്ഞ വിപത്തുകൾക്കു വിധേയമായി, എന്നിരുന്നാലും ഈ ചോദ്യത്തോടെ അവൻ യഹോവയെ ശകാരിച്ചു: “നീ തെററുചെയ്യുന്നതു നിനക്കു നല്ലതാണോ?” യഹോവ മറെറാരു ചോദ്യത്തോടെ അവന് ഉത്തരംകൊടുത്തു: “നീ നീതിമാനായിരിക്കേണ്ടതിന് നീ എന്നെ ദുഷ്ടനെന്നു പറയുമോ?” (ഇയ്യോബ് 10:3; 40:8) ഇയ്യോബിനെ പഠിപ്പിക്കാൻ ദൈവം നീതി, ജ്ഞാനം, ശക്തി, സ്നേഹം എന്നിങ്ങനെയുള്ള തന്റെ ഗുണവിശേഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ആകാശങ്ങളിലും ഭൂമിയിലുമുള്ള തന്റെ അനേകം സൃഷ്ടികളെ പുനരവലോകനംചെയ്തു. (ഇയ്യോബ് 38-41 വരെയുള്ള അദ്ധ്യായങ്ങൾ) ഇയ്യോബ് തന്റെ തെററും സ്വാർത്ഥചിന്തയും തിരിച്ചറിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതു പിൻവലിക്കുന്നു, ഞാൻ പൊടിയിലും ചാരത്തിലുമിരുന്ന് അനുതപിക്കുന്നു.”—ഇയ്യോബ് 42:6.
തങ്ങളുടെ സ്വന്തം പാപപ്രവൃത്തികളാൽ മനുഷ്യർ തങ്ങളുടെമേലും മററുള്ളവരുടെമേലും അനേകം വിപത്തുകൾ വരുത്തിക്കൂട്ടുന്നു. ദൈവം ദുഷ്ടത അനുവദിക്കുന്നതിനെതിരെ അവർ പ്രസംഗിക്കുകയും അതേസമയം അവർ അതനുവദിക്കുകയും ചെയ്യുന്നു. (റോമർ 2:1, 21-24 താരതമ്യംചെയ്യുക.) അവരുടെ ദുഷ്ടത അനേകം രൂപങ്ങളിലാണ്—വ്യാജം പറച്ചിൽ, വഞ്ചിക്കൽ, മോഷ്ടിക്കൽ, ഞെരുക്കൽ, ദുർവൃത്തി, വ്യഭിചാരം, സോദോമ്യപാപം, കൊലപാതകം, തോക്കുകളും ബോംബുകളും നിർമ്മിക്കൽ, യുദ്ധങ്ങളും വിപ്ലവങ്ങളും നടത്തൽ. എല്ലാററിലും ധാരാളം സ്വയനീതീകരണങ്ങളും കപടഭക്തിയും ദൂഷണങ്ങളും ഉണ്ടുതാനും. സമുദായങ്ങൾ തങ്ങളുടെ മുൻവിധികളാലും ചില സമൂഹങ്ങളെയുള്ള പീഡനങ്ങളാലും മത്സരം ഉയർന്നുവരാനുള്ള കാലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചില സാമൂഹികശാസ്ത്രജ്ഞൻമാർ വാദിക്കുകപോലും ചെയ്തിട്ടുണ്ട്. സാഹസികൻമാർ ഒന്നിലും ഉൾപ്പെടാത്ത നിർദ്ദോഷികളെ കൊലപ്പെടുത്തിക്കൊണ്ട് അക്ഷന്തവ്യമായി ഉൻമത്ത ഭീകരർ ആയിത്തീർന്നേക്കാം. (പുറപ്പാട് 1:13, 14; 1 രാജാക്കൻമാർ 12:12-14, 16, 19; മീഖാ 7:3, 4; മത്തായി 7:12 താരതമ്യപ്പെടുത്തുക.) തീർച്ചയായും “മനുഷ്യൻ മനുഷ്യനെ അവന്റെ ദ്രോഹത്തിനായി ഭരിച്ചിരിക്കുന്നു”വെന്ന് സഭാപ്രസംഗി 8:9 പറയുമ്പോൾ അത് സത്യമാണ് പറയുന്നത്.
ദൈവം അവരുടെ ദുഷ്ടതയെ അനുവദിച്ചില്ലെങ്കിൽ, അതിനെ തടയാൻ ബലമായി ഇടപെട്ടാൽ, തങ്ങളുടെ സ്വാതന്ത്ര്യത്തെ വിഘാതപ്പെടുത്തുകയാണെന്നുള്ള അവരുടെ പ്രതിഷേധസ്വരം സ്വർഗ്ഗോന്നതികളോളം ഉയരും! അവർ യഥാർത്ഥത്തിൽ തങ്ങളുടെ വ്യക്തിപരമായ ദുഷ്ടതയെ അവൻ അനുവദിക്കണമെന്നാഗ്രഹിക്കുന്നു, എന്നാൽ അതിന്റെ പരിണതഫലങ്ങൾ കൊയ്യാതെ അതു വിതക്കാൻ പ്രാപ്തരായിരിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു.—ഗലാത്യർ 6:7, 8.
അങ്ങനെയുള്ളവർക്ക് ഇയ്യോബിന്റെ സത്യസന്ധതയും താഴ്മയുമില്ല, തന്റെ വിപത്തുകളുടെ ഉറവ് യഹോവയല്ലെന്ന് അവനു മനസ്സിലായപ്പോൾ അവൻ അനുതപിച്ചു. ജനസമുദായം ദൈവത്തോടുകൂടെ നടക്കുന്നില്ല, അങ്ങനെ അതിന്റെ ഗതിയുടെ അനർത്ഥങ്ങൾ കൊയ്യുകയാണ്, എന്തുകൊണ്ടെന്നാൽ “തന്റെ ചുവടുകളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) മനുഷ്യചരിത്രത്തിന്റെ സഹസ്രാബ്ദങ്ങൾ ഇതു സത്യമാണെന്നു തെളിയിക്കുന്നു.
എന്നാൽ ഈ തലമുറ അവസാനിക്കുന്നതിനുമുമ്പ് ഇതിനു മാററം വരും, ക്രിസ്തുവിന്റെ രാജ്യം ഈ സാത്താന്യവ്യവസ്ഥിതിയെ പ്രതിസ്ഥാപിക്കുമ്പോൾ. (ദാനിയേൽ 2:44; മത്തായി 24:34; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) അപ്പോൾ, ‘മേലാൽ വിലാപമില്ല, കണ്ണുനീരില്ല, വേദനയില്ല, മരണമില്ല,’ എന്തുകൊണ്ടെന്നാൽ “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന് യഹോവയായ ദൈവം പറയുന്നു.—വെളിപ്പാട് 21:1, 4, 5; 2 പത്രോസ് 3:13. (g89 7⁄22)
[15-ാം പേജിലെ ചിത്രം]
ഫൈറ്ളറ് അററൻഡൻറായ പോൾ ഗാരററ്