പുകയിലയും സെൻസർഷിപ്പും
“വേണ്ടത്ര സെൻസർഷിപ്പ്! പരസ്യംചെയ്യാനുള്ള സ്വാതന്ത്ര്യമുൾപ്പെടെയുള്ള സംസാരസ്വാതന്ത്ര്യം നാം കാത്തുസൂക്ഷിക്കേണ്ട ഒരു അവകാശമാണ്. സിഗരററ് പരസ്യത്തിൻമേലുള്ള നിരോധനത്തെ അമേരിക്കക്കാരുടെ ഭൂരിപക്ഷവും പിന്താങ്ങുന്നില്ല.”—“മുതിർന്ന 1,500 പേരുടെ ദേശവ്യാപകമായ ഒരു ടെലഫോൺ അഭിപ്രായവോട്ടെടുപ്പിനെ” അടിസ്ഥാനപ്പെടുത്തിയുള്ള 1989 ജനുവരിയിലെ വർത്തമാനപ്പത്രപരസ്യം. എന്നാൽ 1,500 പേർ “അമേരിക്കക്കാരുടെ ഭൂരിപക്ഷ”ത്തെ പ്രതിനിധാനംചെയ്യുന്നുവോ?
തങ്ങളുടെ പരസ്യം ആളുകൾ പുകവലി തുടങ്ങാനിടയാക്കുന്നില്ലെന്ന് പുകയിലപരസ്യക്കാർ വാദിക്കുന്നു. അവ വിവിധയിനങ്ങളുടെ വ്യാപാരത്തെ നിശ്ചയിക്കുന്നതേയുള്ളു. എന്നിരുന്നാലും, വനിതാപുകവലിക്കാരുടെ ഇടയിലെ ഇപ്പോഴത്തെ വർദ്ധനവ് ആ അവകാശവാദത്തെ തർക്കവിധേയമാക്കുന്നു. എന്നാൽ പുകയിലപരസ്യക്കാർ പ്രയോഗിക്കുന്ന ശക്തിയിൽനിന്ന് ഉത്ഭവിക്കുന്ന മറെറാരു ഹാനികരമായ സ്വാധീനമുണ്ട്.
അടുത്തസംവൽസരങ്ങളിൽ യു.എസ്. പുകയിലക്കമ്പനികൾ ഭക്ഷ്യക്കമ്പനികൾ വിലക്കുവാങ്ങിക്കൊണ്ടും അവയുടെ സംയുക്തനാമത്തിൽനിന്ന് പുകയിലയെന്ന പദം നീക്കംചെയ്തുകൊണ്ടും ഒരു പ്രത്യേക മാന്യത വിലക്കുവാങ്ങിയിട്ടുണ്ട്. അങ്ങനെ അമേരിക്കൻ ററുബാക്കോ കമ്പനി അമേരിക്കൻ ബ്രാൻഡ്സ് ആയി; അടുത്ത കാലത്ത് ആർ. ജെ. റെയിനോൾഡ്സ് ററുബാക്കോ കമ്പനി ആർ.ജെ.ആർ.⁄നബിസ്ക്കോ ആയി; ബ്രൗൺ ആൻഡ് വില്യംസൺ ററുബാക്കോ കോർപ്പറേഷൻ, ബ്രൗൺ ആൻഡ് വില്യംസൺ ഇൻഡസ്ട്രീസ് ആയി. എന്നാൽ ഈ മാററങ്ങളുടെ ഫലങ്ങളിലൊന്നെന്താണ്? കൂടുതൽ പരസ്യസമ്മർദ്ദം. എങ്ങനെ?
ഒരിക്കലും പുകയിലപരസ്യങ്ങൾ വിശേഷവൽക്കരിക്കാത്ത മാസികകൾക്കുപോലും പുകവലിയെയും പുകയിലയുൽപ്പന്നങ്ങളെയും വിമർശിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതുസംബന്ധിച്ചു രണ്ടു പ്രാവശ്യം ചിന്തിക്കേണ്ടതുണ്ട്. പുകയിലപരസ്യത്തിന്റെ വരുമാനം നഷ്ടപ്പെടുകയില്ലായിരിക്കാം. പുകയിലപ്രഭുക്കൻമാരുടേതുതന്നെയായിരിക്കുന്നതും ഭക്ഷ്യോൽപ്പന്നങ്ങളും മററും പരസ്യംചെയ്യുന്നതുമായ മററു കമ്പനികളെ സംബന്ധിച്ചെന്ത്? പുകവലിയെ മോശമായ ഒരു വിധത്തിൽ ചിത്രീകരിക്കുന്ന ലേഖനങ്ങളോ പ്രസ്താവനകളോ സംബന്ധിച്ചെന്ത്? ഇവിടെയാണ് തന്ത്രപരവും മിക്കവാറും ബോധപൂർവമല്ലാത്തതുമായ ഒരു സ്വ സെൻസർഷിപ്പിന്റെ അടിസ്ഥാനമുള്ളത്.
പരിചിന്തിക്കപ്പെടുന്ന രസാവഹമായ ഒരു കേസ് ന്യൂസവീക്കിന്റെ 1983 ജൂൺ 6ലെ ലക്കമാണ്. ജൂൺ 6നു മുമ്പും ശേഷവുമുള്ള ലക്കങ്ങൾ 6 മുതൽ 10 വരെ പേജുകൾവരുന്ന സിഗരററ്പരസ്യങ്ങൾ വഹിച്ചിരുന്നു. എന്നാൽ ജൂൺ 6ലെ ന്യൂസവീക്ക “പുകവലിയുടെ മേലുള്ള ആക്രമണം” എന്ന ശീർഷകത്തിൽ 4.3 പേജ് വരുന്ന ഒരു വിവാദാത്മക പരമ്പര പ്രസിദ്ധപ്പെടുത്തി. ആ ലക്കത്തിൽ സിഗരററ് പരസ്യത്തിന്റെ എത്ര പേജുണ്ടായിരുന്നു? ഒന്നുമില്ലായിരുന്നു. ഗ്രന്ഥകാരനായ വൈററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ലേഖനത്തിനായുള്ള പ്ലാനുകളെക്കുറിച്ച് സിഗരററ്കമ്പനികൾ മനസ്സിലാക്കിയപ്പോൾ തങ്ങളുടെ പരസ്യങ്ങൾ നീക്കംചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ആ ലേഖനം പ്രസിദ്ധപ്പെടുത്തിയതിന് മാസികക്ക് പരസ്യയിനത്തിൽ 10 ലക്ഷം ഡോളറോളം നഷ്ടപ്പെട്ടിരിക്കാം.”
പരസ്യവരുമാനമാണ് മാസികകളുടെയും പത്രങ്ങളുടെയും ജീവരക്തം. എഡിററർമാർ പുകയിലവ്യവസായത്തെ വിമർശിച്ച് എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുന്നുവെങ്കിൽ അതിനെക്കുറിച്ച് വളരെ ശ്രദ്ധാപൂർവം ചിന്തിക്കുന്നുവെന്ന് തെളിവു സൂചിപ്പിക്കുന്നു. ഒരു ആരോഗ്യ എഴുത്തുകാരൻ ഇങ്ങനെ പ്രസ്താവിച്ചു: “ദൃഷ്ടാന്തത്തിന്, ഞാൻ ഹൃദ്രോഗത്തിനു കാരണമായ ഘടകങ്ങളുടെ ലിസ്ററിൽ പുകവലി ഉൾപ്പെടുത്തുന്നുവെങ്കിൽ എന്റെ എഡിററർ ഒന്നുകിൽ അത് ലിസ്ററിന്റെ ഒടുവിൽ വെക്കും അല്ലെങ്കിൽ അത് അപ്പാടെ തള്ളും.” പഴമൊഴി പറയുന്നപ്രകാരം “കുഴലൂത്തുകാരനു കൂലികൊടുക്കുന്നവനാണ് നിയന്ത്രണംചെലുത്തുന്നത്.” സ്വ സെൻസർഷിപ്പ് പ്രചാരത്തിലായിരിക്കുന്നു.
രസാവഹമായി, കറുത്ത വർഗ്ഗക്കാരെ ലക്ഷ്യമാക്കിയുള്ള രണ്ടു മാസികകൾ പുകയിലപരസ്യങ്ങൾ ഉൾപ്പെടുത്തിയിരുന്ന ആറു വർഷക്കാലത്ത് അവയിലൊന്നും പുകവലിയെയും ആരോഗ്യത്തെയും നേരിട്ടു കൈകാര്യംചെയ്യുന്ന ലേഖനങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. ഒരു യാദൃച്ഛികതയോ? പുകയിലയുൽപ്പന്നങ്ങളെ പരസ്യപ്പെടുത്തുന്ന മാസികകൾക്ക് തങ്ങളെ പോററുന്ന കൈകളെ അശേഷം കടിക്കാൻകഴിയുമായിരുന്നില്ല. അതുകൊണ്ട് അവ പുകവലിയുടെ അപകടങ്ങളെ തുറന്നുകാട്ടുന്നതിൽനിന്ന് പിൻമാറുന്നു.
പുകയില, പുകവലി, പരസ്യം എന്ന വിഷയത്തിന്റെ ഈ പുനരവലോകനം വളരെയധികം കാര്യങ്ങൾ പണയത്തിലായിരിക്കുന്നുവെന്ന് കാണാൻ നമ്മെ സഹായിക്കുന്നു. പുകയിലകൃഷിക്കാർക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം അപകടത്തിലാണ്. പുകയിലപ്രഭുക്കൻമാർക്കും വിൽപ്പനക്കാർക്കും അവരുടെ കൊഴുത്ത ആദായങ്ങൾ അപകടത്തിലായിരിക്കുകയാണ്. ഗവൺമെൻറുകൾക്ക് അവയുടെ നികുതിവരുമാനം അപകടത്തിലാണ്. ദശലക്ഷക്കണക്കിന് പുകവലിക്കാർക്ക് അവരുടെ ആരോഗ്യവും ജീവനും അപകടത്തിലാണ്.
നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ, അല്ലെങ്കിൽ അതു തുടങ്ങുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, തീരുമാനം നിങ്ങളുടേതാണ്. യു.എസ്. പുകയിലപ്രഭുക്കൻമാർ നിങ്ങളെ ഓർപ്പിക്കാനാഗ്രഹിക്കുന്നതുപോലെ, പുകവലിക്കാൻ നിങ്ങൾക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ ശ്വാസകോശകാൻസറോ തൊണ്ടയിലെ കാൻസറോ ഹൃദ് സംവഹന രോഗങ്ങളോ എംഫിസീമയോ ബർജേഴ്സ്രോഗമോ (പേജ് 9ലെ ചതുരം കാണുക) മാരകമായ മററനേകം രോഗങ്ങളോ പിടിപെട്ട് മരിക്കുന്നതിന്റെ അപകടം വരുത്തിക്കൂട്ടാനും ഭരണഘടനാപരമായി നിങ്ങൾക്ക് അവകാശമുണ്ടെന്നാണ് അതിന്റെ അർത്ഥം. മറിച്ച്, നിങ്ങൾ പുകവലി നിർത്താനാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിയും? എന്താണാവശ്യമായിരിക്കുന്നത്? പ്രേരണാശക്തി! (g89 7/8)
[12-ാം പേജിലെ ചിത്രം]
യു. എസ്. സർജൻജനറൽ കൂപ്പ് നിരന്തരം പുകയിലയുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്