ചെറുപ്പക്കാർ ചോദിക്കുന്നു. . .
ഞാൻ ഏതു ജീവിതവൃത്തി തെരഞ്ഞെടുക്കണം?
‘ഞാൻ എന്റെ ജീവിതത്തിൽ ശേഷിച്ചിരിക്കുന്ന കാലത്ത് എന്തു ചെയ്യും? പെട്ടെന്നുതന്നെയൊ പിന്നീടൊ നിങ്ങൾ ഈ വെല്ലുവിളിപരമായ ചോദ്യത്തെ അഭിമുഖീകരിക്കും. തിരഞ്ഞെടുപ്പിന്റെ ഒരു കുഴഞ്ഞ നിര അവതരിപ്പിക്കപ്പെടുന്നു—മെഡിസിൻ, വ്യാപാരം, കല, വിദ്യാഭ്യാസം, കമ്പ്യൂട്ടർ സൈൻസ്, എഞ്ചിനീയറിംഗ്, വ്യവസായങ്ങൾ. നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞ യുവാവിനെപ്പോലെ തോന്നുകയും ചെയ്തേക്കാം: “വിജയപ്രദമെന്ന് ഞാൻ പരിഗണിക്കുന്നത് . . . നിങ്ങൾ വളർന്നപ്പോൾ അനുഭവപ്പെട്ടിരുന്ന സുഖത്തിന്റെ തോത് നിലനിർത്തുന്നതാണ്.” അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ഭാഗധേയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടായിരിക്കും.
എന്നാൽ വിജയത്തിൽ സാമ്പത്തികനേട്ടത്തെക്കാൾ കൂടുതലായി ഉണ്ടോ? ഏതെങ്കിലും ലൗകികജീവിതവൃത്തി നിങ്ങൾക്ക് യഥാർത്ഥ സാഫല്യം കൈവരുത്തുമോ?
‘അത നിരർത്ഥകമായിരുന്നു’
വശ്യം, ആവേശകരം, ആദായകരം! ചലച്ചിത്രങ്ങളും ടി.വി.യും പുസ്തകങ്ങളും മിക്കപ്പോഴും ലൗകികജീവിതവൃത്തികളെ ചിത്രീകരിക്കുന്നതങ്ങനെയാണ്. എന്നാൽ വിജയം എന്നു വിളിക്കപ്പെടുന്നതു നേടുന്നതിന്, മിക്കപ്പോഴും ജീവിതവൃത്തിയിൽ മുന്നേറുന്നവർ അംഗീകാരത്തിനുവേണ്ടിയുള്ള പരസ്പര ജീവൻമരണ മത്സരത്തിൽ പോരാട്ടംകഴിക്കേണ്ടിയിരിക്കുന്നു. ചെറുപ്പക്കാർ, “വേഗതയുള്ള, ഉയർന്ന സാങ്കേതികവിദ്യയിലെ ജീവിതവൃത്തികളോടുകൂടിയവർ, അസംതൃപ്തിയുടെ തോന്നലുകളും, ഉത്ക്കണ്ഠയും വിഷാദവും ശൂന്യതാബോധവും സ്വപ്രാധാന്യത്തെപ്പററിയുള്ള അമിതചിന്തയും എല്ലാവിധത്തിലുമുള്ള ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നതായി” അറിയിക്കുന്നതെങ്ങനെയെന്ന് ഡോ. ഡഗ്ലസ് ലാബെയർ പറയുന്നു.
വളരെക്കാലം മുമ്പ് ശലോമോൻ രാജാവ് വെറും ലോകവിജയത്തിന്റെ ഫലശൂന്യത തുറന്നുകാട്ടി. ശലോമോൻ പരമാർത്ഥത്തിൽ അതിരററ സമ്പത്തോടെ, ജീവിതനേട്ടങ്ങളുടെ ഒരു അതിശയിപ്പിക്കുന്ന പട്ടിക കെട്ടുപണിചെയ്തിരുന്നു. (സഭാപ്രസംഗി 2:4-10) എന്നിട്ടും ശലോമോൻ ഇപ്രകാരം ഉപസംഹരിപ്പിക്കുന്നു: “ഞാൻ എന്റെ കൈകൾ ചെയ്ത എന്റെ സകല പ്രവൃത്തികളിലേക്കും, ഞാൻ നേടാൻവേണ്ടി കഠിനവേലചെയ്ത കഠിനവേലയിലേക്കും തിരിഞ്ഞു, നോക്കൂ! എല്ലാം മിഥ്യയും [“അത് നിരർത്ഥകമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു,” ററുഡേയസ ഇംഗ്ലീഷ വേർഷൻ] വൃഥായത്നവും ആയിരുന്നു.”—സഭാപ്രസംഗി 2:11.
ഒരു ജോലി നന്നായി സമ്പത്തും അംഗീകാരവും കൈവരുത്തിയേക്കാം, എന്നാൽ അതിന് ഒരുവന്റെ ‘ആത്മീയാവശ്യങ്ങളെ’ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല. (മത്തായി 5:3) അതുകൊണ്ട് ലൗകികനേട്ടങ്ങൾക്കു ചുററുമായി മാത്രം തങ്ങളുടെ ജീവിതത്തെ കെട്ടിപ്പടുക്കുന്നവരിൽനിന്ന് സംതൃപ്തി തെന്നിമാറുന്നു.
സംതൃപതിവരുത്തുന്ന ഒരു ജീവിതവൃത്തി
ശലോമോൻ രാജാവ് ഉപദേശിക്കുന്നു: “എല്ലാ കേട്ട ശേഷം സംഗതിയുടെ നിഗമനം ഇതാകുന്നു: സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ അനുസരിക്കുക. എന്തുകൊണ്ടെന്നാൽ മമനുഷ്യന്റെ മുഴു കടപ്പാടും അതാണ്.” (സഭാപ്രസംഗി 12:13) ഇന്ന് ക്രിസ്ത്യാനികളുടെ പ്രാഥമിക ഉത്തരവാദിത്വം രാജ്യദൂത് പ്രസംഗിക്കുകയെന്നതാണ്. (മത്തായി 24:14) ഈ കടപ്പാടിനെ ഗൗരവപൂർവം എടുക്കുന്ന യുവാക്കൾ ഈ വേലയിൽ ആവുന്നത്ര പൂർണ്ണപങ്കുണ്ടായിരിക്കാൻ നിർബന്ധിതരാണെന്ന് വിചാരിക്കുകയും ചെയ്യുന്നു.—തങ്ങൾ സ്വാഭാവികമായി പ്രസംഗപ്രവർത്തനത്തോട് ചായ്വുള്ളവരല്ലെങ്കിൽപോലും. (2 കൊരിന്ത്യർ 5:14 താരതമ്യപ്പെടുത്തുക.) മുഴുസമയ ലൗകികജോലി നോക്കുന്നതിനുപകരം ആയിരങ്ങൾ മുഴുസമയ സുവിശേഷകരായി (പയനിയർമാരായി) സേവിക്കുന്നത് തിരഞ്ഞെടുത്തിരിക്കുന്നു. മററുള്ളവർ വിദേശമിഷനറിമാരായൊ വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ചാഫീസുകളിലൊ സേവിക്കുന്നു.
ഒരു പയനിയർ ആയിത്തീരാൻവേണ്ടി ഒരു എക്സിക്യൂട്ടിവ് സെക്രട്ടറി എന്ന തന്റെ ജോലി ഉപേക്ഷിച്ച എമിലി ഇപ്രകാരം പറയുന്നു: “ഞാൻ ഈ വേലസംബന്ധിച്ച് ഒരു യഥാർത്ഥ സ്നേഹം വികസിപ്പിച്ചെടുത്തു.” അതെ, മുഴുസമയശുശ്രൂഷയാണ് ഏററവും സംതൃപ്തികരമായ, സങ്കൽപ്പിക്കാൻ കഴിയുന്നതിലേക്കും ആവേശകരമായ, ജീവിതവൃത്തി! “ഒരുവന് ദൈവത്തിന്റെ ഒരു കൂട്ടുവേലക്കാരനാ”കുന്നതിനേക്കാൾ കൂടിയ ഏതു പദവിയുണ്ടായിരിക്കാൻ കഴിയും?—1 കൊരിന്ത്യർ 3:9.
യൂണിവേഴസിററി വിദ്യാഭ്യാസം—പ്രയോജനപ്രദമോ?
മിക്ക പയനിയർ ശുശ്രൂഷകരും അംശകാലജോലികൊണ്ട് തങ്ങളെത്തന്നെ പോററുന്നു. എന്നാൽ പിന്നീട് നിങ്ങൾക്ക് ഒരു കുടുംബത്തെ പോറേറണ്ടതാവശ്യമായി വന്നാലെന്ത്? നിശ്ചയമായും ഒരുവൻ തന്റെ യൗവനവർഷങ്ങൾ ദൈവത്തിന്റെ സേവനത്തിൽ അർപ്പിച്ചതിൽ ഒരിക്കലും പശ്ചാത്തപിക്കുകയില്ല! എന്നിരുന്നാലും, ഒരു യുവാവ് ആദ്യം ഒരു യൂണിവേഴ്സിററി ഡിഗ്രി കരസ്ഥമാക്കുകയും ഒരുപക്ഷേ പിന്നീട് ശുശ്രൂഷ പിന്തുടരുകയും ചെയ്യുന്നത് അർത്ഥവത്തായിരിക്കയില്ലേ എന്ന് ചിലർ ചോദിക്കുന്നു.
തീർച്ചയായും ഒരു ക്രിസ്തീയ യുവാവ് എത്ര വർഷത്തെ സ്കൂൾ പഠനം നടത്തണമെന്ന് ബൈബിൾ കൃത്യമായി പറയുന്നില്ല. അത് വിദ്യാഭ്യാസത്തെ കുററംവിധിക്കുന്നുമില്ല. “മഹാനായ പ്രബോധക”നായ യഹോവ തന്റെ ജനത്തെ നന്നായി വായിക്കുന്നതിനും വ്യക്തമായി സംസാരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. (യെശയ്യാവ് 30:20; സങ്കീർത്തനം 1:2; എബ്രായർ 5:12) കൂടാതെ, വിദ്യാഭ്യാസത്തിന് ജനതകളെയും നാം ജീവിക്കുന്ന ലോകത്തെയും കുറിച്ചുള്ള ഗ്രാഹ്യം വിശാലമാക്കാൻ കഴിയും.
എന്നിരുന്നാലും ഒരു യൂണിവേഴ്സിററി ഡിഗ്രി എല്ലായ്പ്പോഴും അത് ആവശ്യപ്പെടുന്ന സമയത്തിന്റെയും പണത്തിന്റെയും വമ്പിച്ച ചെലവഴിക്കലിനു തക്ക മൂല്യമുള്ളതാണോ?a സ്ഥിതിവിവരക്കണക്കുകൾ യൂണിവേഴ്സിററി ഗ്രാഡ്വേററുകൾ ഹൈസ്കൂൾ ഗ്രാഡ്വേററുകളെക്കാൾ ഉയർന്ന ശമ്പളം നേടുന്നുവെന്നും തൊഴിലില്ലായ്മയുടെ പ്രശ്നം കുറച്ചെ അനുഭവിക്കുന്നുള്ളുവെന്നും സൂചിപ്പിക്കുന്നുവെന്നിരിക്കെ, പ്ലാനിംഗ യുവർ കോളജ എഡ്യൂക്കേഷൻ എന്ന പുസ്തകം ആ കണക്കുകൾ കേവലം ശരാശരികളാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. യൂണിവേഴ്സിററി ഗ്രാഡ്വേററുകളിൽ ഒരു ന്യൂനപക്ഷത്തിനു മാത്രമേ യഥാർത്ഥത്തിൽ ആകാശത്തോളം ഉയർന്ന ശമ്പളം കിട്ടുന്നുള്ളു; ശേഷിച്ചവർക്ക് വളരെയധികമായി ഭൂമിയോളംതാണ ശമ്പളമേ ലഭിക്കുന്നുള്ളു. കൂടാതെ, യൂണിവേഴ്സിററി ഗ്രാഡ്വേററുകൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാനം “അസാധാരണ പ്രാപ്തികൾ, പ്രേരണാശക്തി, ജോലിക്കുള്ള പ്രാദേശിക അവസരങ്ങൾ, . . . പ്രത്യേക വാസനകൾ എന്നിങ്ങനെയുള്ള വസ്തുതകൾ നിമിത്തവുമായിരിക്കാം”—കേവലം അവരുടെ വിദ്യാഭ്യാസത്തിന്റെ അളവുകൊണ്ടല്ല.
“ഒരു [യൂണിവേഴ്സിററി] ഡിഗ്രി മേലാൽ തൊഴിൽ മേഖലയിൽ വിജയത്തിന് ഉറപ്പു നൽകുന്നില്ല,” എന്ന് യു. എസ്. ഡിപ്പാർട്ടുമെൻറ് ഓഫ് ലേബർ പറയുന്നു. “[യൂണിവേഴ്സിററി ഗ്രാഡ്വേററുകളെ] പ്രൊഫഷനൽ, സാങ്കേതിക, മാനേജ്മെൻറ് ജോലികളിൽ നിയമിക്കുന്നതിന്റെ അനുപാതം . . . കുറഞ്ഞു, എന്തുകൊണ്ടെന്നാൽ വർദ്ധിച്ചുവരുന്ന ഗ്രാഡ്വേററുകളെ സ്വീകരിക്കാൻ തക്കവണ്ണം വേഗത്തിൽ ഈ ജോലിസാദ്ധ്യതകൾ വികസിച്ചില്ല. അതിന്റെ ഫലമായി ഏകദേശക്കണക്കനുസരിച്ച്, 1970നും 1984നും ഇടക്ക് തൊഴിൽമേഖലയിൽ ഒരു ജോലിയിൽ പ്രവേശിച്ച [യൂണിവേഴ്സിററി] ഗ്രാഡ്വേററുകളിൽ 5-ൽ 1 സാധാരണയായി ഒരു ഡിഗ്രി ആവശ്യമില്ലാഞ്ഞ ജോലിയാണ് സ്വീകരിച്ചത്. ഗ്രാഡ്വേററുകളുടെ ഈ അമിത വർദ്ധനവ് 1990-കളുടെ മദ്ധ്യത്തിലും തുടരാനാണ് സാദ്ധ്യത.”
പരിഗണിക്കുന്നതിനുള്ള കൂടുതലായ വസ്തുതകൾ
ഒരു യൂണിവേഴ്സിററി ഡിഗ്രി നിങ്ങളുടെ ജോലിസാധ്യതയെ വർദ്ധിപ്പിക്കുകയൊ വർദ്ധിപ്പിക്കാതിരിക്കയൊ ചെയ്തേക്കാം. എന്നാൽ ഒരു വസ്തുത അവിതർക്കിതമാണ്: “ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു”! (1 കൊരിന്ത്യർ 7:29) സാങ്കൽപ്പിക പ്രയോജനങ്ങളെല്ലാമുണ്ടായാലും, ഒരു യൂണിവേഴ്സിററിയിലെ നാലോ അധികമോ വർഷമാണോ ശേഷിച്ചിരിക്കുന്ന സമയത്തിന്റെ ഏററവും മെച്ചമായ ഉപയോഗം?—എഫേസ്യർ 5:16.
ഒരു യൂണിവേഴ്സിററി വിദ്യാഭ്യാസം നിങ്ങളുടെ ആത്മീയ ലാക്കുകളിലേക്ക് അല്ലെങ്കിൽ അതിൽനിന്ന് ദൂരത്തേക്ക് നിങ്ങളെ നയിക്കുമോ? ഒരു ഉയർന്ന വരുമാനമല്ല ഒരു ക്രിസ്തീയ മുൻഗണന എന്ന് ഓർമ്മിക്കുക. (1 തിമൊഥെയോസ് 6:7, 8) എന്നിരുന്നാലും, യു. എസ്സ്. യൂണിവേഴ്സിററി കാര്യനിർവാഹകരുടെ ഒരു സർവേ ഇന്നത്തെ വിദ്യാർത്ഥികളെ ‘തൊഴിലുൻമുഖ പരിഗണനയുള്ളവർ, ഭൗതിക വിജയത്തിൽ തല്പരർ, സ്വാർത്ഥ പരിഗണനയുള്ളവർ’ എന്ന് വർണ്ണിച്ചു. ഒരു കൂട്ടം വിദ്യാർത്ഥികൾ ഇപ്രകാരം പറഞ്ഞു: “നാം പറയുന്നതെല്ലാം പണത്തെക്കുറിച്ചാണെന്ന് തോന്നുന്നു.” തീവ്രമായ മത്സരത്തിന്റെയും സ്വാർത്ഥഭൗതികത്വത്തിന്റെയും ഒരു അന്തരീക്ഷത്തിൽ നിമജ്ജിതരാകുന്നത് നിങ്ങളെ എങ്ങനെ ബാധിക്കും?
യൂണിവേഴ്സിററികളിൽ മേലാൽ 1960കളിലെ വിപ്ലവോത്സുക രംഗങ്ങൾ ഉണ്ടായിരിക്കയില്ലായിരിക്കാം. എന്നാൽ കലാലയങ്ങളിലെ കലങ്ങിമറിഞ്ഞ രംഗത്തിന്റെ ഒരു ശാന്തത കാമ്പസ് അന്തരീക്ഷം ആരോഗ്യാവഹമാണെന്ന് അർത്ഥമാക്കുന്നില്ല. കാമ്പസ്ജീവിതത്തെക്കുറിച്ചുള്ള ഒരു പഠനം ഇങ്ങനെ നിഗമനം ചെയ്തു: “വിദ്യാർത്ഥികൾക്ക് ഇപ്പോഴും വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങളിൽ മിക്കവാറും അപരിമിതമായ സ്വാതന്ത്ര്യം ഉണ്ട്.” മയക്കുമരുന്നുകളും മദ്യവും സ്വതന്ത്രമായി ഉപയോഗിക്കപ്പെടുന്നു, ക്രമവിരുദ്ധ ലൈംഗികത ചട്ടമാണ്—അപവാദമല്ല. നിങ്ങളുടെ കലാലയങ്ങളിൽ ഇതു സത്യമാണെങ്കിൽ അവിടത്തെ ജീവിതം ധാർമ്മികമായി ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിനുള്ള നിങ്ങളുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തുകയില്ലേ?—1 കൊരിന്ത്യർ 6:18.
മറെറാരു ഉൽക്കണ്ഠ ഉന്നതവിദ്യാഭ്യാസവും “മുഖ്യ മതവിശ്വാസങ്ങളോടുള്ള പററിനിൽപ്പി”ലെ കുറവും തമ്മിലുള്ള ബന്ധത്തിന്റെ നല്ല തെളിവാണ്.” (ദി സേക്രട്ട ഇൻ എ സെകുലർ ഏയജ) ഉയർന്ന ഗ്രേഡുകൾ സമ്പാദിക്കുന്നതിനുള്ള സമ്മർദ്ദം ചില ക്രിസ്തീയ യുവാക്കൾ ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കുന്നതിനിടയാക്കിയിരിക്കുന്നു, ആ വിധത്തിൽ കലാശാലകൾ പ്രോത്സാഹിപ്പിക്കുന്ന ലൗകിക ചിന്തയുടെ കടന്നാക്രമണത്തെ ചെറുത്തുനിൽക്കാൻ കഴിയാത്തവരായിത്തീരുകയും ചെയ്തിരിക്കുന്നു. ചിലർക്ക് തങ്ങളുടെ വിശ്വാസത്തിന്റെ കപ്പൽചേതം സംഭവിച്ചിരിക്കുന്നു.—കൊലോസ്യർ 2:8.
കലാലയ വിദ്യാഭ്യാസത്തിന്റെ പകരങ്ങൾ
ഈ വസ്തുതകളുടെ വീക്ഷണത്തിൽ അനേകം ക്രിസ്തീയ യുവാക്കൾ ഒരു യൂണിവേഴ്സിററി വിദ്യാഭ്യാസം വേണ്ടെന്നു വെച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ സഭകളിൽ നൽകപ്പെടുന്ന പരിശീലനം—പ്രത്യേകിച്ച് പ്രതിവാര ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ—തങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് ഒരു യഥാർത്ഥ ആനുകൂല്യം നൽകിയിരിക്കുന്നുവെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. ഒരു കലാലയ ഡിഗ്രി നേടുന്നില്ലെങ്കിലും അത്തരം യുവാക്കൾ സമചിത്തത നേടുന്നതിനും സംസാരചാതുര്യം ആർജ്ജിക്കുന്നതിനും പഠിച്ചിരിക്കുന്നു, ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പൂർണ്ണമായും പ്രാപ്തരുമാണ്. അതുകൂടാതെ, ചിലർ സെക്കണ്ടറി സ്കൂളിലായിരിക്കുമ്പോൾ ടൈപ്പിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, ആട്ടോ റിപ്പയറിംഗ്, മെഷീൻഷോപ്പ് വർക്ക് മുതലായ കോഴ്സുകൾ എടുക്കുന്നു. അത്തരം വൈദഗ്ദ്ധ്യങ്ങൾ അംശകാലജോലികൾക്ക് സഹായകമായിരിക്കാം, മിക്കപ്പോഴും അവയുടെ ഉയർന്ന ആവശ്യവുമുണ്ട്. അനേകം ചെറുപ്പക്കാർ ‘തങ്ങളുടെ കൈകൾകൊണ്ട് വേല ചെയ്യുന്നതിനെ’ അവജ്ഞയോടെ വീക്ഷിക്കുന്നെങ്കിലും ബൈബിൾ “കഠിനവേല” ചെയ്യുന്നതിനെ മാന്യമായി കരുതുന്നു. (എഫേസ്യർ 4:28) എന്തിന് യേശുക്രിസ്തുതന്നെ ഒരു തൊഴിൽ വളരെ നന്നായി പഠിച്ചതുകൊണ്ട് അവൻ “ഒരു തച്ചൻ” എന്നു വിളിക്കപ്പെട്ടു!—മർക്കോസ് 6:3.
ചില രാജ്യങ്ങളിൽ യൂണിവേഴ്സിററി ഗ്രാഡ്വേററുകൾ തൊഴിൽരംഗത്ത് വളരെ പെരുകിയിരിക്കുന്നതിനാൽ കൂടുതലായ പരിശീലനമില്ലാതെ സാധാരണജോലിപോലും ലഭിക്കുന്നത് അസാധ്യമായിത്തീർന്നിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ മിക്കപ്പോഴും കുറഞ്ഞ സമയവും ചെലവും കൊണ്ട് വിപണനസാധ്യതയുള്ള വൈദഗ്ദ്ധ്യങ്ങൾ പഠിപ്പിക്കുന്ന അപ്രൻറിസ്ഷിപ്പ് പരിപാടികളും തൊഴിൽപരമൊ സാങ്കേതികമൊ ആയ സ്കൂളുകളും ഹ്രസ്വകാല യൂണിവേഴ്സിററി കോഴ്സുകളും ഉണ്ട്. കൂടാതെ, തൊഴിൽ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കണക്കിലെടുക്കാത്ത ഒരു വസ്തുതയുണ്ട്: ആത്മീയ താൽപ്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നവർക്കുവേണ്ടി കരുതുമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം.—മത്തായി 6:33.
തൊഴിൽ സാദ്ധ്യതയും വിദ്യാഭ്യാസ രീതികളും വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളാണ്. യുവാക്കൾക്ക് വിവിധ കഴിവുകളും ചായ്വുകളും ഉണ്ട്. ക്രിസ്തീയ ശുശ്രൂഷയുടെ ഒരു ജീവിതവൃത്തി പ്രയോജനപ്രദമെന്ന് ശുപാർശചെയ്യുമ്പോൾത്തന്നെ, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ കാര്യമാണ്. നിങ്ങൾക്ക് എത്രമാത്രം വിദ്യാഭ്യാസമാണ് ഉചിതമായിട്ടുള്ളതെന്ന് തീരുമാനിക്കുന്നതിന് നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും ചേർന്ന് എല്ലാ വസ്തുതകളും ശ്രദ്ധാപൂർവം തൂക്കിനോക്കണം. അത്തരം തീരുമാനങ്ങൾ ചെയ്യുന്നതിൽ ‘ഓരോരുത്തനും അവനവന്റെ ഭാരം വഹിക്കണം.’—ഗലാത്യർ 6:5.
ദൃഷ്ടാന്തത്തിന്, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ ഒരു യൂണിവേഴ്സിററിയിൽ പഠിക്കണമെന്ന് നിർബന്ധിക്കുകയാണെങ്കിൽ നിങ്ങൾ അവരുടെ മേൽനോട്ടത്തിൻകീഴിൽ ജീവിക്കുന്നിടത്തോളം കാലം അവരെ അനുസരിക്കുകയല്ലാതെ മറെറാരു തെരഞ്ഞെടുപ്പില്ല.b (എഫേസ്യർ 6:1-3) ഒരുപക്ഷേ നിങ്ങൾക്ക് വീട്ടിൽ തുടർന്നു പാർക്കുന്നതിനും കലാലയ രംഗത്തിന്റെ പിടിയിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനും കഴിയും. നിങ്ങളുടെ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ വിവേചനയുള്ളവരായിരിക്കുക; ദൃഷ്ടാന്തത്തിന്, ലോകതത്വജ്ഞാനങ്ങൾ പഠിക്കുന്നതിനു പകരം തൊഴിൽവൈദഗ്ദ്ധ്യം നേടുന്നതിൽ കേന്ദ്രീകരിക്കുക. നിങ്ങളുടെ സഹവാസങ്ങൾസംബന്ധിച്ച് ജാഗ്രതപുലർത്തുക. (1 കൊരിന്ത്യർ 15:33) മീററിംഗ് ഹാജരിനാലും വയൽസേവനത്താലും വ്യക്തിപരമായ പഠനത്താലും നിങ്ങളെത്തന്നെ ആത്മീയമായി ബലിഷ്ഠരായി നിലനിർത്തുക. യൂണിവേഴ്സിററിയിൽ സംബന്ധിക്കാൻ കടപ്പാടുണ്ടായിരുന്ന ചില യുവാക്കൾ പയനിയറിംഗിനു സാദ്ധ്യമാക്കിത്തീർത്ത കോഴ്സുകളുടെ ഒരു പട്ടിക തെരഞ്ഞെടുത്തുകൊണ്ട് പയനിയറിംഗ് നടത്താൻ ക്രമീകരിച്ചു.
നിങ്ങൾക്കു വ്യക്തിപരമായ സന്തോഷം കൈവരുത്തുന്നതിനു മാത്രമല്ല ‘സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിനും’ സഹായകമായ വിധത്തിൽ നിങ്ങളുടെ ജീവിതവൃത്തി ശ്രദ്ധാപൂർവകവും പ്രാർത്ഥനാപൂർവകവും തെരഞ്ഞെടുക്കുക.—മത്തായി 6:20. (g89 5/8)
[അടിക്കുറിപ്പുകൾ]
a ഐക്യനാടുകളിൽ യൂണിവേഴ്സിററി ചെലവുകൾ ഒരു വർഷം ശരാശരി 10,000 ഡോളറിലും അധികം വരുന്നു! അതു മിക്കപ്പോഴും വിദ്യാർത്ഥികളെ തങ്ങളുടെ കടം വർഷങ്ങളോളം തിരിച്ചടക്കാൻ ബാദ്ധ്യസ്ഥരാക്കുന്നു.
b നിങ്ങളുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്തുന്നതിന് ഒരു നാലു വർഷഡിഗ്രി നേടേണ്ട ആവശ്യമില്ലായിരിക്കാം. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ തൊഴിൽപരവും സേവനത്തോടു ബന്ധപ്പെട്ടതുമായ മണ്ഡലങ്ങളിൽ തൊഴിലുടമകൾക്ക് ഒരു അനുബന്ധ ഡിഗ്രി സ്വീകാര്യമാണ്, അത് രണ്ടു വർഷംകൊണ്ട് സമ്പാദിക്കുകയും ചെയ്യാം.
[13-ാം പേജിലെ ആകർഷകവാക്യം]
‘ഒരു യൂണിവേഴ്സിററി ഡിഗ്രി മേലാൽ തൊഴിൽ രംഗത്ത് വിജയത്തിന് ഉറപ്പു നൽകുന്നില്ല.’—യു. എസ്സ്. ഡിപ്പാർട്ടുമെൻറ് ഓഫ് ലേബർ