വ്യോമയാനത്തിൽ ഒരു നാഴികക്കല്ല്
കഴിഞ്ഞ വസന്തത്തിൽ ഒരു സോവിയററ് യാത്രാവിമാനം പെട്രോളിയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജെററ് ഇന്ധനത്തിനു പകരം ഹൈട്രജൻ കൊണ്ട് ശക്തിപകരുന്ന ആദ്യത്തെ വാണിജ്യ വിമാനമായിത്തീരത്തക്കവണ്ണം ഒരു മോസ്ക്കൊ ഏറിയാ വിമാനത്താവളത്തിൽനിന്ന് ഗർജ്ജനത്തോടെ ഉയർന്നുപൊങ്ങി. ഈ സംഭവത്തിന് പാശ്ചാത്യലോകത്തിൽ അധികം പരസ്യം നൽകപ്പെട്ടില്ലെങ്കിലും ചിലർ ഇതിനെ ചരിത്രപ്രധാനമെന്ന് കരുതി. ഒരു യു. എസ്സ്. കോൺഗ്രസ്സ്മാൻ ഇതിനെ 1957-ലെ സ്പുട്ട്നിക്കിന്റെ വിക്ഷേപണത്തോട് ഉപമിച്ചു.
“ഒരിക്കൽകൂടി നമുക്ക് ബോട്ട് കിട്ടിയില്ല, അടുത്ത ഭരണകൂടം ഇതിനെക്കാൾ ഹൈഡ്രജനിൽ കൂടുതൽ തൽപ്പരമായിരിക്കുമെന്ന് നമുക്ക് ആശിക്കാൻ മാത്രമെ കഴിയുകയുള്ളു.”
പെട്രോളിയം ഇന്ധനങ്ങൾ കത്തുമ്പോൾ അപകടകരമായ പ്രദൂഷകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ വെളിയിൽ വിടപ്പെടുന്ന കാർബൺഡയോക്സൈഡ് വാതകം ആഗോള “ഗ്രീൻഹൗസ് ഇഫെക്ടിന്” സംഭാവന ചെയ്യുന്നു, ഇതിന് അടുത്ത നൂററാണ്ടിൽ ജീവന് അപകടകരമായ അനന്തരഫലങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. നേരെമറിച്ച് ഹൈഡ്രജൻ കൊണ്ട് ശക്തി പ്രദാനം ചെയ്യുന്ന വിമാനത്തിന്റെ ജ്വലനഫലമായുണ്ടാകുന്ന ഉത്പ്പന്നം നിരുപദ്രവകരമായ ആവിയാണ്, അതുകൊണ്ട് സോവിയററ് വിമാനത്തിന്റെ എഞ്ചിൻ “പരിസ്ഥിതിപരമായി പൂർണ്ണമായും സംശുദ്ധം” എന്ന് വിളിക്കപ്പെട്ടു.
ആ യാത്രാവിമാനം ന്യൂനം 423 ഡിഗ്രി ഫാരൻഹീററിനു താഴെയുള്ള ചൂടിൽ ഹൈഡ്രജൻ ദ്രാവകം സൂക്ഷിക്കുന്ന ഒരു പ്രത്യേക ഇന്ധന ടാങ്കിനാൽ സജ്ജീകൃതമായിരുന്നു. ദ്രാവകം ചൂടാകുമ്പോൾ അത് കുഴൽവഴി എഞ്ചിനിലേക്ക് പ്രവേശിക്കുകയും തീവ്രമായ ചൂടിനാൽ കത്തുകയും മുന്നോട്ട് ഒരു ശക്തമായ തള്ളൽ ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഇന്ധനം ഭയങ്കരമായ ജ്വലനശേഷിയുള്ളതാകയാൽ അതിന്, 1986-ൽ ഹൈട്രജൻകൊണ്ട് പ്രവർത്തിപ്പിച്ച ചലഞ്ചർ സ്പേസ് ഷട്ടിലിനുണ്ടായ പൊട്ടിത്തെറിയാൽ ദൃഷ്ടാന്തീകരിക്കപ്പെട്ടതുപോലെ ഒരു അപകടസാദ്ധ്യതയുണ്ട്.
ഐക്യനാടുകൾ ബാഹ്യാകാശത്തും അന്തരീക്ഷത്തിനുള്ളിലും പറക്കാൻ പ്രാപ്തമായ, ഹൈഡ്രജനാൽ ശക്തി പ്രദാനം ചെയ്യപ്പെടുന്ന ഒരു വിമാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് ഓറിയൻറ എകസപ്രസ്സ എന്നു വിളിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അതിന് സൈദ്ധാന്തികമായി വാഷിംഗ്ടൻ ഡി.സി.-യിൽനിന്ന് ടോക്കിയോയിലേക്ക് രണ്ടു മണിക്കൂർകൊണ്ട് പറക്കാൻ കഴിയും. അതിന്റെ ആദ്യപറക്കൽ 1994-ലേക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. (g89 4/22)
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sovfoto