ചരിത്രത്തിലെ അതിപ്രധാന സംഭവം
യേശുക്രിസ്തുവിന്റെ മരണമായിരുന്നു സംഭവം. എന്തുകൊണ്ട്?
ഒരു മനുഷ്യന് ദൈവത്തോട് പൂർണ്ണനിർമ്മലത പാലിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ദൈവത്തിന്റെ നീതി സമർത്ഥിക്കാൻ അത് ഉതകി.
അത് ഒരു ഭൗമികപറുദീസയിലെ നിത്യജീവൻ പ്രാപിക്കാനുള്ള പ്രത്യാശ മനുഷ്യവർഗ്ഗത്തിന് തുറന്നുകൊടുത്തു.
യേശുതന്നെയാണ് തന്റെ മരണത്തിന്റെ തലേ രാത്രിയിൽ തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയത്. അത് ലളിതമായ ഒരു ചടങ്ങായിരുന്നു. അതിൽ യേശു തന്റെ ശിഷ്യൻമാരോട്: “എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക” എന്ന് പറയുകയുണ്ടായി.—ലൂക്കോസ് 22:19, 20.
നിങ്ങൾ ഓർമ്മിക്കുമോ?
ചരിത്രത്തിലെ ഈ അതിപ്രധാന സംഭവത്തിന്റെ അനുഷ്ഠാനത്തിൽ തങ്ങളോടുകൂടെ ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്. ഈയാണ്ടിൽ തീയതി ഏപ്രിൽ 10 ചൊവ്വാ ആണ്, സൂര്യാസ്തമയശേഷം. കൃത്യ സ്ഥലവും സമയവുമറിയാൻ ദയവായി നിങ്ങളുടെ സ്ഥലത്തെ രാജ്യഹോളിൽ അന്വേഷിക്കുക. പണപ്പിരിവ് ഉണ്ടായിരിക്കുന്നതല്ല, പ്രബോധനാത്മകമായ ഒരു പ്രസംഗം ശ്രദ്ധിക്കുന്നതിനും ലളിതമായ നടപടികൾ നിരീക്ഷിക്കുന്നതിനും സന്ദർശകർ സ്വാഗതം ചെയ്യപ്പെടുന്നു.