ബൈബിളിന്റെ വീക്ഷണം
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?
സമ്പത്തും പ്രശസ്തിയും നേടിയിട്ടുള്ള അനേകർ തങ്ങളുടെ “വിജയം” സന്തുഷ്ടി ഉറപ്പു നൽകിയിട്ടില്ല എന്നു കണ്ടെത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിൽ എന്തിന്റെയോ അഭാവം ഉണ്ടായിരുന്നു, എന്തിന്റെ?
നാം ഇവിടെ ആയിരിക്കുന്നതെന്തുകൊണ്ടെന്ന് ചിന്തിക്കാൻ നേരമില്ലാതെവണ്ണം ജീവിത വരുമാനത്തിലും തങ്ങൾക്കായി ഒരു പേരുണ്ടാക്കുന്നതിലും അത്ര തിരക്കോടെ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ കാത്തിരുന്ന ലക്ഷ്യം പ്രാപിക്കുമ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെടും. പുതുതായി കണ്ടെത്തിയ അന്തസ്സോടെ, ഉൽകൃഷ്ടമായ ഒരു ഉദ്ദേശ്യത്തിന്റെ അഭാവമുണ്ടെങ്കിൽ ജീവിതത്തിന് പെട്ടെന്ന് തന്നെ അലക്ഷ്യവും ആയാസകരവും ആയിത്തീരാൻ കഴിയും. ധനവാനായ ശലോമോൻ രാജാവിനും ഈ ആശയം ബോദ്ധ്യപ്പെട്ടിരുന്നു: “ഞാൻ, ഞാൻ പോലും, . . . ഞാൻ നിവർത്തിക്കാൻ കഠിനമായി പ്രയത്നിച്ച സകല കഠിനശ്രമങ്ങളിലേക്കും തിരിഞ്ഞു, എന്നാൽ നോക്കൂ! സകലവും മായയും കാററിൻപിമ്പെയുള്ള പ്രയത്നവുമായിരുന്നു, . . . പ്രയോജനകരമായ യാതൊന്നുമില്ലായിരുന്നു.”—സഭാപ്രസംഗി 2:11.
സമർത്ഥനും ഊർജ്ജ്വസ്വലനുമായ ഈ രാജാവിന് അഭിമാനിക്കാൻ വക നൽകിയ പദ്ധതികളുടെ ഒരംശമെങ്കിലും സാധിക്കാൻ നമുക്ക് സന്തോഷമുണ്ടായിരിക്കും. (സഭാപ്രസംഗി 2:4-9) എന്നിരുന്നാലും, പ്രകടമായും, നമ്മുടെ വ്യക്തിപരമായ വിജയം ഇന്നും “ആകമാന സന്തുഷ്ടിയോട് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നില്ല” എന്ന് കൊളംബിയ സർവ്വകലാശാല (യു. എസ്. എ.) യിലെ ഗവേഷകർ പറയുന്നു. പിന്നെ എന്ത് സഹായിക്കും? അവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത് പോലെ “ഒരുവനെ നയിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസം, ജീവിതത്തിന് അർത്ഥമുണ്ടെന്നുള്ള ഒരു വിശ്വാസം.” സങ്കടകരമായി, ആളുകളിലധികവും അത്തരം അർത്ഥത്തിനായുള്ള അന്വേഷണത്തിൽ നിന്നും പിൻവാങ്ങുകയും പകരം, തങ്ങളുടെ ജീവിതം ഒടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.
1987-ലെ സർവ്വെ അനുസരിച്ച് ഉന്നത നിലവാരം പുലർത്തുന്ന ഓരോ മൂന്ന് അമേരിക്കൻ വിദ്യാർത്ഥികളിൽ ഒരാൾക്ക് വീതം യഥാർത്ഥത്തിൽ, ആത്മഹത്യാചിന്തകൾ ഒരു പ്രശ്നമായിരുന്നിട്ടുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പുറമെ വിജയികളെന്ന് തോന്നിച്ച ഈ വിദ്യാർത്ഥിനേതാക്കൾക്ക് തങ്ങൾ വ്യക്തിപരമായി വിലയില്ലാത്തവർ, വിജയം നേടാനുള്ള സമ്മർദ്ദത്തിൻകീഴിലുള്ളവർ, അല്ലെങ്കിൽ ഒററപ്പെട്ടവരും ഏകാന്തരും ആണെന്ന് അനുഭവപ്പെട്ടു. അതെ, നമ്മെക്കുറിച്ചുതന്നെ സന്തോഷം തോന്നുന്നതിന് നമുക്ക് സ്വയമൂല്യത്തിന്റെ ഒരു ബോധം—ഒരു അർത്ഥപൂർണ്ണമായ ജീവിതം, ജീവിതത്തിൽ ഒരു ഉന്നതമായ ലക്ഷ്യം, അല്ലെങ്കിൽ കേവലം ജീവിക്കുന്നതിനുള്ള ഒരു നല്ല കാരണം—ആവശ്യമാണ്.
നാമിവിടെ ആയിരിക്കുന്നത് നല്ല കാരണത്തിന്
ജീവൻ യാദൃശ്ചികമല്ലെന്നുള്ളതിന്റെ തെളിവിനായി നിങ്ങൾക്ക് ഒരിക്കലും അകലേക്ക് നോക്കേണ്ടതില്ല. സർവ്വസാധാരണമായ കാര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുക—ഒരു ഇലയുടെ നിഗൂഢമായ രൂപകൽപ്പന, ഒരു ശിശുവിന്റെ ജനനം, ഭയങ്കരമായ പ്രപഞ്ചം. ഒരു കാരണത്താൽ ആരോ ഇവയെല്ലാം രൂപകൽപ്പന ചെയ്തു എന്ന സ്വാഭാവികമായ നിഗമനത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. “അവന്റെ അദൃശ്യഗുണങ്ങൾ, അവന്റെ നിത്യശക്തിയും ദിവ്യത്വവും പോലും . . . വ്യക്തമായി കാണപ്പെടുന്നു.”—റോമർ 1:20.
അതുകൊണ്ട് ആളുകൾ ചോദിക്കും: “നാമിവിടെ ആയിരിക്കുന്നതെന്തുകൊണ്ട്?” എന്ന്. കനേഡിയൻ ഭിഷഗ്വരനായ വില്യം ഓസ്ലർ ഇപ്രകാരം പ്രസ്താവിച്ചപ്പോൾ അതിന്റെ അടിസ്ഥാന ഉത്തരത്തിൽ സ്പർശിച്ചു: “നാമിവിടെ ആയിരിക്കുന്നത് ജീവിതത്തോട് നമ്മാൽ കഴിയുന്നത് കൂട്ടുന്നതിനു വേണ്ടിയാണ്, നമ്മാൽ കഴിയുന്നത് നേടുന്നതിനല്ല.” (ഇററാലിക്സ് ഞങ്ങളുടെത്.) 25-ഓ അതിൽ കുറവൊ വാക്കുകളിൽ ഒരു ഉത്തരം നൽകാൻ നിർബ്ബന്ധിക്കപ്പെട്ടപ്പോൾ ഒരു ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “നാമിവിടെ ആയിരിക്കുന്നത് ഭൂമിയെ ഒരു പറുദീസ ആക്കിത്തീർക്കുന്നതിനാണെന്ന്a പറയാം എന്നെനിക്ക് തോന്നുന്നു.” (ഉൽപ്പത്തി 1:28; 2:8, 15) ഒരു പറുദീസ ആക്കിത്തീർക്കുകയോ? അത്തരമൊരു ഉദ്യമത്തോളം മനുഷ്യരായ നാം വരുമോ?
നാം ആരംഭിച്ചിട്ടേയുള്ളു!
നാം ചെയ്യാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതിന്റെ കഷ്ടിച്ച് ഉപരിതലം ഒന്ന് ഉരസാൻ മാത്രമെ നമ്മുടെ ഇപ്പോഴത്തെ ജീവിതകാലം അനുവദിക്കുന്നുള്ളു. നിങ്ങളുടെ മസ്തിഷ്കത്തിലുള്ള 100 ലക്ഷം കോടിയോളം വരുന്ന നാഡീകോശങ്ങളെക്കുറിച്ചും മററു കോശങ്ങളെക്കുറിച്ചും ചിന്തിക്കുക. ഈ കോശങ്ങൾക്ക് പരസ്പരം ഉണ്ടാക്കാൻ കഴിയുന്ന ബന്ധങ്ങളുടെ എണ്ണം കണക്കാക്കപ്പെട്ടതനുസരിച്ച് 10800 ആണ്. ഈ സംഖ്യ പ്രപഞ്ചത്തിലെ ആററങ്ങളുടെ എണ്ണത്തിന്റെ അതിശയിപ്പിക്കുന്ന 10700 മടങ്ങാണ്! നിങ്ങൾക്ക് വിശാലമായി യാത്ര ചെയ്യുന്നതിനും നിങ്ങൾക്കു താൽപ്പര്യമുള്ള വിഷയങ്ങൾ പഠിക്കാൻ നിത്യമായി സമയമെടുക്കുന്നതിനും നിങ്ങളുടെ അഭീഷ്ടത്തിനൊത്ത പ്രാപ്തികളും വൈദഗ്ദ്ധ്യങ്ങളും വികസിപ്പിക്കുന്നതിനും സാധിക്കുന്നുവെങ്കിൽ എന്തെല്ലാം പഠിക്കാനും ചെയ്യാനും നിങ്ങൾക്ക് കഴിയുമെന്ന് സങ്കൽപ്പിക്കുക! മാനവ പരിപോഷണത്തിനായുള്ള എത്രമാത്രം ലീന സിദ്ധി നമ്മിലോരോരുത്തരിലും ചൂഷണം ചെയ്യപ്പെടാതെ അടങ്ങിയിട്ടുണ്ടാകാം?
നിങ്ങളുടെ പ്രാപ്തികൾ വികസിപ്പിക്കാനുള്ള അനന്തമായ സമയവും വകകളുമുണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് വിരസത ഒഴിവാക്കുന്നതിനു കഴിയുമോ? കഴിയും—ശലോമോൻ ഒടുവിൽ ചെയ്തതുപോലെ, സ്വയപ്രസാദനം പെട്ടെന്നുതന്നെ മടുപ്പുളവാക്കുന്നു എന്ന് വിവേകപൂർവ്വം തിരിച്ചറിയുന്നതിനാൽ!
ശലോമോന്റെ പരിഹാരമാർഗ്ഗം എന്തായിരുന്നു? “നിന്റെ മഹാനായ സ്രഷ്ടാവിനെ ഇപ്പോൾ ഓർക്കുക,” എന്ന് അവൻ ബുദ്ധിയുപദേശിച്ചു. അല്ലാത്തപക്ഷം, “എനിക്കതിൽ താൽപ്പര്യമില്ല,” എന്ന് നീ പറയുന്ന നാളുകൾ നിശ്ചയമായും വരും. സമാനമായി, യേശു ഇപ്രകാരം പറഞ്ഞു: “സ്വീകരിക്കുന്നതിലുള്ളതിലേറെ സന്തുഷ്ടി നൽകുന്നതിലുണ്ട്.”—സഭാപ്രസംഗി 12:1, 13; പ്രവൃത്തികൾ 20:35.
സംതൃപ്തിക്കുള്ള താക്കോൽ
അങ്ങനെ, ജീവിതത്തിന് രണ്ട് മഹത്തായ മുൻഗണനകൾ ഉണ്ടായിരിക്കുന്നു എന്ന് യേശു വിശദമാക്കി, ഒന്നാമത്തേത് “നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക” എന്നതും രണ്ടാമത്തേത് “നിങ്ങളുടെ അയൽക്കാരനെ നിങ്ങളെപ്പോലെ തന്നെ” സ്നേഹിക്കുക എന്നതും. ജന്തുസസ്യജീവിതങ്ങളുടെ അന്തരാശ്രയത്വത്തെ സംബന്ധിച്ച് നമുക്കറിയാവുന്ന സകലതിനോടും ഇതു യോജിക്കുന്നു. ഈ താഴ്ന്ന ജീവരൂപങ്ങളെല്ലാം ഇത്രമാത്രം പരസ്പരാശ്രയത്വത്തിലായിരിക്കാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, വിശാലമായ ലീനപ്രാപ്തികളോടു കൂടി മനുഷ്യരായ നാം പരസ്പരം സഹകരിക്കുന്നതിനും ജീവന്റെ ഉറവായ യഹോവയെ സേവിക്കുന്നതിനും നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നത് യുക്തിപൂർവ്വകമല്ലെ?—മത്തായി 22:37-39; സങ്കീർത്തനം 36:9.
അനന്തമായ സ്നേഹപൂർവ്വകനേട്ടങ്ങൾ—ആളുകളുമായും ദൈവവുമായും നമ്മുടെ ബന്ധത്തിന്റെ സംയോജനം—നമ്മുടെ ജീവിതങ്ങളെ എന്നെന്നേക്കും സാർത്ഥകമാക്കി നിർത്തും. ഈ സന്തോഷകരമായ നൽകലാണ് ഇപ്പോഴും വരുവാനിരിക്കുന്ന “പുതിയ ഭൂമി”യിലും ഒരു സംതൃപ്തജീവിതത്തിന്റെ താക്കോൽ.—യെശയ്യാവ് 65:17, 18. (g89 2/8)
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയാൽ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കാണുക.
[28-ാം പേജിലെ ചതുരം]
നിത്യജീവൻ—അനുഗ്രഹമോ ശാപമോ?
“നിത്യജീവൻ മനുഷ്യവർഗ്ഗത്തിന് അനുഗ്രഹമോ അതോ ശാപമോ?” എന്ന് ഭൗതിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. റോബർട്ട് ജാസ്ത്രോയോട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മറുപടിയോ? “അത് ആകാംക്ഷയുള്ള മനസ്സും പഠിക്കാനുള്ള അനന്തമായ തൃഷ്ണയും ഉള്ളവർക്ക് ഒരനുഗ്രഹമായിരിക്കും. എന്നെന്നേക്കും അറിവ് ഉൾക്കൊള്ളാനുണ്ടെന്നുള്ള ചിന്ത അങ്ങനെയുള്ളവർക്ക് ആശ്വാസകരമായിരിക്കും. എന്നാൽ, പഠിക്കാനുള്ളതെല്ലാം തങ്ങൾ പഠിച്ചിരിക്കുന്നുവെന്ന് തോന്നുന്നവരും അടഞ്ഞ മനസ്സുള്ളവരുമായ മററുള്ളവർക്ക് അതൊരു ഭയങ്കര ശാപമായിരിക്കും. അങ്ങനെയുള്ളവർക്ക് തങ്ങളുടെ സമയത്തെ ഉപയോഗിക്കാൻ ഒന്നും ഉണ്ടായിരിക്കുകയില്ല.”—“റൈറംസ് അഡ്വോക്കെററ്,” എസ്കോണ്ടിടോ, കാലിഫോർണിയ, ഫെബ്രുവരി 19, 1984.
[27-ാം പേജിലെ ചിത്രം]
മാനുഷമസ്തിഷ്കം നമ്മെ എന്നേക്കും സേവിക്കുന്നതിനു രൂപകൽപ്പന ചെയ്യപ്പെട്ടതായിരുന്നു