ആർ ഭൂമിയെ അവകാശമാക്കും?
യേശു തന്റെ ഗിരിപ്രഭാഷണത്തിങ്കൽ ഈ ചോദ്യത്തിന് ഉത്തരം നൽകി: ‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും.’ നൂററാണ്ടുകൾ മുമ്പ് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.’ യഹോവയാം ദൈവത്തെക്കുറിച്ചു ഇങ്ങനെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ഭൂമിയെ അവൻ മനുഷ്യപുത്രൻമാർക്കു നൽകിയിരിക്കുന്നു.”—മത്തായി 5:5; സങ്കീർത്തനം 37:11; 115:16.
യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ ഭൂമിയെ മനുഷ്യ കൈകളിൽ ഭരമേൽപ്പിച്ചു. “അത് കൃഷി ചെയ്യാനും അതിനെ പരിരക്ഷിക്കാനും” അവനെ നിയോഗിച്ചു. (ഉൽപ്പത്തി 2:15) പക്ഷേ, മനുഷ്യൻ അതിനെ മലിനീകരിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവൻ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നുവെന്നും ദൈവത്തിനു മാത്രമെ അത് നിർത്താൻ കഴിയൂ എന്നും വെളിപ്പാട് 11:18 മുൻകൂട്ടി പറഞ്ഞു. ദൈവമാണ് “ഭൂമിയെ നശിപ്പിക്കുന്നവർക്ക് നാശം കൈവരുത്തുന്നത്.” സംരക്ഷണത്തിനായ് ഭൂമിയുടെ സൗന്ദര്യം കേഴുമ്പോൾ മനുഷ്യൻ ബധിരനാണ്. എന്നാൽ പണം മന്ത്രിക്കുമ്പോൾ അവൻ പെട്ടെന്ന് ചെവി കൊടുക്കുന്നു.—1 തിമൊഥെയോസ് 6:10.
എന്നാൽ പണവും ഒരു അന്തിമ ഇരയാണ്. യു. എസ്. ന്യൂസ് ആൻറ് വേൾഡ് റിപ്പോർട്ട് ഒരു യുക്തമായ ചോദ്യം ചോദിക്കുന്നു:
“യാഥാർത്ഥ്യബോധമുള്ളവർ ഇപ്പോൾ ആരാണ്? നാം നമ്മുടെ ഗ്രഹത്തോട് ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടിരുന്ന പൗരൻമാരെ, വർഷങ്ങളോളം, ആദർശവാദികളെന്നും ഭയമുറവിളി കൂട്ടുന്നവരെന്നും വേണ്ടാത്ത കാര്യങ്ങളിലിടപെടുന്ന പുണ്യാത്മാക്കളെന്നും പുച്ഛിച്ചു പോന്നിരുന്നു. അമ്ല മഴ, ഓസോൺ വാതക കവചത്തിന്റെ ക്ഷയം ഇംഗാലാമ്ല വാതകത്താൽ (കാർബൺ ഡയോക്സൈഡ്) നാം അന്തരീക്ഷത്തെ മലീമസമാക്കുന്നത് നിമിത്തം ഉണ്ടാകുന്ന ആഗോള കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കുന്ന ഹരിതഗൃഹപ്രഭാവം (ഗ്രീൻഹൗസ് ഇഫക്ററ്) എന്നിവയുടെ കാര്യത്തിലെല്ലാം ‘പ്രായോഗിക ബോധമററ’ ആ വ്യാകുല ജീവികൾ പറഞ്ഞതത്രയും ശരിയായിരുന്നു എന്ന് ഇപ്പോൾ പെട്ടെന്ന് വ്യക്തമായിരിക്കുന്നു.
“ഈ മൂന്നു കാര്യങ്ങളിലും നാമും നമ്മുടെ കുഞ്ഞുങ്ങളും പ്രായോഗിക മനുഷ്യരായി വേഷമണിഞ്ഞിരിക്കുന്നവരുടെ ദ്രോഹചിന്തക്ക് കനത്ത വില കൊടുക്കേണ്ടതായി വരും. അവരുടെ ‘യാഥാർത്ഥ്യ വാദം’ ഒരിക്കൽ ദശലക്ഷങ്ങൾ മാത്രം ചെലവ് വരുമായിരുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെ തടഞ്ഞു. പക്ഷേ ഇന്ന് നാം നേരിടുന്ന അപരിഹാര്യമായ പ്രത്യാഘാതങ്ങൾക്ക് എണ്ണിയാലൊടുങ്ങാത്ത ശതകോടികളുടെ വില നാം ഒടുക്കേണ്ടി വരുന്നു ഇനിയുമവ ആഗോള അത്യാഹിതം വരെ വരുത്തിയേക്കാം.”
ഇത് സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നവർ ആളുകൾ രോഗബാധിതരാകുകയും മരിക്കുകയും ചെയ്തതോടെ തങ്ങളുടെ പണക്കിഴിയും മുറുക്കി രംഗം വിട്ടു. ഇപ്പോഴും അവർ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു. ആറായിരം കൊല്ലത്തെ മാനവ ചരിത്രം “ഓ യഹോവെ, ഭൗമമനുഷ്യന് തന്റെ വഴി വശമല്ലെന്നു ഞാൻ നന്നായി അറിയുന്നു. തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനു നിശ്ചയമല്ല.”—യിരെമ്യാവ് 10:23.
ദൈവം മനുഷ്യനാവശ്യമായ വഴികാട്ടിയെ നൽകുന്നു: “നിന്റെ വചനം എന്റെ പാദത്തിന് വിളക്കും എന്റെ നടപ്പാതക്ക് വെളിച്ചവുമാകുന്നു.” (സങ്കീർത്തനം 119:105) അത് സന്തുഷ്ടിയിലേക്കു നയിക്കുന്നു. “യഹോവ, ഞാൻ, നിന്റെ ദൈവമാകുന്നു, നിന്റെ സ്വന്ത പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുന്നവൻ, നീ നടക്കേണ്ടുന്ന പാതയിൽ നീ ചരിക്കാൻ ഇടയാക്കുന്നവൻ. ഓ, നീ എന്റെ കൽപ്പനകൾക്ക് ഒന്ന്, യഥാർത്ഥമായി ചെവി ചായിച്ചിരുന്നെങ്കിൽ! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരകൾ പോലെയും ആകുമായിരുന്നു.”—യെശയ്യാവ് 48:17, 18.
എന്നാൽ മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തിനും ദിവ്യമാർഗ്ഗദർശനം സ്വീകരിക്കാനും തദ്വാരാ അതിന്റെ പ്രയോജനങ്ങൾ കൊയ്യാനുമുള്ള സൗമ്യത ഇല്ല. അവർക്ക് അവരുടെ സ്വാതന്ത്ര്യം സംസ്ഥാപിക്കണം നാശത്തിലേക്കുള്ള നടപ്പാതയിലൂടെ തന്നെ നടക്കുകയും വേണം. “ജീവനിലേക്ക് നയിക്കുന്ന പാത” സൗമ്യർ മാത്രമെ കണ്ടെത്തുകയുള്ളു.—മത്തായി 7:13, 14.
മനുഷ്യർ ഇന്ന് അയോഗ്യരായിത്തീർന്നിരിക്കുന്നു. ആദ്യമെ അവർ ധാർമ്മികമായി തങ്ങളെത്തന്നെ മലിനീകരിക്കുന്നു, പിന്നെ അക്ഷരീയമായി ഭൂമിയെ മലിനീകരിക്കുന്നു. ഈ ധാർമ്മിക മലിനീകരണമാണ് ഭൂമിയെ അവകാശമാക്കാൻ ദൈവദൃഷ്ടിയിൽ അവരെ അയോഗ്യരാക്കുന്നത്. തുടർന്ന് വരുന്ന ലേഖനം ആളുകളുടെ അധാർമ്മികത നിവാസദേശത്തെ അവർ അതിൽ നിന്നും നീക്കം ചെയ്യപ്പെടത്തക്കവണ്ണം എങ്ങനെ മലിനീകരിച്ചുവെന്നുള്ളതിന്റെ രണ്ടു ദൃഷ്ടാന്തങ്ങൾ നൽകുന്നു. രണ്ടു സംഭവങ്ങളും പുരാതന ചരിത്രത്തിന്റെ ഏടുകളിലേക്ക് പിൻചെല്ലുന്നു. (g89 1/22)