പേജ് രണ്ട
ഭൂമിയെ മലനീകരിക്കുന്നതു സംബന്ധിച്ച് ആളുകൾ എന്നെത്തേക്കാളുമധികം ബോധവാൻമാരായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞൻമാർ പരിണിത ഫലങ്ങളെക്കുറിച്ച് താക്കീതു നൽകുന്നു. വനങ്ങളെയും മൽസ്യങ്ങളെയും കൊന്നൊടുക്കുന്ന അമ്ലമഴ, ഓസോൺ വാതക പാളിയിൽ ദ്വാരങ്ങൾ തുളക്കുന്ന സ്പ്രേകാനുകൾ, മണ്ണിനെ വിഷലിപ്തമാക്കുന്ന വിഷ രാസവസ്തുക്കൾ, സമുദ്രത്തെ
നശിപ്പിക്കുന്ന ചപ്പുചവറു നിക്ഷേപങ്ങളും, എണ്ണച്ചോർച്ചയും, ഭൂമിയെ ഒരു ഹരിത ഗൃഹം(ഗ്രീൻ ഹൗസ്) ആക്കി മാറ്റുന്ന അശ്‌മക ഇന്ധനങ്ങൾ(ഫോസിൽ ഫ്യൂൽസ്)-
വന്നു ഭവിച്ചിരിക്കുന്ന ഈ വിനാശത്തെ മുഴുവനായി രേഖപ്പെടുത്തുന്നതിൽ ഈ വിഷയം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. മിക്ക ആളുകളും അറിയാതെ പോയിരിക്കുന്നകാര്യം മലിനീകരണത്തിന്റെ പ്രാരംഭ ഹേതുവാണ്-ധാർമികമൂല്യങ്ങളുടെ തകർച്ച. അതു മുമ്പും സംഭവിച്ചിട്ടുണ്ട്. “ദേശം അതിലെ നിവാസികളുടെ പാപം നിമിത്തം കഷ്ടമനുഭവിക്കുന്നു. ഭൂമി വരളുന്നു, വിള വാടുന്നു, വാനം മഴ പെയ്യിക്കാതിരിക്കുന്നു.
ദേശം അക്രമം കൊണ്ട് മലിനമായിത്തീർന്നിരിക്കുന്നു; ജനം ദൈവനിയമങ്ങൾ വളൊച്ചൊടിക്കുകയും അവന്റെ ശാശ്വത കൽപ്പനകൾ ലംഘിക്കുകയും ചെയ്തിരിക്കുന്നു.”—യെശയ്യാവ് 24:4,5, ദി ലിവിംഗ് ബൈബിൾ