മർദ്ദിക്കപ്പെടുന്ന ഭാര്യമാർ
ഭാര്യാമർദ്ദനത്തിന്റെ പ്രശ്നം വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ ഏത് അതിർത്തിയെയും അതിലംഘിക്കുന്നു. സകല വർഗ്ഗങ്ങളിലും വംശീയ സംഘങ്ങളിലും അക്രൈസ്തവവും “ക്രൈസ്തവ”വുമായ മതങ്ങളിലും ഭാര്യാമർദ്ദകരുണ്ട്. അവർ ഡോക്ടർമാരും നിയമജ്ഞൻമാരും ബിസിനസുകാരും ന്യായാധിപൻമാരും പോലീസുകാരും തെരുവിലെ സാധാരണക്കാരുമാണ്. അവരിൽ ആറക്ക ശമ്പളക്കാരും ക്ഷേമപദ്ധതികൾ കൊണ്ടു കഴിയുന്നവരുമുണ്ട്.