മരിക്കാനല്ല, ജീവിക്കാൻ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു
വാർദ്ധക്യംപ്രാപിക്കൽ നീട്ടിവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! അത്തരമൊരു ഗംഭീര നേട്ടത്തിനുവേണ്ടി നിങ്ങൾ കാംക്ഷിക്കുന്നുവോ? കൊള്ളാം ഉവ്വ്. ജരാനരകളും ഒടിയുന്ന അസ്ഥികളും ഉൻമേഷമില്ലയ്മയും മറവിയും രോഗവിധേയത്വവും ഒടുവിൽ മരണവും മാറിക്കിട്ടാൻ ആരാണാഗ്രഹിക്കാത്തത്?
ആളുകൾ വാർദ്ധക്യംപ്രാപിക്കലിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് വ്യാപാരവ്യവസ്ഥിതിക്ക് അറിയാവുന്നതുകൊണ്ട് അതിന്റെ ഫലങ്ങളെ മറച്ചുപിടിക്കാനോ നീട്ടിവെക്കാനോ ഉള്ള ആഗ്രഹത്തെ പരസ്യങ്ങൾ മുതലെടുക്കുന്നു. ഈ വിഷയം മിക്കപ്പോഴും മാസികാലേഖനങ്ങളിലും പുസ്തകങ്ങളിലും വിശേഷവൽക്കരിക്കപ്പെടുന്നു. ചിലത് വിസ്മയാവഹങ്ങളായ അവകാശവാദങ്ങൾ നടത്തുന്നു. ദീർഘായുസ്സു സംബന്ധിച്ച പൂർണ്ണഗ്രന്ഥം ഇങ്ങനെ തുടങ്ങുന്നു:
“ഈ വാക്കുകൾ വായിക്കുന്നവരിൽ ചിലരായ നിങ്ങൾ ആദ്യത്തെ അമർത്യരിൽ പെട്ടേക്കാം. വാർദ്ധക്യരോഗങ്ങളും—മരണത്തിന്റെ സംവിധാനംതന്നെയും—ശാസ്ത്രത്തിന്റെ മുന്നേറിക്കൊണ്ടിരിക്കുന്ന സൈന്യങ്ങൾക്കു കീഴടങ്ങാറായിരിക്കുന്നതിനാൽ അമർത്യതയുടെ നേട്ടം കൈവരുമോയെന്നതല്ല . . . അതു കൈവരുന്നതുവരെ എങ്ങനെ ജീവിച്ചിരിക്കാമെന്നതാണ് ചോദ്യം.”
ശാസ്ത്രം ഇപ്പോൾത്തന്നെ വരുത്തിയ നേട്ടത്തിന്റെ വെളിച്ചത്തിൽ അങ്ങനെയുള്ള ശുഭാപ്തിവിശ്വാസത്തിന് എന്തെങ്കിലും യഥാർത്ഥ അടിസ്ഥാനമുണ്ടോ?
ശാസ്ത്രം മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിപ്പിച്ചിട്ടുണ്ടോ?
ഈ നൂററാണ്ടിൽ, ലോകത്തിലെ വികസിതരാജ്യങ്ങൾ ആയുർദൈർഘ്യത്തിൽ നാടകീയമായ വർദ്ധനവ് അനുഭവിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 1900 എന്ന വർഷത്തിൽ ഐക്യനാടുകളിൽ പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യം 46 വർഷമായിരുന്നു. “1900 മുതൽ 1980 വരെ ജനനം മുതലുള്ള പുരുഷൻമാരുടെ ആയുർദൈർഘ്യം 51% വർദ്ധിച്ച് 69.9 വർഷം ആയി” എന്ന് അമേരിക്കൻ വാർദ്ധക്യശാസ്ത്ര മാസിക പ്രസ്താവിക്കുന്നു. ഇപ്പോൾ ആയുർദൈർഘ്യം പുരുഷൻമാർക്ക് 71.8 ഉം സ്ത്രീകൾക്ക് 78.8ഉം ആണ്. മററു പല രാജ്യങ്ങൾക്കും അതിലും കൂടിയ ആയുർദൈർഘ്യമുണ്ട്, ഏററവും കൂടുതൽ ജപ്പാനാണ്—പുരുഷൻമാർക്ക് 74.2 വർഷവും സ്ത്രീകൾക്ക് 79.8 വർഷവും. മമനുഷ്യന്റെ ആയുർദൈർഘ്യം നീണ്ടിട്ടുണ്ട് എന്ന് ഇതിനർത്ഥമുണ്ടോ?
മുകളിൽ പ്രസ്താവിച്ച നാടകീയമായ വർദ്ധനവുകൾ ഏറെയും കുറഞ്ഞ ശിശുമരണ നിരക്കു നിമിത്തമാണ്. കഴിഞ്ഞ നൂററാണ്ടുകളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ കുട്ടികൾ പുരുഷത്വത്തിലേക്ക് അതിജീവിക്കുന്നുണ്ട്. “വൈദ്യശാസ്ത്ര പുരോഗതി ശരാശരി ആയുർദൈർഘ്യം വർദ്ധിപ്പിച്ചിട്ടുണ്ട്, എന്നാൽ മഹിഷഠ ആയുർദൈർഘ്യത്തെ അവ വർദ്ധിപ്പിച്ചിട്ടില്ല” എന്ന് ദി ബോഡി ബുക്ക വിശദീകരിക്കുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്സിററി ഓഫ് റീഡിംഗിലെ ഒരു ജീവശാസ്ത്രജ്ഞനായ ബ്രയൻ സ്റേറബിൾ ഫോർഡ് തന്റെ ഭാവിമനുഷ്യൻ എന്ന പുസ്തകത്തിൽ പ്രസ്താവിച്ചതുപോലെ: “ബൈബിൾ കാലങ്ങൾ മുതൽ നമ്മുടെ ആയുർദൈർഘ്യം 70 വർഷമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, ആ പരിധിയിലെത്താൻ രണ്ടായിരം വർഷത്തെ ശാസ്ത്രീയ പുരോഗതി അനേകരെക്കൂടെ സഹായിച്ചിട്ടുണ്ടെങ്കിലും അതിനെ നീട്ടാൻ ഇത്രത്തോളം ശാസ്ത്രജ്ഞൻമാർ യാതൊന്നും ചെയ്തിട്ടില്ല.”
പുരാതന ഇസ്രായേല്യനായിരുന്ന മോശ എഴുതിയ വാക്കുകളെയാണ് സ്റേറബിൾഫോർഡ് പരാമർശിച്ചത്: “നമ്മുടെ വർഷങ്ങളുടെ നാളുകൾ അവയിൽത്തന്നെ എഴുപതു വർഷങ്ങളാണ്; പ്രത്യേകബലം ഹേതുവായി അവ എൺപതുവർഷമാണെങ്കിലും അവയുടെ നിർബന്ധം കുഴപ്പത്തിനും ദ്രോഹകരമായ കാര്യങ്ങൾക്കുമാണ്.” (സങ്കീർത്തനം 90:10) ‘ഈ ജീവിത യാഥാർത്ഥ്യത്തിനു മാററം വരുത്താൻ ആധുനികശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലാത്തതെന്തുകൊണ്ടെന്ന്’ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
വാർദ്ധക്യംപ്രാപിക്കൽ—ശാസ്ത്രപ്രകാരം
വാർദ്ധക്യംപ്രാപിക്കൽ പൊതു അനുഭവമായതുകൊണ്ട് അതു സംഭവിക്കുന്നതെന്തുകൊണ്ടെന്ന് അധികംപേർ ചോദിക്കുന്നില്ല. എന്നാൽ ശാസ്ത്രീയമനസ്സുള്ളവർക്ക് വാർദ്ധക്യം പ്രാപിക്കൽ ദീർഘനാളായി ഒരു പ്രഹേളികയാണ്. എന്തുകൊണ്ട്? അത് മിക്ക ശാരീരിക പ്രവർത്തനങ്ങളിലും അന്തർല്ലീനമായിരിക്കുന്ന അതിജീവിക്കാനുള്ള യത്നത്തിനു വിരുദ്ധമാണെന്നു തോന്നുന്നു” എന്ന് കാൾ സഭാഗിന്റെ ജീവനുള്ള ശരീരം എന്ന പുസ്തകം വിശദീകരിക്കുന്നു. ശാസ്ത്രജ്ഞൻമാർ വാർദ്ധക്യംപ്രാപിക്കലിന്റെ കാരണം മനസ്സിലാക്കുന്നതിനോട് എത്രമാത്രം അടുത്തുവന്നിട്ടുണ്ട്?
“വാർദ്ധക്യംപ്രാപിക്കലിന്റെ പ്രതിഭാസത്തെയാകെ വിശദീകരിക്കുന്ന ഒരൊററ സിദ്ധാന്തമില്ല.”—ദി ന്യൂ എൻസൈക്ലോപ്പിഡിയാ ബ്രിട്ടാനിക്കാ.
“ഒരു പഴുതാരയുടെ കാലുകളെക്കാളേറെ സിദ്ധാന്തങ്ങളെ വാർദ്ധക്യം സംബന്ധിച്ച സമകാലിക വിദ്യാർത്ഥി അഭിമുഖീകരിക്കുന്നു.”—ഡോ. ഗൈഡ്നർ, പ്രൊഫസ്സർ എമറിററസ് ഓഫ് ബയളോജിക്കൽ സയൻസസ്.
“നമ്മുടേത് അത്യന്തം കുഴഞ്ഞ കാലങ്ങളാണെന്ന് അനേകം വാർദ്ധക്യശാസ്ത്രജ്ഞൻമാർ സമ്മതിക്കും. വാർദ്ധക്യംപ്രാപിക്കലിൽ അന്തർഭവിച്ചിരിക്കുന്ന സംവിധാനമെന്താണെന്ന് നമുക്കറിഞ്ഞുകൂടാ, കൃത്യമായ ജീവരസതന്ത്ര അടിസ്ഥാനത്തിൽ വാർദ്ധക്യം പ്രാപിക്കലിന്റെ നിരക്ക് നമുക്കളക്കാനും കഴികയില്ല.”—ജേണൽ ഓഫ ജറോണ്ടോളജി, 1986 സെപ്ററംബർ.
“ആനയെ വർണ്ണിക്കാൻ ശ്രമിക്കുന്ന അന്ധന്റെ ഉപമ വാർദ്ധക്യം സംബന്ധിച്ച ഗവേഷകരുടെ പ്രശ്നങ്ങളെയും വർണ്ണിക്കുന്നു.”—ഡോ. സി. ഇ. ഫിഞ്ച്, ബയോളജിയുടെയും ജറോണ്ടോളജിയുടെയും പ്രൊഫസ്സർ.
ജീവനുള്ള ശരീരം എന്ന പുസ്തകത്തിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നപ്രകാരം, കോശങ്ങൾക്ക് പുനരുല്പാദനം “നിർത്താനുള്ള സമയമാകുന്ന”തുവരെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കാൻ കോശങ്ങളെ അനുവദിക്കുന്ന ഒരു “അന്തർനിർമ്മിത ഘടികാരം” അവക്കുണ്ട് എന്നതാണ് വാർദ്ധക്യം പ്രാപിക്കലിനെ വർണ്ണിക്കാനുള്ള ഒരു മാർഗ്ഗം. എന്നിരുന്നാലും ജനനശേഷം പുനരുല്പാദനം നടത്താത്ത മസ്തിഷ്ക്കകോശങ്ങളെ സംബന്ധിച്ചെന്ത്? ആളിന്റെ ജനനം മുതൽ മിക്ക ന്യൂറോണുകളും വാർദ്ധക്യം വരെ അതിജീവിക്കുന്നു. അങ്ങനെ നൂറുവയസ്സുകാരനായ ഒരാളിന്റെ കാര്യത്തിൽ ഒരേ ന്യൂറോണുകൾ നൂറുവർഷം പ്രവർത്തിച്ചിരിക്കുന്നു.
എന്നിരുന്നാലും ഒരു മമനുഷ്യന്റെ ആയുഷ്ക്കാലത്ത് ദശലക്ഷക്കണക്കിനു ന്യൂറോണുകൾ മൃതിയടയുന്നു. പ്രായം കൂടുന്തോറും ന്യൂറോണിന്റെ മരണനിരക്ക് വർദ്ധിക്കുന്നു. ഉപയോഗംമൂലമുള്ള തേയ്മാനത്താൽ കോശത്തിന്റെ പ്രവർത്തനത്തിൽ ക്രമേണ കാര്യക്ഷമത കുറയുന്നുവെന്നതാണ് മറെറാരു സിദ്ധാന്തം. “എന്നാൽ ജീവികൾക്ക് സ്വയം കേടുപോക്കാനും പുനർനിർമ്മിക്കാനും കഴിയുമെന്നതുകൊണ്ട് ജീർണ്ണതയും തേയ്മാനവും പരിഹരിക്കാൻ ഈ പ്രാപ്തികൾ പൂർണ്ണമായി ഉപയോഗിക്കപ്പെടാത്തതെന്തുകൊണ്ട്?” എന്ന് ദി ബയോളജി ഓഫ എയജിംഗ എന്ന പുസ്തകത്തിൽ ഡോ. റിച്ചാർഡ് കട്ട്ലർ ചോദിക്കുന്നു. “ഉപയോഗത്താലുള്ള തേയ്മാനം സംബന്ധിച്ച മറെറാരു പ്രയാസം വ്യത്യസ്ത ജരായുജ ജാതികളുടെ ലക്ഷണമായ വലിയ ആയുർദൈർഘ്യങ്ങളെ എങ്ങനെ വിശദീകരിക്കാമെന്നതാണെ”ന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചിബാൻസികൾക്ക് ആയുർദൈർഘ്യം 40 വർഷമാണ്, വലിപ്പക്കൂടുതലുള്ള ആൾക്കുരങ്ങിന് 30 വർഷമേയുള്ളു. വാർദ്ധക്യം ഉപയോഗംകൊണ്ടുള്ള തേയ്മാനംകൊണ്ടാണെങ്കിൽ മനുഷ്യർ അവയെക്കാൾ വളരെ ദീർഘകാലം ജീവിക്കുന്നതെന്തുകൊണ്ട്? വലിയ ആമകളെപ്പോലെയുള്ള ഇഴജന്തുക്കൾ മനുഷ്യനെക്കാൾ കൂടുതൽ ജീവിക്കുന്നതെന്തുകൊണ്ട്? ചില ജീവരൂപങ്ങൾ അനിശ്ചിതമായി നിലനിൽക്കുന്നതായി തോന്നുന്നതെന്തുകൊണ്ട്?
ഏററവും ചെറുതിൽനിന്നും ഏററവും വലുതിൽനിന്നുമുള്ള ഒരു പാഠം
അമീബാ എന്നു വിളിക്കപ്പെടുന്ന അണുവിനെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. “ഈ ഏകകോശക പ്രോട്ടോസോവൻ ശാരീരികമായി പറഞ്ഞാൽ ചാകുന്നില്ല. അതിന്റെ ഏക കോശം രണ്ടായി പിരിയുന്നു, രണ്ടു പകുതികളും ഒന്നായിരുന്നതിനെക്കാൾ ജീവത്തുമാണ്” എന്ന് സയൻസ ഡയജസററ മാസിക പ്രസ്താവിക്കുന്നു. ഏകകോശക ജീവികളുടെ ഇടയിൽ അമീബാ വ്യത്യസ്തതയല്ല. ഡോ. ട്രേസി സോണബോൺ വാർദ്ധക്യത്തിന്റെ ജീവശാസ്ത്രം എന്ന തന്റെ പുസ്തകത്തിൽ ഊന്നിപ്പറയുന്നപ്രകാരം “അനേകം കീഴ്ത്തര ജീവരൂപങ്ങൾ . . . സ്വാഭാവിക വാർദ്ധക്യത്തിനോ മരണത്തിനോ വിധേയമാകുന്നില്ല; അവക്ക് പൂർണ്ണമായ ഊർജ്ജസ്വലതയോടെ എന്നേക്കും തുടർന്നു ജീവിക്കാനും വളരാനും പുനരുല്പാദിപ്പിക്കാനും കഴിയും.”
അനേകം കോശങ്ങളാൽ നിർമ്മിതമായ ഉയർന്ന ജീവരൂപങ്ങൾ സംബന്ധിച്ചെന്ത്? ഭൂമിയിലെ ജീവനുള്ള ഏററവും വലിയ വസ്തു സീക്വോയാ വൃക്ഷമാണ്. തീ ചെറു സീക്വോയാകൾക്ക് മരണം കൈവരുത്തുന്നു, എന്നാൽ ചിലത് വനത്തിലെ പടുകൂററൻമാരായിത്തീരാൻ അതിജീവിക്കുന്നു. അവയുടെ ചുവന്ന തൊലിക്കു കട്ടി കൂടിവരുമ്പോൾ, അവ തീയെ കൂടുതൽ ചെറുത്തുനിൽക്കുന്നു. തീർച്ചയായും, അഗ്നിനിരുദ്ധമായ പുറംതൊലി രണ്ടടിയിലധികം കട്ടിയുള്ളതായേക്കാം.
ചിലപ്പോൾ തീ പുറംതൊലി തുളച്ചുകടന്ന് റെഡ്വുഡിന്റെ കാണ്ഡത്തിൽ വടുക്കൾ വരുത്തുന്നു. ഇങ്ങനെ ദുർബ്ബലമായിത്തീരുന്ന മരങ്ങൾ അവയുടെ ഭയങ്കരഭാരം നിമിത്തം മറിഞ്ഞുവീണേക്കാം. മറെറാരപകടം മയമുള്ള മണ്ണോ മണ്ണൊലിപ്പോ ആണ്. അത് സീക്വോയാ ഒരു വശത്തേക്കു ചായാനിടയാക്കിയേക്കാം. എന്നിരുന്നാലും, വൃക്ഷത്തെ നേരെ നിർത്താൻ, വിസ്മയാവഹമായ ഒരു സംവിധാനം മറുവശത്തെ കാണ്ഡവും ശാഖകളും കൂടുതലായി വളരാൻ ഇടയാക്കുന്നു. ഇതു പരാജയപ്പെടുന്നുവെങ്കിൽ, അത് പെട്ടെന്ന് പിടന്നുവീണേക്കാം. എന്നാൽ വാർദ്ധക്യത്താലുള്ള മരണം ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ജയൻറ സീക്വോയാസ എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏററവും വലിയതും ഏററവും പഴക്കമുള്ളതായി തോന്നുന്നതുമായ മരങ്ങൾ പ്രകടമായ ഊർജ്ജിതത്തോടെ തുടർന്നു വളരുകയും വാർഷിക തടിപ്പാളികൾ കൂട്ടുകയും ചെയ്യുന്നു. അവയുടെ വ്യാപ്തം ഏതാണ്ട് മുൻനൂററാണ്ടിലേതുതന്നെയാണ്. അഗ്നിനാശത്തിൽനിന്നു വിമുക്തമായി നേരെ വളരുന്ന ഒററപ്പെട്ട മരങ്ങൾ അവക്കായ് ചിലപ്പോൾ മുൻകൂട്ടിപ്പറയപ്പെടുന്ന വമ്പിച്ച പ്രായങ്ങൾ വരെ ജീവിച്ചേക്കാം.”
ഇതും വർഷംതോറും പൂക്കുകയും ചാകുകയും ചെയ്യുന്ന ചെടികളും തമ്മിൽ താരതമ്യംചെയ്യുക. “വാർഷിക സസ്യങ്ങൾ ഒരൊററ സീസണിലെ വളർച്ചക്കുശേഷം ചാകാൻ ആസൂത്രണംചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം മററു ജാതികൾ അത്യധികം ദീർഘിച്ച കാലങ്ങളിലേക്കു പിടിച്ചുനിന്നേക്കാം. ആയുർദൈർഘ്യത്തിനു കീർത്തിപ്പെട്ടവയാണ് സീക്വോയാ മരങ്ങൾ, അവയുടെ ആയുസ്സ് 3000ത്തോളം വർഷമാണ്.”
സീക്വോയാകൾ ഇത്ര ദീർഘമായി ജീവിക്കാൻ രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ, മനുഷ്യൻ എന്തുകൊണ്ടു പാടില്ല? ഏകകോശക ജീവികൾക്ക് വാർദ്ധക്യത്തിലെത്താതെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കാൻ കഴിയുമെങ്കിൽ മനുഷ്യശരീരത്തിന്റെ കോശങ്ങൾക്ക് എന്തുകൊണ്ടു പാടില്ല? അതിന് പുനരുല്പാദനം നടത്താത്ത ന്യൂറോണുകൾ പോലെയുള്ള കോശങ്ങളെ ഒരു നൂറുവർഷം സൂക്ഷിക്കാൻകഴിയുമെങ്കിൽ എന്തുകൊണ്ട് എന്നേക്കും സൂക്ഷിക്കാൻ പാടില്ല?
വാർദ്ധക്യംപ്രാപിക്കലിന്റെ കാരണം കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞൻമാർ കിണഞ്ഞു പരിശ്രിക്കുന്നുണ്ടെങ്കിലും മറെറാരു ഉറവിൽനിന്നാണ് അനേകർ ഉത്തരം കണ്ടുപിടിച്ചിട്ടുള്ളത്. ബൈബിൾ മമനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്താൽ നിശ്വസിക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ഒരു പുസ്തകമാണ്. (2 തിമൊഥെയോസ് 3:16) അതങ്ങനെയാണെങ്കിൽ, അപ്പോൾ മനുഷ്യശാസ്ത്രജ്ഞൻമാരെ അന്ധാളിപ്പിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരു ഉത്തരം ബൈബിൾ നൽകേണ്ടതാണ്. അതങ്ങനെ ചെയ്യുന്നുണ്ടോ?
വാർദ്ധക്യംപ്രാപിക്കൽ—ബൈബിളനുസരിച്ച്
ബൈബിളനുസരിച്ച്, മനുഷ്യൻ പൂർണ്ണനായി സൃഷ്ടിക്കപ്പെട്ടു, എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷയോടെ. ഒരു ലളിതമായ പരീക്ഷയിൽ വിജയിക്കുന്നതിന്റെ പ്രതിഫലമായിട്ടാണ് ഇത് അവന്റെ മുമ്പാകെ വെക്കപ്പെട്ടത്. “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷം” എന്നു വിളിക്കപ്പെട്ട ഒരു പ്രത്യേക വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന് നമ്മുടെ ആദ്യമാതാപിതാക്കൻമാർ കല്പിക്കപ്പെട്ടിരുന്നു. ആ വൃക്ഷം ദൈവത്തിന്റെ അദൃശ്യസാന്നിദ്ധ്യത്തിന്റെയും തന്റെ സൃഷ്ടികൾക്കുവേണ്ടി നൻമയും തിൻമയും തീരുമാനിക്കാനുള്ള അവന്റെ അധികാരത്തിന്റെയും ഒരു സ്നേഹപുരസ്സരമായ ഓർമ്മിപ്പിക്കലായി ഉതകി. “നീ അതിൽനിന്നു തിന്നുന്ന നാളിൽ നീ തീർച്ചയായും മരിക്കും” എന്ന് യഹോവയാം ദൈവം വ്യക്തമായി അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു.—ഉല്പത്തി 2:16, 17; 3:3.
സങ്കടകരമെന്നു പറയട്ടെ, ആദ്യമനുഷ്യനും സ്ത്രീയും മത്സരിക്കുകയും വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയുംചെയ്തു. സ്രഷ്ടാവ് സത്യത്തിന്റെ ഒരു ദൈവമാകയാൽ അവൻ തന്റെ വാക്കു പാലിക്കാൻ നിർബന്ധിതനാകുകയും അവരെ മരണത്തിനു വിധിക്കുകയുംചെയ്തു. ദൈവം ഇതു ചെയ്തതിന്റെ ജീവശാസ്ത്രപരമായ വിശദാംശങ്ങൾ ബൈബിളിലടങ്ങിയിട്ടില്ല. എന്നിരുന്നാലും, ആദാമും ഹവ്വായും തങ്ങളുടെ പാപാവസ്ഥ തങ്ങളുടെ സന്തതികളിലേക്കു കടത്തിവിട്ടുവെന്നുള്ള അറിവു നമുക്കുണ്ട്. ബൈബിൾ വിശദീകരിക്കുന്ന പ്രകാരം: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു കടന്നു, അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12.
ഇത് യാതൊരു മനുഷ്യശാസ്ത്രജ്ഞനും മാററിമറിക്കാൻ കഴിയാത്ത ഒരു ന്യായവിധിയാണ്. എന്നാൽ മനുഷ്യശരീരത്തിന്റെ നിർമ്മാതാവായ യഹോവയാം ദൈവത്തിന് അതു ചെയ്യാൻ കഴിയും. അവൻ സ്നേഹപൂർവം ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങളെ വീണ്ടെടുക്കാൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ പ്രദാനംചെയ്തു. ഈ കരുതലിനോടുള്ള വിലമതിപ്പു പ്രകടമാക്കുന്ന ഏവരും ഒടുവിൽ വാർദ്ധക്യത്തിൽനിന്നും മരണത്തിൽനിന്നും വിമുക്തരാക്കപ്പെടും.—യോഹന്നാൻ 3:16.
നിങ്ങൾക്കു പരദീസയിൽ എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയും
നമ്മുടെ ആദ്യമാതാപിതാക്കൾ മരിക്കാനല്ല, എന്നേക്കും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടുവെന്ന വസ്തുത അത്ഭുതകരമായ വിചിന്തനം അർഹിക്കുന്നു. അത് ഈ പുളകപ്രദമായ വാഗ്ദത്തം ഗ്രഹിക്കുന്നതിന് ഒരു സഹായമാണ്: “സൃഷ്ടി ദ്രവത്വത്തിന്റെ അടിമത്വത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യമനുഭവിക്കുകയുംചെയ്യും.”—റോമർ 8:21.
അതനുസരിച്ച്, ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയത് അവരുടെ സന്താനങ്ങളിലനേകർക്ക് പുനഃസ്ഥിതീകരിക്കപ്പെടും. അത് നിങ്ങൾക്ക് എന്തർത്ഥമാക്കിയേക്കാമെന്ന് പരിചിന്തിക്കുക. നമ്മുടെ ആദ്യമാതാപിതാക്കൾ ഭൂമിയിൽ സ്ഥിതിചെയ്തിട്ടുള്ളതിലേക്കും മനോഹരമായ പശ്ചാത്തലത്തിലാണ് ജീവിച്ചിരുന്നത്. ബൈബിളനുസരിച്ച്, “യഹോവയായ ദൈവം കിഴക്ക്, ഏദനിൽ ഒരു തോട്ടം ഉണ്ടാക്കുകയും താൻ നിർമ്മിച്ചിരുന്ന മനുഷ്യനെ അവിടെ ആക്കിവെക്കുകയുംചെയ്തു. അങ്ങനെ, യഹോവയാം ദൈവം ഒരുവന്റെ കാഴ്ചക്ക് അഭികാമ്യവും ആഹാരത്തിനു നല്ലതുമായ സകല വൃക്ഷങ്ങളും നിലത്തുനിന്നു വളരാനിടയാക്കി.”—ഉല്പത്തി 2:8, 9.
അവരുടെ കാഴ്ചയെ തൃപ്തപ്പെടുത്തുന്നതിനുള്ള ആ ഗംഭീരവൃക്ഷങ്ങളെയും അവരുടെ രസനയെ തൃപ്തിപ്പെടുത്തുന്നതിനുള്ള വശ്യമായ ആ വിവിധ ഫലവൃക്ഷങ്ങളെയും വിഭാവനചെയ്യുക. വിവിധ വന്യജീവജാലങ്ങളെയും കൂടെ കൂട്ടുക—ഹരം പകരുന്ന ഗവേഷണത്തിനുള്ള ഒരു അനന്തമായ ശ്രോതസ്സ്തന്നെ. ബൈബിൾ പറയുന്നതുപോലെ: “ഇപ്പോൾ യഹോവയാം ദൈവം വയലിലെ സകല കാട്ടുമുഗങ്ങളെയും ആകാശങ്ങളിലെ സകല പറവജാതികളെയും നിർമ്മിക്കുകയായിരുന്നു, മനുഷ്യൻ അവക്ക് എന്ത് പേരിടുമെന്ന് കാണാൻ അവൻ അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നുതുടങ്ങി; മനുഷ്യൻ അതിനെ, ഒരോ ജീവദേഹിയെയും, വിളിക്കുന്നതെന്തോ അതായിരുന്നു അതിന്റെ പേർ.”—ഉല്പത്തി 2:19.
ഇതിനെല്ലാം പുറമേ, ആദാമിനും ഹവ്വായിക്കും സംതൃപ്തികരമായ ഒരു ജീവിതോദ്ദേശ്യം കൊടുക്കപ്പെട്ടു. അവർ ഒരു വലിയ കുടുംബത്തെ വളർത്തണമായിരുന്നു. അനന്തരം അവരുടെ കുടുംബം വളർന്നുവരുമ്പോൾ അവർ ഭൂമിയുടെ ശേഷിച്ച ഭാഗത്തെ കീഴടക്കി അതിനെ ഒരു ആഗോളപരദീസയാക്കി രൂപാന്തരപ്പെടുത്തണമായിരുന്നു. എന്നാൽ അവർ തങ്ങളുടെ സ്വർഗ്ഗീയ സ്രഷ്ടാവിന്റെ മാർഗ്ഗനിർദ്ദേശത്തിനു കീഴ്പെട്ടിരുന്നെങ്കിൽമാത്രമേ ഈ വമ്പിച്ച പദ്ധതി വിജയകരമായിത്തീരുമായിരുന്നുള്ളു.—ഉല്പത്തി 1:26.
ദൈവത്തെ വിട്ടു സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർ തീരുമാനിച്ചതുകൊണ്ട് ദുരിതത്തിന്റെയും രോഗത്തിന്റെയും വാർദ്ധക്യത്തിന്റെയും മരണത്തിന്റെയും സഹസ്രാബ്ദങ്ങൾ തുടർന്നുവന്നു. എന്നാൽ നമ്മുടെ ആദ്യമാതാപിതാക്കൻമാരെ ആ പരദീസാതോട്ടത്തിൽനിന്ന് പുറത്താക്കുന്നതിനുമുമ്പ് യഹോവയാം ദൈവം നമ്മുടെ പ്രയോജനത്തിനായി ഒരു പ്രസ്താവനചെയ്തു, അതു നമ്മുടെ പ്രയോജനത്തിനായി രേഖപ്പെടുത്തപ്പെട്ടു: “ഇതാ മനുഷ്യൻ നൻമതിൻമകളെ അറിയുന്നവനായി നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു, ഇപ്പോൾ അവൻ കൈനീട്ടി യഥാർത്ഥമായി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്ന് അനിശ്ചിതകാലം ജീവിക്കാതിരിക്കേണ്ടതിന്,—അതോടെ യഹോവയാം ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്ന് പുറത്താക്കി.”—ഉല്പത്തി 3:22, 23.
നമ്മുടെ ആദ്യ മാതാപിതാക്കൾ പരീക്ഷയിൽ അനുസരണമുള്ളവരെന്നു തെളിഞ്ഞിരുന്നെങ്കിൽ, ദൈവം അവർക്കു കൊടുക്കുന്ന നിത്യജീവന്റെ പ്രതിഫലത്തിന്റെ പ്രതീകമായിരിക്കുന്ന “ജീവന്റെ വൃക്ഷ”ത്തിൽനിന്ന് തിന്നാൻ അവർ അനുവദിക്കപ്പെടുമായിരുന്നു. ആ സ്ഥിതിക്ക് മനുഷ്യൻ മരിക്കാനല്ല, ജീവിക്കാനാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ കൂടുതലായ തെളിവാണിത്.
ദൈവോദ്ദേശ്യം മാറിയിട്ടില്ല. (യെശയ്യാവ് 55:11) യേശു തന്റെ മരണദിവസത്തിൽ ഇതു സ്ഥിരീകരിച്ചു. തന്റെ വശത്തു മരിച്ച അനുതാപമുണ്ടായിരുന്ന ഒരു കള്ളനോട് യേശു “നീ എന്നോടുകൂടെ പരദീസയിൽ ഉണ്ടായിരിക്കും” എന്നു വാഗ്ദത്തംചെയ്തു. (ലൂക്കോസ് 23:42, 43) താമസിയാതെ, സ്വർഗ്ഗത്തിൽനിന്നുള്ള യേശുക്രിസ്തുവിന്റെ വാഴ്ചക്കാലത്ത് ഭൂമിയെ ഒരു പരദീസായാക്കി മാററുന്ന കാര്യം അവൻ ഉറപ്പാക്കും. പിന്നീട് മരിച്ച ശതകോടിക്കണക്കിന് മററു മനുഷ്യരോടുകൂടെ ആ കള്ളൻ ജീവനിലേക്ക് തിരികെ ഉയർപ്പിക്കപ്പെടും. അങ്ങനെ ഉയർപ്പിക്കപ്പെടുന്നവർ ‘നല്ല കാര്യങ്ങൾ ചെയ്യുന്നു’വെങ്കിൽ അവർ വീണ്ടുമൊരിക്കലും മരിക്കയില്ല; അവരുടെ പുനരുത്ഥാനം “ഒരു ജീവന്റെ പുനരുത്ഥാന”മായി പരിണമിക്കും.—യോഹന്നാൻ 5:28, 29.
എന്നാൽ ഒരിക്കലും പുനരുത്ഥാനം ആവശ്യമില്ലാത്ത “സകല ജനതകളിൽനിന്നുമുള്ള . . . ഒരു മഹാപുരുഷാര”ത്തെയും ബൈബിൾ പരാമർശിക്കുന്നു. ഇവർ യഹോവയാം ദൈവത്തിലും യേശുക്രിസ്തുവിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഇന്നു ജീവിക്കുന്നവരാണ്. വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ ദൈവം സകല ദുഷ്ടതയെയും നശിപ്പിക്കുമ്പോൾ അവർ ഭൂമിയിൽ അതിജീവിക്കും. അതിനുശേഷം അവർ “ജീവജലത്തിന്റെ ഉറവുകളിലേക്ക്” അതെ, ഒരു പരദീസാഭൂമിയിലെ അനന്തജീവനിലേക്ക് തുടർന്നു നടത്തപ്പെടും.—വെളിപ്പാട് 7:9, 10, 14, 17.
ഇപ്പോൾതന്നെ ഈ അന്തർദ്ദേശീയ “മഹാപുരുഷാര”ത്തിന്റെ എണ്ണം ദശലക്തങ്ങളായിത്തീർന്നിട്ടുണ്ട്. നിങ്ങൾക്കും അവരിൽ ഉൾപ്പെടാൻ കഴിയും. എങ്ങനെ? യഹോവയാം ദൈവത്തിലും രക്ഷക്കുവേണ്ടിയുള്ള അവന്റെ കരുതലിലും ആശ്രയിക്കുന്നതിനാൽ. അനന്തരം, നിങ്ങൾ സദൃശവാക്യം 3:5, 6ലും യോഹന്നാൻ 3:16ലും രേഖപ്പെടുത്തിയിരിക്കുന്നതു അനുസരിക്കുന്നതിൽ തുടരുന്നുവെങ്കിൽ മനുഷ്യൻ മരിക്കാനല്ല, ജീവിക്കാനാണ് നിർമ്മിക്കപ്പെട്ടതെന്ന് നിങ്ങൾക്ക് വ്യക്തിപരമായി അനുഭവവേദ്യമാകും.—വെളിപ്പാട് 21:3-5. (g88 10/8)
[24-ാം പേജിലെ ചിത്രം]
വാർദ്ധക്യത്തിന്റെ ഫലങ്ങളിൽനിന്ന് രക്ഷപെടാൻ ആരാണാഗ്രഹിക്കാത്തത്?
[26-ാം പേജിലെ ചിത്രം]
മനുഷ്യൻ മരിക്കാനല്ല, ജീവിക്കാനാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന ദശലക്ഷങ്ങൾക്ക് വ്യക്തിപരമായി അനുഭവവേദ്യമാകും
[27-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ വാർദ്ധക്യപ്രക്രിയയുടെ കെടുതികൾ പിമ്പോട്ടടിക്കപ്പെടും