പേജ് രണ്ട്
കുടുംബത്തകർച്ചകളും സ്കൂളുകളിലെ ദുഷിച്ചുകൊണ്ടുരിക്കുന്ന അവസ്ഥകളും നിമിത്തം കുട്ടികൾ പ്രയാസപ്പെടുന്നു. തോക്കുകൾ, കത്തികൾ, മയക്കുമരുന്നുകൾ എന്നിവപോലും വൻനഗരങ്ങളിലെ സ്കൂളുകളിൽ സാധാരണമായിരിക്കുന്നു. കുട്ടികളെ പഠിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിൽ സ്കൂളുകളുടെയും മതാപിതാക്കളുടെയും ആപേക്ഷിക ഉത്തരവാദിത്തങ്ങൾ എന്താണ്? കുട്ടികൾക്ക് മതാപതാക്കളിൽനിന്ന് യഥാർത്ഥത്തിൽ എന്താണ് ആവശ്യം? തങ്ങളുടെ മക്കൾ പ്രായപൂർത്തിയെത്തുമ്പോൾ വിജയമുള്ളവരായിത്തീരണമെങ്കിൽ മതാപിതാക്കൾ ചെയ്യേണ്ട ഗൃഹപാഠമെന്താണ്?