വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 9/8 പേ. 4-6
  • ന്യൂക്ലിയർ പ്രതിസന്ധി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ന്യൂക്ലിയർ പ്രതിസന്ധി
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നീക്കം​ചെ​യ്യ​ലി​നുള്ള ആഹ്വാനം
  • ഒരു വിലക്കെന്ന നിലയിൽ ബോംബ്‌
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ആണവയു​ദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
  • ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—1989
g89 9/8 പേ. 4-6

ന്യൂക്ലി​യർ പ്രതി​സ​ന്ധി

ന്യൂ​മെ​ക്‌സി​ക്കോ മരുഭൂ​മി​യിൽ പ്രഭാ​ത​ത്തി​നു​മുമ്പ്‌ വണ്ണംകു​റഞ്ഞ്‌ ഉയർന്നു​നിന്ന ഒരു ഗോപു​ര​ത്തി​നു മുകളിൽ ഗാജി​ററ്‌ (സംവി​ധാ​നം) എന്ന്‌ ആളുകൾ വിളിച്ച ഒരു കനത്ത ലോഹ​ഗോ​ളം തൂങ്ങി​ക്കി​ടന്നു. അഞ്ചര മൈൽ അകലെ​യുള്ള സങ്കേത​ങ്ങ​ളിൽ ഊർജ്ജ​ശാ​സ്‌ത്ര​ജ്ഞൻമാ​രും രസത​ന്ത്ര​ജ്ഞൻമാ​രും കണക്കു​വി​ദ​ഗ്‌ദ്ധ​രും പടയാ​ളി​ക​ളും തങ്ങളുടെ വാച്ചു​ക​ളിൽ നോക്കി​ക്കൊണ്ട്‌ ഞെളി​പി​രി​കൊ​ള്ളു​ക​യും സംവി​ധാ​നം യഥാർത്ഥ​ത്തിൽ പ്രവർത്തി​ക്കു​മോ​യെന്ന്‌ സംശയി​ക്കു​ക​യും ചെയ്‌തു.

അതു പ്രവർത്തി​ച്ചു. രാവിലെ 5:30-ന്‌ 15 മിനി​ററു മുമ്പ്‌ സംവി​ധാ​നം സ്‌ഫോ​ട​നം​ചെ​യ്‌തു, ഒരു സെക്കണ്ടി​ന്റെ ഒരു ദശലക്ഷ​ത്തി​ലൊ​ന്നു സമയം​കൊണ്ട്‌ അതിലെ ന്യൂക്ലി​യർ ഊർജ്ജം പുറത്തു​വി​ട്ടു. അത്‌ മറെറാ​രു ഗ്രഹത്തിൽനി​ന്നു കാണാൻ കഴിയു​മാ​യി​രുന്ന ഒരു അഗ്നി​ഗോ​ളത്തെ പായി​ക്കു​ക​യും 200 മൈൽ അകലെ കേൾക്കാൻ കഴിഞ്ഞ ഒരു സ്‌ഫോ​ടനം ഉളവാ​ക്കു​ക​യും ചെയ്‌തു. സംവി​ധാ​ന​ത്തി​ന്റെ സ്‌ഫോ​ട​ന​ത്തിൽനി​ന്നു​ള​വായ ചൂട്‌—കേന്ദ്ര​ത്തിൽ സൂര്യന്റെ കേന്ദ്ര​ത്തെ​ക്കാൾ കൂടു​ത​ലാ​യി​രുന്ന ചൂട്‌—മരുഭൂ​മി​യി​ലെ മണലിനെ റേഡി​യോ ആക്‌റ​റി​വ​ത​യുള്ള ഗോ​മേ​ദ​ക​നി​റ​ത്തി​ലുള്ള ഗ്ലാസിന്റെ അര മൈൽ വരുന്ന വളയമാ​യി ഉരുക്കി​ച്ചേർത്തു. അന്ന്‌ സൂര്യൻ രണ്ടു പ്രാവ​ശ്യം ഉദി​ച്ചെന്ന്‌ ചിലർ ആണയിട്ടു.

ഇരുപ​ത്തൊ​ന്നു ദിവസം കഴിഞ്ഞ്‌ 1945 ആഗസ്‌ററ്‌ 6-ാം തീയതി രണ്ടാമത്തെ അണു​ബോംബ്‌ ജാപ്പനീസ്‌ നഗരമായ ഹിരോ​ഷി​മാ​യെ തരിപ്പ​ണ​മാ​ക്കു​ക​യും ഒടുവിൽ കണക്കാ​ക്ക​പ്പെ​ട്ട​പ്ര​കാ​രം 1,48,000 പേരുടെ മരണത്തി​നി​ട​യാ​ക്കു​ക​യും ചെയ്‌തു. ന്യൂക്ലി​യർയു​ഗ​ത്തി​നു തുടക്ക​മി​ട്ടി​രു​ന്നു.

അത്‌ 43 വർഷം മുമ്പാ​യി​രു​ന്നു. അതിനു​ശേഷം 4,000ത്തിൽപരം ഇരട്ടി ശക്തമായ ആയുധങ്ങൾ പരീക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ലോക​ത്തി​ലെ യുദ്ധശീർഷ​ക​ങ്ങ​ളു​ടെ​യെ​ല്ലാം മൊത്തം ശക്തി 20,000 കോടി ടൺ ററിഎൻറ​റി​ക്കു സമമാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു—ഹിരോ​ഷി​മാ ബോം​ബി​ന്റെ മാരക​ശ​ക്തി​യു​ടെ ഒരു ദശലക്ഷ​ത്തി​ല​ധി​കം ഇരട്ടി!

നീക്കം​ചെ​യ്യ​ലി​നുള്ള ആഹ്വാനം

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എൺപത്തി​മൂ​ന്നി​ലെ ഒരു ലോകാ​രോ​ഗ്യ​സം​ഘ​ട​നാ​പ​ഠ​ന​മ​നു​സ​രിച്ച്‌ പൂർണ്ണ തോതി​ലുള്ള ഒരു ന്യൂക്ലി​യർ യുദ്ധം നൂറു കോടി ആളുകളെ പൊടു​ന്നനേ കൊല്ലും. സ്‌ഫോ​ട​ന​വും തീയും വികി​ര​ണ​വും നിമിത്തം രണ്ടാമ​തൊ​രു നൂറു കോടി പിന്നീട്‌ മരിക്കും. അടുത്ത കാലത്തെ പഠനങ്ങൾ ഇതിലും അശുഭ​സൂ​ച​ക​മാണ്‌. അപ്പോൾ ന്യൂക്ലി​യർ ആയുധ​ങ്ങ​ളു​ടെ പൂർണ്ണ​മായ നീക്കം​ചെ​യ്യ​ലിന്‌ ഒരു മുറവി​ളി ഉയർന്നി​ട്ടു​ള്ളത്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തു​ത​ന്നെ​യാണ്‌.

എന്നിരു​ന്നാ​ലും, അവയുടെ നീക്കത്തി​നു​വേ​ണ്ടി​യുള്ള എല്ലാ ആഹ്വാ​ന​ങ്ങ​ളും മനുഷ്യ​ത്വ​പ​ര​മായ കാരണ​ങ്ങ​ളാ​ലല്ല. യഥാർത്ഥ യുദ്ധത്തിൽ ന്യൂക്ലി​യർ ആയുധ​ങ്ങൾക്ക്‌ കേവലം മൂല്യ​മി​ല്ലെന്ന്‌ ചിലർ വാദി​ക്കു​ന്നു. അവയുടെ ഭയങ്കര വിനാ​ശ​ക​ശക്തി നിമിത്തം അങ്ങേയ​റ​റത്തെ പ്രകോ​പ​ന​ത്തി​നു മാത്രമേ അവയുടെ ഉപയോ​ഗത്തെ എന്നെങ്കി​ലും നീതീ​ക​രി​ക്കാൻ കഴിയൂ. അതു​കൊണ്ട്‌ ഐക്യ​നാ​ടു​കൾ കൊറി​യ​യി​ലൊ വിയറ​റ്‌നാ​മി​ലോ അവ ഉപയോ​ഗി​ച്ചില്ല. ബ്രിട്ടീ​ഷു​കാർ ഫാൽക്ക്‌ലാൻഡിൽ അവ ഉപയോ​ഗി​ച്ചില്ല. സോവ്യ​റ​റു​കൾ അഫ്‌ഗാ​നി​സ്‌റ​റാ​നി​ലും അവ ഉപയോ​ഗി​ച്ചില്ല. മുൻ യു.എസ്‌. ഡിഫൻസ്‌ സെക്ര​ട്ട​റി​യായ റോബർട്ട്‌ മക്ക്‌ന​മാ​രാ പറയുന്നു: “ന്യൂക്ലി​യർ ആയുധങ്ങൾ യാതൊ​രു സൈനി​കോ​ദ്ദേ​ശ്യ​ത്തി​നും ഉതകു​ന്നില്ല. അവ തികച്ചും ഉപയോ​ഗ​ര​ഹി​ത​മാണ്‌—അവ ഉപയോ​ഗി​ക്കു​ന്ന​തിൽനിന്ന്‌ ഒരുവനെ പിന്തി​രി​പ്പി​ക്കാൻമാ​ത്രം കൊള്ളാം.”

അതു​പോ​ലെ​ത​ന്നെ, മററു രാഷ്‌ട്ര​ങ്ങളെ ഭീഷണി​പ്പെ​ടു​ത്തു​ന്ന​തി​നോ സ്വാധീ​നി​ക്കു​ന്ന​തി​നോ ഉള്ള ഒരു നയത​ന്ത്ര​പ​ര​മായ വടിയെന്ന നിലയിൽ അത്‌ വളരെ ഉപയോ​ഗ​ക്ഷ​മമല്ല. അതിശ​ക്തി​കൾ പരസ്‌പരം ആഘാത​വി​ധേ​യ​രാണ്‌. ന്യൂക്ലി​യ​റേതര ശക്തികളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ ന്യൂക്ലി​യർ തിരി​ച്ച​ടി​യു​ടെ ഭയലേ​ശ​മെ​ന്യേ അവ അതിശ​ക്തി​കളെ ചെറു​ത്തു​നിൽക്കാൻ മിക്ക​പ്പോ​ഴും ധൈര്യ​മാർജ്ജി​ക്കു​ന്നു.

ഒടുവിൽ, ചെലവു നോക്കണം. ബുള്ളറ​റൻ ഓഫ്‌ ദി അറേറ​മിക്ക്‌ സയൻറി​സ്‌റ​റൽ പ്രസി​ദ്ധീ​ക​രിച്ച ഒരു പഠനം അനുസ​രിച്ച്‌ 1945-85 വരെയുള്ള വർഷങ്ങ​ളിൽ ഐക്യ​നാ​ടു​കൾതന്നെ ഏതാണ്ട്‌ 60,000 യുദ്ധശീർഷ​കങ്ങൾ ഉൽപ്പാ​ദി​പ്പി​ച്ചു.a ചെലവോ? ഏതാണ്ട്‌ 12,30,00,00,00,000 രൂപാ—ഒരിക്ക​ലും ഉപയോ​ഗി​ക്കേ​ണ്ടി​വ​രി​ല്ലെന്ന്‌ അവർ പ്രതീ​ക്ഷി​ക്കുന്ന ഒന്നിനു​വേണ്ടി ഒട്ടേറെ പണം.

ഒരു വിലക്കെന്ന നിലയിൽ ബോംബ്‌

പിന്തി​രി​പ്പി​ക്ക​ലി​ന്റെ സങ്കൽപ്പനം ഒരുപക്ഷേ പോരാ​ട്ട​ത്തി​ന്റെ ചരി​ത്ര​ത്തോ​ളം പഴക്കമു​ള്ള​താണ്‌. എന്നാൽ ന്യൂക്ലി​യർ യുഗത്തിൽ പിന്തി​രി​പ്പി​ക്ക​ലിന്‌ പുതിയ മാനങ്ങൾ കൈവ​ന്നി​രി​ക്കു​ക​യാണ്‌. ന്യൂക്ലി​യർ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുന്ന ഏതു രാഷ്‌ട്ര​ത്തി​നും സത്വര​വും വിനാ​ശ​ക​വു​മായ ന്യൂക്ലി​യർ തിരി​ച്ച​ടിക്ക്‌ ഉറപ്പു​കൊ​ടു​ക്ക​പ്പെ​ടു​ന്നു.

യു.എസ്‌. സ്‌ട്രാ​റ​റീ​ജിക്ക്‌ എയർ കമാൻഡി​ന്റെ കമാൻഡ​റായ ജനറൽ ബി.എസ്‌. ഡേവിസ്‌ ഇങ്ങനെ പറയുന്നു: “ന്യൂക്ലി​യർ ആയുധങ്ങൾ ലോകത്തെ . . . ഭദ്രത​യേ​റിയ ഒരു സ്ഥലമാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു​വെ​ന്നത്‌ ബോദ്ധ്യം​വ​രുന്ന ഒരു സംഗതി​യാണ്‌. അവ യാതൊ​രു പ്രകാ​ര​ത്തി​ലും യുദ്ധം അവസാ​നി​പ്പി​ച്ചി​ട്ടില്ല; ഉൾപ്പെ​ട്ടി​രി​ക്കുന്ന രാഷ്‌ട്ര​ങ്ങൾക്ക്‌ യാതൊ​രു പ്രകാ​ര​ത്തി​ലും ചെറു​ത​ല്ലാത്ത പോരാ​ട്ട​ങ്ങ​ളിൽ ഓരോ വർഷവും ആയിരങ്ങൾ തുടർന്നു മരിക്കു​ന്നുണ്ട്‌. എന്നാൽ അങ്ങനെ​യുള്ള പോരാ​ട്ട​ങ്ങ​ളി​ലെ അതിശ​ക്തി​ക​ളു​ടെ ഉൾപ്പെടൽ ന്യൂക്ലി​യ​റോ സാധാ​ര​ണ​മോ ആയ ഒരു വൻ അഗ്നി​പ്ര​ള​യ​ത്തി​ലേ​ക്കുള്ള വ്യാപ​ന​ത്തി​ന്റെ സാദ്ധ്യ​ത​നി​മി​ത്തം നേരി​ട്ടുള്ള ഏററു​മു​ട്ടൽ ഒഴിവാ​ക്കു​ന്ന​തിന്‌ ശ്രദ്ധാ​പൂർവം കണക്കു​കൂ​ട്ട​പ്പെ​ടു​ന്നു.”

നിറ​തോ​ക്കു​ക​ളോ​ടു​കൂ​ടിയ ഏതു ഭവനത്തി​ലും അബദ്ധവ​ശാൽ ആർക്കെ​ങ്കി​ലും വെടി​യേൽക്കു​ന്ന​തി​ന്റെ അപകടം എല്ലായ്‌പ്പോ​ഴു​മുണ്ട്‌. ന്യൂക്ലി​യർ ആയുധങ്ങൾ നിറഞ്ഞി​രി​ക്കുന്ന ഒരു ലോക​ത്തി​ലും ഇതേ തത്വം സത്യമാണ്‌. അങ്ങനെ പിൻവ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ ന്യൂക്ലി​യർയു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടാൻ കഴിയും:

(1) ഒരു രാജ്യം ഒരു ന്യൂക്ലി​യർ ആക്രമ​ണ​ത്തിൻ കീഴി​ലാ​ണെന്ന്‌ വിചാ​രി​ക്കാ​നി​ട​യാ​ക്കുന്ന ഒരു കമ്പ്യൂ​ട്ടർപി​ശ​കോ ഒരു യന്ത്രത്ത​ക​രാ​റോ. പ്രതി​ക​രണം ഒരു ന്യൂക്ലി​യർ പ്രത്യാ​ക്ര​മ​ണ​മാ​യി​രി​ക്കാം.

(2) ന്യൂക്ലി​യർ ആയുധങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽ ഇപ്പോ​ഴത്തെ ന്യൂക്ലി​യർ ശക്തിക​ളെ​ക്കാൾ നിയ​ന്ത്രണം കുറവുള്ള ഒരു തീവ്ര​വാ​ദ​ശക്തി അഥവാ ഭീകര ശക്തി അവ സമ്പാദി​ച്ചേ​ക്കാം.

(3) പേർഷ്യൻ ഗൾഫ്‌പോ​ലെ അതിശ​ക്തി​ക​ളു​ടെ താൽപ്പ​ര്യ​ങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഒരു പ്രദേ​ശത്തെ ഒരു ചെറിയ യുദ്ധത്തി​ന്റെ വ്യാപനം.

അങ്ങനെ​യു​ള്ള അപകട​ങ്ങ​ളു​ണ്ടെ​ങ്കി​ലും രാഷ്‌ട്രങ്ങൾ ഇത്ര​ത്തോ​ളം പിന്തി​രി​പ്പി​ക്ക​ലി​ലൂ​ടെ​യുള്ള സുരക്ഷി​ത​ത്വ​ത്തി​ന്റെ ഒരു നയം പിന്തു​ടർന്നി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ന്യൂക്ലി​യർ ആയുധങ്ങൾ നിറഞ്ഞി​രി​ക്കുന്ന ഒരു ലോക​ത്തിൽ ആളുകൾക്കു സുരക്ഷി​ത​ത്വം തോന്നു​ന്നില്ല. ശാക്തി​ക​സ​ന്തു​ലനം യഥാർത്ഥ​ത്തിൽ ഭീതി​യു​ടെ ഒരു സന്തുല​ന​മാണ്‌, ലോക​ത്തി​ലെ ശതകോ​ടി​കൾ അനിച്ഛാ​പൂർവം ഒപ്പിട്ടി​രി​ക്കുന്ന ഒരു ആത്മഹത്യാ​ക​രാർ. ന്യൂക്ലി​യർ ആയുധങ്ങൾ ഡമോ​ക്ലി​സി​ന്റെ വാൾപോ​ലെ​യാ​ണെ​ങ്കിൽ അതിനെ നിയ​ന്ത്രി​ച്ചു​നിർത്തുന്ന മുടി​യി​ഴ​യാണ്‌ പിന്തി​രി​പ്പി​ക്കൽശക്തി. എന്നാൽ പിന്തി​രി​പ്പി​ക്കൽശക്തി പരാജ​യ​പ്പെ​ടു​ന്നു​വെ​ങ്കി​ലോ? ഉത്തരം ചിന്തി​ക്കാൻ കഴിയാ​ത്ത​വി​ധം ഭയാന​ക​മാണ്‌. (g88 8/22)

[അടിക്കു​റി​പ്പു​കൾ]

a ന്യൂക്ലിയർവസ്‌തുക്കൾ ജീർണ്ണി​ക്കു​ന്ന​തു​കൊണ്ട്‌ പഴക്കം​കൂ​ടുന്ന ആയുധ​ങ്ങൾക്കു പകരം പുതി​യതു സ്ഥാപി​ക്കേ​ണ്ട​തുണ്ട്‌.

[6-ാം പേജിലെ ചതുരം]

ഒരു-മെഗാടൺ ബോം​ബി​ന്റെ ശക്തി

താപീയ വികി​രണം (വെളി​ച്ച​വും ചൂടും): ഒരു ന്യൂക്ലി​യർസ്‌ഫോ​ടനം—ഒരു ഒരു-മെഗാടൺ സ്‌ഫോ​ട​ന​ത്തിൽ സ്‌ഫോ​ട​ന​സ്ഥാ​ന​ത്തു​നിന്ന്‌ പകൽ 13 മൈൽ വരെയും രാത്രി​യിൽ 53 മൈൽ വരെയും അകലത്തി​ലുള്ള—ആളുകളെ അന്ധരാ​ക്കുന്ന അഥവാ കണ്ണഞ്ചി​പ്പി​ക്കുന്ന വെളി​ച്ച​ത്തി​ന്റെ ഒരു തീവ്ര​മായ ഉജ്ജ്വലനം സൃഷ്ടി​ക്കു​ന്നു.

പൂജ്യം സ്ഥലത്ത്‌ (സ്‌ഫോ​ട​നം​ചെ​യ്യുന്ന ബോം​ബി​ന്റെ നേരെ കീഴി​ലുള്ള സ്ഥാനം) അല്ലെങ്കിൽ അതിന​ടുത്ത്‌ അഗ്നി​ഗോ​ള​ത്തി​ന്റെ ശക്തമായ ചൂട്‌ മനുഷ്യ​രെ ബാഷ്‌പീ​ക​രി​ക്കു​ന്നു. കുറേ​കൂ​ടെ അകലെ ആളുകൾ തുറന്ന തൊലി​യിൽ രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും ഡിഗ്രി​യി​ലുള്ള പൊള്ളൽ അനുഭ​വി​ക്കു​ന്നു. തുണിക്കു തീ പിടി​ക്കു​ന്നു. പരവതാ​നി​ക​ളും ഗൃഹോ​പ​ക​ര​ണ​ങ്ങ​ളും ജ്വലി​ക്കു​ന്നു. ചില അവസ്ഥക​ളിൽ അത്യന്തം ചൂടു​പി​ടിച്ച ഒരു അഗ്നി​ക്കൊ​ടു​ങ്കാ​ററ്‌ വികാ​സം​പ്രാ​പി​ക്കു​ക​യും ആളുകളെ തീച്ചൂ​ള​യി​ലാ​ഴ്‌ത്തു​ക​യും ചെയ്യുന്നു.

വായൂ​സ്‌ഫോ​ടനം: ന്യൂക്ലി​യർസ്‌ഫോ​ടനം ചുഴലി​ക്കാ​റ​റി​ന്റെ ശക്തിയുള്ള കാററു​കൾ ഉളവാ​ക്കു​ന്നു. പൂജ്യം​നി​ലത്ത്‌ നാശം സമ്പൂർണ്ണ​മാണ്‌. കുറേ​കൂ​ടെ അകലെ കെട്ടി​ട​ങ്ങ​ളി​ലെ ആളുകൾ താഴെ വീഴുന്ന തട്ടുക​ളും അല്ലെങ്കിൽ ചുവരു​ക​ളും നിമിത്തം അരഞ്ഞു​പോ​കു​ന്നു: പറന്നു​പോ​കുന്ന ശൂന്യ​ശി​ഷ്‌ട​ങ്ങ​ളും ഗൃഹോ​പ​ക​ര​ണ​ങ്ങ​ളും നിമിത്തം മററു ചിലർക്ക്‌ പരി​ക്കേൽക്കു​ന്നു അഥവാ അവർ കൊല്ല​പ്പെ​ടു​ന്നു. ഇനിയും പൊടിഞ്ഞ കുമ്മാ​യ​ക്കൂ​ട്ടി​ന്റെ​യോ ഇഷ്‌ടി​ക​ക​ളു​ടെ​യോ പൊടി​യാൽ ചിലർക്കു ശ്വാസം​മു​ട്ടു​ന്നു. കാററി​ന്റെ അതിമർദ്ദം കർണ്ണപു​ട​ത്തിൽ വിള്ളലു​ണ്ടാ​ക്കു​ക​യോ ശ്വാസ​കോ​ശ​ങ്ങ​ളിൽ രക്തവാർച്ച ഉളവാ​ക്കു​ക​യോ ചെയ്യുന്നു.

വികി​രണം: ന്യൂ​ട്രോ​ണു​ക​ളു​ടെ​യും ഗാമാ രശ്‌മി​ക​ളു​ടെ​യും ഒരു തീവ്ര​മായ ബഹിർപ്ര​ക​ടനം ഉണ്ടാകു​ന്നു. മിതമായ തോതി​ലുള്ള വിധേയത ഓക്കാനം ഛർദ്ദി ക്ഷീണം എന്നീ ലക്ഷണങ്ങ​ളോ​ടു​കൂ​ടിയ രോഗം വരുത്തി​ക്കൂ​ട്ടു​ന്നു. രക്തകോ​ശ​ങ്ങ​ളു​ടെ തകരാറ്‌ രോഗ​ബാധ സംബന്ധിച്ച പ്രതി​രോ​ധ​ശക്തി കുറക്കു​ക​യും മുറി​വു​ക​ളു​ടെ സൗഖ്യത്തെ താമസി​പ്പി​ക്കു​ക​യും​ചെ​യ്യു​ന്നു. വികി​ര​ണ​ത്തോ​ടുള്ള ഉയർന്ന വിധേ​യ​ത്വം ഞരമ്പു​വ​ലി​ക​ളും വിറയ​ലും പ്രവർത്ത​ന​മാ​ന്ദ്യ​വും അലസത​യും ഉളവാ​ക്കു​ന്നു. ഒന്നു മുതൽ 48 വരെ മണിക്കൂ​റു​കൾക്കകം മരണം നേരി​ടു​ന്നു.

വികി​ര​ണ​ബാ​ധ​യേൽക്കാത്ത അതിജീ​വകർ കാൻസ​റി​നു വശംവ​ദ​രാണ്‌. അവർ തങ്ങളുടെ സന്താന​ങ്ങൾക്കു പാരമ്പ​ര്യ​ന്യൂ​ന​തകൾ കൈമാ​റാ​നും കൂടുതൽ സാദ്ധ്യ​ത​യുണ്ട്‌. അവയിൽ കുറഞ്ഞ സന്താന​പു​ഷ്ടി ഗർഭമ​ലസൽ, വിരൂ​പ​ശി​ശു​ക്കൾ അല്ലെങ്കിൽ ചാപി​ള്ളകൾ ശരീര​സം​ബ​ന്ധ​മായ അസ്‌പഷ്ട ദൗർബ​ല്യ​ങ്ങൾ എന്നിവ ഉൾപ്പെ​ടു​ന്നു.

അവലംബം: ഐക്യ​രാ​ഷ്‌ട്രങ്ങൾ അച്ചടിച്ച ന്യൂക്ലി​യർ ആയുധങ്ങൾ സംബന്ധിച്ച സമഗ്ര​പ​ഠ​നം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക