പേജ് രണ്ട്
“നിങ്ങൾ ഏതു മതത്തിൽ പെട്ടവരാണ്?” എന്ന ചോദ്യത്തിന് ഭൂമിയിലെ ഭൂരിപക്ഷത്തിന്റെയും ഉത്തരം കഴിഞ്ഞ കാലത്തു നടന്ന സംഭവങ്ങളാൽ നേരത്തെ നിർണ്ണയിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ ഉപജാപവും മതയുദ്ധങ്ങളും കോളണിവികസിപ്പിക്കലും നൂററാണ്ടുകൾക്കു മുമ്പേ ലോകത്തിന്റെ മത ഭൂപടം തിരുത്തിവരച്ചു.
എന്നാൽ ശതക്കണക്കിനു വർഷം മുമ്പ് ജീവിച്ച ഒരു സ്പാനീഷ്ജേതാവോ ഒരു രാജകുമാരനോ ഒരു ചക്രവർത്തിയോ നിങ്ങൾ അവകാശപ്പെടുന്ന മതം ഏതെന്ന് നിശ്ചയിക്കണമോ? നിങ്ങളുടെ മതബോദ്ധ്യങ്ങൾ ചരിത്രത്തിന്റെ സവിശേഷതകളാലോ ജൻമസ്ഥലങ്ങളാലോ നിർണ്ണയിക്കപ്പെടേണമോ?