കൃത്രിമബുദ്ധി അതു ബുദ്ധിയാണോ?
മത്സരം രക്ഷമായിരുന്നു. ചെസ്ബോർഡിൽ നീക്കങ്ങളാലും എതിർനീക്കങ്ങളാലും എതിരാളികൾ പോരാടുകയായിരുന്നു. എന്നാൽ അവർ സാധാരണ ചതുരംഗക്കളികാർ ആയിരുന്നില്ല. ഒരു പക്ഷത്ത് വേൾഡ് കമ്പ്യൂട്ടർ ചെസ്ചാമ്പ്യൻ ക്രേ ബ്ലിററ്സ് ആയിരുന്നു. മറുപക്ഷത്ത് വെല്ലുവിളി നടത്തുന്ന ഹൈറെറക്ക് ആയിരുന്നു. ഇരുവരും പ്രത്യേകം പ്രോഗ്രാംചെയ്ത, വ്യത്യസ്ത പ്രോഗ്രാമനുസരിച്ചു പ്രവർത്തിക്കുന്ന, സൂപ്പർകമ്പ്യൂട്ടർകൾ ആയിരുന്നു. ഉന്നത ചതുരംഗകളിക്കാരൊഴിച്ച് എല്ലാവരെയും തോൽപ്പിക്കാൻ ശക്തമായിരുന്നു അവ. അവ വേൾഡ് കമ്പ്യൂട്ടർ ചാമ്പ്യൻഷിപ്പ്മാച്ചിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
എല്ലാവരും പ്രതീക്ഷിച്ചിരുന്നതുപോലെ അന്തിമ റൗണ്ടിൽ ഹൈറെറക്ക് മേൽകൈ നേടി. ജയിക്കുന്നതിന് ഒരു കളികൂടെ മതിയായിരുന്നു. എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുമാറ് ക്രേ ബ്ലിററ്സ് ആസൂത്രണംചെയ്തുകൊണ്ടിരുന്ന ഒരു തന്ത്രപരമായ നീക്കം കാണുന്നതിൽ ഹൈറെറക്ക് പരാജയപ്പെട്ടു. പെട്ടെന്ന് ക്രേ ബ്ലിററ്സ് പിറകിലൂടെ വന്ന് ഹൈറെറക്കിനെ പരാജയപ്പെടുത്തുകയും അതിന്റെ വേൾഡ് ചാമ്പ്യൻഷിപ്പ് നിലനിർത്തുകയുംചെയ്തു!
ഇത്തരം കഥകൾ ചിലരെ അസ്വസ്ഥരാക്കുന്നു. ചതുരംഗം കളിക്കുന്നതിലും വിഷമപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അല്ലെങ്കിൽ കണക്കിന്റെ സിദ്ധാന്തങ്ങൾ തെളിയിക്കുന്നതിലും കമ്പ്യൂട്ടറുകൾ മനുഷ്യനെക്കാൾ മെച്ചപ്പെട്ടിരിക്കുന്നുവെന്നും, കേൾക്കാനും കാണാനും സംസാരിക്കാനുംപോലും കഴിയുന്ന റോബോട്ടുകളുണ്ടെന്നും അല്ലെങ്കിൽ ചികിൽസക്കോ രോഗനിർണ്ണയത്തിനോ ഡോക്ടർമാർ കമ്പ്യൂട്ടറുകളോട് ആലോചന ചോദിക്കുന്നുവെന്നും മനസ്സിലാക്കുന്നത് ഒരു വിധത്തിൽ അധൈര്യപ്പെടുത്തുന്നതാണ്. ശാസ്ത്രഭാവന സത്യമായി ഭവിക്കുകയാണോ? കമ്പ്യൂട്ടറുകൾ പെട്ടെന്ന് ലോകത്തിന്റെ യജമാനൻമാരാകത്തക്കവണ്ണം അവ അത്ര സമർത്ഥരായിത്തീർന്നിരിക്കുന്നുവോ?
നാം സാധാരണ ഗതിയിൽ പ്രശ്ന പരിഹാരവും ഭാഷയുടെ ഉപയോഗവും പോലെയുള്ള പ്രവർത്തനങ്ങൾ ബുദ്ധിയോടു ബന്ധപ്പെടുത്തുന്നതിനാൽ അങ്ങനെയുള്ള ആശങ്കകൾ നീതീകരിക്കപ്പെടുന്നു. ഈ കാര്യങ്ങൾ യന്ത്രങ്ങൾ—കമ്പ്യൂട്ടറുകൾ പോലും—ചെയ്യാൻ നാം പ്രതീക്ഷിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ സാധാരണ കമ്പ്യൂട്ടറുകൾ ആജ്ഞകളോടു പ്രതികരിക്കുന്ന ഹൈ സ്പീഡ് ഇൻഫർമേഷൻ പ്രോസസറുകളല്ലാതെ മറെറാന്നുമല്ല. എന്നാൽ ഹൈറെറക്കും ക്രേ ബ്ലിററ്സും പോലെയുള്ള കമ്പ്യൂട്ടറുകൾ അശേഷം സാധാരണയല്ല. അത്തരം കമ്പ്യൂട്ടർപദ്ധതികളെക്കൊണ്ടു ചെയ്യിക്കാൻ ശാസ്ത്രജ്ഞൻമാർ ശ്രമിക്കുന്നതിനെ വർണ്ണിക്കാൻ അവർ “ആർട്ടിഫിഷ്യൽ ഇൻറലിജൻസ്” അല്ലെങ്കിൽ എ.ഐ. (കൃത്രിമബുദ്ധി) എന്ന പദം ഉണ്ടാക്കിയിരിക്കുന്നു. ഈ യന്ത്രങ്ങളേസംബന്ധിച്ചു അവർ നടത്തിയിരിക്കുന്ന അവകാശവാദങ്ങളും പ്രവചനങ്ങളും അസ്വസ്ഥതക്കു ശമനം വരുത്താൻ സഹായിച്ചിട്ടില്ല.
ഇപ്പോൾ നോബേൽ സമ്മാനം നേടിയിട്ടുള്ള ഹേർബർട്ട് സൈമൻ 1987ൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “10 വർഷത്തിനുള്ളിൽ ഒരു ഡിജിററൽ കമ്പ്യൂട്ടർ ലോകത്തിലെ ചതുരംഗചാമ്പ്യനായിരിക്കും.” കുറേക്കൂടെ അടുത്ത കാലത്ത്, റോഡ് അയലണ്ട്, പ്രോവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിററിയിലെ കമ്പ്യൂട്ടർശാസ്ത്രജ്ഞനായ ഹാർവി സിൽവെർമാൻ “ചുരുക്കം ചില വർഷങ്ങൾകൊണ്ട് 5000 വാക്കുകളുടെ പദസമ്പത്തുള്ളതും ലളിതമായ ഇംഗ്ലീഷിലുള്ള മിക്ക സംഭാഷണങ്ങളും മനസ്സിലാകുന്നതുമായ ഒരു [കമ്പ്യൂട്ടർ] വികസിപ്പിച്ചെടുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”വെന്ന് അവകാശപ്പെട്ടു. യഥാർത്ഥത്തിൽ മനുഷ്യ മനസ്സ് ലുപ്തപ്രയോഗമായിത്തീരുകയാണോ?
കൃത്രിമബുദ്ധി എന്താണ്?
ന്യായവാദംചെയ്യുക, ഗ്രഹിക്കുക, അർത്ഥം കണ്ടുപിടിക്കുക, അപരിചിതസാഹചര്യങ്ങളോട് ഇടപെടുക, തീരുമാനങ്ങൾ ചെയ്യുക—മനുഷ്യമനസ്സിനോട് സാധാരണ ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണിവ. ഇവയും മററനേകം ജോലികളും ചെയ്യാനുള്ള പ്രാപ്തിയാണ് ബുദ്ധി. 17-ാം നൂററാണ്ടു മുതൽ കണക്കുസംബന്ധവും യുക്തിപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു “ചിന്തിക്കുന്ന യന്ത്ര”ത്തെക്കുറിച്ച് ശാസ്ത്രജ്ഞൻമാർ സ്വപ്നം കാണുകയായിരുന്നു. എന്നിരുന്നാലും, 1950കളുടെ മദ്ധ്യത്തിൽ ഇലക്ട്രോണിക്ക് കമ്പ്യൂട്ടറുകളുടെ ആഗമനംവരെ സ്വപ്നം യാഥാർത്ഥ്യമായിത്തുടങ്ങിയിരുന്നില്ല.
വലിയ അളവിൽ വിവരങ്ങൾ വളരെ വേഗത്തിൽ സംഭരിക്കാനും വീണ്ടെടുക്കാനും കൈകാര്യംചെയ്യാനുമുള്ള കമ്പ്യൂട്ടറിന്റെ പ്രാപ്തി നമ്മിൽ മിക്കവർക്കും പരിചിതമാണ്. ഇതു നിമിത്തം അക്കൗണ്ടിംഗിനും ബുക്ക്കീപ്പിംഗിനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു; ഫയലുകളും കാററലോഗുകളും മററും കൈകാര്യംചെയ്യുന്നതിന് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം അസംസ്കൃത ദത്തം കമ്പ്യൂട്ടറിന്റെ സ്മൃതിയിലേക്കു പ്രവേശിപ്പിക്കുന്നു, ഈ ദത്തം സംബന്ധിച്ച് എന്തു ചെയ്യണമെന്നുള്ള ഒരു പററം നിർദ്ദേശങ്ങൾ അഥവാ പ്രോഗ്രാം കമ്പ്യൂട്ടറിനു കൊടുക്കപ്പെടുന്നു. ദൃഷ്ടാന്തമായി, അക്കൗണ്ടിംഗിനുപയോഗിക്കപ്പെടുന്ന ഒരു കമ്പ്യൂട്ടറിൽ മാസാവസാനം സകല അക്കൗണ്ടുകൾക്കും ബില്ലുകളും തിരട്ടുകളും ഹാജരാക്കുന്നതിന് സകല വിവരങ്ങളും സംസാധനംചെയ്യാൻ യന്ത്രം പ്രോഗ്രാംചെയ്യപ്പെട്ടിരിക്കും.
തീർച്ചയായും, വർണ്ണിക്കപ്പെട്ടിരിക്കുന്ന തരം ജോലി ചെയ്യുന്നതിന് ഒരു തരം ബുദ്ധി ആവശ്യമാണ്. എന്നിരുന്നാലും, അത്തരം സിസ്ററങ്ങൾ ജോലി പൂർത്തിയാകുന്നതുവരെ മനുഷ്യനിർദ്ദിഷ്ടമായ, മുൻ നിർണ്ണയിക്കപ്പെട്ട ഒരു പററം നടപടികൾ അനുസരിക്കുകമാത്രമേ ചെയ്യുന്നുള്ളു. പ്രവർത്തനസമയത്ത് എന്തെങ്കിലും ഇല്ലാതെവരുകയോ തെററിപ്പോകുകയോ ചെയ്താൽ യന്ത്രം നിൽക്കുകയും മാനുഷ ഓപ്പറേറററിൽനിന്നുള്ള കൂടുതലായ നിർദ്ദേശങ്ങൾക്കു കാത്തിരിക്കുകയും ചെയ്യുന്നു. അത്തരം യന്ത്രങ്ങൾ കാര്യക്ഷമമാണെന്ന് പറയാൻകഴിയും, എന്നാൽ അശേഷം ബുദ്ധിയുള്ളതല്ല. എന്നിരുന്നാലും കൃത്രിമബുദ്ധിയുള്ള കമ്പ്യൂട്ടറുകൾ ഒരു വ്യത്യസ്തജാതിയിൽ പെട്ടതായിരിക്കും.
അടിസ്ഥാനപരമായി, കൃത്രിമബുദ്ധി ഒരു മനുഷ്യൻ ചെയ്യുന്നതുപോലെ സ്വന്തമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്പ്യൂട്ടറിനു സാദ്ധ്യമാക്കാൻ ശ്രമിക്കുന്ന ഒരു പററം നിർദ്ദേശങ്ങളോ പ്രോഗ്രാമുകളോ ആണ്. ഒരു സമീപനത്തിൽ പടിപടിയായുള്ള ഒരു നിർദ്ദിഷ്ട നടപടി പിൻപററുന്നതിനു പകരം കമ്പൂട്ടർ പരിക്ഷണനിരീക്ഷണങ്ങളിലൂടെ പ്രശ്നം പരിഹരിക്കുന്നു. ഓരോ പരീക്ഷണത്തിന്റെയും ഫലം വിശകലനംചെയ്യുകയും അടുത്ത പരീക്ഷണത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കുകയുംചെയ്യുന്നു
തത്വം അതിൽത്തന്നെ ലളിതമെന്നു തോന്നിയേക്കാം, എന്നാൽ അത് യഥാർത്ഥ ജീവിതസാഹചര്യങ്ങൾക്ക് പ്രയോഗിക്കപ്പെടുമ്പോൾ കാര്യങ്ങൾ വളരെ സമ്മിശ്രമായിത്തീർന്നേക്കാം. എന്തുകൊണ്ട്? യഥാർത്ഥ ജീവിതത്തിൽ ഉവ്വ്, ഇല്ല, എന്നതുപോലെയോ വെളുത്തതും കറുത്തതുംപോലെയോ അധികം കാര്യങ്ങൾ ലളിതമായിരിക്കുന്നില്ല. എന്നാൽ, എല്ലാം അർത്ഥവ്യാപ്തികളും തന്ത്രപരമായ സൂചനകളും നിറഞ്ഞതാണ്. ദൃഷ്ടന്തമായി, ഒരു പ്രത്യേക ചികിൽസാനടപടി ആറു വയസ്സദിൽ കൂടിയവർക്കുമാത്രം ശുപാർശചെയ്യേണ്ടതാണെങ്കിൽ അഞ്ചു വയസ്സും പത്തു മാസവും പ്രായമുള്ള ഒരു കുട്ടിയെ സംബന്ധിച്ചെന്ത്? അത്തരം തീരുമാനങ്ങൾ ഇപ്പോഴത്തെ കമ്പ്യൂട്ടറുകൾക്ക് കൈകാര്യംചെയ്യാവുന്നതിന് വളരെ അതീതമാണ്. എന്നിരുന്നാലും പ്രയോഗമണ്ഡലം പരിമിതപ്പെടുത്തുകയാണെങ്കിൽ എ.ഐ. വിജയപ്രദമായി ബാധകമാക്കാൻ കഴിയും.
ദൃഷ്ടാന്തമായി, കൃത്രിമബുദ്ധിയാൽ സായുധനായിരുന്ന ഹൈറെറക്കിന് തനിച്ച്, ബാഹ്യമായ എന്തെങ്കിലും മാനുഷ മാർഗ്ഗനിർദ്ദേശമോ ഇടപെടലോ കൂടാതെ മെച്ചപ്പെട്ട ചില ചെസ് കളികാരെ തോൽപ്പിക്കാൻകഴിഞ്ഞു. എങ്ങനെയാണ് കമ്പ്യൂട്ടർ ഇതു ചെയ്യുന്നത്? കമ്പ്യൂട്ടർ ശ്രദ്ധാപൂർവം എതിരാളികളുടെ നീക്കങ്ങളെ പരിശോധിക്കുകയും നേട്ടത്തിനുള്ള എതിരാളിയുടെ സാദ്ധ്യതയെ കുറക്കത്തക്കവണ്ണം എതിർ നീക്കങ്ങൾ നടത്താൻ അതിന്റെ സ്മൃതിയിലുള്ള ആയിരക്കണക്കിന് സ്ഥാനങ്ങളിൽ പരിശോധന നടത്തുകയും ചെയ്യുന്നു. ഇതു ചെയ്യുന്നതിന് അത് ഓരോ സെക്കണ്ടിലും 1,75,000 ചെസ് സ്ഥാനങ്ങൾ പരിശോധിക്കുന്നു, അല്ലെങ്കിൽ, ശരിയായ നീക്കംനടത്തുന്നതിന് അത് സാധാരണ എടുക്കുന്ന മൂന്ന് മിനിററുകൊണ്ട് 3 കോടിയിൽപരം സ്ഥാനങ്ങൾ പരിശോധിക്കുന്നു.
എ.ഐ പ്രവർത്തനത്തിൽ
ഹൈറെറക്ക് ചതുരംഗത്തിൽ വിദഗ്ദ്ധമാണെങ്കിലും അത് മററു കളികളിലോ ജോലിയിലോ തികച്ചും നിസ്സഹായമാണ്. കാരണം ചതുരംഗം കളിക്കാൻ മാത്രമാണ് ഹൈറെറക്ക് ആസൂത്രണംചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ സ്മൃതിയിൽ ചതുരംഗംകളിയിലെ നീക്കങ്ങളെ സംബന്ധിച്ചുള്ള ധാരാളം വിവരങ്ങളും ഒരു യുക്തിപൂർവകമായ രീതിയിൽ “ചിന്തിക്കാൻ” അതിനെ പ്രാപ്തമാക്കുന്ന പടിപടിയായുള്ള നിർദ്ദേശങ്ങളും സംഭരിക്കപ്പെട്ടിരിക്കുന്നു. മററു വാക്കുക്കളിൽ പറഞ്ഞാൽ, ചതുരംഗംകളിയെ സംബന്ധിച്ചടത്തോളം ഹൈറെറക്ക് ഒരു വിദഗ്ദ്ധനാണ്. അതാണ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻമാർ ഹൈറെറക്ക്പോലെയുള്ള സംവിധാനങ്ങളെ വിളിക്കുന്നത്—വിദഗ്ദ്ധ സിസ്ററംസ്.
ഒരു വിദഗ്ദ്ധസിസ്ററം അടിസ്ഥാനപരമായി ഒരു പ്രത്യേക മണ്ഡലത്തിൽ വിപുലമായ വിവരങ്ങളുടെ ശേഖരം സംഭരിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടറാണ്. ഒപ്പം ഏററവും കുറഞ്ഞ സമയംകൊണ്ടും ശ്രമംകൊണ്ടും ഉപയോക്താവിനെ അയാൾക്കാവശ്യമുള്ള കൃത്യമായ വിവരത്തിലേക്കു നയിക്കത്തക്കവണ്ണം അതു പ്രോഗ്രാംചെയ്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതു മിക്കപ്പോഴും ഇതു ചെയ്യുന്നത് എങ്കിൽ നിയമങ്ങളുടെ ഒരു സംഹിതമുഖാന്തരമാണ്. ഒരു അവസ്ഥ സത്യം ആണ് എങ്കിൽ അപ്പോൾ ഒരു പ്രത്യേകപ്രവർത്തനം നടക്കും. ഉപയോക്താവ് ഒരു കീബോർഡും വീഡിയോ സ്ക്രീനും അല്ലെങ്കിൽ മറെറന്തെങ്കിലും സംവിധാനവും മുഖേന വിദഗ്ദ്ധ സിസ്ററവുമായി ആശയവിനിയമം നടത്തുന്നു. വിവരങ്ങളുടെ സംഭരണിയും എങ്കിൽ പ്രകിയയും അത്തരം വിദഗ്ദ്ധസിസ്ററങ്ങൾക്ക് ബുദ്ധിയുടെ പ്രതീതി കൈവരുത്തുന്നു—കൃത്രിമ ബുദ്ധിയുടെതന്നെ.
ഇക്കാലത്ത്, മെഡിസിന്റെയും കമ്പ്യൂട്ടർ ഡിസൈനിന്റെയും ധാതുക്കളുടെ കണ്ടുപിടുത്തത്തിന്റെയും അക്കൗണ്ടിംഗിന്റെയും ഇൻവെസ്ററ്മെൻറ് മാനേജ്മെൻറിന്റെയും ശൂന്യാകാശയാത്രയുടെയും മററും വിവിധ വശങ്ങളിൽ വിദഗ്ദ്ധസിസ്ററങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു എങ്കിൽ സാഹചര്യത്തെയല്ല, മനുഷ്യമനസ്സു ചെയ്യുന്നതുപോലെ അത്തരം അനേകം പ്രവർത്തനങ്ങളെ ഒരേ സമയത്ത് കൈകാര്യംചെയ്യാൻ കഴിയുന്ന വിദഗ്ദ്ധസിസ്ററങ്ങളിലാണ് കമ്പ്യൂട്ടർശാസ്ത്രജ്ഞൻമാർ പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഒരു പരിമിതമായ വിധത്തിൽ മാത്രം “കാണാനും” “കേൾക്കാനും” “സംസാരിക്കാനും” കഴിയുന്ന സിസ്ററങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചില കേന്ദ്രങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകൾ മനുഷ്യനെപ്പോലെ, അല്ലെങ്കിൽ മനുഷ്യനെക്കാൾ സമർത്ഥമായിത്തീരുമോ?
എന്തെങ്കിലും പരിധിയുണ്ടോ?
വിദഗ്ദ്ധകമ്പ്യൂട്ടർ സിസ്ററങ്ങൾ കൊണ്ട് ശാസ്ത്രജ്ഞൻമാർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് യഥാർത്ഥത്തിൽ മതിപ്പുളവാക്കുന്നതാണ്. എന്നിരുന്നാലും, നിർണ്ണായകമായ ചോദ്യം അവശേഷിക്കുന്നു: ഈ സിസ്ററങ്ങൾ യഥാർത്ഥത്തിൽ ബുദ്ധിയുള്ളവയാണോ? ദൃഷ്ടാന്തമായി, ഊററമായ ചതുരംഗം കളിക്കാൻ കഴിയുമെങ്കിലും മറെറാന്നും പഠിക്കാനോ ചെയ്യാനോ കഴിയാത്ത ഒരാളെക്കുറിച്ച് നാം എന്തു പറയും? അയാളെ ബുദ്ധിമാൻ എന്നു നാം യഥാർത്ഥത്തിൽ പരിഗണിക്കുമോ? ഇല്ലെന്നു സ്പഷ്ടം. “ഒരു ബുദ്ധിശാലി ഒരു മണ്ഡലത്തിൽ എന്തെങ്കിലും പഠിക്കുകയും മററു മണ്ഡലങ്ങളിലെ പ്രശ്നങ്ങൾക്ക് അത് ബാധകമാക്കുകയും ചെയ്യുന്നു” എന്ന് ശാസ്ത്രലേഖന പുരോഗതിക്കുവേണ്ടിയുള്ള കൗൺസിലിന്റെ എക്സെക്കട്ടീവ് ഡയറക്ടർ വില്യം ജെ. ക്രോമി വിശദീകരിക്കുന്നു. അപ്പോൾ സംഗതിയുടെ സാരം ഇതാണ്: കമ്പ്യൂട്ടറുകളെ മനുഷ്യരിൽ കാണുന്ന ബുദ്ധിയുടെ തലത്തോട് അടുപ്പിക്കാൻ കഴിയുമോ? മററു വാക്കുകളിൽ പറഞ്ഞാൽ യഥാർഥത്തിൽ കൃത്രിമമായി ബുദ്ധിയുണ്ടാക്കാൻ കഴിയുമോ?
ഇതുവരെ ശാസ്ത്രജ്ഞൻമാരിലൊ എൻജിനിയർമാരിലോ ആർക്കും ആ ലാക്കിലെത്താൻ കഴിഞ്ഞിട്ടില്ല. 30 വർഷംമുമ്പ് ചതുരംഗംകളിക്കുന്ന കമ്പ്യൂട്ടറുകളെക്കുറിച്ച് നടത്തിയ പ്രവചനമുണ്ടെങ്കിലും വേൾഡ് ചാമ്പ്യൻ ഇപ്പോഴും ഒരു മനുഷ്യനാണ്. ഇംഗ്ലീഷിലോ മററു സ്വാഭാവികഭാഷകളിലോ ഉള്ള സംഭാഷണങ്ങൾ മനസ്സിലാക്കാൻ കമ്പ്യൂട്ടറുകൾക്കു സാധിക്കുമെന്നുള്ള അവകാശമുണ്ടെങ്കിലും ഇപ്പോഴും ഇത് ഒരു ശൈശവദശയിൽത്തന്നെയാണ്. സാമാന്യതയുടെ ഗുണം ഒരു കമ്പ്യൂട്ടറിൽ പണിതുചേർക്കാൻ ആരും പഠിച്ചിട്ടില്ല.
ഉദാഹരണത്തിന് ഭാഷയുടെ കാര്യമെടുക്കുക. ലളിതമായ സംസാരത്തിന്റെ കാര്യത്തിൽപോലും ആയിരക്കണക്കിന് വാക്കുകൾ ലക്ഷക്കണക്കിന് സംയുക്തങ്ങളിൽ കോർത്തിണക്കപ്പെടുന്നു. കമ്പ്യൂട്ടറിന് ഒരു വാക്യം മനസ്സിലാക്കുന്നതിന് ഒരേ സമയത്ത് ഒരു വാക്യത്തിലെ ഓരോ വാക്കിന്റെയും സാദ്ധ്യമായ സംയുക്തങ്ങളെല്ലാം പരിശോധിക്കുന്നതിന് അതു പ്രാപ്തമായിരിക്കണം. അതിന് അതിന്റെ സ്മൃതിയിൽ നിരവധി നിയമങ്ങളും നിർവചനങ്ങളും സംഭരിക്കപ്പെടണം. ഇത് ഇപ്പോഴത്തെ കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻകഴിയുന്നതിന് വളരെ അതീതമാണ്. എന്നിരുന്നാലും ഒരു കുട്ടിക്കുപോലും ഇതെല്ലാം സാധിക്കും, വാക്കിനതീതമായ അർത്ഥമാററങ്ങൾ ഗ്രഹിക്കാനും കഴിയും. ഒരു സംസാരിയെ വിശ്വസിക്കാൻകഴിയുമോ അതോ അയാൾ കാപട്യംകാണിക്കുകയാണോ എന്നും ഒരു പ്രസ്താവന അക്ഷരീയമായി അഥവാ തമാശയായി എടുക്കേണ്ടതാണോയെന്നും അവന് വിവേചിക്കാൻ കഴിയും. കമ്പ്യൂട്ടറിന് ഈ വെല്ലുവിളികളെ വെല്ലാൻ കഴിഞ്ഞിട്ടില്ല.
മോട്ടോർവാഹനനിർമ്മാണത്തിലുപയോഗിക്കുന്ന റോബോട്ടുളെപ്പോലെ “കാണാൻ”കഴിയുന്ന വിദഗ്ദ്ധസിസ്ററങ്ങളെസംബന്ധിച്ച് ഇതുതന്നെ പറയാൻകഴിയും. ത്രിമാനകാഴ്ചയോടുകൂടിയ പുരോഗമിച്ച ഒരു സിസ്ററം ഒരു വസ്തുവിനെ തിരിച്ചറിയാൻ 15 സെക്കണ്ട് എടുക്കുന്നു. അതുതന്നെ ചെയ്യാൻ മനുഷ്യ നേത്രത്തിനും തലച്ചോറിനും ഒരു സെക്കണ്ടിന്റെ ആയിരത്തിലൊന്ന് അംശമേ വേണ്ടു. മനുഷ്യനേത്രത്തിന് പ്രാധാന്യമുള്ളതെന്തെന്നു കാണാനും അത്യന്താപേക്ഷിതമല്ലാത്തത് അരിച്ചുമാററാനുമുള്ള സഹജമായ പ്രാപ്തിയുണ്ട്. കമ്പ്യൂട്ടർ അത് “കാണുന്ന” വിശദാംശങ്ങളുടെ ആധിക്യത്തിൽ കേവലം മുക്കപ്പെടുകയാണ്.
അങ്ങനെ കൃത്രിമബുദ്ധിയിലെ വൈദഗ്ദ്ധ്യത്തിന്റെ പുരോഗതികളും വാഗ്ദാനങ്ങളുമുണ്ടെങ്കിലും “കമ്പ്യൂട്ടർ സിസ്ററത്തിന് മനുഷ്യർക്കുള്ള ബുദ്ധിയുടെയും പ്രേരണാശക്തിയുടെയും വൈദഗ്ദ്ധ്യങ്ങളുടെയും സൃഷ്ടിപരതയുടെയും വിശാലത ഒരിക്കലും കൈവരുകയില്ലെന്ന് മിക്ക ശാസ്ത്രജ്ഞൻമാരും വിശ്വസിക്കുന്നു” എന്ന് ക്രോമി പറയുന്നു. അതുപോലെതന്നെ, സുപ്രസിദ്ധശാസ്ത്ര ലേഖകനായ ഐസക്ക് അസിമോവ് ഇങ്ങനെ പ്രസ്താവിക്കുന്നു: “കമ്പ്യൂട്ടർ ശ്രദ്ധേയമായ മനുഷ്യമനസ്സിന്റെ പഠനപ്രാപ്തിക്കും സർഗ്ഗാത്മകശക്തിക്കുമൊപ്പം എന്നെങ്കിലും എത്തിച്ചേരുമെന്നുള്ളതിൽ എനിക്കു സംശയമുണ്ട്.”
മനുഷ്യമനസ്സ് യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് യാതൊരു ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ എൻജീനിയർക്കും പൂർണ്ണമായി മനസ്സിലാകുന്നില്ലെന്നുള്ള വസ്തുതയാണ് കൃത്രിമമായി യഥാർത്ഥബുദ്ധി നേടുന്നതിലുള്ള അടിസ്ഥാന തടസ്സം. തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധം അഥവാ തലച്ചോറിൽ സംഭരിക്കപ്പെടുന്ന വിവരങ്ങളെ തീരുമാനങ്ങൾ ചെയ്യുന്നതിനോ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനോ മനസ്സ് ഉപയോഗിക്കുന്ന വിധം ആർക്കും അറിയാൻപാടില്ല. “[ഞാൻ എന്റെ മനസ്സുകൊണ്ട് ചില കാര്യങ്ങൾ] എങ്ങനെ ചെയ്യുന്നുവെന്ന് എനിക്കറിയാൻ പാടില്ലാത്തതുകൊണ്ട് ഞാൻ ചെയ്യുന്നത് പുനരുൽപ്പാദിപ്പിക്കാൻ ഒരു കമ്പ്യൂട്ടറിനെ പ്രോഗ്രാംചെയ്യാൻ എനിക്ക് സാദ്ധ്യമല്ല” എന്ന് അസിമോവ് ഏററുപറയുന്നു. മറെറാരു വിധത്തിൽ പറഞ്ഞാൽ യഥാർത്ഥത്തിൽ ബുദ്ധി എന്താണെന്ന് ആർക്കും അറിയാൻ പാടില്ലെങ്കിൽ അത് ഒരു കമ്പ്യൂട്ടറിൽ പണിതു ചേർക്കാൻ എങ്ങനെ കഴിയും?
മഹാവിദഗ്ദ്ധൻമാരും അതിമഹാവിദഗ്ദ്ധനും
പതിനെട്ടാം നൂററാണ്ടിന്റെ ഒടുവിലും 19-ാംനൂററാണ്ടിന്റെ തുടക്കത്തിലും മേരിയാ തെരേസാ എഡ്ഗാർ അലെൻ പോ നെപ്പോളിയൻ ബോണപ്പാർട്ട് എന്നിങ്ങനെയുള്ള പ്രശസ്തവ്യക്തികൾ ഉൾപ്പെടെയുള്ള മാനുഷ എതിർകക്ഷികളെ തോൽപ്പിച്ചുകൊണ്ട് ചതുരംഗക്കളിയന്ത്രം എല്ലായിടത്തുമുള്ള സദസ്യരെ പുളകംകൊള്ളിച്ചു. ഒടുവിൽ യന്ത്രം കൃത്രിമമാണെന്ന് തുറന്നുകാട്ടപ്പെട്ടു. ഒരു മനുഷ്യൻ ഉള്ളിലുണ്ടായിരുന്നു!
ഇന്നത്തെ ചെസ്കളിയന്ത്രത്തിനകത്തും ഒരു മനുഷ്യനുണ്ട്; അയാൾ വളരെ വിദഗ്ദ്ധമായി ഒളിച്ചിരിക്കുന്നുവെന്നുമാത്രം. അത് പ്രോഗ്രാമർ അല്ലാതെ ആരുമല്ല. സകല മഹാവിദഗ്ദ്ധൻമാരുമായി സ്വന്തമായി കളിക്കാൻ കഴിയത്തക്കവണ്ണം കമ്പ്യൂട്ടറിൽ ചതുരംഗംകളിയുടെ സകലനിയമങ്ങളും അവ ഉപയോഗിക്കുന്നതുസംബന്ധിച്ച നിർദ്ദേശങ്ങളും അതിൽ ശ്രമകരമായി സംഭരിച്ചതിന് ഉത്തരവാദി അയാളാണ്.
മറെറല്ലാ വിദഗ്ദ്ധസിസ്ററങ്ങളും കൃത്രിമബുദ്ധിയുടെ മണ്ഡലത്തിലെ സകല നേട്ടങ്ങളും സംബന്ധിച്ച് അതുതന്നെ പറയാൻകഴിയും. അവക്കു രുപകൽപ്പന ചെയ്ത ശാസ്ത്രജ്ഞൻമാർക്കും എൻജിനിയർമാർക്കുമാണ് ബഹുമതി ചെല്ലേണ്ടത്. അതേ കാരണത്താൽ, മനുഷ്യ മനസ്സിന്റെ യഥാർത്ഥ ബുദ്ധിക്കുള്ള ബഹുമതി നാം ആർക്കാണ് കൊടുക്കേണ്ടത്? ഇവിടെ നാം സ്രഷ്ടാവായ യഹോവയാം ദൈവത്തോട് ഒരു കവിതാരീതിയിൽ ഇങ്ങനെ പറയാൻ പ്രേരിതനായ പുരാതന ഇസ്രായേലിലെ ദാവീദുരാജാവിന്റെ വാക്കുകൾ കടമെടുക്കേണ്ടിയിരിക്കുന്നു: “ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഞാൻ നിന്നെ കീർത്തിക്കും. എന്റെ ദേഹിക്ക് നന്നായി അറിയാവുന്നതുപോലെ നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.”—സങ്കീർത്തനം 119:14 (g88 7/8)
[13-ാം പേജിലെ ചതുരം]
എന്നിരുന്നാലും, കമ്പ്യൂട്ടറും മനുഷ്യപ്രാപ്തികളും അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും മുൻകൂട്ടിക്കാണാവുന്ന ഭാവിയിൽ മനുഷ്യസമാന റോബോട്ട് ഉണ്ടാകാനിടയില്ലെന്നുമുള്ള വസ്തുത സ്ഥിതിചെയ്യുന്നു.”—കമ്പ്യൂട്ടറും സമുദായവും, പേജ് 14.
[15-ാം പേജിലെ ചിത്രം]
കുട്ടിക്കും കമ്പ്യൂട്ടറിനും വിവിധ തോതിൽ ഭാഷ മനസ്സിലാകും, എന്നാൽ കുട്ടിക്ക് ഉദ്ദേശ്യങ്ങളും വിശ്വാസ്യതയും മനുഷ്യവികാരങ്ങളും കണ്ടുപിടിക്കാൻകഴിയും