വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 7/8 പേ. 4-7
  • മർമ്മത്തിന്‌ ആഴംകൂടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മർമ്മത്തിന്‌ ആഴംകൂടുന്നു
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു അസ്വീ​കാ​ര​മായ വസ്‌തുത
  • ആചാര​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും
  • ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും നരകവും
  • സ്വർഗ്ഗ​വും നിർവാ​ണ​വും
  • ആരാണ്‌ നരകത്തിൽ പോകു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നരകം യഥാർഥത്തിൽ എന്താണ്‌?
    2002 വീക്ഷാഗോപുരം
  • നരകം ഏതുതരം സ്ഥലമാണ്‌?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • നരകത്തെസംബന്ധിച്ചസത്യം
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
ഉണരുക!—1989
g89 7/8 പേ. 4-7

മർമ്മത്തിന്‌ ആഴംകൂ​ടു​ന്നു

ഒരു മരണക്കി​ട​ക്ക​യ്‌ക്കു ചുററും കൂടി​യി​രി​ക്കു​മ്പോൾ നാം യാഥാർത്ഥ്യ​ത്തോ​ട​ടു​ത്തു ജീവി​ക്കു​ന്നു. എന്നിരു​ന്നാ​ലും മരണ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ അത്‌ പേടി​യു​ള​വാ​ക്കു​ന്നത്‌, ഭീഷകം​പോ​ലു​മായ അനുഭ​വ​മാ​യി നില​കൊ​ള്ളു​ന്നു. . മരണം ജീവി​തത്തെ പിടി​കൂ​ടുന്ന ഓരോ പ്രാവ​ശ്യ​വും ഊഹാ​പോ​ഹ​വും മർമ്മവും ധാരാ​ള​മു​ള്ളത്‌ ഒട്ടും ആശ്ചര്യമല്ല. ജീവിതം ഹ്രസ്വ​മാണ്‌, ഷെയി​ക്ക്‌സ്‌പി​യർ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, “മരണത്തിന്‌ അതിന്റെ ദിവസം ഉണ്ടായി​രി​ക്കും.”

അപ്പോൾ ശാരീ​രി​ക​മ​രണം എന്താണ്‌? അതാണ്‌ നാം തീരു​മാ​നി​ക്കേണ്ട ഒന്നാമത്തെ ചോദ്യം.

ഒരു അസ്വീ​കാ​ര​മായ വസ്‌തുത

ബ്രിട്ടാ​നി​ക്കാ എൻ​സൈ​ക്ലോ​പ്പീ​ഡിയ അനുസ​രിച്ച്‌ മരണം കേവലം “ജീവന്റെ അഭാവം” എന്ന്‌ നിർവ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. മത്സ്യവും മൃഗങ്ങ​ളും പക്ഷിക​ളും സ്വാഭാ​വി​ക​മാ​യി മരിക്കു​ന്നു​വെന്ന വസ്‌തുത മനുഷ്യ​നു സ്വീക​രി​ക്കാൻ കഴിയു​മെ​ങ്കി​ലും, ബൈബിൾ പ്രസ്‌താ​വി​ക്കു​ന്ന​തു​പോ​ലെ മാനു​ഷ​മ​രണം ഒരു ശത്രു​വി​നെ​പ്പോ​ലെ വരുന്നു​വെന്ന്‌ അവന്റെ സ്വന്തം ബുദ്ധി അവനോ​ടു പറയുന്നു.a

ഭൂമി​യി​ലെ ജീവി​ക​ളിൽവെച്ച്‌ മനുഷ്യ​നു മാത്രമേ സ്വന്തം മരണ​ത്തെ​ക്കു​റി​ച്ചു വിചി​ന്തനം ചെയ്യാൻ കഴിയൂ. അവന്റെ മരിച്ച​വരെ സംസ്‌ക​രി​ക്കു​ന്ന​തിൽ അവൻ അനുപ​മ​നാണ്‌. എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ, മരിച്ച​വ​രു​ടെ കർമ്മാ​നു​ഷ്‌ഠാ​ന​പ​ര​മായ സംസ്‌ക​രി​ക്കൽ “മനുഷ്യ​ജീ​വി​ത​ത്തി​ന്റെ സുനി​ശ്ചി​ത​മായ അവസാ​ന​മാ​യി മരണത്തെ അംഗീ​ക​രി​ക്കാ​നുള്ള മമനു​ഷ്യ​ന്റെ സഹജമായ അപ്രാ​പ്‌തി​യിൽനിന്ന്‌ അഥവാ വിസമ്മ​ത​ത്തിൽനി​ന്നാണ്‌ സംജാ​ത​മാ​കു​ന്നത്‌. മരണത്താ​ലുള്ള ശാരീ​രി​ക​ദ്ര​വി​ക്ക​ലി​ന്റെ ഭീതി​പ്പെ​ടു​ത്തുന്ന തെളി​വു​ണ്ടെ​ങ്കി​ലും വ്യക്തി​യു​ടെ എന്തോ ഒന്ന്‌ മരണാ​നു​ഭ​വത്തെ അതിജീ​വി​ക്കു​ന്ന​തിൽ തുടരു​ന്നു​വെന്ന വിശ്വാ​സം തങ്ങിനി​ന്നി​രി​ക്കു​ന്നു.”

തൽഫല​മാ​യി, മരണത്തെ തുടർന്നുള്ള ആചാരങ്ങൾ മിക്ക​പ്പോ​ഴും യുഗപ​ഴ​ക്ക​മുള്ള പാരമ്പ​ര്യ​ങ്ങ​ളാ​ലും ദുർജ്ഞേ​യ​മായ അന്ധവി​ശ്വാ​സ​ങ്ങ​ളാ​ലും ആവരണം​ചെ​യ്യ​പ്പെ​ടു​ന്നു.

ആചാര​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും

ദൃഷ്ടാ​ന്ത​മാ​യി, അനേകം പുരാതന ശവകു​ടീ​ര​ങ്ങ​ളിൽ മരിച്ച​വ​രു​ടെ അസ്ഥികൾ മാത്രമല്ല. പിന്നെ​യോ മരിച്ച​യാ​ളിന്‌ ശവക്കു​ഴി​ക്കു​മ​പ്പു​റം ആവശ്യം നേരി​ടു​മെ​ന്നുള്ള വിശ്വാ​സ​ത്തിൽ ഉള്ളിൽ വെച്ച ആഹാര​പാ​നീ​യ​ങ്ങ​ളു​ടെ തെളി​വും ഉൾക്കൊ​ണ്ടി​രു​ന്നു. ഈജി​പ്‌റ​റു​കാ​രു​ടെ തടി​കൊ​ണ്ടുള്ള ശവപ്പെ​ട്ടി​ക​ളിൽ പരേതനെ നയിക്കു​ന്ന​തിന്‌ ഭൂപട​ങ്ങ​ളും കണ്ണുക​ളും വരച്ചി​രു​ന്നു. മരണാ​നന്തര ജീവി​ത​ത്തിൽ പണിയാ​യു​ധ​ങ്ങ​ളും ആഭരണങ്ങൾ പോ​ലെ​യുള്ള വ്യക്തി​പ​ര​മായ വസ്‌തു​ക്ക​ളും മരിച്ച​യാ​ളിന്‌ കിട്ടു​ന്നതു സന്തോ​ഷ​മാ​യി​രി​ക്കു​മെ​ന്നുള്ള സങ്കൽപ്പ​ത്തിൽ അവയും ശവപ്പെ​ട്ടി​യിൽ വെച്ചി​രു​ന്നു.

ഗർഭാ​ശ​യ​ത്തി​ലെ ഒരു കുട്ടി​യു​ടെ കിടപ്പു​പോ​ലെ കുത്തി​യി​രി​ക്കുന്ന ഒരു നിലയിൽ അവയുടെ വശത്ത്‌ അസ്ഥിപ​ഞ്‌ജ​രങ്ങൾ കാണ​പ്പെ​ട്ടി​ട്ടുണ്ട്‌. അത്‌ പുനർജ്ജ​ന​ന​ത്തി​ലെ വിശ്വാ​സത്തെ സൂചി​പ്പി​ക്കു​ന്ന​താ​യി ചില പ്രാമാ​ണി​കർ വ്യാഖ്യാ​നി​ച്ചി​ട്ടുണ്ട്‌. മരിച്ച​വരെ അധോ​ലോ​ക​ത്തി​ലെ മുഖ്യ​ന​ദി​യായ സ്‌​റൈ​റ​ക്‌സിൽ കടത്തു​ക​ട​ത്തി​വി​ടേ​ണ്ട​യാ​വ​ശ്യ​മു​ണ്ടെന്ന്‌ ഗ്രീക്കു​കാ​രും റോമാ​ക്കാ​രും വിശ്വ​സി​ച്ചു. ഒരു ഭൂത വള്ളക്കാ​ര​നായ ചാരോ​നാണ്‌ ഈ സേവന​മ​നു​ഷ്‌ഠി​ച്ചത്‌. പരേതന്റെ വായിൽ ഒരു നാണയം വെച്ചു​കൊണ്ട്‌ അയാൾക്ക്‌ കൂലി​കൊ​ടു​ത്തു. ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ ഈ നടപടി ഇപ്പോ​ഴും തുടരു​ന്നുണ്ട്‌.

“ഓരോ മുഖ്യ മതത്തി​നും മരണത്തി​ന്റെ നടപടി​ക്ര​മ​ത്തെ​യും മരണ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യും മരണാ​ന​ന്ത​ര​ജീ​വി​ത​ത്തെ​യും കുറി​ച്ചുള്ള വിശ്വാ​സ​മു​ണ്ടെന്ന്‌ വ്യക്തമാണ്‌” എന്ന്‌ മതപര​മായ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഒരു നിഘണ്ടു പറയുന്നു. സത്യം—എന്നാൽ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ബോധ​പൂർവ​ക​മായ അസ്‌തി​ത്വ​ത്തി​ന്റെ അവസാ​ന​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌ വളരെ അസ്വീ​കാ​ര്യ​മാണ്‌. “സ്വന്തം മരണത്തിൽ ആരും വിശ്വ​സി​ക്കു​ന്നില്ല” എന്ന്‌ മനോ​രോ​ഗ​ചി​കിൽസ​ക​നാ​യി​രുന്ന സിഗ്മണ്ട്‌ ഫ്രോഡ്‌ തറപ്പി​ച്ചു​പ​റഞ്ഞു. നമ്മുടെ “ബോധ [മനസ്സിൽ] നമ്മി​ലോ​രോ​രു​ത്തർക്കും സ്വന്തം അമർത്യ​ത​യെ​ക്കു​റി​ച്ചു ബോധ്യ​മുണ്ട്‌.”

അത്തരം വിശ്വാ​സങ്ങൾ സ്വാഭാ​വി​ക​മാ​യി പ്രചാ​ര​മുള്ള അനേകം വിശ്വാ​സ​ങ്ങ​ളി​ലേക്ക്‌ നയിച്ചി​രി​ക്കു​ന്നു. പ്രമു​ഖ​മായ ചിലത്‌ പരിചി​ന്തി​ക്കുക.

ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും നരകവും

മരിച്ചവർ ജീവ​നോ​ടി​രി​ക്കു​ന്നു​വെ​ങ്കിൽ അവർ എവി​ടെ​യെ​ങ്കി​ലും ഉണ്ടായി​രി​ക്കണം—എന്നാൽ എവിടെ? പ്രശ്‌നം ഇവി​ടെ​യാണ്‌, കാരണം മരിക്കു​ന്നവർ എല്ലാവ​രും നല്ലവരോ എല്ലാവ​രും ചീത്തയോ അല്ല. ഒരു അടിസ്ഥാന നീതി​ബോ​ധ​ത്തോ​ടെ മനുഷ്യർ പരേതരെ, നല്ലവരെ ദുഷ്ടരിൽനിന്ന്‌, വേർതി​രി​ച്ചി​ട്ടുണ്ട്‌

ജൂയിഷ്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ​യിൽ അച്ചടി​ച്ചി​രി​ക്കുന്ന പ്രകാരം റബ്ബിമാ​രു​ടെ വീക്ഷണം ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “ഒടുക്കത്തെ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ദേഹി​ക​ളു​ടെ മൂന്നു വർഗ്ഗങ്ങ​ളു​ണ്ടാ​യി​രി​ക്കും: നീതി​മാൻമാർ ഉടൻതന്നെ നിത്യ​ജീ​വ​നു​വേണ്ടി എഴുത​പ്പെ​ടും; ദുഷ്ടൻമാർ ഗിഹെ​ന്നാ​യി​ക്കു​വേണ്ടി; എന്നാൽ സൽഗു​ണ​ങ്ങ​ളും പാപങ്ങ​ളും തുല്യം​തു​ല്യ​മാ​യി​രി​ക്കു​ന്നവർ ഗിഹെ​ന്നാ​യി​ലേക്കു പോകു​ക​യും ശുദ്ധീ​ക​രി​ക്ക​പ്പെട്ടു പൊങ്ങി​വ​രു​ന്ന​തു​വരെ മുങ്ങു​ക​യും പൊങ്ങു​ക​യും​ചെ​യ്യും.” ഈ ഒടുവി​ലത്തെ പ്രസ്‌താ​വന ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ന്റെ ഒരു വർണ്ണന​യാ​ണെന്ന്‌ അനേകർ തിരി​ച്ച​റി​യും.

ന്യൂ കാത്തലിക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ന്റെ ഉപദേ​ശ​ത്തി​ന്റെ ഒരു ഔദ്യോ​ഗിക വർണ്ണന നൽകി​ക്കൊണ്ട്‌ കേവലം പ്രസ്‌താ​വി​ക്കു​ന്നത്‌ കൗതു​ക​ക​ര​മാണ്‌: “അന്തിമ​വി​ശ​ക​ല​ന​ത്തിൽ, ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ന്റെ റോമൻക​ത്തോ​ലി​ക്കാ ഉപദേശം വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലില്ല, പാരമ്പ​ര്യ​ത്തി​ലാണ്‌ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌.” ഈ പദം ബൈബി​ളിൽ കാണ​പ്പെ​ടു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ ഇത്‌ ആശ്ചര്യമല്ല, അവിടെ ഈ ആശയം പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തു​മില്ല. എന്നാൽ ജ്യൂയിഷ്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ അനുസ​രിച്ച്‌ ദുഷ്ടൻമാ​രു​ടെ ഭാവി​യായ ഗിഹെ​ന്നാ​യെ സംബന്ധി​ച്ചെന്ത്‌?

ഗിഹെന്നാ എന്നത്‌ ഗേ ഹിന്നോം എന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ എടുക്ക​പ്പെട്ട ഒരു ഗ്രീക്ക്‌രൂ​പ​മാണ്‌, അത്‌ യരൂശ​ലേ​മി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റു കിടക്കുന്ന ഹിന്നോം താഴ്‌വ​ര​യാണ്‌. അത്‌ കഴിഞ്ഞ കാലങ്ങ​ളിൽ കുട്ടികൾ മോ​ലേക്ക്‌ ദൈവ​ത്തിന്‌ ബലിയർപ്പി​ക്ക​പ്പെട്ട ഒരു സ്ഥലമാ​യി​രു​ന്നു. ദി ജ്യൂയിഷ്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഈ കാരണ​ത്താൽ ഈ താഴ്‌വര ശപിക്ക​പ്പെ​ട്ട​താ​യി ഗണിക്ക​പ്പെ​ട്ടി​രു​ന്നു, തന്നിമി​ത്തം ‘ഗിഹെന്നാ’ പെട്ടെ​ന്നു​തന്നെ ‘നരക’ത്തിന്റെ ഒരു ആലങ്കാ​രിക തത്തുല്യ​പ​ദ​മാ​യി​ത്തീർന്നു.”

ദി വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ പറയുന്നു: “അനേകം മതങ്ങൾ വിശ്വ​സി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നരകം ഭൂതങ്ങൾ വസിക്കുന്ന ഒരു സ്ഥലമോ അവസ്ഥയോ ആണ്‌, അവിടെ ദുഷ്ടർ മരണാ​ന​ന്തരം ശിക്ഷി​ക്ക​പ്പെ​ടു​ന്നു.” ഇത്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചില മതങ്ങളും മററു ചില മതങ്ങളും സജീവ​മാ​യി ഇപ്പോ​ഴും പ്രസം​ഗി​ക്കുന്ന ഒരു ഉപദേ​ശ​മാണ്‌. തൽഫല​മാ​യി, അനേകർ അവിടെ പോകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യഥാർത്ഥ ഭയത്തോ​ടെ​യാണ്‌ ദീർഘ​കാ​ല​മാ​യി വളർന്നു​വ​ന്നി​ട്ടു​ള്ളത്‌.

ഇംഗ്ലീഷ്‌ നോവ​ലി​സ്‌റ​റായ ജറോം കെ. ജറോം 1926-ൽ ഇങ്ങനെ എഴുതി: “ഞാൻ ഒരു ബാലനാ​യി​രു​ന്ന​പ്പോൾ, ഒരു ഭൗതി​ക​ന​ര​കത്തെ അപ്പോ​ഴും അനേകം ഭക്തൻമാർ ഒരു വസ്‌തു​ത​യാ​യി സ്വീക​രി​ച്ചി​രു​ന്നു. ഭാവനാ​പൂർണ്ണ​നായ ഒരു ബാലനു​ണ്ടായ കഷ്ടപ്പാട്‌ ഒരിക്ക​ലും അതിശ​യോ​ക്തി​യാ​കു​ക​യില്ല. അത്‌ ഞാൻ ദൈവത്തെ വെറു​ക്കാ​നി​ട​യാ​ക്കി. പിന്നീട്‌, എന്റെ വളർന്നു​കൊ​ണ്ടി​രുന്ന ബുദ്ധി​ശക്തി ഈ ധാരണയെ വിഡ്‌ഢി​ത്ത​മെന്ന നിലയിൽ തള്ളിക്ക​ള​ഞ്ഞ​പ്പോൾ അത്‌ പഠിപ്പിച്ച മതത്തെ നിന്ദി​ക്കാ​നും ഇടയാക്കി.”

നരകത്തെ സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും (കൂടതൽ വിവര​ങ്ങൾക്കു​വേണ്ടി തുടർന്നു​കൊ​ടു​ത്തി​രി​ക്കുന്ന “നരകവും ഗിഹെ​ന്നാ​യും—വ്യത്യാ​സം” എന്ന ചതുരം കാണുക), സന്തുഷ്ടി​യേ​റിയ ഭാവി​യെന്ന നിലയിൽ അനേകർ സ്വർഗ്ഗ​ത്തെ​യോ നിർവാ​ണ​ത്തെ​യോ വെച്ചു​നീ​ട്ടു​ന്നു.

സ്വർഗ്ഗ​വും നിർവാ​ണ​വും

“സ്വർഗ്ഗം ദൈവ​ത്തി​ന്റെ​യും അവന്റെ വിശുദ്ധ ദൂതൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും സന്നിധി​യി​ലെ അനന്തസ​ന്തു​ഷ്ടി​യു​ടെ സ്ഥലവും അനുഗൃ​ഹീ​താ​വ​സ്ഥ​യു​മാണ്‌” എന്ന്‌ കത്തോ​ലി​ക്കാ​മതം—ആംഗ്ലി​ക്കൻസ​ഭാം​ഗ​ങ്ങൾക്കു​വേ​ണ്ടി​യുള്ള ഒരു പ്രബോ​ധന സംഗ്ര​ഹ​ഗ്രന്ധം പ്രസ്‌താ​വി​ക്കു​ന്നു. അതിങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “അതിൽ താഴെ നാം സ്‌നേ​ഹി​ച്ചി​ട്ടുള്ള എല്ലാവ​രോ​ടും, ദൈവ​പ്രീ​തി​യോ​ടെ മരിച്ചി​ട്ടുള്ള എല്ലാവ​രോ​ടും അനന്തമാ​യി കൂടി​ച്ചേ​രു​ന്ന​തും പിന്നീ​ടെ​ക്കാ​ല​വും നാം പൂർണ്ണ​മാ​യും നല്ലവരും വിശു​ദ്ധ​രു​മാ​യി​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.”

മറിച്ച്‌ നിർവാ​ണം ഒടുവിൽ “മരണത്തി​ന്റെ​യും പുനർജ​ന​ന​ത്തി​ന്റെ​യും വേദനാ​ക​ര​മാ​യി തുടരുന്ന ചക്രം” അവസാ​നി​ക്കു​മ്പോൾ “സമ്പൂർണ്ണ​സ​മാ​ധാ​ന​ത്തി​ന്റെ​യും അനു​ഗ്ര​ഹ​ത്തി​ന്റെ​യും ഒരു അവസ്ഥ നേടാൻ കഴിയു​മെ​ന്നുള്ള ബുദ്ധമ​ത​വി​ശ്വാ​സത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഏതു വിധത്തി​ലും സ്വർഗ്ഗ​മൊ നിരവാ​ണ​മോ മൂലം മതം നമുക്ക്‌ ഇപ്പോ​ഴത്തെ ജീവി​ത​ക​ഷ്ട​പ്പാ​ടു​ക​ളു​ടെ അവസാ​ന​ത്തി​നും ഒരു ഉല്ലാസ​പ്ര​ദ​മായ ലോക​ത്തി​ലെ ജീവി​ത​ത്തി​നു​മുള്ള കുറേ കരുതൽ നമുക്കു​വേണ്ടി അവതരി​പ്പി​ക്കു​ന്നു.

ഈ പരസ്‌പ​ര​വി​രുദ്ധ ഉപദേ​ശങ്ങൾ നാം മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? എന്ന ചോദ്യ​ത്തിന്‌ ഉത്തരം​പ​റ​യാൻ നമ്മെ സഹായി​ക്കു​ന്നു​വോ? അതോ മർമ്മത്തിന്‌ ആഴും​കൂ​ടു​ക​യാ​ണോ? നാം വിശ്വ​സി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്നത്‌ സത്യമാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും? മതം നമ്മെ സത്യമാ​ണോ മിഥ്യ​യാ​ണോ പഠിപ്പി​ക്കു​ന്നത്‌?

ദേഹി എന്താണ്‌ എന്ന മർമ്മ​പ്ര​ധാ​ന​മായ അടിസ്ഥാ​ന​ചോ​ദ്യ​ത്തിന്‌ നമുക്ക്‌ ഉത്തരം​പ​റ​യാൻ കഴിക​യി​ല്ലെ​ങ്കിൽ നമ്മുടെ മരണാ​നന്തര ഭാവി മർമ്മത്തിൽ കെട്ടി​ക്കി​ട​ക്കും. അടുത്ത​താ​യി നാം ആ ഉത്തരം കണ്ടെത്തു​ക​യാണ്‌. (g88 7/8)

[അടിക്കു​റി​പ്പു​കൾ]

a കൊരിന്ത്യർക്കുള്ള പൗലോ​സി​ന്റെ ഒന്നാമത്തെ ലേഖനം 15-ാം അദ്ധ്യായം 26-ാം വാക്യം കാണുക.

[6-ാം പേജിലെ ചതുരം]

ക്രയോണിക്‌സും അമർത്യ​ത​യും?

മരിച്ച​വരെ വളരെ താഴ്‌ന്ന ഊഷ്‌മാ​വിൽ സൂക്ഷി​ക്കാൻ കഴിയുന്ന ഒരു സാങ്കേ​തി​ക​വി​ദ്യ​യാണ്‌ ക്രയോ​ണിക്ക്‌ സസ്‌പെൻഷൻ. മുഴു​ശ​രീ​ര​വും −385ഡിഗ്രിF. ൽ ഉള്ള ദ്രാവക നൈ​ട്രജൻ നിറച്ച ഒരു പേടക​ത്തിൽ സൂക്ഷി​ക്ക​പ്പെ​ടു​ന്നു, അല്ലെങ്കിൽ ഇടപാ​ടു​കാർക്ക്‌ “നാഡീ​രോ​ഗി​കൾ” ആകാൻ തീരു​മാ​നി​ക്കാം, അതിന്റെ അർത്ഥം തല മാത്രം സൂക്ഷി​ക്കു​മെ​ന്നാണ്‌. “മതപര​മായ അർത്ഥത്തിൽ ഞാൻ മരണാ​ന​ന്ത​ര​ജീ​വി​ത​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല,” ക്രയോ​ണി​ക്‌സ്‌ ശുപാർശ​ചെ​യ്യുന്ന ബ്രിട്ടീ​ഷ്‌സ്ഥാ​പ​ന​ത്തി​ന്റെ പ്രസി​ഡണ്ട്‌ പറയുന്നു, “എന്നാൽ ഞാൻ ജീവിതം ആസ്വദി​ക്കു​ന്നു, ബോധം നിന്നു​പോ​കു​ന്നത്‌ ഒരു ചീത്തകാ​ര്യ​മാണ്‌”. വേർപെ​ട്ടു​പോയ തലകൾക്ക്‌ പുതിയ ശരീരങ്ങൾ വെച്ചു​പി​ടി​പ്പി​ച്ചു​കൊ​ണ്ടു​പോ​ലും ജീവൻ പുനഃ​സ്ഥി​തീ​ക​രി​ക്കാൻ കഴിയു​മെ​ന്നു​ള്ള​താണ്‌ ഇടപാ​ടു​കാ​രെ പ്രേരി​പ്പി​ക്കാ​നുള്ള സംസാ​ര​ത്തി​ന്റെ ആശയം. “ഇത്‌ അമർത്യത നേടാ​നുള്ള ഒരു മാർഗ്ഗ​മാണ്‌”എന്ന്‌ ലണ്ടനിലെ “സണ്ടേ റൈറംസ്‌” റിപ്പോർട്ടു​ചെ​യ്യു​ന്നു.

[7-ാം പേജിലെ ചതുരം]

നരകവും ഗിഹെ​ന്ന​യും​വ്യ​ത്യാ​സം

“നരകം” എന്ന പദം “ഗിഹെന്നാ” എന്നതിന്റെ ഒരു വളച്ചൊ​ടി​ക്ക​ലാണ്‌, അത്‌ യരൂശ​ലേം നഗരത്തി​നു പുറത്തേ പുരാതന ചവററു​കു​പ്പ​യു​ടെ പേരാ​യി​രു​ന്നു, നിത്യ​നാ​ശ​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യി ആ പദം യേശു ഉപയോ​ഗി​ച്ചു. (മത്തായി 10:28) അപ്പോൾ (എബ്രായ “ഷിയോ​ളി”ൽനിന്നും ഗ്രീക്ക്‌ “ഹേഡീസി”ൽനിന്നും വിവർത്ത​നം​ചെ​യ്യ​പ്പെ​ടുന്ന) നരകത്തെ സംബന്ധി​ച്ചെന്ത്‌? അത്‌ ഒരു ദണ്ഡനസ്ഥ​ല​മാ​ണെ​ങ്കിൽ ആരെങ്കി​ലും അവിടെ പോകാ​നാ​ഗ്ര​ഹി​ക്കു​മോ? അശേഷ​മില്ല. എന്നിരു​ന്നാ​ലും ഗോ​ത്ര​പി​താ​വായ ഇയ്യോബ്‌ തന്നെ അവിടെ മറയ്‌ക്കാൻ ദൈവ​ത്തോട്‌ അപേക്ഷി​ച്ചു. (ഇയ്യോബ്‌ 14:13) യോനാ വലിയ മത്സ്യത്തി​ന്റെ വയററി​ലാ​യി​രു​ന്ന​പ്പോൾ അവൻ ബൈബിൾന​ര​ക​ത്തിൽ പോയ​തു​പോ​ലെ​യാ​യി​രു​ന്നു, അവിടെ അവൻ വിടു​ത​ലി​നു​വേണ്ടി ദൈവ​ത്തോ​ടു പ്രാർത്ഥി​ച്ചു. (യോനാ 2:1, 2) ബൈബി​ളി​ലെ നരകം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യാണ്‌, മരിച്ചവർ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഓർമ്മ​യിൽ ഒരു പുനരു​ത്ഥാ​നം പ്രതീ​ക്ഷിച്ച്‌ അവിടെ വിശ്ര​മി​ക്കു​ന്നു.—യോഹ​ന്നാൻ 5:28, 29.

[5-ാം പേജിലെ ചിത്രം]

‘പരേതന്റെ ദേഹിക്ക്‌ പുറ​ത്തേക്ക്‌ ഉററു​നോ​ക്കാൻ’ കഴിയു​മെ​ന്നുള്ള വിശ്വാ​സ​ത്തിൽ ഒരു പുരാതന ഈജി​പ്‌ഷ്യൻശ​വ​പ്പെ​ട്ടി​യിൽ കണ്ണുകൾ വരിച്ചി​രു​ന്നു.

[കടപ്പാട്‌]

Courtesy of the British Museum, London

[7-ാം പേജിലെ ചിത്രം]

യരൂശലേമിന്റെ തെക്കു​പ​ടി​ഞ്ഞാറ്‌ ഇക്കാല​ത്തുള്ള ഹിന്നോം താഴ്‌വര

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക