ജാഗ്രത!—‘അനുകരണഫല’ത്തെകുറിച്ച്
ടെലിവിഷന് വിദ്യാഭ്യാസപരമായ ഒരു ഉപകരണമായിരിക്കാൻ കഴിയും. അതിന് സാധാരണ കാഴ്ചയ്ക്കതീതമായി വളരെ വിദൂരസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നമ്മെ കാണിക്കാൻ കഴിയും. ചിലപ്പോൾ അത് ഉൻമേഷദായകമായ വിനോദം നൽകുന്നു. എന്നിരുന്നാലും ഭീകരസമുദായം എന്ന ഗ്രന്ഥത്തിന്റെ കർത്താവായിരിക്കുന്ന എറിക്ക് മൂൺമൻ പറയുന്നതനുസരിച്ച് ആധുനിക കാലത്തെ ക്രമസമാധാനത്തിന്റെ തകർച്ചയിൽ ടെലിവിഷനും ഒരു പങ്കു വഹിക്കുന്നുണ്ട്. ലണ്ടൻ ഇൻഡിപ്പെൻഡൻറിൽ അക്രമത്തോടുള്ള ടെലിവിഷന്റെ ബന്ധത്തെക്കുറിച്ച് എഴുതുകയിൽ മൂൺമൻ പറയുന്നു: “മറെറല്ലാററിനുമുപരി, അതുല്യമായ ഒരു സ്വാധീനശക്തിയുണ്ടെങ്കിൽ അത് ടി.വിയുടെ അനുകരണ അഥവാ പരിവേഷ ഫലമാണെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.” അദ്ദേഹം എന്താണ് അർത്ഥമാക്കുന്നത്?
“ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നിൽ [ഇംഗ്ലണ്ടിൽ] നടന്ന [നഗരത്തിനുള്ളിലെ] കലാപങ്ങൾ, അവ നടന്ന സമയത്തുതന്നെ ടെലിവിഷനിൽ പ്രദർശിപ്പിച്ചു. അവയുടെ മാതൃക ദിനംതോറും ആവർത്തിക്കപ്പെട്ടു. ഞാൻ നിരവധി കലാപസ്ഥാനങ്ങൾ സന്ദർശിച്ചു. അവിടെ ചെറുപ്പക്കാരുമായുള്ള അഭിമുഖസംഭാഷണങ്ങളിൽനിന്ന് ടിവിയെ അനുകരിച്ച അക്രമത്തിന്റെ പ്രാധാന്യം എനിക്ക് വ്യക്തമായി. ടെലിവിഷൻ സംഗതിയെ സരളമാക്കി. ഏത് തരത്തിലുള്ള കാര്യങ്ങൾ ചെയ്യണമെന്ന് അവർ മനസ്സിലാക്കി” എന്ന് അദ്ദേഹം വിശദീകരിച്ചു. കലാപങ്ങൾക്കുശേഷം, “ടെലിവിഷനിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളുടെ വ്യക്തമായ ഒരു പ്രതിഫലനം ദേശത്തിന്റെ ഇതര ഭാഗങ്ങളിലെ തെരുവുകളിൽ നടന്ന അക്രമങ്ങളുടെ ഇരച്ചുകയററത്തിൽ കാണാമായിരുന്നു” എന്ന് മൂൺമൻ കുറിക്കൊണ്ടു.—ഇററാലിക്സ് ഞങ്ങളുടേത്.
ആളുകളുടെ കിടപ്പുമുറിക്കുള്ളിൽത്തന്നെ ലോകത്തിലെ അന്തർദ്ദേശീയ പോരാട്ടങ്ങൾ ദൃശ്യമായിരിക്കുന്നതിനാൽ, ഈ സംഭവങ്ങൾ നടക്കുന്നതായി അവർ നിരീക്ഷിക്കുമ്പോൾ സമ്മർദ്ദം വർദ്ധിക്കുന്നു. “ഒരു യുദ്ധത്തിൽ ആര് വിജയിക്കുമെന്ന് തീരുമാനിക്കാൻ ടെലിവിഷന് ഇതുവരെ കഴിഞ്ഞിട്ടില്ല” എന്നത് സത്യം തന്നെ. “എന്നാൽ അതിന് ആർ വിജയിക്കുമെന്നു നാം വിചാരിക്കുന്നു എന്ന് തീരുമാനിക്കാൻ ഇപ്പോൾത്തന്നെ കഴിയും” എന്ന് മൂൺമൻ വിശദീകരിക്കുന്നു.
ടെലിവിഷന്റെ സാദ്ധ്യമായ ദുഷിച്ച ഫലങ്ങളിൽനിന്ന് നിങ്ങളുടെ കുടുംബത്തെ നിങ്ങൾക്കെങ്ങനെ സംരക്ഷിക്കാൻ കഴിയും? ആദ്യമായി, നിങ്ങളുടെ റെറലിവിഷൻകാഴ്ചക്കുവേണ്ടി വ്യക്തമായ ഒരു കുടുംബനയം സ്ഥാപിക്കുക. അതിനുശേഷം, വീക്ഷിക്കപ്പെടുന്നതിന്റെ ഉള്ളടക്കവും ഗുണവും സംബന്ധിച്ച് ഉചിതമായ പരിധികൾ വെക്കുക. അക്രമം ചിത്രീകരിക്കുന്ന വാർത്താദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, ലോകത്തിന്റെ അധർമ്മം അനുകരണാർഹമല്ലെന്നോർക്കുക. ഈ മുന്നറിയിപ്പിന് ചെവികൊടുക്കുക: “തിൻമയുടെ കാര്യത്തിൽ ശിശുക്കൾ ആയിരിപ്പിൻ, അതേസമയം ഗ്രഹണശക്തികളിൽ പൂർണ്ണവളർച്ചയെത്തിയവരാകുവിൻ.”—1 കൊരിന്ത്യർ 14:20. (g88 5/8)