‘എന്റെ വാക്ക് എന്റെ പ്രതിജ്ഞാപത്രം’
ഞാൻ ഈ ലണ്ടൻ പട്ടണത്തിലൂടെ അവസാനമായി നടന്നത് 15 വർഷം മുമ്പായിരുന്നു. നിങ്ങൾ അന്ന് ഞാൻ ഒരു കറുത്ത തൊപ്പി ധരിച്ച് ഒരു മടക്കിയ കുടയുമേന്തി നടക്കുന്നത് കണ്ടിരുന്നെങ്കിൽ ഞാൻ ഒരു ഇംഗ്ലീഷ് ബിസിനസ്സുകാരനാണെന്ന് നിങ്ങൾ കരുതിയിരിക്കും. തീർച്ചയായും തലസ്ഥാനത്തിന്റെ സാമ്പത്തിക ഡിസ്ട്രിക്ടായ “ഈ നഗരത്തിലൂടെ” സഞ്ചരിക്കുന്ന ആയിരങ്ങളിലൊരുവനായിരുന്നു ഞാൻ.
ഇവിടെനിന്ന് അധികം അകലെയല്ലാതെ ‘ഓൾഡ് ലേഡി ഓഫ് ത്രെഡ്നീഡിൽ സ്ട്രീററ്,’ ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്ഥിതിചെയ്യുന്നു. അവളുടെ തൊട്ട് സ്റേറാക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നു. മൂല തിരിഞ്ഞ് ചെല്ലുന്നടത്ത് പ്രസിദ്ധ ഇൻഷുറൻസ് എക്സ്ചേഞ്ചായ ലോയ്ഡ്സ് ഓഫ് ലണ്ടൻ നിൽക്കുന്നു. എന്നാൽ എന്റെ ജോലിക്കായി ഞാൻ സെൻറ് മേരി ആക്സിലൂടെ ബാൾട്ടിക്ക് എന്ന ലണ്ടന്റെ മൂന്നാമത്തെ പ്രമുഖ എക്സ്ചേഞ്ചിലേക്ക് പോകേണ്ടിവന്നു.
ഉദ്യോഗക്കയറ്റം നേടുന്നു
ഞാൻ 1937-ൽ സ്കൂൾ വിട്ടശേഷം ലോകവ്യാപകമായ ഷിപ്പിംഗ് ഇടപാടുകൾ ഉള്ള ഒരു കച്ചവടക്കമ്പനിയിൽ ഒരു ഓഫീസ് ബോയി ആയി ജോലി ആരംഭിച്ചു. ഞാൻ ജൂണിയർ ക്ലാർക്ക് എന്ന നിലയിലുള്ള എന്റെ ജോലിയെ ഗൗരവമായി എടുക്കുകയും പ്രൊമോഷനിൽ ദൃഷ്ടി പതിപ്പിക്കുകയും ചെയ്തു. ഒരു നാൾ ഞാൻ ഡിപ്പാർട്ടുമെൻറ് മാനേജരായിത്തീരുമെന്ന് പ്രത്യാശിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ എന്റെ ജോലിയെ ബാധിച്ചപ്പോൾ അപ്പോഴും ഞാൻ ഏററവും ചെറുപ്പക്കാരനായ ജോലിക്കാരനായിരുന്നു. 1941-ൽ ഞാൻ റോയൽ എയർഫോഴ്സിൽ ചേർന്നു. അഞ്ചുവർഷത്തോളം കഴിഞ്ഞ് ഞാൻ സിവിലിയനായുള്ള ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ ഞാൻ എന്റെ കമ്പനിയിൽ ജോലി പുനരാരംഭിച്ചു. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കഴിഞ്ഞകാലജോലിക്കാരിൽ ചിലർ ഞങ്ങളോടൊത്ത് മേലാൽ ഉണ്ടായിരുന്നില്ല. യുദ്ധം അതിന്റെ നഷ്ടം വരുത്തിക്കൂട്ടി.
ഞാൻ പെട്ടെന്ന് എന്റെ ജീവിതചര്യയിൽ പ്രവേശിച്ചു, മാനേജർ പദവിയിലേക്കുള്ള സത്വര പ്രമോഷൻ എന്നെ ആ സ്ഥാപനത്തിന്റെ പററുവരവുകാരുമായി നേരിട്ട് ബന്ധത്തിൽ വരുത്തി. ഞാൻ ഓയിൽടാങ്കറുകൾ വാടകക്ക് കൊടുക്കുന്നതുപോലുള്ള ബിസിനസ്സുകൾ ഏറെറടുക്കുകയും കപ്പലുകളിൽ കൽക്കരി വിറക് മുതലായവ സൂക്ഷിക്കുന്നതിനുള്ള അറസൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു. ഞങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് കമ്പനി ബാൾട്ടിക്ക് എക്സ്ചേഞ്ചിലേക്കുള്ള തെരഞ്ഞെടുപ്പിനുവേണ്ടി എന്നെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.
ബാൾട്ടിക്കിൽ
ദി ബാൾട്ടിക്ക് മെർക്കന്റൈൽ ആൻഡ് ഷിപ്പിംഗ് എക്സ്ചേഞ്ച് ലിമിററഡ് അഭിമാനത്തോടെ “ഞങ്ങളുടെ വാക്ക് ഞങ്ങളുടെ പ്രതിജ്ഞാപത്രം” എന്ന മുദ്രാവാക്യത്തെ വിശേഷവൽക്കരിക്കുന്ന ഒരു പദവിവസ്ത്രം ധരിക്കുന്നു. 1970-കളുടെ ആരംഭത്തിൽ 700-ഓളം കമ്പനികൾ ഈ വ്യവസ്ഥ അംഗീകരിച്ചു. അവ 17-ാം നൂററാണ്ടിന്റെ പ്രാരംഭത്തിലെ കപ്പിത്താൻമാരുടെയും വ്യാപാരികളുടെയും കാപ്പിക്കടമീററിംഗുകൾ മുതലുള്ള പാരമ്പര്യങ്ങൾ അനുസരിക്കുന്നതിന് തങ്ങളുടെ 2,400 പ്രതിനിധികളെ അധികാരപ്പെടുത്തി, അവരുടെ വാക്കാലുള്ള ഉടമ്പടികൾ എല്ലായ്പ്പോഴും ഉറപ്പുള്ളവയായിരുന്നു. ഈ എക്സ്ചേഞ്ച് ഇപ്പോഴും അതിന്റെ അംഗങ്ങളുടെ കർശനമായ ബിസിനസ്സ് സത്യസന്ധത ആവശ്യപ്പെടുന്നു.
ഞാൻ 1954 മുതൽ പതിവായി ബാൾട്ടിക്ക് എക്സ്ചേഞ്ച് പരിസരത്ത് വരികയും, എക്സ്ചേഞ്ചിന്റെ തറയിൽ, ഷിപ്പിംഗ് കമ്പനികളുടെ കച്ചവടക്കപ്പലുകൾക്കുവേണ്ടി ചരക്കുകൾ ഏർപ്പാടുചെയ്യുന്ന ബിസിനസ്സ് നടത്തുകയും ചെയ്തിരുന്നു. എന്റെ കമ്പനിയെ പ്രതിനിധീകരിച്ച് ഞാൻ ഒരു ഉടമ്പടിക്ക് വാക്കുകൊടുത്തുകഴിഞ്ഞാൽ ആ ഇടപാടിനെ ചുററിപ്പററിയുള്ള സാഹചര്യങ്ങൾക്ക് ഏതു മാററങ്ങളുണ്ടായാലും അത് അലംഘനീയമായ ഒരു കടപ്പാടായിത്തീർന്നിരുന്നു. ഞാൻ എപ്പോഴും എന്റെ സ്വകാര്യ ജീവിതത്തിലും അതേ തത്വംതന്നെ ബാധകമാക്കിയിരുന്നു.
ഒരു പരിശോധനയുടെ സമയം
ഞാൻ ദൈവത്തിന്റെ ആസ്തിക്യം അംഗീകരിച്ചിരുന്നു, എന്നാൽ അതുസംബന്ധിച്ച് അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എന്റെ മതപരമായ ആദർശങ്ങൾ ഉലക്കപ്പെട്ടു. പുരോഹിതൻമാർ സമാധാനം പ്രസംഗിച്ചു, എന്നാൽ യുദ്ധത്തിലെ ഞങ്ങളുടെ പങ്കുപററലിനെ അനുഗ്രഹിച്ചു. ‘എങ്ങനെ അത്തരക്കാരായ ആളുകളെ ആശ്രയിക്കാൻ കഴിയും?,’ ഞാൻ മിക്കപ്പോഴും എന്നോടുതന്നെ ചോദിച്ചു.
യഹോവയുടെ സാക്ഷികൾ 1954-ൽ എന്റെ ഭാര്യയായ വിവിനോടു ബൈബിളിനെക്കുറിച്ച് സംസാരിക്കുന്നതിന് അവളെ സന്ദർശിച്ചു തുടങ്ങി. ഞാൻ അവളോട് എതിർത്തില്ല, എന്നാൽ ഞാൻ കുഴഞ്ഞതാണെന്നു കരുതിയിരുന്ന ചോദ്യങ്ങൾ അവളോട് ചോദിക്കുകതന്നെ ചെയ്തു. എന്റെ ചോദ്യങ്ങൾ കൂടുതൽ കൂടുതൽ പ്രകോപനപരവും വിവിന് ഉത്തരം പറയാൻ അസാധ്യവുമായിത്തീർന്നപ്പോൾ, എന്നെ കാണാൻ യഹോവയുടെ സാക്ഷികളിലൊരാളെ കൊണ്ടുവരുന്ന കാര്യം അവൾ സൂചിപ്പിച്ചു. ഞാൻ സമ്മതിച്ചു.
എന്റെ ഭാര്യ എന്നെ പരിചയപ്പെടുത്തിയ സ്ത്രീ മോടിയായി വസ്ത്രധാരണം ചെയ്തിരുന്നു, എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. ഞാൻ അവരോട് ദേഹിയുടെ അമർത്യതയെസംബന്ധിച്ച് ചോദിച്ചു, അവൾ “പാപം ചെയ്യുന്ന ദേഹി അതുതന്നെ മരിക്കും” എന്ന യെഹെസ്ക്കേൽ 18:4 (ജയിംസ് രാജാവിന്റെ ഭാഷാന്തരം) ഉദ്ധരിച്ചുകൊണ്ട് സ്പഷ്ടവും സംക്ഷിപ്തവുമായി ഉത്തരം പറഞ്ഞു. അപ്പോൾ ഞാൻ അവരോട് തികച്ചും രാഷ്ട്രീയമായ ഏതാനും ചോദ്യങ്ങൾ ചോദിച്ചു. യേശു തന്റെ ശിഷ്യൻമാർ ലോകത്തിന്റെ ഭാഗമായിരിക്കയില്ല എന്ന് പറഞ്ഞതുപോലെ തന്നെ യഹോവയുടെ സാക്ഷികൾ അത്തരം കാര്യങ്ങളിൽ നിഷ്പക്ഷമായ ഒരു നിലപാടിനോട് പററിനിൽക്കുന്നു എന്ന് അവർ മറുപടി പറഞ്ഞു. ഞാൻ ഇതിൽ തീരെ തൃപ്തനായില്ല. ചുരുക്കി ഞാൻ തിരിച്ചടിച്ചു: “നമ്മളാരും പോരാടാതിരിക്കയും ഹിററ്ലർ ആക്രമിക്കുകയും ചെയ്തിരുന്നെങ്കിൽ നാം ഇപ്പോൾ എവിടെയായിരിക്കുമായിരുന്നു?” ഇതിന് അവർ ജർമ്മൻ സാക്ഷികളും യുദ്ധം ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു എന്ന് ശാന്തമായി മറുപടി പറഞ്ഞു. വധശിക്ഷയെ ഗണ്യമാക്കാതെപോലും അവർ തങ്ങളുടെ വിശ്വാസത്തിൽ പിടിച്ചുനിന്നു!
അവരുടെ വിശ്വാസങ്ങളെ ഖണ്ഡിക്കാമെന്ന് ആശിച്ചുകൊണ്ട് ഞാൻ അവരോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അൽപ്പാൽപ്പം ബൈബിളിലുള്ള എന്റെ വിശ്വാസം വളർന്നു. എന്നാൽ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ? അപ്പോൾ ഞാൻ എന്റെ വീടിനടുത്തുള്ള വൈദികരെക്കുറിച്ച് ചിന്തിച്ചു. ഞാൻ സാക്ഷികളോട് ചോദിച്ച അതേ ചോദ്യങ്ങൾ അവരോടും ചോദിച്ചു.
പള്ളിയിലെ ഒരു ചർച്ചക്ക് എന്റെ ഭാര്യയും ഞാനും ക്ഷണിക്കപ്പെടുന്നതിന് ഞാൻ താൽപ്പര്യപ്പെട്ടു. ആ കൂടിവരവ് വ്യവസ്ഥാപിത സഭയിലുള്ള എന്റെ വിശ്വാസത്തെ താങ്ങിനിർത്തുന്നതിനെ സംബന്ധിച്ചടത്തോളം ഒരു അത്യാഹിതമായിരുന്നു. എന്തിന്, ആ പുരോഹിതൻ യേശു അംഗീകരിച്ചതായ ഉല്പത്തി വിവരണം തിരസ്കരിച്ചു! (മത്തായി 19:3-6) ഞാൻ അതിൽനിന്ന് എഴുന്നേററുപോന്നു. സമാനമായ രണ്ടു കൂടിവരവുകൾ ബൈബിൾ ദൈവവചനമാണെന്നും സുനിശ്ചിതമായി യഹോവയുടെ സാക്ഷികൾ അതിനെ ഉയർത്തിപ്പിടിക്കുന്നുവെന്നും അതിനനുസരിച്ച് ജീവിക്കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തി. എന്റെ വിശ്വാസം വളർന്നു ശക്തമായി.
എന്റെ വാക്ക് എന്റെ പ്രതിജ്ഞാപ്രതം
എന്റെ ബൈബിളദ്ധ്യയനങ്ങൾ തുടരവെ അവ എന്തിലേക്ക് നയിക്കുമെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങി. ഞാൻ നഗരത്തിൽ മുന്നേറുന്ന ഒരു ബിസിനസ്സ് എക്സികൂട്ടീവ് എന്ന നിലയിലുള്ള എന്റെ പ്രതിച്ഛായയെ സംബന്ധിച്ചുമാത്രമല്ല പിന്നെയൊ ഒരു പ്രമുഖ കളിക്കാരൻ എന്ന നിലയിലുള്ള എന്റെ നാട്ടിലെ പ്രതിച്ഛായയെക്കുറിച്ചും ഉത്ക്കണ്ഠാകുലനായി. ഞാൻ സാക്ഷികളുടെ വിശ്വാസം സ്വീകരിച്ചുവെന്ന് ആളുകൾ കണ്ടെത്തുമ്പോൾ അവർ എന്തു പറയും എന്ന് ഞാൻ സംശയിച്ചു.
ഞങ്ങളുടെ സ്ഥലത്തെ സാക്ഷികളോടൊത്ത് സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചിരുന്നതിനാൽ, ഞാൻ എന്റെ വാക്കിൽനിന്ന് പുറകോട്ടുപോയില്ല. കേവലം ഒരു പ്രാവശ്യം അവരോടുകൂടെ പോകുന്നതിനാൽ എനിക്ക് പേടിയില്ലെന്ന് കാണിക്കാമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഞാൻ അറിയുകയില്ലാത്ത ആളുകളുള്ള ഒരു വഴിയിലൂടെ പോകാമെന്ന് ഞാൻ നിർദ്ദേശിച്ചു. ആദ്യത്തെ ഭവനത്തിൽതന്നെ എന്റെ സഹകാരിയും ഞാനും സത്യം അറിയാൻ ആകാംക്ഷയുള്ള ആളുകളെ കണ്ടെത്തുകയും ഞങ്ങൾ അപ്പോൾത്തന്നെ അവിടെ ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്തു.
അടുത്ത വാരത്തിൽ വീണ്ടും ഞാൻ വെല്ലുവിളിയെ നേരിട്ടു. പ്രഭാതത്തിന്റെ അവസാനം ഞാൻ തീരുമാനമെടുത്തു. എനിക്കു സത്യമുണ്ടായിരുന്നു, അത് പഠിക്കുന്നതിന് മററുള്ളവരെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വബോധം ഇപ്പോൾ എനിക്ക് തോന്നുകയും ചെയ്തു.
എന്റെ ബിസിനസ്സ് ഇടപാടുകളിൽ, ദൂരവ്യാപക ഫലങ്ങൾക്കെതിരെ ഏതെങ്കിലും ഹ്രസ്വകാല പ്രയോജനങ്ങളെ തൂക്കിനോക്കുന്നതിന് ഞാൻ വ്യക്തമായി ചിന്തിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ യഹോവയെ സേവിക്കുന്നതിനും എന്റെ സമയത്തിൽ സാധ്യമാകുന്നടത്തോളം അവന്റെ വേലക്ക് അർപ്പിക്കുന്നതിനും തീരുമാനിച്ചു. ഞാൻ എന്റെ ബിസിനസ്സ് ഏററവും കുറക്കുകയും അങ്ങനെ എന്റെ കുടുംബത്തിനുവേണ്ടി സാമ്പത്തികമായി കരുതുകയും ചെയ്യും. 1956 ജനുവരി 8-ാം തീയതി ദൈവേഷ്ടം ചെയ്യുന്നതിനുള്ള എന്റെ സമർപ്പണത്തിന്റെ പരസ്യമായ ലക്ഷ്യമായി ഞാൻ സ്നാപനം ഏററു.
വേലയിലെ മുൻഗണനകൾ
വിവും ഞാനും ഞങ്ങളുടെ അപ്പാർട്ടുമെൻറിൽനിന്ന് ഒരു വലിയ ഭവനത്തിലേക്കു മാറുകയും അതിനുശേഷം ഞങ്ങളുടെ കുടുംബം വികസിപ്പിക്കുകയും ചെയ്യുന്നതിന് ആസൂത്രണം ചെയ്തിരിക്കയായിരുന്നു. എന്നാൽ ഇപ്പോൾ, ജീവിതത്തിൽ രാജ്യതാൽപ്പര്യത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട്, ഞങ്ങൾ ആയിരുന്നിടത്തുതന്നെ താമസിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ മകൾ 1969-ൽ സ്കൂൾ വിട്ടശേഷം മുഴുസമയശുശ്രൂഷ തുടങ്ങിയപ്പോൾ എന്റെ ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള വഴി തെളിഞ്ഞിരുന്നു. എന്റെ ലൗകിക ജോലി ചുരുക്കുന്നതിനുള്ള എന്റെ പദ്ധതികളെക്കുറിച്ച് എന്റെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറോട് പറയുന്നതിന് ഞാൻ അദ്ദേഹവുമായി ഒരു അഭിമുഖസംഭാഷണം ക്രമീകരിച്ചു.
ഞാൻ പറയേണ്ടതുസംബന്ധിച്ച് ഞാൻ ചിന്തിച്ചു. ഞാൻ ബഹുമാനത്തോടെ മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ അവതരിപ്പിച്ചു: എനിക്ക് ഒരു അംശകാലജോലി നൽകുക, എന്നെ പിരിച്ചുവിടുക, അല്ലെങ്കിൽ ഞാൻ രാജിവെക്കുക. അദ്ദേഹം എന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും വിശാലമായി പുഞ്ചിരിക്കയും ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “താങ്കൾ എന്റെ നിർദ്ദേശം കേൾക്കുന്നതുവരെ കാത്തിരിക്കുക. അത് നിങ്ങളുടെ ആശയങ്ങളെ മാററുമെന്ന് ഞാൻ വിചാരിക്കുന്നു.” ബോർഡ് ഓഫ് ഡയറക്ടേഴ്സ് നാലിരട്ടി ശമ്പളത്തോടെയും മൂന്നു വർഷത്തിനുള്ളിൽ കമ്പനിയുടെ മാനേജരാകുന്നതിനുള്ള ഉറപ്പോടെയും എന്നെ കമ്പനിയുടെ ഒരു ഡയറക്ടറായി നിയമിക്കാൻ ഏകകണ്ഠമായി സമ്മതിച്ചിരിക്കയാണെന്ന് അദ്ദേഹം തുടർന്ന് വിശദീകരിച്ചു. എന്നെ വശപ്പെടുത്താമെന്നുള്ള പ്രതീക്ഷയോടെ അദ്ദേഹം ന്യായവാദം ചെയ്തു: “നിങ്ങളുടെ വർദ്ധിച്ച ശമ്പളംകൊണ്ട് നിങ്ങൾ ചെയ്തേക്കാവുന്ന സാക്ഷികളുടെ വേല ചെയ്യുന്നതിന് കുറച്ച് ആളുകൾക്ക് അനായാസം പണം കൊടുക്കാൻ കഴിയും.” സങ്കടകരമെന്നു പറയട്ടെ, അദ്ദേഹം ദൈവത്തിന്റെ വേലയെക്കുറിച്ചുള്ള എന്റെ വീക്ഷണത്തെ തെററിദ്ധരിച്ചു.
എന്തുചെയ്യണമെന്നതു സംബന്ധിച്ച് എന്റെ മനസ്സിൽ സംശയമില്ലായിരുന്നു. ഞാൻ യഹോവയോട് മറെറന്തിനുമുപരി അവന്റെ ഇഷ്ടം ചെയ്തുകൊള്ളാമെന്ന് വാക്കു കൊടുത്തിരുന്നു. ബിസിനസ്സിനെ ബാധിക്കയില്ലെങ്കിൽ, എനിക്ക് അംശകാലജോലി ചെയ്യാമെന്ന് ഒടുവിൽ മാനേജിംഗ് ഡയറക്ടർ സമ്മതിച്ചു. ഞാൻ ശമ്പളത്തിൽ ഗണ്യമായ ഒരു കുറവു വരുത്തുന്നതിന് സമ്മതിച്ചു.
യഹോവ എന്നെ നിരാശപ്പെടുത്തിയില്ല. നാലുമാസങ്ങൾക്കുശേഷം എനിക്ക് കമ്പനിയുടെ ഡയറക്ടർ പദവി നൽകി, ഈ പ്രാവശ്യം അംശകാലജോലിയിൽ തുടരുന്നതിനും എന്നാൽ എന്റെ മുൻ ശമ്പളം പുനഃസ്ഥാപിക്കുന്നതിനും സമ്മതിച്ചുകൊണ്ടായിരുന്നു.
ദൈവത്തിൽ ആശ്രയിക്കാൻ മററള്ളവരെ സഹായിക്കുന്നു
ഞാൻ ജോലിനോക്കിക്കൊണ്ടിരുന്ന ഷിപ്പിംഗ് കമ്പനിയിലെ എന്റെ അടുത്ത സഹകാരികളിൽ ആശ്രയയോഗ്യനായ പരമാധികാരിയുടെ സന്ദേശത്തിന് പ്രതികരണം കാണിക്കുന്ന മററുള്ളവരെ ഞാൻ കണ്ടെത്തി. തീർച്ചയായും അവരിൽ നാലുപേരെയും അവരുടെ കുടുംബങ്ങളെയും ദൈവേഷ്ടം ചെയ്യാൻ തങ്ങളുടെ ജീവിതങ്ങളെ സമർപ്പിക്കുന്ന പടിയിലേക്ക് പുരോഗതിപ്രാപിക്കാൻ സഹായിക്കുക എന്നത് എന്റെ സന്തോഷമായിരുന്നു.
അറുപതുകളുടെ ഒടുവിലും 70-കളുടെ ആരംഭത്തിലും ബിസിനസ്സ്ലോകത്ത് വമ്പിച്ചമാററങ്ങൾ വന്നു. എന്റെ കമ്പനി മററുള്ളവയുമായി സംയോജിപ്പിക്കപ്പെട്ടു. ക്രമേണ അത് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ലയിച്ചു, എനിക്ക് മുഴുസമയ ജോലി സ്വീകരിക്കാൻ കഴിയാതിരുന്നതിനാൽ 1972-ൽ ഞാൻ എന്റെ ജോലി അവസാനിപ്പിച്ചു.
സാഹചര്യത്തിന്റെ മാററം എന്റെ ശുശ്രൂഷാജീവിതം മുഴുസമയവുമാക്കാൻ എന്നെ സ്വതന്ത്രനാക്കി. സാക്ഷികളുടെ സഭകളെ സന്ദർശിക്കുന്ന ഒരു സഞ്ചാര ശുശ്രൂഷകനായി എന്നെ ക്ഷണിച്ച സമയത്ത് ഞാൻ പണപരമായി ക്ഷീണിച്ചിരുന്നതിനാൽ ഷിപ്പിംഗിനെ സംബന്ധിച്ച് പഠിപ്പിക്കുന്നതിന് ഞാൻ അംശകാലജോലി സ്വീകരിക്കാൻ തുടങ്ങുകയായിരുന്നു. അന്നു മുതൽ എന്റെ ഭാര്യയും ഞാനും വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇന്നത്തെ വ്യാപാരലോകം മാറിപ്പോയിരിക്കുന്നു. നിലവാരങ്ങളും നീതിശാസ്ത്രങ്ങളും ദ്രവിച്ചുപോയിരിക്കുന്നു. ഊററമായ മൽസരങ്ങളുണ്ട്. സ്നേഹിതരെക്കാൾ ശത്രുക്കൾ പെരുകുന്നതായി തോന്നുന്നു. എന്നിരുന്നാലും, എനിക്ക് ഇംഗ്ലണ്ടിന്റെ ഒരു വിപുലമായ പ്രദേശത്ത് ഒരു ഡിസ്ട്രിക്ട് ശുശ്രൂഷകൻ എന്ന നിലയിൽ സഞ്ചരിക്കുന്നതിന് സന്തോഷമുണ്ട്. “ഞാൻ അതു ചെയ്യുമെന്ന് ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ ചെയ്യുകയും ചെയ്യും” എന്നു പറയുന്ന ദൈവത്തിൽ തങ്ങളുടെ പൂർണ്ണമായ ആശ്രയം വെച്ചിരിക്കുന്ന ആളുകളുടെ ഇടയിൽ വേലചെയ്യുന്നത് എത്ര നല്ലതാണ്! (യെശയ്യാവ് 46:11, ദി ലിവിംഗ് ബൈബിൾ)—റെറഡ് ഹണ്ണിംഗ്സ് പറഞ്ഞത്. (g88 5/8)
[13-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ ഡിസ്ട്രിക്ട് മേൽവിചാരകനായി സേവിക്കുന്നു