ലോകത്തെ വീക്ഷിക്കൽ
“പ്രാധാന്യമുള്ള” റ്റോൺസിലുകൾ
ബോസ്ററൺ യൂണിവേഴ്സിററി സ്കൂൾ ഓഫ് മെഡിസിനിലെ ഒരു ഓട്ടോലറിംഗോളജി പ്രൊഫസർ പറയുന്നതനുസരിച്ച് റേറാൺസിലുകളുടെ പ്രാധാന്യമർഹിക്കുന്ന പ്രതിരക്ഷാജീവശാസ്ത്രപരമായ പ്രവർത്തനത്തെക്കുറിച്ചുള്ള വർദ്ധിച്ച അറിവ് റേറാൺസിൽ ശസ്ത്രക്രിയക്കുപകരം ‘അത്രതന്നെ സമൂലമല്ലാത്ത സമീപനം’ ആവശ്യമാക്കിത്തീർക്കുന്നു. പഴകിയ റേറാൺസിലൈററിസിന്റെ 22 കേസുകൾ CO2 ലേസർ ഉപയോഗിച്ചു ചികിത്സിച്ചതിൽ വിജയം ലഭിച്ചതായി ഡോ. ഗെസാ ജബോ റിപ്പോർട്ടു ചെയ്യുന്നു. റേറാൺസിലുകൾ നീക്കം ചെയ്യുന്നതിനു പകരം കേടുപോക്കുന്നതിനാണ് അത് ഉപയോഗിച്ചത്. “രോഗികളുടെ പ്രായം 14 മുതൽ 42 വരെ വയസ്സായിരുന്നു. ശസ്ത്രക്രിയക്ക് രണ്ടു മുതൽ പതിനൊന്നു വർഷം വരെ മുമ്പ് കൂടെക്കൂടെ റേറാൺസിലൈററിസ് ആക്രമണം ഉണ്ടായതായി എല്ലാവരും റിപ്പോർട്ടുചെയ്തിരുന്നു” എന്ന് കാനഡായിലെ ദി മെഡിക്കൽ പോസ്ററ പറയുന്നു: “ഓഫീസിൽ നിന്നൊ എമർജൻസി റൂമിൽ നിന്നൊ ഉള്ള സന്ദർശനങ്ങൾ ആവശ്യമാക്കിത്തീർക്കുന്ന ശസ്ത്രക്രിയാനന്തരമുള്ള രക്തസ്രാവം ഉണ്ടായില്ല.”
ശിശുക്കളുടെ ഉറക്കം
പതിമൂന്നു വർഷം മുമ്പ് ഒരു ജാപ്പനീസ് ഡോക്ടർ ഒരു മനുഷ്യ ഗർഭാശയത്തിൽ ഒരു ലഘു കണ്ടൻസർ മൈക്രോഫോൺ സ്ഥാപിച്ചു. കരയുന്ന 87 ശിശുക്കളെ ഗർഭപാത്രത്തിലെ ശബ്ദങ്ങളുടെ ടേപ്പ്റിക്കോഡിംഗ് കേൾപ്പിച്ചുകൊണ്ട് അവരുടെ 84 ശതമാനത്തെ ശാന്തരാക്കാൻ അയാൾക്കു കഴിഞ്ഞു. ഇതേ ആശയത്തിന്റെ കൂടുതൽ ആധുനികമായ ഒരു വികസിപ്പിക്കലിന് ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ക്വീൻ ചാർലററ്സ് ഹോസ്പ്പിററലിൽ മേൽനോട്ടം വഹിക്കപ്പെട്ടു. ഒരു തള്ളയുടെ മറുപിള്ളയിലേക്കുള്ള ധമനീരക്തപ്രവാഹശബ്ദത്തിന്റെ റക്കോഡിംഗ് ഉപയോഗിച്ചാണ് ഇതു ചെയ്യപ്പെട്ടത്. ജനനശേഷമുള്ള ആദ്യത്തെ അഞ്ചുമാസക്കാലത്ത് തന്റെ ശിശുവിനെ ശാന്തമാക്കുന്നതിന് അതിന്റെ നിദ്രാപ്രേരകഫലങ്ങൾ വിജയപ്രദമായിരുന്നു എന്ന് തള്ള കണ്ടെത്തി. അങ്ങനെയുള്ള വിദ്യകളുടെ ഫലപ്രദമായ ഉപയോഗത്തിനുള്ള താക്കോൽ കുട്ടിയുടെ ജനനശേഷം എത്രയും വേഗം ടേപ്പ് കേൾപ്പിച്ചുതുടങ്ങുന്നതാണെന്ന് ലണ്ടനിലെ ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സ്തുത്യർഹമായ കരൾ
എൽ ഫെറോൾ എന്ന സ്പാനീഷ് പട്ടണത്തിൽ മേയർ ഉള്ളാ അടുത്തകാലത്ത് കരളിന് ഒരു സ്മാരക പ്രതിമ അനാച്ഛാദനം ചെയ്തു. ഒരു ഡോക്ടറായും പട്ടണത്തിൽ പോസ്ററ്മോർട്ടം നടത്തുന്ന ആളെന്ന നിലയിലുമുള്ള തന്റെ സേവനകാലത്ത് അദ്ദേഹം “കോക്ടെയ്ൽസ്, വീഞ്ഞ്, ട്രാങ്ക്വിലൈസേഴ്സ്, മററ് ഔഷധങ്ങൾ എന്നിവയാൽ ദണ്ഡിപ്പിക്കപ്പെട്ട” ശതക്കണക്കിന് കരളുകൾ കണ്ടിരുന്നു. ഓരോ ദിവസവും അങ്ങനെയുള്ള വിഷങ്ങളുമായി കരൾ പൊരുതേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു ബാങ്കും ടൗൺ കൗൺസിലും സാമ്പത്തിക സഹായം ചെയ്ത കരിങ്കൽ ശിൽപ്പം ഈ “നാട്യമില്ലാത്ത നിസ്വാർത്ഥ അവയവത്തിന്” ബഹുമതി കൊടുക്കാൻ ഉദ്ദേശിക്കപ്പെടുന്നു.
ദാമ്പത സ്ഥിരതക്ക് തുരങ്കം വെക്കുന്നു
“വിവാഹത്തിനു മുമ്പത്തെ ഒരുമിച്ചുപാർക്കലും അതേ തുടർന്നുള്ള ദാമ്പത്യ സ്ഥിരതയും തമ്മിലുള്ള ആകമാന ബന്ധം ശ്രദ്ധേയമാണ്” എന്ന് മാസച്യൂസെററ്സ് കേംബ്രിഡ്ജിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്സ് റിസേർച്ചിന്റെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. “വിവാഹത്തിനു മുമ്പ് തങ്ങളുടെ ഭാവി ഇണയോടൊത്ത് വസിക്കുന്ന സ്ത്രീകളുടെ ദാമ്പത്യ തകർച്ചയുടെ നിരക്ക് അങ്ങനെ വസിക്കാഞ്ഞവരുടേതിനേക്കാൾ ശരാശരി 80 ശതമാനത്തോളം ഉയർന്നതാണ്.” ഈ പഠനത്തിൽ 20-നും 44-നും ഇടക്കു പ്രായമുള്ള 4,996 സ്വീഡിഷ് സ്ത്രീകൾ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ വിവാഹത്തിനു മുമ്പ് തങ്ങളുടെ ഇണകളോടൊത്ത് ജീവിച്ചിരുന്നു. ചിലർ അങ്ങനെ ചെയ്തിരുന്നില്ല. വിവാഹത്തിനു മുമ്പത്തെ ഒരുമിച്ചു പാർക്കലിന്റെ സ്വീഡനിലെ നിരക്ക് ഐക്യനാടുകളിലേതിന്റെ മൂന്നിരട്ടിയാണ്. “വിവാഹത്തിനു മുമ്പ് ഒരുമിച്ചുപാർക്കുന്ന ആളുകൾ വിവാഹ വ്യവസ്ഥയോട് കുറഞ്ഞ പ്രതിജ്ഞാബദ്ധതയേ കാണിക്കുന്നുള്ളു എന്നും ഒരുമിച്ചുപാർക്കാത്തവരെ അപേക്ഷിച്ച് വിവാഹമോചനത്തിന് കൂടുതൽ ചായ്വുള്ളവരാണെന്നും കാണപ്പെടുന്നു” എന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിലൊരാളായ നീൽ ബന്നററ് പറയുകയുണ്ടായി.
രോഗം നടിക്കുന്നു
ഇംഗ്ലണ്ട് ലണ്ടനിലെ ഒരു ആശുപത്രിയിൽ അടുത്തകാലത്ത് ഒരു മനുഷ്യൻ വന്നപ്പോൾ അയാളുടെ ഹൃദയാഘാതം അയാൾ തന്നെക്കുറിച്ചുതന്നെ നൽകിയ വ്യക്തിപരമായ വിശദാംശങ്ങളെപ്പോലെതന്നെ വ്യാജമായിരുന്നു എന്ന് തെളിഞ്ഞു. എന്നിരുന്നാലും ജേണൽ ഓഫ് ദി റോയൽ സൊസൈററ ഓഫ് മെഡിസിൻ പറഞ്ഞതനുസരിച്ച് അയാളുടെ നിരവധി ശസ്ത്രക്രിയാ വടുക്കൾ അയാൾക്ക് ശസ്ത്രക്രിയ നടത്തത്തക്കവണ്ണം മററാശുപ്രതികളിൽ അയാൾ മെഡിക്കൽ വിദഗ്ദ്ധരെ വിജയകരമായി കബളിപ്പിച്ചിരുന്നു എന്ന് സൂചിപ്പിച്ചു. കാരണം? അയാൾക്ക് ഒരു തരം മുഞ്ചോസൻസ് സിൻഡ്രോം ഉണ്ട്. അത് സാങ്കൽപ്പിക രോഗത്തിനുള്ള മെഡിക്കൽ പദമാണ്. ഓരോ വർഷവും ബ്രിട്ടനിലെ അത്തരം 1,500-ഓളം രോഗികൾ ആശുപത്രികളെക്കൊണ്ട് തങ്ങളുടെമേൽ ശസ്ത്രക്രിയ ചെയ്യിക്കാൻ ശ്രമിക്കുന്നു. ദി ടൈംസ് ഓഫ് ലണ്ടൻ പറയുന്നതനുസരിച്ച് ഈ രോഗികൾ ശ്രദ്ധ ക്ഷണിക്കുന്നതിന് കൃത്രിമ മെഡിക്കൽ രേഖകൾ ഉണ്ടാക്കുന്നതായും രോഗനിർണ്ണയത്തിനുള്ള സജ്ജീകരണത്തിൽ അനധികൃത മാററങ്ങൾ വരുത്തുകപോലും ചെയ്യുന്നതായും അറിയപ്പെടത്തക്കവണ്ണം അവർക്ക് തങ്ങളുടെ രോഗത്തെക്കുറിച്ച് അത്ര ബോദ്ധ്യമുണ്ട്.
അസാധാരണ പ്രശ്നം
“കത്തോലിക്കാ സഭ സ്ത്രീകൾക്ക് പൗരോഹിത്യം വിലക്കുന്നു എങ്കിലും ഒരിക്കൽ പട്ടംകൊടുക്കപ്പെട്ട ഒരു പുരോഹിതൻ എന്തെല്ലാം ലംഘനങ്ങൾ ചെയ്താലും അയാൾ എക്കാലവും ആ സ്ഥാനത്ത് നിലകൊള്ളുന്നതായി സഭ വാദിക്കുന്നു” എന്ന് ദി ഇക്കണോമിസ്ററ പ്രസ്താവിക്കുന്നു. ഇപ്പോഴത്തെ പ്രശ്നം ദക്ഷിണ ഇററലിയിലെ ഒരു പട്ടണത്തിൽ 25 വർഷം സേവിച്ച പൗലോ എന്നു പേരുള്ള ഒരു പുരോഹിതൻ അടുത്തകാലത്ത് ഒരു ലിംഗമാററ ശസ്ത്രക്രിയക്ക് വിധേയനായി ഒരു സ്ത്രീയായിത്തീർന്നു എന്നതാണ്. പിന്നീട് “അവൾ” നേരത്തെ റിട്ടയർമെൻറിനും പൗരോഹിത്യ പെൻഷനും വേണ്ടി അപേക്ഷിക്കയും വാങ്ങുകയും ചെയ്തു. ഇപ്പോൾ പൗലോയുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് വത്തിക്കാൻ തീരുമാനിക്കേണ്ടിയിരിക്കുന്നു. പൗരോഹിത്യത്തിന്റെ ചരിത്രത്തിലെ ഈ അസാധാരണ സംഭവം കണ്ടുപിടിക്കപ്പെടാതിരിക്കുന്നതിനെ വത്തിക്കാൻ കൂടുതൽ ഇഷ്ടപ്പെടുമായിരുന്നു” എന്ന് ദി ഇക്കണോമിസ്ററ പറയുന്നു.
രക്താർബ്ബുദ അപകടം
ഗർഭത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എക്സ്റേ എടുക്കുന്നതും കുട്ടിക്കാല രക്താർബ്ബുദവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് ഒരു ഓസ്ട്രേലിയൻ മെഡിക്കൽ പഠനം അവകാശപ്പെടുന്നു. ആദ്യത്തെ മൂന്നു മാസക്കാലത്ത് പല്ലിന്റെ എക്സ്റേ എടുക്കുന്നതുപോലും അപകടകരമായിരിക്കാമെന്ന് ഗവേഷകർ പറയുന്നു. പഠനത്തിന്റെ മുഖ്യ ഗവേഷകനായ ഡോ. ബിൽ മക്വിററർ ഇങ്ങനെ നിഗമനം ചെയ്തു: “ഈ കണ്ടുപിടുത്തത്തിന്റെ ഫലമായി ഗർഭകാലത്തെ എക്സ്റേകൾക്ക് കുട്ടികളിൽ രക്താർബ്ബുദത്തിനിടയാക്കാൻ കഴിയുമെന്നും സാധ്യമാകുന്നടത്തോളം അവ ഒഴിവാക്കേണ്ടതാണെന്നും നമുക്ക് സുനിശ്ചിതമായി പറയാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു.” കാർഷിക സസ്യനാശിനികളും കീടനാശിനികളും ഇപ്പോഴും സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഗവേഷണ ററീം ഭവന കീടനാശിനികളും രക്താർബ്ബുദവും തമ്മിൽ ബന്ധമുള്ളതായി കണ്ടില്ല. ഫോളിക് ആസിഡ് പൂരകമായി ഉപയോഗിക്കുന്ന ഗർഭിണികൾക്ക് “രക്താർബ്ബുദമുള്ള ഒരു കുട്ടിയുണ്ടാകാൻ സാധ്യത കുറവാണ്” എന്നും ദി മെഡിക്കൽ പോസ്ററലെ റിപ്പോർട്ട് പ്രസ്താവിച്ചു.
രണ്ടാമത്തെ നൗക കണ്ടെത്തപ്പെട്ടു
ഗിസായിലെ മഹാപിരമിഡിനടുത്തുള്ള രണ്ടാമത്തെ ഭൂഗർഭ അറ ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് ഇപ്പോൾ തുളച്ചുകയറി വീക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിക്കപ്പെട്ടതുപോലെ ചിയോപ്സ് ഫറവോന്റെ “ദേഹി”ക്കുവേണ്ടി അതിൽ മറെറാരു ശവസംസ്കാര നൗക അടങ്ങിയിരുന്നു. എന്നിരുന്നാലും ജീവാവശിഷ്ട ഇന്ധനങ്ങളുടെ വർദ്ധിച്ച എരിയലിനു മുമ്പ് പുരാതന വായു എങ്ങനെയായിരിക്കുമെന്ന് കണ്ടെത്താൻ കുടുങ്ങിയിരിക്കുന്ന പുരാതന വായുവിന്റെ ഒരു സാമ്പിൾ വീണ്ടെടുക്കാനുള്ള ഗവേഷകരുടെ ലക്ഷ്യം പരാജയപ്പെട്ടതായി കാണപ്പെടുന്നു. “കുഴിയിലെ വായു 4,600 വർഷം മാററമില്ലാതെ സ്ഥിതി ചെയ്യാൻ സാധ്യതയില്ലെന്ന്” അതിന്റെ ഒരു പടലം എടുത്ത ഗവേഷക ശാസ്ത്രജ്ഞനായ പൈററർ ററാൻസ് പറയുകയുണ്ടായി. “ചുണ്ണാമ്പുകല്ല് അങ്ങേയററം മൃദുലവും സുഷിരങ്ങൾ ഉള്ളതുമായിരുന്നു, കുഴിയിൽ പുരാതന വായു ഏറെ ഇല്ലായിരുന്നിരിക്കാമെന്ന് അത് സൂചിപ്പിച്ചു.” ഈ രണ്ടാമത്തെ നൗക ഖനനം ചെയ്തെടുക്കാൻ പദ്ധതികളില്ല. ഒന്നാമത്തേതിന്റെ പൊളിച്ചെടുത്ത ശകലങ്ങൾ പുനർ സംയോജിപ്പിക്കാൻ 10 വർഷം വേണ്ടിവന്നു.
സൂക്ഷ്മ ഖനകർ
ദക്ഷിണാഫ്രിക്കയിൽ സ്വർണ്ണ അയിരുകൾ പ്രോസസ് ചെയ്യാനുള്ള ഒരു പുതിയ രീതി നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്. ബിസിനസ്സ് ഡേ എന്ന ഒരു ദക്ഷിണാഫ്രിക്കൻ വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് സ്വർണ്ണം നിഷ്കർഷണം ചെയ്യാനുള്ള സാധാരണ രീതിയോട് പ്രതികരിക്കാത്ത അയിർ നിക്ഷേപങ്ങൾ തയോബാസിലസ്സ് ഫെറോക്സിഡാൻസ് എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മാണുക്കൾക്ക് വിധേയമാക്കപ്പെടുന്നു. ഈ സൂക്ഷ്മാണു ഖനകർ ചുററുപാടുമുള്ള പൈറററിനെ പൊടിക്കുന്നു. അത് സ്വർണ്ണനിഷ്കർഷണം എളുപ്പമാക്കിത്തീർക്കുന്നു. ജീവനിക്താളനം എന്നു വിളിക്കപ്പെടുന്ന ഈ പുതിയ രീതി മലിനീകരണം തടയാനുള്ള ചെലവേറിയ ഒരു പ്രക്രിയ ഉൾപ്പെട്ടിരുന്ന പഴയ അയിർവറക്കൽ രീതിയെക്കാൾ വളരെ ചെലവു കുറഞ്ഞതാണ്. കാര്യക്ഷമത മറെറാരു പ്രയോജനമാണെന്ന് കാണപ്പെടുന്നു. “ഞങ്ങളുടെ ഫെയർവ്യൂ ബയോലീച്ചിംഗ് പ്ലാൻറിൽ വറക്കൽ ഉപയോഗിച്ചുള്ള 90 ശതമാനം വീണ്ടെടുക്കലിനോടുള്ള താരതമ്യത്തിൽ ഞങ്ങൾ 95 ശതമാനമൊ അധികമൊ സ്വർണ്ണ വീണ്ടെടുക്കൽ നേടുന്നു” എന്ന് ലോഹകർമ്മിയായ പയിററർ വാൻ അസ്വെഗെൻ പ്രസ്താവിക്കുന്നു. (g88 3/8)