പേജ് രണ്ട്
“സുരക്ഷിതമായി ഡ്രൈവുചെയ്യുക”
യാത്രപോകുന്ന കുടുംബാംഗങ്ങളോടോ അതിഥികളോടോ ഇത് എത്ര കൂടെക്കൂടെ പറഞ്ഞിട്ടുണ്ട്! അത് നല്ല ഓർമ്മിപ്പിക്കലാണ്. ഡ്രൈവിംഗ് അപകടമായിരിക്കാം. സുരക്ഷിതമായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അനേകം ഘടകങ്ങളുണ്ട്. ഓരോ വർഷവും ദശലക്ഷങ്ങൾ ലക്ഷ്യത്തിലെത്തുന്നില്ല.
ഡ്രൈവിംഗ് സുരക്ഷിതത്വം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ബ്രിട്ടനിലെ ഉണരുക! ലേഖകൻ പല രാജ്യങ്ങളിലെ അവസ്ഥകളെ അവലോകനം ചെയ്യുകയും തങ്ങളുടെയും മററുള്ളവരുടെയും ജീവനെ രക്ഷിക്കാൻ തക്കവണ്ണം ഓടിക്കാൻ മോട്ടോർ ഡ്രൈവർമാരെ സഹായിക്കുന്നതിന് സാരവത്തായ ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്യുന്നു.