പേജ് രണ്ട്
സൃഷ്ടിയിലെ മനോഹാരിത, വൈവിധ്യം, രൂപകല്പന എന്നിവ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നതിലേക്ക് അനേകരെ നയിക്കുന്നു. എന്നിരുന്നാലും, അനേകരെ സംബന്ധിച്ച് ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നത് ലോകത്തിലെ കഷ്ടപ്പാടിന്റെയും തിൻമയുടെയും അസ്തിത്വമാണ്. ‘ദൈവം സ്നേഹമാകുന്നു’വെങ്കിൽ നല്ലയാളുകൾക്ക് തിൻമകൾ ഭവിക്കാൻ അവൻ അനുവദിക്കുന്നതെന്തുകൊണ്ട്? തിൻമ അനുവദിക്കുന്നതിന് ദൈവത്തിന് സാധുവായ കാരണങ്ങളുണ്ടോ? സമീപഭാവിയിൽ തിൻമ അവസാനിക്കുമെന്ന് വിശ്വസിക്കാൻ കാരണമുണ്ടോ?