യഹോവയുടെ സാക്ഷികളുടെ പുതിയ ഷിപ്പിംഗ് സൗകര്യങ്ങൾ
ന്യൂയോർക്കിലെ പ്രസിദ്ധമായ വാൾസ്ട്രീറ്റ് സാമ്പത്തിക സംസ്ഥാനത്തിലെ തുറമുഖത്തിന് എതിരെയുള്ള ഈ കൂറ്റൻ കെട്ടിടം ബ്രൂക്ലിൻ കടൽക്കരയിലെ ഒരു പ്രമുഖ സവിശേഷതയാണ്. യഹോവയുടെ സാക്ഷികളുടെ പ്രിൻറിംഗ് ഫാക്ടറികൾക്ക് ഒന്നുരണ്ട് കെട്ടിടങ്ങൾ ഇപ്പുറമായി, 360 ഫർമാൻ സ്ട്രീറ്റിലുള്ള ഈ കെട്ടിടം ലോകമെമ്പാടും ബൈബിൾ സാഹിത്യം കയറ്റി അയക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരിടത്താണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തെട്ടിൽ ആദ്യമായി പണികഴിപ്പിക്കപ്പെട്ട ഫർമാൻ സ്ട്രീറ്റ് കെട്ടിടം 1983 മാർച്ച് 15-നാണ് യഹോവയുടെ സാക്ഷികൾ വാങ്ങിയത്. അന്നു മുതൽ അത് സുപ്രധാനമായ നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ, കെട്ടിടത്തിന്റെ മുൻകാല അന്തേവാസികളിൽ ഒടുക്കത്തെ ആളും ഒഴിഞ്ഞുപോയതോടെ യഹോവയുടെ സാക്ഷികൾക്ക് കെട്ടിടത്തിന്റെ മുഴുഭാഗങ്ങളും ഉപയോഗിക്കാൻ കഴിയുന്നു.
ഈ കെട്ടിടത്തിന് ഒരു ദശലക്ഷം ചതുരശ്ര അടി (93,000 ച.മീ.) തറവിസ്തീർണ്ണം ഉണ്ട്, അല്ലെങ്കിൽ 23 ഏക്കർ (9ഹെക്ടർ). അതിന്റെ മൂന്നിലൊന്നുഭാഗം പുതിയ ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറിന് വേണ്ടി നീക്കി വച്ചിരിക്കുകയാണ്. അതിവിശാലമായ മൂന്നാം നിലയിൽ—373 അടി x 345 അടി(ഏകദേശം 11/2 ഫുട്ബോൾ മൈതാനത്തിന്റെ വിസ്തീർണ്ണം)—ഓഫീസ്സുകളും സാഹിത്യ ഓർഡറുകൾ അതിവേഗം നിറച്ച് അയക്കാൻ സാദ്ധ്യമാക്കുന്ന ആധുനിക കൺവെയർ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.
ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറ് ഫർമാൻ സ്ട്രീറ്റിലേക്ക് 1985 ഒടുവിൽ മാറ്റുന്നതിന് മുമ്പ് സാഹിത്യ ഓർഡറുകൾ നിറച്ചയക്കുന്നതിന് 30 കൊളംബിയാ ഹൈറ്റ്സിലെ ഇടുങ്ങിയ ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറിൽ പലപ്പോഴും ആറ് ആഴ്ചകൾ വരെ എടുക്കുമായിരുന്നു. പക്ഷെ ഇപ്പോൾ കംപ്യൂട്ടർ സംവിധാനത്തിന്റെയും പുതിയ കൺവെയർ സംവിധാനത്തിന്റെയും, പ്രവർത്തിക്കാൻ വേണ്ടുവോളമുള്ള സ്ഥലസൗകര്യത്തിന്റെയും സഹായത്താൽ ഒരു ഓർഡർ സാധാരണ ലഭിക്കുന്നതിന്റെ ഏഴാം ദിവസത്തിനുള്ളിൽ പുസ്തകങ്ങൾ കയറ്റി അയക്കാൻ സാധിക്കുന്നു. നമുക്ക് ആ ഡിപ്പാർട്ടുമെൻറിലേക്കും അതിന്റെ പ്രവർത്തനത്തിലേക്കും ഒന്ന് എത്തിനോക്കാം.
ഇവിടെ 100-ലധികം വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സ്റ്റോർ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. പ്രതിമാസം ഏകദേശം ആയിരം ടൺ സാഹിത്യം ലോകത്തിന്റെ പലയിടത്തേക്കുമായി ഈ ഫർമാൻ സ്ട്രീറ്റ് ആസ്ഥാനത്തുനിന്നോ അല്ലെങ്കിൽ അച്ചടിശാലയിൽ നിന്നു നേരിട്ടോ കയറ്റുമതി ചെയ്യുന്നു. ഏതാണ്ട് 2,000 സാഹിത്യ ഓർഡറുകൾ ഓരോ വാരത്തിലും ഫർമാൻ സ്ട്രീറ്റ് ആസ്ഥാനത്തുവച്ച് നിറച്ച് ഐക്യനാടുകളിലുള്ള 8,400 സഭകളിലേക്ക് കയറ്റി അയക്കുന്നു.
കാര്യക്ഷമതയോടെ സാഹിത്യം ശേഖരിച്ച് പായ്ക്ക് ചെയ്ത് കയറ്റി അയക്കുന്നതിന് ആധുനിക രീതിയിലുള്ള കൺവെയർ സംവിധാനം വിലക്ക് വാങ്ങി സ്ഥാപിച്ചിരിക്കുന്നു. അത് അവിടെ സ്ഥാപിച്ചത് യഹോവയുടെ സാക്ഷികൾ തന്നെയാണ്. ഇതിന്റെ സ്ഥാപനപ്രക്രിയക്ക് നാലു മാസങ്ങൾ വേണ്ടി വന്നു, അത് 1985 ഒക്ടോബർ ആദ്യവാരത്തിൽ തീരുകയും ചെയ്തു. ഏകദേശം മുക്കാൽ മൈലോളം (1കി.മീ.) കൺവെയർ സംവിധാനമാണുള്ളത്. ഇതിൽ വ്യത്യസ്ഥ ബെൽറ്റുകളെയും കേബിളുകളെയും ചലിപ്പിക്കുന്ന 54 മോട്ടറുകളും സാഹിത്യത്തിന്റെ പ്രവാഹം നിയന്ത്രിക്കുന്ന 30 ഫോട്ടോ ഇലക്ട്രിക് നേത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കയറ്റി അയക്കുന്ന പ്രവർത്തനത്തിന് നാല് ഘട്ടങ്ങളുണ്ട്. ഒന്നാം സെക്ഷൻ ആയ ഷിപ്പിംഗ് ഓഫീസ്സാണ് ഓർഡറുകൾ സ്വീകരിക്കുന്നതും അവ പരിശോധിച്ച് തരംതിരിക്കുന്നതും. ഓരോ ഓർഡറിനും ആവശ്യമായ പുസ്തകങ്ങളുടെ ഒരു പട്ടികയും ഒരു ഇൻവോയ്സും കംപ്യൂട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്നു. രണ്ടാം സെക്ഷൻ ഓർഡറനുസരിച്ച് പുസ്തകങ്ങൾ ശേഖരിച്ച് നിറക്കുന്ന സംവിധാനമാണ്. മൂന്നാമത്തേത് സാഹിത്യം പരിശോധിച്ച് വൃത്തിയായി കാർഡ് ബോർഡ് കാർട്ടണുകളിൽ പായ്ക്കു ചെയ്യുന്ന പായ്ക്കിംഗ് വകുപ്പാണ്. നാലാമത്തേത് പോസ്റ്റേജ് മീറ്റർ സ്റ്റേഷനാണ്. അവിടെ വച്ച് ഓരോ കാർട്ടണിന്റെയും ഭാരം തൂക്കി നോക്കി വേണ്ടത്ര പോസ്റ്റേജ് ഒട്ടിക്കുന്നു. തുടർന്ന് ഈ കാർട്ടണുകൾ കയറ്റി അയക്കുന്നതിനുവേണ്ടി ട്രക് ഡോക്കുകളിലേക്ക് അയക്കുന്നു.
പക്ഷേ, 360 ഫർമാൻസ്ട്രീറ്റ് കെട്ടിടം ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറിനേക്കാൾ അധികം വകുപ്പുകൾക്ക് ഇടം കൊടുത്തിട്ടുണ്ട്. ഒട്ടേറെ മറ്റു ഡിപ്പാർട്ട്മെൻറുകൾ ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. (g87 8/22)
[28-ാം പേജിലെ ചിത്രങ്ങൾ]
ഫർമാൻ സ്ട്രീറ്റ് കെട്ടിടത്തിലെ മറ്റ് പ്രവർത്തനങ്ങൾ
56,000 ചതുരശ്ര അടി വരുന്ന ഈ വലിയ പണിപ്പുരയിൽ പല ഓഫീസുകൾക്കും സ്റ്റാഫ് അംഗങ്ങൾ വസിക്കുന്ന മുറികൾക്കും വേണ്ടുന്ന ഉപകരണങ്ങൾ ഉണ്ടാക്കുന്നു.
അന്ധർക്കു വേണ്ടി സാഹിത്യം ഉൽപ്പാദിപ്പിക്കുന്ന ഈ ഡിപ്പാർട്ടുമെൻറ് 48-ലധികം പ്രസിദ്ധീകരണങ്ങളും 600-ലധികം വരിക്കാർക്കുവേണ്ടി ഓരോ “വീക്താഗോപുര”ത്തിന്റെയും മുഴുലക്കങ്ങളും ഉൽപ്പാദിപ്പിക്കുന്നു. അന്ധർക്കുവേണ്ടിയുള്ള ഈ സാഹിത്യങ്ങൾ 35-ലധികം രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നു.
ഏകദേശം 35,000 പൗണ്ട് ഭാരം വരുന്ന വാഹിനികളുടെയും ലോഹത്തകിട് കൊണ്ടുള്ള ബന്ധപ്പെട്ട വസ്തുക്കളുടെയും നിർമ്മാണം ഇവിടെ നടക്കുന്നു. അവ ഓരോ മാസവും ബ്രൂക്ലിനിലും വാച്ച്ടവർ ഫാമിലും ഉള്ള കെട്ടിടങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നു.
കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാസറ്റ് ടേപ്പ് ഉണ്ടാക്കുന്ന ഈ ഡിപ്പാർട്ടുമെൻറ് ഇംഗ്ലീഷിലും, സ്പാനീഷിലും, ഫ്രഞ്ചിലും, പോർച്ചുഗീസിലുമായി 110 ലക്ഷത്തിലധികം കാസറ്റ് ടേപ്പുകൾ ഉത്പാദിപ്പിച്ചിരിക്കുന്നു.
വാച്ച്ടവർ സൊസൈറ്റിയുടെ കെട്ടിടങ്ങളുടെ ആവശ്യത്തിലേക്കായി അലൂമിനിയം ജനൽ ചട്ടങ്ങളും തെർമോപെയ്ൻ ഇൻസുലേറ്റഡ് ഗ്ലാസ് യൂണിറ്റുകളും ഗണ്യമായി ചുരുങ്ങിയ ചെലവിൽ ഇവിടെ നിർമ്മിക്കപ്പെടുന്നു. ഈ പുതിയ ജനാലകൾക്ക് ദീപന ചെലവ് ഇല്ലാത്തതിനാൽ ആ തുക അധികം താമസിയാതെ ഈ പദ്ധതികൾക്കുവേണ്ടിയുള്ള മുഴുചെലവും വഹിക്കും