അച്ചടിയുടെ വികസനത്തിനുവേണ്ടി പുതുതായി കൂട്ടിച്ചേർത്ത സ്ഥാനങ്ങൾ
ബ്രൂക്ലിൻ മൻഹാട്ടൻ പാലങ്ങളുടെ അപ്രോച്ചുകളുടെ ഇടയിലായിട്ടാണ് യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകസംഘടനയുടെ പ്രധാന അച്ചടിശാല സ്ഥിതിചെയ്യുന്നത്. നിങ്ങൾക്ക് ഈ ആറു കെട്ടിട നിരകൾ മുകളിലും വലതുവശത്തുമുള്ള ഫോട്ടോകളിൽ കാണാൻ കഴിയും. 175 പേൾ സ്ട്രീറ്റിലും 160 ജയ് സ്ട്രീറ്റിലും സ്ഥിതിചെയ്യുന്ന പുതിയ രണ്ടു സ്ഥാനങ്ങളെ (നമ്പർ 1), തെരുവുകൾക്ക് എതിരേ നേരത്തെയുണ്ടായിരുന്ന (നമ്പർ 2), നാലു സിറ്റി-ബ്ലോക്ക്-ഫസിലിറ്റിയുമായി 161 അടി നീളമുള്ള ഒരു പാലം ബന്ധിക്കുന്നു.
ഈ 14 അടി വീതിയും 16 അടി ഉയരവുമുള്ള പാലം, തെരുവുകൾക്ക് മീതെ 51 അടി ഉയരത്തിൽ 1986-ലെ ഗ്രീഷ്മകാലത്ത് പൂർത്തീകരിച്ചു. ഇത് അച്ചടിശാലയിലെ പ്രസ്സ്റൂം നിലകളിൽ നിന്ന് 175 പേൾസ്ട്രീറ്റിലെ ആറാംനിലയിലേക്ക് പ്രവേശനം നൽകുന്നു.
ആദ്യമായി 1917-ൽ പണിയുകയും 1947-ൽ കൂട്ടിച്ചേർക്കുകയും ചെയ്ത പേൾ സ്ട്രീറ്റ് ബിൽഡിംഗ് 1983 ജനുവരി 7-൹ യഹോവയുടെ സാക്ഷികൾ വാങ്ങി. 1985 ജൂലൈയോടെ മുൻതാമസക്കാരിൽ ഏറ്റവും ഒടുവിലത്തെ ആളുകളും സ്ഥലം വിട്ടു. എന്നാൽ അവർ എല്ലാവരും പോകുന്നതിനു മുമ്പേതന്നെ സാക്ഷികളുടെ ഒരു നിർമ്മാണസംഘം കെട്ടിടത്തിന്റെ പുതുക്കിപ്പണി ആരംഭിച്ചു.
ഒന്നാമത്, ഒരു പുതിയ മേൽക്കൂര നിർമ്മിക്കയും 30,000 ഗ്യാലന്റെ ഒരു വാട്ടർടാങ്ക് സ്ഥാപിക്കയും ചെയ്തു. കെട്ടിടത്തിനുള്ളിലെ വസ്തുക്കളുടെ നീക്കം കൈകാര്യംചെയ്യുന്നതിന് ഒരു പുതിയ 12,000 പൗണ്ട് കപ്പാസിറ്റിയുള്ള ഫ്രെയ്റ്റ് എലിവേറ്റർ സ്ഥാപിക്കുകയും ഒരു യാത്രാ എലിവേറ്റർ മാറ്റിവെക്കുകയും ചെയ്തു. മിക്ക തറകളും ഒരു കോട്ട് എപ്പോക്സി കൊണ്ട് മിനുക്കി. നഗരത്തിന്റെ കെട്ടിട നിയമ വ്യവസ്ഥകൾക്ക് മേലാൽ യോജിക്കാത്ത പഴയ പുറംഭിത്തികൾ കവചിത ഇഷ്ടികഭിത്തികൊണ്ട് മാറ്റിസ്ഥാപിച്ചു. അലൂമിനിയം ജനൽഫ്രെയ്മുകളും തെർമോപെയ്ൻകവചിത ഗ്ലാസ്സ് യൂണിറ്റുകളും സ്ഥാപിച്ചു. കൂടാതെ മുഴു കെട്ടിടത്തിന്റെയും അകത്തും പുറത്തും ഒരു പുതിയ പെയിൻറ്പൂശലും നിർവഹിക്കപ്പെട്ടു.
ഇതിനിടയിൽ, 1986 ഡിസംബർ 11-൹ 175 പേൾസ്ട്രീറ്റിനോട് ചേർന്നുകിടക്കുന്ന 160 ജെയ് സ്ട്രീറ്റിലെ കെട്ടിടവും വാങ്ങി. 1928-ൽ പണിത ഈ കെട്ടിടത്തിന്റെ ഏകദേശം മൂന്നിലൊന്നു ഭാഗത്ത് ഇപ്പോഴും താമസക്കാരുണ്ട്. ഇവർ മാറുന്നതിനനുസരിച്ച് ഈ കെട്ടിടത്തിന്റെ ശുചീകരണവും പുതുക്കലും പിൻതുടരും. ക്രമേണ, സാധ്യതയുള്ളടത്ത്, ഈ രണ്ടു കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകൾ നിർമ്മിക്കും. അങ്ങനെ, ഫലത്തിൽ 160 ജയ് സ്ട്രീറ്റിനെ മറ്റ് അഞ്ച് ഫാക്ടറി കെട്ടിടങ്ങളുമായി ബന്ധിപ്പിക്കും.
ഈ അടുത്തകാലത്തെ രണ്ട് ഫാക്ടറിസ്ഥാനങ്ങൾ (നമ്പർ 1), മിക്കവാറും തുല്യ വലിപ്പമുള്ളവ, 3,60,000 ചതുരശ്ര അടിയോളം കൂടുതൽ തറവിസ്താരം പ്രദാനംചെയ്യുന്നു. മറ്റു നാലു കെട്ടിടങ്ങൾക്കുംകൂടി 6,62,000 ചതുരശ്ര അടി തറവിസ്താരം ഉണ്ട്. അങ്ങനെ പുതിയ സ്ഥാനങ്ങൾ ഏകദേശം 55 ശതമാനം കൂടുതൽ സ്ഥലം നൽകുന്നു—മൊത്തം ഏതാണ്ട് 10,22,000 ചതുരശ്ര അടി! അത് 23 ഏക്കറിൽ അധികമുണ്ട്!
എന്നാൽ പുതുതായി ചേർക്കപ്പെട്ട ഈ സൗകര്യങ്ങൾപോലും ബൈബിൾസാഹിത്യങ്ങൾക്കുവേണ്ടി സ്ഥിരമായി വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് തികയാതെ വരുന്നുവെന്ന് തെളിയുന്നെങ്കിൽ എന്ത്? കൊള്ളാം, നിങ്ങൾ 10-ാം പേജിലെ ഫോട്ടോയിൽ 3 എന്ന നമ്പരോടുകൂടിയ പ്രദേശം ശ്രദ്ധിക്കുക. 60,000 ചതുരശ്ര അടിയിലധികമുള്ള ആ സ്ഥലം യഹോവയുടെ സാക്ഷികൾ വാങ്ങിയതാണ്. ആവശ്യമെങ്കിൽ, ഈ കരുതൽ കൂടുതലായ അച്ചടി വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയും.
ന്യൂയോർക്ക് തുറമുഖപ്രദേശത്ത് സ്ഥിതിചെയ്യുന്ന അച്ചടിസൗകര്യങ്ങൾ ബൈബിൾസാഹിത്യങ്ങൾ ലോകത്തെല്ലായിടത്തും അയച്ചുകൊടുക്കുന്നതിന് സൗകര്യപ്രദമാണ്. നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ അവ, കൂടെ ചേർത്തിരിക്കുന്ന ഫോട്ടോയിലെ (നമ്പർ 4), യഹോവയുടെ സാക്ഷികളുടെ തലസ്ഥാന ഓഫീസുകൾക്ക് ഏറ്റം അനുയോജ്യവുമാണ്. കൂടാതെ, തലസ്ഥാനത്തെ സ്വമേധയാ പ്രവർത്തകരായ 2,500-ൽപരം ജോലിക്കാർക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങൾ ഓഫീസ്, ഫാക്ടറി, ഷിപ്പിംഗ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ എളുപ്പത്തിൽ നടന്ന് ചെല്ലാവുന്ന ദൂരത്തിനുള്ളിലാണ്. ഷിപ്പിംഗ് സൗകര്യങ്ങളുടെ ചിത്രങ്ങളും വിശദീകരണങ്ങളും 1988 സെപ്റ്റംബർ 8-ലെ ഉണരുക!യിൽ കാണുക.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ, അനേകം ഫാക്ടറി പ്രവർത്തനങ്ങൾ 175 പേൾ സ്ട്രീറ്റ് കെട്ടിടത്തിലേക്ക് നീക്കി. ഇത് അച്ചടിശാലയിൽ ആവശ്യമായ സ്ഥാനത്ത്, അച്ചടി നിർവഹിക്കുന്ന പ്രസ്സിനരികിൽ കടലാസ് ശേഖരിച്ചുവെക്കുന്നതിന് സ്ഥലം ലഭ്യമാക്കി. നമുക്ക് 175 പേൾ സ്ട്രീറ്റിലേക്ക് മാറ്റിയ ചില ഫാക്ടറി പ്രവർത്തനങ്ങൾ വീക്ഷിക്കാം. (g87 12/22)
[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പേൾ സ്ട്രീറ്റ് ബിൽഡിംഗിലെ പ്രവർത്തനങ്ങൾ
കടുപ്പമുള്ള കാർഡ്ബോർഡുകൊണ്ട് നിർമ്മിച്ച ഈ കാർഡുകൾ പുസ്തകത്തിന്റെ കവറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അവ ഒരു പ്രത്യേക യന്ത്രത്തിൽ നിർദ്ദിഷ്ട വലുപ്പത്തിൽ മുറിക്കുന്നു. ഓരോ ദിവസവും ശരാശരി 7.2 ടൺ കാർഡുകൾ അഞ്ച് അടിസ്ഥാന വലുപ്പങ്ങളിൽ മുറിച്ച് ബൈൻഡറിയിലേക്ക് എത്തിച്ചുകൊടുക്കുന്നു.
മെഷിൻ ഷോപ്പിൽ 19 ലെയ്ത്തുകളും 17 പൊടിക്കൽ യന്ത്രങ്ങളും 6 തുരപ്പൻ യന്ത്രങ്ങളും 11 അരപ്പു യന്ത്രങ്ങളും ഉണ്ട്. അച്ചടി പ്രസ്സുകളും ബൈൻഡിംഗ് ഉപകരണവും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിന് യന്ത്രപ്രവർത്തനം ആവശ്യമാണ്. ഈ വേല ഒരു വ്യാപാര ഷോപ്പ് ചെയ്യുന്നതിനോടുള്ള താരതമ്യത്തിൽ ഞങ്ങളുടെ ഷോപ്പ് ഒരു വലിയ ചെലവ് ലാഭിക്കുന്നതു കൂടാതെ അച്ചടിശാലക്കും ഓഫീസിനും ഭവനങ്ങൾക്കും വേഗത്തിലുള്ള സേവനം പ്രദാനം ചെയ്യുന്നു.
161 അടി നീളമുള്ള 175 ടൺ പാലം അടുത്ത കാലത്ത് സമ്പാദിച്ച കെട്ടിടങ്ങളിലേക്ക് തടസ്സമില്ലാത്ത ഇരട്ടപ്പാത യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു. ഈ പാലം 175 പേൾ സ്ട്രീറ്റ് ബിൽഡിംഗ് ചൂടു പിടിപ്പിക്കുന്നതിനുള്ള സ്റ്റീം ലൈനുകളും 175 പേൾ സ്ട്രീറ്റിലെയും 160 ജയ് സ്ട്രീറ്റിലെയും കെട്ടിടങ്ങളിലേക്കുള്ള ഡേറ്റായും ആശയവിനിമയവും കൈമാറുന്നതിനുള്ള ലൈനുകളും വഹിക്കുന്നു.
1982 ജൂണിൽ കാർട്ടൺ നിർമ്മാണ ഡിപ്പാർട്ടുമെൻറ് ആരംഭിച്ചശേഷം, ഒരു നൂറു വ്യത്യസ്ത വലുപ്പങ്ങളിലായി ഓരോ വർഷവും പത്തുലക്ഷത്തിൽ പരം കാർട്ടണുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ സ്വന്തമായി കാർട്ടണുകൾ നിർമ്മിക്കുന്നതിനാൽ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉൽപ്പന്നം ഉറപ്പുവരുത്തുകയും പണം ലാഭിക്കയും കാർട്ടണുകൾക്കുള്ള ആവശ്യം കൂടുതൽ കാര്യക്ഷമമായി നിർവഹിക്കപ്പെടുകയും ചെയ്യുന്നു.
മുറിക്കൽ⁄പുന:ചുറ്റൽ സംവിധാനം 1980-ൽ ആരംഭിച്ചു. ആ സമയം മുതൽ ബൈൻഡിംഗിനുവേണ്ടി ബുക്ക് കവറുകൾ ഞങ്ങൾ സ്വന്തമായി മുറിക്കുന്നതിനാൽ ആയിരക്കണക്കിനു ഡോളറുകൾ ലാഭിച്ചിരിക്കുന്നു.