നിങ്ങൾ ഒരു വിവാഹ ഇണയെ അന്വേഷിക്കുകയാണോ?
ഒരിണയിലെ ഏത് ഗുണങ്ങൾ ഒരു സന്തുഷ്ട വിവാഹത്തിൽ മുഖ്യ പങ്ക് വഹിക്കും? ഇതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്ന ഒരു യുവതി ഒരു വിലമതിപ്പിൻ കത്തിൽ ഇപ്രകാരമെഴുതി:
“വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വാസ്തവത്തിൽ ഒരിണയെ തെരഞ്ഞെടുക്കുന്നതിലെ വിവരങ്ങൾക്കുവേണ്ടി പോകാൻ കഴിയുന്ന ഒരിടവും എനിക്കില്ലായിരുന്നു. എന്റെ ഇണയെ തെരഞ്ഞെടുക്കുന്നതിന് യഹോവയുടെ സഹായത്തിനുവേണ്ടി ഞാൻ തുടർച്ചയായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം പുറത്തിറങ്ങിയപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് വാസ്തവത്തിൽ എന്റെ പ്രാർത്ഥനകൾക്കുള്ള ഒരുത്തരമായിരുന്നു. അത് ഒരു നല്ല ഭാര്യയായിത്തീരാൻ എന്നെ സഹായിക്കുമെന്നും അതിനാൽ എന്റെ ഭർത്താവ് അഭിമാനം കൊള്ളുമെന്നും എനിക്കറിയാം. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. അത് ഞാൻ വളരെയധികം വിലമതിക്കുന്നു.”
ഒരു വിവാഹ ഇണയെ തെരഞ്ഞെടുക്കുന്നതിലോ നിങ്ങളുടെ വിവാഹം സന്തുഷ്ടമാക്കുന്നതിലോ നിങ്ങൾ സഹായം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഈ പുസ്തകത്തിൽ നിന്ന് പ്രയോജനം നേടാവുന്നതാണ്. ഈ കൂപ്പൺ പൂരിപ്പിച്ചയച്ച് ഒരു പ്രതി സമ്പാദിക്കുക.
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന 192 പേജുള്ള പുസ്തകം തപാൽ ചിലവടച്ച് ദയവായി എനിക്കയച്ചുതരിക. ഞാൻ ഇതോടൊപ്പം 10ക. അയക്കുന്നു.