വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 4/8 പേ. 8-13
  • ഗർഭച്ഛിദ്രം—എന്താണു വില?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗർഭച്ഛിദ്രം—എന്താണു വില?
  • ഉണരുക!—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഗർഭച്ഛി​ദ്ര ബിസി​നസ്സ്‌
  • ഗർഭച്ഛി​ദ്രം—ആരുടെ തെര​ഞ്ഞെ​ടുപ്പ്‌
  • പ്രതി​ക​ര​ണത്തെ നേരിടൽ
  • “എനിക്ക്‌ പെട്ടെന്നു ലജ്ജതോ​ന്നി”
  • “നിങ്ങൾ ഗർഭച്ഛി​ദ്രം നടത്തിയേ തീരു”
  • വൈരൂ​പ്യ​ത്തെ നേരിടൽ
  • നിർണ്ണാ​യക തെര​ഞ്ഞെ​ടുപ്പ്‌
  • ഗർഭച്ഛിദ്രം—അതാണോ പരിഹാരം?
    ഉണരുക!—1995
  • ഗർഭച്ഛിദ്രത്തിന്റെ ദാരുണമായ വില
    ഉണരുക!—1993
  • ഗർഭച്ഛിദ്രം—ഒരു ഭിന്നിച്ച ലോകം
    ഉണരുക!—1988
  • ഗർഭച്ഛിദ്രം—ആർ പറയുന്നതാണു ശരി?
    ഉണരുക!—1988
കൂടുതൽ കാണുക
ഉണരുക!—1988
g88 4/8 പേ. 8-13

ഗർഭച്ഛി​ദ്രം—എന്താണു വില?

സ്‌കോ​ട്ട്‌ല​ണ്ടി​ലെ ഗ്ലാസ്‌ഗോ​യിൽ രണ്ടു നേഴ്‌സ്‌മാർക്ക്‌ “ഭീകര​മായ പേടി​സ്വ​പ്‌നങ്ങൾ” ഉണ്ടാകു​ക​യും നിദ്രാ​വി​ഹീന രാത്രി​കൾ അനുഭ​വ​പ്പെ​ടു​ക​യും ചെയ്‌തു​വെന്ന്‌ ഡെയ്‌ലി റ്റെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്‌തു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ 24 ആഴ്‌ച പ്രായ​മു​ണ്ടാ​യി​രുന്ന ഒരു ആൺകു​ഞ്ഞി​നെ ഗർഭച്ഛി​ദ്ര​ത്തി​നി​ര​യാ​ക്കുന്ന നടപടി​യിൽ പങ്കെടു​ത്തു. അപ്രതീ​ക്ഷി​ത​മാ​യി, കുഞ്ഞ്‌ “അല്‌പ​സ​മയം” ജീവിച്ചു.

യു. എസ്‌. എ. യിലെ ഡെ​ട്രോ​യി​റ്റിൽ തള്ളയുടെ ഗർഭാ​ശ​യ​ത്തി​ലേ​ക്കുള്ള ഒരു കുത്തി​വെ​പ്പി​ന്റെ ഫലമായി മരിച്ചു​വെന്നു സങ്കൽപ്പി​ക്ക​പ്പെട്ട 29 ആഴ്‌ച പ്രായ​മു​ണ്ടാ​യി​രുന്ന ഒരു ഗർഭസ്ഥ​ശി​ശു ആശുപ​ത്രി​യി​ലെ ഗർഭച്ഛി​ദ്ര വാർഡി​ലെ ഒരു സ്‌റ്റെ​യിൻലസ്‌ സ്‌റ്റീൽ തൊട്ടി​യിൽ തള്ളപ്പെട്ടു. എന്നാൽ അത്‌ അതിജീ​വി​ച്ചു. ആ പെൺകു​ഞ്ഞി​ന്റെ നിലവി​ളി​കേട്ട്‌ തക്കസമ​യത്ത്‌ അതിനെ ഇൻറൻസീവ്‌ കെയർ യൂണി​റ്റിൽ പെട്ടെന്ന്‌ എത്തിച്ചു.

ഗർഭച്ഛി​ദ്ര​ത്തി​ന്റെ എണ്ണം വർദ്ധി​ക്കു​മ്പോൾ ജീവി​ക്കാൻ കഴിവുള്ള ഗർഭസ്ഥ​ശി​ശു​ക്ക​ളു​ടെ ഗർഭച്ഛി​ദ്രങ്ങൾ വളർന്നു​വ​രുന്ന ഒരു പ്രശ്‌ന​മാണ്‌. പുരോ​ഗ​മിച്ച ചികി​ത്സാ​വി​ദ്യ​കൾ അകാല​ശി​ശു​ക്കൾക്ക്‌ മെച്ചപ്പെട്ട സംരക്ഷണം കൊടു​ക്കു​ന്നു. തന്നിമി​ത്തം 26 ആഴ്‌ച​യാ​യാൽ ആരോ​ഗ്യ​മുള്ള ഒരു ശിശു​വിന്‌ അതിജീ​വി​ക്കുക സാദ്ധ്യ​മാണ്‌—ഏതാനും വർഷങ്ങൾക്കു മുമ്പ്‌ അതു വളരെ പ്രയാ​സ​മാ​യി​രി​ക്കു​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, ചില രാജ്യ​ങ്ങ​ളിൽ നേഴ്‌സു​മാർക്ക്‌ മനഃസാ​ക്ഷി​യു​ടെ പേരിൽ ഗർഭച്ഛി​ദ്ര നടപടി​യിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ക്കു​ന്ന​തി​നുള്ള നിയമാ​വ​കാ​ശ​മുണ്ട്‌.

എന്നാൽ ഡോക്ടർമാ​രെ സംബന്ധി​ച്ചെന്ത്‌? അവർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

ഗർഭച്ഛി​ദ്ര ബിസി​നസ്സ്‌

“ഒരു ഗർഭച്ഛി​ദ്ര​ക​നാ​യി പരസ്യ​മാ​യി അറിയ​പ്പെ​ടു​ന്നത്‌ മരണത്തി​ന്റെ ചുംബ​ന​മാണ്‌” എന്ന്‌ ന്യൂസ്‌ വീക്കു​മാ​യുള്ള ഒരു അഭിമുഖ സംഭാ​ഷ​ണ​ത്തിൽ ഡോ. ഫിലിപ്പ്‌ സ്‌റ്റ​ബിൾഫീൽഡ്‌ വെളി​പ്പെ​ടു​ത്തി. യഥാർത്ഥ​ത്തിൽ, പൊതു​ജ​ന​സ​മ്മർദ്ദം ഐക്യ​നാ​ടു​ക​ളി​ലെ അനേകം ഡോക്ടർമാർ ഈ നടപടി പൂർണ്ണ​മാ​യും നിർത്താ​നി​ട​യാ​ക്കി. നിരവധി ബോം​ബിംഗ്‌ സംഭവങ്ങൾ ഗർഭച്ഛി​ദ്ര ക്ലിനി​ക്കു​കളെ നശിപ്പി​ച്ചു. “ജനസമു​ദാ​യം എന്തു ചെയ്യു​മെ​ന്നുള്ള ഭയം ഡോക്ടർമാർക്കു​ള്ള​തു​കൊണ്ട്‌ മെഡിക്കൽ ഡോക്ടർമാ​രെ കിട്ടാൻ കഴിയാത്ത ക്ലിനി​ക്കു​ക​ളാണ്‌ രാജ്യ​ത്തെ​മ്പാ​ടും ഞങ്ങൾക്കു​ള്ളത്‌.” എന്ന്‌ ഡോ. സ്‌റ്റ​ബിൾഫീൽഡ്‌ വിശദീ​ക​രി​ച്ചു.

എന്നിരു​ന്നാ​ലും, ധാരാളം ഗർഭച്ഛി​ദ്രങ്ങൾ ഇപ്പോ​ഴും നടത്തു​ന്നുണ്ട്‌. ഒരു കാരണം ഒരുപക്ഷേ തീർത്തും അനായാ​സം കണ്ടെത്താ​വു​ന്ന​താണ്‌. അത്‌ ആദായ​ക​ര​മായ ഒരു ബിസി​ന​സ്സാണ്‌.

ദൃഷ്ടാ​ന്ത​ത്തിന്‌, ഫ്രാൻസി​ലെ പാരീ​സിൽ പൾസ്‌ എന്ന മെഡിക്കൽ മാസി​ക​യി​ലെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ മാതാ​പി​താ​ക്കൾ 16,800 രൂപയാണ്‌ തങ്ങളുടെ കൗമാര പ്രായ​ക്കാ​രി​യായ മകളുടെ രഹസ്യ ഗർഭച്ഛി​ദ്ര​ത്തി​നു കൊടു​ത്തത്‌. തങ്ങൾ നടത്തുന്ന ഓരോ ഗർഭച്ഛി​ദ്ര​ത്തി​നും 33,600 രൂപാ​വരെ ഈടാ​ക്കു​ന്നു​വെന്ന്‌ അതേ റിപ്പോർട്ടു പറയുന്നു.

ബ്രിട്ട​നി​ലെ ഏറ്റവും വലിയ രണ്ട്‌ ഗർഭച്ഛി​ദ്ര ഏജൻസി​കൾക്ക്‌ 1982-ൽ മൊത്തം 7 കോടി 56 ലക്ഷം രൂപാ ആദായം കിട്ടി. ഈ സംഖ്യ റിപ്പോർട്ടു ചെയ്‌തു​കൊണ്ട്‌ “ഗർഭച്ഛി​ദ്രം ആദായ​ക​ര​മായ ഒരു തൊഴി​ലാണ്‌” എന്ന്‌ ഹ്യൂമൻ കൺസേൺ പറയുന്നു. ജപ്പാനിൽ ഗവൺമെൻറ്‌ ജനനനി​യ​ന്ത്രണ ഗുളി​കയെ നിയമാ​നു​സൃ​ത​മാ​ക്കാൻ വിസമ്മ​തി​ക്കു​ക​യാണ്‌. “നിരോ​ധനം ഗർഭച്ഛി​ദ്ര​ത്തിൽനിന്ന്‌ സമ്പത്തു​ണ്ടാ​ക്കുന്ന ഡോക്ടർമാ​രു​ടെ പ്രേരണ നിമി​ത്ത​മാണ്‌” എന്ന്‌ ലണ്ടനിലെ സണ്ടേ റ്റൈംസ്‌ റിപ്പോർട്ടു ചെയ്‌തു. നിങ്ങൾ ഗർഭച്ഛി​ദ്ര​ലോ​ക​ത്തിൽ എവിടെ നോക്കി​യാ​ലും പണമാണ്‌ പുറമേ കാണു​ന്നത്‌.

ഇത്‌ അശേഷം ആശ്ചര്യമല്ല. അവിവാ​ഹി​ത​യായ ഒരു യുവഗർഭി​ണി​യു​ടേ​തു​പോ​ലെ​യുള്ള ഒരു വൈകാ​രി​കാ​ഘാത സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, വിശേ​ഷാൽ സുരക്ഷി​ത​മാ​യും സത്വര​വും തീർത്തും രഹസ്യ​മാ​യും ഒരു ഗർഭച്ഛി​ദ്രം നടത്താൻ കഴിയു​മെ​ങ്കിൽ, സാഹച​ര്യ​ത്തി​നു തീരു​മാ​ന​മു​ണ്ടാ​ക്കാൻ അനേകം മാതാ​പി​താ​ക്കൾ ഏതു വിലയും ന്യായ​മെന്നു പരിഗ​ണി​ക്കും.

എങ്കിൽപോ​ലും, അനേകം ഡോക്ടർമാർ മുഴു​സം​ഗ​തി​യും സംബന്ധിച്ച്‌ ഏറെ അസന്തു​ഷ്ട​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ബ്രിട്ട​നി​ലെ ഗർഭച്ഛി​ദ്ര​യു​ഗ​ത്തി​ന്റെ തുടക്ക​ത്തിൽ പ്രൊ​ഫസ്സർ ഇയാൻ മോറിസ്‌ ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്‌തു: “ഗർഭച്ഛി​ദ്ര​ങ്ങളെ സംബന്ധിച്ച്‌ ഇപ്പോൾ എനിക്കുള്ള അറി​വോ​ടെ ഞാൻ എന്റെ ജീവി​ത​വൃ​ത്തി തുടങ്ങു​ക​യാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഒരിക്ക​ലും സ്‌ത്രീ​രോ​ഗ​വി​ജ്ഞാ​നീ​യം തെര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഞാൻ ഈ ശസ്‌ത്ര​ക്രി​യയെ വെറു​ക്കു​ന്നു. അത്‌ എന്റെ വൈദ്യ​ശാ​സ്‌ത്ര പരിശീ​ല​ന​ത്തി​ന്റെ​യെ​ല്ലാം തികഞ്ഞ പിമ്പോ​ട്ട​ടി​യാണ്‌. മുഴു ലക്ഷ്യവും ജീവൻ രക്ഷിക്ക​ലാണ്‌, ഈ പ്രത്യേ​ക​രൂ​പ​ത്തി​ലുള്ള നരഹത്യ​യല്ല.” ശക്തമായ വാക്കു​കൾത​ന്നെ​യെന്നു തീർച്ച, എന്നാൽ എല്ലാ ഡോക്ടർമാ​രും അവയോ​ടു യോജി​ക്കു​ക​യില്ല. എന്നാൽ അവ ചില ഡോക്ടർമാർക്ക്‌ സഹജമാ​യി ഈ നടപടി​യോ​ടു തോന്നുന്ന വെറു​പ്പി​ന്റെ കുറെ ധാരണ നൽകുന്നു.

ഗർഭച്ഛി​ദ്രം—ആരുടെ തെര​ഞ്ഞെ​ടുപ്പ്‌

ഒരു സ്‌ത്രീ ഗർഭച്ഛി​ദ്ര​പ്ര​ശ്‌നത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, അധികം​പേർ പിതാ​വി​നെ​ക്കു​റി​ച്ചു അധിക​മൊ​ന്നും ചിന്തി​ക്കു​ന്നില്ല, ഒരുപക്ഷേ സ്‌ത്രീ​പോ​ലും. മിക്ക​പ്പോ​ഴും അടുത്ത സുഹൃ​ത്തു​ക്ക​ളു​ടെ​യും ബന്ധുക്ക​ളു​ടെ​യും പിന്തു​ണ​യോ​ടെ സ്‌ത്രീ തനിച്ചാണ്‌ ഗർഭച്ഛി​ദ്രം നടത്താ​നുള്ള തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌. എന്നാൽ “പുരു​ഷൻമാ​രും ദുഃഖം, നഷ്ടബോ​ധം, അനുഭ​വി​ക്കു​ന്നു, ഒരു മാതാ​വാ​കു​ന്നതു സംബന്ധിച്ച്‌ സ്‌ത്രീക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്ര പരസ്‌പ​ര​വി​രു​ദ്ധ​വൈ​കാ​രിക ഭാവങ്ങ​ളും അനുഭ​വി​ച്ചേ​ക്കാം” എന്ന്‌ ദ ന്യൂ​യോർക്ക്‌ റ്റൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

ചില പിതാ​ക്കൻമാർ തങ്ങളുടെ ആഗ്രഹ​ങ്ങ​ളും കണക്കി​ലെ​ടു​ക്ക​ണ​മെന്ന്‌, ഗർഭച്ഛി​ദ്രം നടത്താൻ മാതാവ്‌ തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ തങ്ങൾക്ക്‌ കൂടുതൽ പറയാ​നുള്ള അവസരം വേണ​മെന്ന്‌, ശക്തമായി വിചാ​രി​ക്കു​ന്നു. പ്രശ്‌ന​ത്തി​ന്റെ പത്തുവർഷത്തെ ഒരു അവലോ​ക​നത്തെ തുടർന്ന്‌ “പുരു​ഷൻമാർ തീരു​മാ​നം അടി​ച്ചേൽപ്പി​ക്കാ​നല്ല, അതിൽ പങ്കു​ചേ​രാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌” എന്ന്‌ സാമൂഹ്യ ശാസ്‌ത്ര​ജ്ഞ​നായ ആർതർ ഷോസ്‌റ്റക്ക്‌ പറയുന്നു. തീർച്ച​യാ​യും അങ്ങനെ​യുള്ള ചിന്ത ന്യായ​ര​ഹി​തമല്ല.

പ്രതി​ക​ര​ണത്തെ നേരിടൽ

എന്നിരു​ന്നാ​ലും, പുരു​ഷ​നിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, സ്‌ത്രീ​യു​ടെ ഗർഭകാ​ലം പെട്ടെന്നു നിർത്തു​ന്നു​വെ​ങ്കിൽ സ്‌ത്രീ അവളുടെ മുഴു​ശാ​രീ​രിക വ്യവസ്ഥ​ക്കും അനുഭ​വ​പ്പെ​ടുന്ന ഞെട്ടലി​നെ നേരി​ടേ​ണ്ടി​വ​രു​ന്നു. എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

നേര​ത്തെ​യു​ള്ള ഒരു ഗർഭച്ഛി​ദ്ര​ത്തി​നു​ശേഷം പോലും ഒരു സ്‌ത്രീക്ക്‌ ദൗർബ്ബ​ല്യ​വും ക്ഷീണവും അനുഭ​വ​പ്പെ​ടുക സാധാ​ര​ണ​മാണ്‌. ഞരമ്പു​വ​ലി​യും രോഗ​വും രക്തസ്രാ​വ​ത്തി​നുള്ള സാദ്ധ്യ​ത​യും സാധാ​ര​ണ​മാണ്‌. വളരെ താമസിച്ച്‌ ഒരു ഗർഭച്ഛി​ദ്രം നടത്തു​മ്പോൾ, അവസാ​നി​പ്പിച്ച ഗർഭത്തി​ന്റെ ലക്ഷണങ്ങൾ ഹോർമോൺ അളവു താഴു​മ്പോൾ ഒരു ആഴ്‌ച​യോ കുടു​ത​ലോ നീണ്ടു​നിൽക്കാ​വു​ന്ന​താണ്‌. സ്‌തന​ങ്ങ​ളു​ടെ വേദന​യും വിഷാ​ദ​വും നേരി​ടേ​ണ്ടി​യി​രി​ക്കുന്ന കൂടു​ത​ലായ വസ്‌തു​ത​ക​ളാണ്‌. അതെ, സ്‌ത്രീ​ക്കു മാത്ര​മ​റി​യാ​വു​ന്ന​തു​പോ​ലെ, ഒരു ഗർഭച്ഛി​ദ്രം വേദനാ​ക​ര​മായ ഒരു അനുഭ​വ​മാ​യി​രി​ക്കാൻ കഴിയും. അതു മിക്ക​പ്പോ​ഴും പ്രയാസം കുറഞ്ഞ ഒരു തെര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​ന്നില്ല.

ഒരു ഗർഭച്ഛി​ദ്ര​ത്തി​ന്റെ ഫലം വൈകാ​രി​ക​മാ​യും മാനസി​ക​മാ​യും വിനാ​ശ​ക​ര​മാ​യി​രി​ക്കാൻ കഴിയു​മെന്ന വസ്‌തുത ഏറെ പ്രധാ​ന​മാണ്‌. ഒരു ശാരീ​രിക പ്രതി​ക​രണം സത്വര​വും പ്രതീ​ക്ഷി​ത​വു​മാ​യി​രി​ക്കാ​മെന്നി​രി​ക്കെ, മാനസി​ക​വും വൈകാ​രി​ക​വു​മായ മുറി​വു​കൾ താമസി​ച്ചു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു​വെ​ന്നും, സുഖ​പ്പെ​ടു​ന്നു​വെ​ങ്കിൽ, അതിന്‌ ദീർഘ​കാ​ല​മെ​ടു​ക്കു​ന്നു​വെ​ന്നു​മു​ള്ള​താണ്‌ പ്രശ്‌നം. “ഗർഭച്ഛി​ദ്രം നടത്തി​യി​ട്ടുള്ള രോഗി​കളെ ചില​പ്പോൾ കൈകാ​ര്യം ചെയ്യേ​ണ്ട​തുള്ള ഒരാ​ളെ​ന്ന​നി​ല​യിൽ സംസാ​രി​ച്ചാൽ, ക്ലിനി​ക്കി​ലെ നടപടി​ക്കു​ശേഷം പല വർഷങ്ങ​ളിൽ അവർ മിക്ക​പ്പോ​ഴും അതിയാ​യി അസ്വസ്ഥ​രാണ്‌” എന്ന്‌ ലണ്ടൻ റ്റൈം​സി​ന്റെ ഒരു ലേഖകൻ എഴുതു​ന്നു. ഈ പ്രശ്‌നം എത്ര വലുതാണ്‌?

“മറഞ്ഞി​രി​ക്കുന്ന ഈ പ്രശ്‌നം മുമ്പു വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാൾ വലുതാണ്‌” എന്ന്‌ സണ്ടേ റ്റൈംസ്‌ പ്രസ്‌താ​വി​ച്ചു. വിഷാ​ദ​ത്തി​ന്റെ​യും വൈകാ​രി​കാ​സ്വ​സ്ഥ​ത​യു​ടെ​യും ഫലങ്ങൾ മിക്ക​പ്പോ​ഴും ഗുരു​ത​ര​മാ​ക​യാൽ “ചികി​ത്സാ​പ​ര​മായ കാരണ​ങ്ങ​ളാൽ ഗർഭച്ഛി​ദ്രം നടത്തുന്ന അവിവാ​ഹി​ത​ക​ളിൽ പകുതി​ക്കും മനോ​രോഗ ചികിത്സ ആവശ്യ​മാ​യി വരുന്നു.” ഈ നിഗമ​നങ്ങൾ ലണ്ടനിലെ കിംഗ്‌സ്‌ കോളജ്‌ ആശുപ​ത്രി നടത്തിയ ഒരു പഠനത്താൽ തെളി​യി​ക്ക​പ്പെ​ടു​ന്നു. ദ റ്റൈംസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “ഗർഭം അവസാ​നി​പ്പി​ക്കാൻ തീരു​മാ​നി​ക്കുന്ന ഇണകൾക്ക്‌ കടുത്ത ദുഃഖ​പ്ര​തി​ക​ര​ണ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കാൻ കഴിയു”മെന്നും അവരുടെ സങ്കടം “നേരി​ടാൻ പ്രയാ​സ​മു​ള്ള​താണ്‌” എന്നും ഈ പഠനം വെളി​പ്പെ​ടു​ത്തു​ന്നു.

ഈ മാനു​ഷി​ക​പ്ര​ശ്‌നത്തെ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ ജപ്പാൻകാർക്ക്‌ ഒരു അസാധാ​രണ മാർഗ്ഗ​മുണ്ട്‌. ഗർഭച്ഛി​ദ്ര​ത്തി​നി​ര​യായ കുഞ്ഞു​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യാൻ പ്ലാസ്‌റ്റി​ക്കോ പ്ലാസ്‌റ്റ​റോ കല്ലോ കൊണ്ട്‌ നിർമ്മി​ക്ക​പ്പെട്ട ചെറിയ പ്രതി​മകൾ ക്ഷേത്ര​ത​റ​ക​ളിൽ വെക്കുന്നു. അവിടെ അവ കുഞ്ഞു​ങ്ങ​ളു​ടെ ബൗദ്ധ സംരക്ഷ​ക​നായ ജിസോ​യു​ടെ പരിപാ​ല​ന​ത്തിന്‌ ഭരമേൽപ്പി​ക്ക​പ്പെ​ടു​ന്നു. ക്ഷമക്കു​വേണ്ടി ഈ ദൈവ​ത്തോ​ടു പ്രാർത്ഥി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾക്ക്‌ തങ്ങളുടെ ലജ്ജയും സങ്കടവും കുറ്റ​ബോ​ധ​വും സംബന്ധിച്ച വികാ​രങ്ങൾ നിർബാ​ധം പ്രകടി​പ്പി​ക്കാൻ കഴിയും. എന്നാൽ ഇതു ചെയ്യേ​ണ്ട​തി​ന്റെ ആവശ്യം തോന്നു​ന്നത്‌ അവർക്കു മാത്രമല്ല. ചുവടെ ചേർത്തി​രി​ക്കുന്ന വ്യക്തി​പ​ര​മായ അനുഭ​വങ്ങൾ പരിചി​ന്തി​ക്കുക.

“എനിക്ക്‌ പെട്ടെന്നു ലജ്ജതോ​ന്നി”

ഇലേന്‌ 22 വയസ്സാ​യ​പ്പോ​ഴേക്ക്‌ അവൾ മൂന്ന്‌ ഗർഭച്ഛി​ദ്രങ്ങൾ നടത്തി. അവൾ അനുസ്‌മ​രി​ക്കു​ക​യാണ്‌: “ആറാഴ്‌ച ഗർഭമു​ള്ള​പ്പോൾ ഒരു ശിശു രൂപം പ്രാപി​ക്കു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌, അപ്പോൾ ഗർഭച്ഛി​ദ്രം നടത്തു​ന്നത്‌ തെറ്റോ കുറ്റ​ക​ര​മോ അല്ലെന്നും മൂന്നോ അധിക​മോ മാസമാ​യെ​ങ്കി​ലേ തെറ്റു​ള്ളു​വെ​ന്നും എന്നോടു പറയ​പ്പെട്ടു. അതിനു​ശേഷം, ആളുകൾ അവിവാ​ഹിത മാതാ​ക്കളെ സംബന്ധിച്ച്‌ മോശ​മായ അഭി​പ്രാ​യങ്ങൾ പറയു​ന്നതു ഞാൻ കേട്ട​പ്പോൾ ഞാൻ ഗർഭം അവസാ​നി​പ്പി​ച്ച​തിൽ സന്തുഷ്ട​യാ​യി. രണ്ടുവർഷം കഴിഞ്ഞ്‌ ഞാൻ രണ്ടു പ്രാവ​ശ്യം ഈ നടപടി ആവർത്തി​ച്ചു. ഈ ലോക​ത്തി​ലേക്ക്‌ മക്കളെ ആനയി​ക്കാ​തി​രി​ക്കാൻ ഒരു മാർഗ്ഗം കണ്ടെത്തി​യ​തിൽ ഞാൻ വർദ്ധിച്ച അളവിൽ സന്തുഷ്ട​യാ​യി.”

പിന്നീടു താമസി​യാ​തെ, ഇലേൻ നേഴ്‌സിംഗ്‌ തൊഴി​ലിൽ പ്രവേ​ശി​ക്കു​ക​യും മിഡ്‌ വൈഫി​റി​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. “ഒരു ശിശു​വി​ന്റെ ജനനം കാണു​ന്ന​തും അങ്ങനെ​യുള്ള ജനനം ഡോക്ടർമാർക്കും മിഡ്‌​വൈ​ഫു​കൾക്കും മാതാ​പി​താ​ക്കൾക്കും കൈവ​രു​ത്തുന്ന സന്തോഷം അനുഭ​വി​ക്കു​ന്ന​തും ഒരു ഉല്ലാസ​മാ​യി​രു​ന്നു. എന്നാൽ മൂന്ന്‌ നിർദ്ദോഷ ജീവൻ അവസാ​നി​പ്പി​ച്ചതു നിമിത്തം ഞാൻ പെട്ടെന്ന്‌ എന്നേക്കു​റി​ച്ചു​തന്നെ ലജ്ജിക്കു​ക​യും അസ്വസ്ഥ​ത​യു​ടെ​യും ബുദ്ധി​മു​ട്ടി​ന്റെ​യും വികാ​ര​ങ്ങ​ളു​മാ​യി മല്ലടി​ക്കു​ക​യും ചെയ്‌തു. ഞാൻ പിന്തി​രി​ഞ്ഞു​നോ​ക്കി എന്റെ മക്കൾക്ക്‌ എന്തു പ്രായ​മാ​കു​മാ​യി​രു​ന്നു​വെന്ന്‌ കാണാൻ എണ്ണി​ക്കൊ​ണ്ടി​രു​ന്നു, അവർ ആൺകു​ട്ടി​ക​ളാ​യി​രി​ക്കു​മാ​യി​രു​ന്നോ പെൺകു​ട്ടി​ക​ളാ​യി​രി​ക്കു​മാ​യിരു​ന്നോ, അവർ എങ്ങനെ​യി​രി​ക്കു​മാ​യി​രു​ന്നു? അത്തര​മൊ​രു സാഹച​ര്യ​ത്തി​ലാ​യി​രി​ക്കു​ന്നത്‌ ഭയങ്കര​മാണ്‌.”

ഇപ്പോൾ 39 വയസ്സുള്ള ഒരു മാതാ​വായ ജാനറ്റ്‌ ഒരു ഗർഭച്ഛി​ദ്രത്തെ തുടർന്ന്‌ തന്റെ വികാ​രങ്ങൾ പ്രതി​പാ​ദി​ക്കു​ന്നു: “അത്‌ യഥാർത്ഥ​ത്തിൽ സംഭവി​ച്ചി​ല്ലെന്ന്‌ വിശ്വ​സി​ക്കാൻ തക്കവണ്ണം എന്നേത്തന്നെ മസ്‌തിഷ്‌ക്ക പ്രക്ഷാ​ള​നം​ന​ടത്തി മാത്ര​മാണ്‌ ഞാൻ പ്രശ്‌നത്തെ നേരി​ട്ടത്‌. ഞാൻ അതു ചെയ്‌തി​രി​ക്കു​ക​യി​ല്ലെ​ന്നും അത്‌ ഭയങ്കര​മായ ഒരു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു​വെ​ന്നും അനേക വർഷങ്ങ​ളിൽ ഞാൻ എന്നേത്തന്നെ ബോദ്ധ്യ​പ്പെ​ടു​ത്തി.”

പത്തൊൻപ​തു​കാ​രി​യായ കാരൻ ഏറ്റു​പ​റ​യു​ന്നു: “ഞാൻ ചെയ്‌ത​തി​നെ ഒഴിഞ്ഞു​പോ​കാൻ ഞാൻ പരമാ​വധി ശ്രമിച്ചു, എന്നാൽ ഒരു ശിശു​വി​നെ​യോ ഒരു ഗർഭി​ണി​യേ​യോ കാണു​മ്പോൾ ഞാൻ കരഞ്ഞു. എനിക്ക്‌ വലിയ വിഷാദം അനുഭ​വ​പ്പെട്ടു. പിന്നീട്‌ എന്നെ ഓർമ്മി​പ്പി​ക്കാൻ എന്റെ സ്‌തനങ്ങൾ പാൽ ചുരത്തു​മാ​യി​രു​ന്നു. എന്റെ പേടി​സ്വ​പ്‌നങ്ങൾ ശിശുക്കൾ കരയു​ന്നതു കേട്ട്‌ ഞാൻ കണ്ണീ​രോ​ടെ ഉണരാ​നി​ട​യാ​ക്കി. അതി​ലെ​ല്ലാം ഞാൻ വളരെ ക്ലേശം അനുഭ​വി​ച്ചു.”

ഒരു ഗർഭച്ഛി​ദ്രത്തെ സൗകര്യ​ത്തി​നു​വേ​ണ്ടി​യുള്ള ഒരു ലളിത​മായ ശസ്‌ത്ര​ക്രി​യ​യാ​യി വീക്ഷി​ക്കു​ന്നത്‌ തെറ്റായ മാർഗ്ഗ​നിർദ്ദേ​ശ​പ്ര​കാ​ര​മാണ്‌. ഒരിക്കൽ ഈ നടപടി സ്വീക​രി​ച്ചാൽ അതിനെ പിമ്പോ​ട്ട​ടി​ക്കാൻ സാദ്ധ്യമല്ല. ഉടനെ​യുള്ള പ്രശ്‌നം നീങ്ങി​ക്കി​ട്ടി​യേ​ക്കാം, എന്നാൽ നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, അതിന്റെ ഫലങ്ങൾ ദൂരവ്യാ​പ​ക​വും നീണ്ടു​നിൽക്കു​ന്ന​തു​മാ​യി​രി​ക്കാൻ കഴിയും. എന്നാൽ ഒരു ഡോക്ടർ ഒരു ഗർഭച്ഛി​ദ്രം ശുപാർശ ചെയ്യു​മ്പോ​ഴെന്ത്‌?

“നിങ്ങൾ ഗർഭച്ഛി​ദ്രം നടത്തിയേ തീരു”

സ്യൂവി​നു ഡോക്ടർ നേരി​ട്ടു​കൊ​ടുത്ത ബുദ്ധി​യു​പ​ദേ​ശ​മാ​ണത്‌. എന്തു​കൊണ്ട്‌? സ്യൂവിന്‌ അപ്പോൾത്തന്നെ രണ്ടു കൊച്ചു​കു​ട്ടി​കൾ ഉണ്ടായി​രു​ന്നു. താൻ വീണ്ടും ഗർഭി​ണി​യാ​ണെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും അവരിൽ ഒരാൾക്ക്‌ ജർമ്മൻ മീസൽസ്‌ എന്നറി​യ​പ്പെ​ടുന്ന രോഗം പിടി​പെട്ടു. “എനിക്ക്‌ അത്‌ നേരത്തെ പിടി​പെ​ട്ടി​ട്ടി​ല്ലാ​ഞ്ഞ​തു​കൊണ്ട്‌ എനിക്ക്‌ അത്‌ അനിവാ​ര്യ​മാ​യി പിടി​പെ​ടു​മാ​യി​രു​ന്നു”വെന്ന്‌ അവൾ പറയുന്നു. തീർച്ച​യാ​യും പെട്ടെ​ന്നു​തന്നെ അവൾക്ക്‌ തീരെ സുഖമി​ല്ലെ​ന്നാ​യി.

ഗർഭാ​രം​ഭ​ത്തിൽ ഒരു സ്‌ത്രീക്ക്‌ ഈ രോഗം പിടി​പെ​ടു​ക​യാ​ണെ​ങ്കിൽ വളരുന്ന ഭ്രൂണ​ത്തിന്‌ കഷ്ടകര​മായ വൈരൂ​പ്യ​ങ്ങൾക്കി​ട​യാ​കു​മെന്ന്‌ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ അനുഭവം തെളി​യി​ച്ചി​ട്ടുണ്ട്‌. ഈ വസ്‌തുത മനസ്സിൽ വെച്ചു​കൊ​ണ്ടാണ്‌ ഡോക്ടർ മേൽപ്പറഞ്ഞ ഉപദേശം കൊടു​ത്തത്‌. “ശിശു​വി​നു വൈരൂ​പ്യം ഭവിക്കു​മെ​ന്നും അതിനെ നേരി​ടാൻ ഞാൻ ഒരിക്ക​ലും പ്രാപ്‌ത​യാ​കു​ക​യി​ല്ലെ​ന്നും ഡോക്ടർ എന്നോട്‌ തുറന്നു പറഞ്ഞു”വെന്ന്‌ അവൾ അനുസ്‌മ​രി​ക്കു​ന്നു. “ഞാൻ അയാളു​ടെ ബുദ്ധി​യു​പ​ദേശം അവഗണി​ക്കു​ക​യാ​ണെ​ങ്കിൽ അയാളു​ടെ ക്ലിനി​ക്കിൽ അയാളെ കുറ്റ​വി​മു​ക്ത​നാ​ക്കി​ക്കൊണ്ട്‌ പൂർണ്ണ ഉത്തരവാ​ദി​ത്തം സ്വയം ഏൽക്കുന്ന ഒരു എഴുത്തിൽ ഞാൻ ഒപ്പു​വെ​ക്ക​ണ​മെന്ന്‌ അയാൾ ശഠിച്ചു.” സ്യൂ അതിൽ ഒപ്പു​വെച്ചു. “വിശേ​ഷിച്ച്‌ ഞാൻ ഒരു ചുഴലി ദീനക്കാ​രി ആയിരു​ന്ന​തു​കൊണ്ട്‌ അയാൾ എന്നേക്കു​റിച്ച്‌ യഥാർത്ഥ​ത്തിൽ വ്യാകു​ല​പ്പെ​ട്ടി​രു​ന്നു​വെന്ന്‌ തികച്ചും ഉചിത​മാ​യി ഞാൻ അയാൾക്കു​വേണ്ടി പറഞ്ഞു​കൊ​ള്ളട്ടെ,” അവൾ കൂട്ടി​ച്ചേർത്തു.

സ്യൂവി​ന്റെ ഭർത്താവ്‌ സ്വാഭാ​വി​ക​മാ​യി വളരെ ഉൽക്കണ്‌ഠാ​കു​ല​നാ​യി​രു​ന്നെ​ങ്കി​ലും തീരു​മാ​നം തന്റെ ഭാര്യക്കു വിട്ടു​കൊ​ടു​ത്തു. അവൾ കുട്ടിയെ പ്രസവി​ക്കാൻതന്നെ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. തക്കസമ​യത്ത്‌ ഒരു പെൺകുഞ്ഞ്‌ ജാതയാ​യി. പെട്ടെ​ന്നു​തന്നെ കുട്ടിയെ പരി​ശോ​ധ​ന​കൾക്കു വിധേ​യ​യാ​ക്കി. അല്‌പം വിളർച്ച ഒഴിച്ച്‌ അവൾക്ക്‌ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ കുഞ്ഞിന്റെ തള്ളയി​ലി​ല്ലാത്ത പ്രതി​ദ്ര​വ്യ​ങ്ങൾ കുഞ്ഞിൽ കണ്ടതിൽ ഡോക്ടർമാർ ആശ്ചര്യ​പ്പെട്ടു. വളർന്നു​കൊ​ണ്ടി​രുന്ന ശിശു തീർച്ച​യാ​യും ജർമ്മൻ മീസൽസി​നാൽ ബാധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ലെന്ന്‌ അതു സൂചി​പ്പി​ച്ചു.

വൈരൂ​പ്യ​ത്തെ നേരിടൽ

ആ കേസിൽ സന്തുഷ്ട​മായ പരിണ​ത​ഫ​ല​മാ​ണു​ണ്ടാ​യി​രു​ന്ന​തെങ്കി​ലും അനേകം കുട്ടികൾ വിരൂ​പ​രും പ്രത്യേക ശ്രദ്ധ ആവശ്യ​മു​ള്ള​വ​രു​മാ​യി ജനിക്കു​ന്നു​വെന്ന വസ്‌തുത സ്ഥിതി​ചെ​യ്യു​ന്നു. വികലർ ലോക​ത്തി​ലേക്ക്‌ വരുന്ന​തി​നെ തടയു​ന്നത്‌ മനുഷ​ത്വ​മാ​ണെന്നു പറയുക എളുപ്പ​മാണ്‌, എന്നാൽ മറ്റൊ​രാ​ളു​ടെ ജീവി​ത​ഗു​ണത്തെ വിധി​ക്കാ​നുള്ള സ്ഥാനത്താ​യി​രി​ക്കു​ന്ന​താ​രാണ്‌? ഓരോ ജനസമു​ദാ​യ​ത്തി​ലും ചലന സ്വാത​ന്ത്ര്യ​ത്തി​ന്റെ വ്യത്യസ്‌ത അളവു​ക​ളോ​ടു കൂടി​യ​വ​രും കഴിവ​നു​സ​രി​ച്ചു ജീവിതം ആസ്വദി​ക്കു​ന്ന​വ​രും, ക്രമത്തിൽ, മനുഷ്യ​വർഗ്ഗ​ത്തി​ന്റെ നൻമക്കു​വേണ്ടി എന്തെങ്കി​ലും സംഭാവന ചെയ്യു​ന്ന​വ​രു​മായ ആളുകൾ ഇല്ലയോ?a

സ്യൂ ഈ വിധത്തി​ലാണ്‌ കാര്യ​ങ്ങളെ വീക്ഷി​ച്ചത്‌. എന്നാൽ അവൾക്ക്‌ ആശ്രയി​ക്കാ​വുന്ന ശക്തിയു​ടെ മറ്റൊ​രു ഉറവും ഉണ്ടായി​രു​ന്നു.—അവളുടെ വിശ്വാ​സം. അവളുടെ ശിശു​വിന്‌ അംഗ​വൈ​ക​ല്യ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഡോക്ടർ ആദ്യം അവളോ​ടു പറഞ്ഞ​പ്പോൾ, അത്‌ അങ്ങനെ​യാ​യാൽപോ​ലും പ്രശ്‌നത്തെ നേരി​ടു​ന്ന​തിന്‌ തന്നെ സഹായി​ക്കാൻ ദൈവ​ത്തിൽനി​ന്നുള്ള ശക്തി തനിക്ക്‌ ലഭ്യമാ​ണെന്നു പരിഗ​ണി​ക്കാൻ കഴിയു​മെന്ന്‌ അവൾ അദ്ദേഹ​ത്തോ​ടു പറഞ്ഞി​രു​ന്നു. കൂടാതെ, ദൈവ​ത്തി​ന്റെ രാജ്യ​ത്തിൻകീ​ഴി​ലെ അവന്റെ പുതിയ വ്യവസ്ഥി​തി​യിൽ സകല ശാരീ​രിക രോഗ​ങ്ങ​ളും സൗഖ്യ​മാ​കു​മെ​ന്നുള്ള അത്ഭുത​ക​ര​മായ പ്രത്യാശ ഒരു വികല​ശി​ശു​വിൽനിന്ന്‌ അപഹരി​ക്കാൻ അവൾക്ക്‌ അവകാ​ശ​മി​ല്ലാ​യി​രു​ന്നു. (വെളി​പ്പാട്‌ 21:1-4) അങ്ങനെ​യുള്ള വിശ്വാ​സ​ത്തിന്‌ അതിന്റെ സ്വന്തം പ്രതി​ഫ​ല​ങ്ങ​ളുണ്ട്‌.

നിർണ്ണാ​യക തെര​ഞ്ഞെ​ടുപ്പ്‌

“ജനനമോ, ഗർഭച്ഛി​ദ്ര​മോ തെര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഏതായി​രി​ക്കും സ്വീകാ​ര്യം?

സ്യൂ ഇങ്ങനെ ന്യായ​വാ​ദം ചെയ്‌തു: “എന്റെ കുഞ്ഞ്‌ ഗർഭം ധരിക്ക​പ്പെ​ടാൻ ആവശ്യ​പ്പെ​ട്ടില്ല, തന്നിമി​ത്തം ആ കൊച്ചു ജീവന്‌ ജീവിതം കാണാൻ ഒരു അവസരം കിട്ടു​ന്ന​തി​നു മുമ്പ്‌ അതിനെ അവസാ​നി​പ്പി​ക്കാൻ എനി​ക്കെ​ന്ത​വ​കാ​ശം?”

അവളുടെ ചോദ്യം തികച്ചും ലളിത​മാ​യി​രു​ന്നു. നിങ്ങൾ അതിന്‌ എങ്ങനെ ഉത്തരം പറയും? (g87 4/8)

[അടിക്കു​റി​പ്പു​കൾ]

a ഡൗൺസ്‌ സിൻ​ഡ്രോം ശിശു​വി​ന്റെ സംരക്ഷ​ണ​ത്തെ​ക്കു​റിച്ച്‌ ഈ മാസി​ക​യു​ടെ 1986 ഫെബ്രു​വരി 8-ലെ ലക്കത്തിൽ ചർച്ച​ചെ​യ്‌തി​ട്ടുണ്ട്‌.

[9-ാം പേജിലെ ചതുരം]

കൂറുകളുടെ സംഘട്ട​ന​മോ?

വേൾഡ്‌ മെഡിക്കൽ അസോ​സി​യേ​ഷന്റെ പൊതു​സഭ സ്വിറ്റ്‌സർല​ണ്ടി​ലെ ജനീവ​യിൽവച്ച്‌ 1984 സെപ്‌റ്റം​ബ​റിൽ ജനീവാ പ്രഖ്യാ​പനം അംഗീ​ക​രി​ച്ചു. അത്‌ പുരാതന ഹിപ്പോ​ക്രാ​റ്റിക്ക്‌ പ്രതി​ജ്ഞ​യിൽ അധിഷ്‌ഠി​ത​മാണ്‌. ചുവടെ ചേർക്കു​ന്നത്‌ ഈ പ്രഖ്യാ​പ​ന​ത്തിൽനി​ന്നുള്ള ഒരു ഭാഗമാണ്‌:

“ചികി​ത്സാ​തൊ​ഴി​ലി​ലെ ഒരു അംഗമാ​യി അംഗീ​ക​രി​ക്ക​പ്പെ​ടുന്ന സമയത്ത്‌: ഞാൻ എന്റെ ജീവി​തത്തെ മനുഷ്യ​രാ​ശി​യു​ടെ സേവന​ത്തിന്‌ പ്രതി​ഷ്‌ഠി​ക്കാൻ സഗൗരവം സ്വയം പ്രതിജ്ഞ ചെയ്യുന്നു. . . . ഞാൻ മനഃസാ​ക്ഷി​യോ​ടും മാന്യ​ത​യോ​ടും കൂടെ എന്റെ തൊഴിൽ നടത്തും. . . . ഞാൻ ഗർഭധാ​ര​ണ​സ​മയം മുതൽ മനുഷ്യ ജീവ​നോട്‌ പരമാ​വധി ആദരവു പാലി​ക്കും; ഭീഷണി​യിൻകീ​ഴിൽപോ​ലും മനുഷ്യ​രാ​ശി​യു​ടെ നിയമ​ങ്ങൾക്കു വിരു​ദ്ധ​മാ​യി ഞാൻ എന്റെ വൈദ്യ​ശാ​സ്‌ത്ര​വി​ജ്ഞാ​നം ഉപയോ​ഗി​ക്കു​ക​യില്ല.”

ഡോക്ടർമാർ ഇത്തര​മൊ​രു പ്രതി​ജ്ഞയെ വ്യാഖ്യാ​നി​ക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌? രണ്ട്‌ വിരുദ്ധ വീക്ഷണങ്ങൾ ഇവിടെ കൊടു​ക്കു​ന്നു. നിങ്ങൾ ഏതു വീക്ഷണം പുലർത്തു​ന്നു?

ഡോക്ടർ ഐ. എം.

“ഒരു ഗർഭം അവസാ​നി​പ്പി​ക്കുന്ന വേളയിൽ ഞാൻ നീക്കം ചെയ്‌തി​ട്ടുള്ള കലകളെ വിരക്തി​യോ​ടെ​യ​ല്ലാ​തെ ഒരിക്ക​ലും നോക്കാൻ എനിക്ക്‌ കഴിക​യില്ല. അത്‌ ഒരു കുഴമ്പാ​യി​രി​ക്കാം, എന്നാൽ ഞാൻ മനുഷ്യ​ജീ​വ​നെ​യാണ്‌ നശിപ്പി​ക്കു​ന്നത്‌.”

ഡോക്ടർ വി. എ.

“ഗർഭച്ഛി​ദ്രം തെറ്റാ​ണെന്ന്‌ ഞാൻ ഒരിക്ക​ലും വിചാ​രി​ക്കു​ന്നില്ല. ഒരു വ്യക്തി അമ്മയെ തികച്ചും ആശ്രയി​ക്കു​ന്ന​ട​ത്തോ​ളം കാലം അത്‌ ഒരു ആളല്ല.”

[11-ാം പേജിലെ ചതുരം]

ഗർഭച്ഛിദ്ര വിദ്യകൾ

ഒരു ഗർഭച്ഛി​ദ്ര​ത്താൽ മാതാ​വി​നു​ണ്ടാ​കുന്ന അപകടങ്ങൾ ഗർഭസ്ഥ​ശി​ശു​വി​ന്റെ പ്രായ​ത്തോ​ടു നേരിട്ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അവയെ താഴ്‌ത്തി മതിക്ക​രുത്‌.

ആദ്യ​ത്രി​മാ​സ​ഘ​ട്ട​ത്തിൽ ഗർഭസ്ഥ​ശി​ശു വാക്വം പമ്പു​കൊണ്ട്‌ വലി​ച്ചെ​ടു​ക്ക​പ്പെ​ടുക സാധാ​ര​ണ​മാണ്‌.b സാധാ​ര​ണ​യാ​യി ഇത്‌ ചുരു​ങ്ങി​യ​സ​മ​യം​കൊണ്ട്‌ ഒരു ക്ലിനി​ക്കിൽ നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നു. രണ്ടാമത്തെ ത്രിമാ​സ​ഘ​ട്ട​ത്തിൽ തള്ളയിൽനിന്ന്‌ വേർപെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തിന്‌ ഭ്രൂണ​ത്തിന്‌ അംഗച്‌ഛേദം നടത്തു​ന്ന​തോ കുത്തി​വെച്ചു ഗർഭച്ഛി​ദ്രം വരുത്തു​ന്ന​തോ ആണ്‌ സാധാരണ നടപടി​കൾ. ആശുപ​ത്രി​യിൽ അല്‌പ​കാ​ലം താമസി​ക്കേ​ണ്ടി​വ​രും. മൂന്നാ​മത്തെ ത്രിമാ​സ​ഘ​ട്ട​ത്തിൽ ഉള്ളവർക്ക്‌ തെര​ഞ്ഞെ​ടു​ക്കാ​വു​ന്നത്‌ ഗർഭാ​ശ​യ​ച്‌ഛേ​ദനം പോ​ലെ​യുള്ള ഒരു മേജർ ഓപ്പ​റേഷൻ മാത്ര​മാ​യി​രി​ക്കാം.c

[അടിക്കു​റി​പ്പു​കൾ]

b ഒൻപതുമാസത്തെ ഗർഭകാ​ലം ചില​പ്പോൾ ത്രിമാ​സ​ഘ​ട്ടങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന മൂന്നു മാസഘ​ട്ട​ങ്ങ​ളാ​യി വൈദ്യ​ശാ​സ്‌ത്ര​ത്തിൽ വിഭജി​ക്ക​പ്പെ​ടു​ന്നു.

c ഗർഭാശയച്‌ഛേദനം, വികാസം പ്രാപി​ക്കുന്ന ശിശു​വി​നെ നീക്കം ചെയ്യു​ന്ന​തിന്‌ ഗർഭപാ​ത്രത്തെ ഛേദി​ക്കു​ന്ന​താണ്‌. ഗർഭപാ​ത്ര​ത്തെ​ത്തന്നെ നീക്കം ചെയ്യുന്ന ഹിസ്‌റ്റെ​റോ​ക്‌റ്റൊ​മി​യു​മാ​യി ഇതിനെ കൂട്ടി​ക്കു​ഴ​ക്ക​രുത്‌.

[8-ാം പേജിലെ ചിത്രം]

പുരോഗമിച്ച ചികി​ത്സാ​വി​ദ്യ​ക​ളാൽ അകാല​ശി​ശു​ക്കൾക്ക്‌ ഇപ്പോൾ അതിജീ​വനം സാദ്ധ്യ​മാണ്‌

[കടപ്പാട്‌]

Justitz/Zefa/H. Armstrong Roberts

[10-ാം പേജിലെ ചിത്രം]

പിതാവിന്റെ വികാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ അധികം​പേർ ചിന്തി​ക്കു​ന്നി​ല്ല

[12-ാം പേജിലെ ചിത്രം]

ഒരു ഗർഭച്ഛി​ദ്ര​ത്തി​ന്റെ ഫലം വൈകാ​രി​ക​മാ​യും മാനസി​ക​മാ​യും വിനാ​ശ​ക​ര​മാ​യി​രി​ക്കാൻ കഴിയും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക