മരങ്ങൾ “സംസാരിക്കുന്നു”
സുന്ദരമായ പിരിഞ്ഞ കൊമ്പുള്ള ആഫ്രിക്കയിലെ കുഡു എന്ന് വിളിക്കപ്പെടുന്ന കരിമാൻ ഗാംഭീര്യം തുളുമ്പുന്ന മൃഗമാണ്. അതുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ ചെറു റിസർവ് വനങ്ങളിൽ അനേകം കുഡുകൾ പട്ടിണി കൊണ്ട് ചാകാൻ തുടങ്ങിയപ്പോൾ വന്യമൃഗസംരക്ഷകർക്ക് പരിഭ്രമായി. ഇത് വിശദീകരിക്കാൻ കഴിയാത്തതായി തോന്നി, കാരണം മൃഗങ്ങൾക്ക് കടിച്ച് തിന്നാൻ റിസർവ്വ് വനങ്ങളിൽ ധാരാളം മരങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും വളരെ അന്വേഷണത്തിനുശേഷം, അതിശയകരമായ ഒരു വിശദീകരണം ഉയർന്നു വന്നു. മരങ്ങൾ പരസ്‌പരം “സംസാരിക്കു”ന്നുണ്ടായിരുന്നു.
ശുദ്ധ അസംബന്ധമോ കൊള്ളാം, സൗത്ത് ആഫ്രിക്കൻ പനോരമ: ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കുഡുവിനും അതുപോലെയുള്ള മറ്റ് ഇല— തീനികൾക്കും എതിരായി മരങ്ങൾക്ക് ഒരു രഹസ്യായുധം ഉണ്ട്. . . ഒരു കുഡു ഒരു വൃക്ഷത്തിൽനിന്നും ഇല തിന്നുമ്പോൾ ഇലകൾക്ക്, റ്റാനിൻ കെ. എന്നറിയപ്പെടുന്ന ഒരു തരം സസ്യ വിഷം ഉത്പാദിപ്പിക്കാൻ പ്രചോദനം ഉണ്ടാകുന്നു.” ഈ ഇലകൾ നല്ലവണ്ണം ദഹിക്കുവാൻ പ്രയാസമായതുകൊണ്ട് കുഡു പെട്ടെന്നുതന്നെ തീറ്റ നിർത്തുന്നു. “എന്നാൽ പിന്നെ അവയ്‌ക്കു മറ്റൊരു മരത്തിനടുത്തേക്ക് നീങ്ങികൂടെ?” എന്നു നിങ്ങൾ ചോദിക്കുമായിരിക്കും. ഇവിടെയാണ് മരങ്ങളുടെ “സംസാരം” രംഗപ്രവേശം ചെയ്യുന്നത്.
പ്രൊഫസർ വാൻ ഹോവൻ കസ്റ്റോസ് മാസികയിൽ അവകാശപ്പെട്ടു: “ഒരു സസ്യത്തിന്റെ ഇലകൾക്ക് മുറിവ് പറ്റുമ്പോൾ, മറ്റ് സസ്യങ്ങൾക്ക് സംവേദകമായ തരത്തിലുള്ള അരോമാറ്റിക് സംയുക്തങ്ങൾ പുറത്തേക്ക് വിടുന്നു.” ഫലത്തിൽ, വൃക്ഷങ്ങൾ വിശന്ന് തീറ്റിക്കു നടക്കുന്ന മൃഗങ്ങൾ പരിസരത്തുണ്ട് എന്ന് തങ്ങളുടെ അയൽക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഈ അയൽക്കാർ എങ്ങനെയാണ് പ്രതികരിക്കുന്നത്? അതുപോലെതന്നെ ഹാനികരമായ വിഷം തങ്ങളുടെ ഇലകളിൽ ഉല്പാദിപ്പിച്ചുകൊണ്ട്. എന്തായാലും അതിജീവനമാണ് പ്രതിസന്ധിയിൽ! “സ്വയം സംരക്ഷിക്കാനുള്ള ഈ പ്രാപ്തിയില്ലായിരുന്ന സസ്യങ്ങൾ. . .കാലം പുരോഗമിച്ചപ്പോൾ നിശ്ചയമായി വംശനാശം വന്നുപോയി.” എന്ന് പ്രൊഫ്സർ വാൻ ഹോമെൻ നിരൂപിക്കുകയുണ്ടായി. അതുകൊണ്ട് ഒരു കുഡു ഇല കടിച്ചു പറിക്കാൻ തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ ഓരോ വർഗ്ഗത്തിലുള്ള മരങ്ങളും ഒന്നിന് പുറകെ ഒന്നായി, അതിന്റെ ആഹാരം ‘അടച്ചു കളയുക’ ആയിരിക്കും. വാസ്തവത്തിൽ, കടിയേറ്റ ഒരു മരത്തിന്റ ഇലകൾ പൂർവസ്ഥിതി പ്രാപിക്കാൻ ഏതാനും ദിവസങ്ങൾ വരെ എടുത്തേക്കാം.
കുഡു ഇല കടിച്ചു പറിക്കാൻ തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ ഓരോ വർഗ്ഗത്തിലുള്ള മരങ്ങളും ഒന്നിന് പുറകെ ഒന്നായി, അതിന്റെ ആഹാരം ‘അടെച്ചുകളയുക’ ആയിരിക്കും. വാസ്തവത്തിൽ, കടിയേറ്റ ഒരു മരത്തിന്റെ ഇലകൾ പൂർവസ്ഥിതി പ്രാപിക്കാൻ ഏതാനും ദിവസങ്ങൾ വരെ എടുത്തേക്കാം.
കുഡുവിനെ ചെറു റിസർവ്വുകളിൽ ആക്കുമ്പോൾ, മരങ്ങളുടെ പ്രകൃത്യായുള്ള സംരക്ഷണ ക്രമീകരണം ഒരു യഥാർഥ പ്രശ്‌നം തന്നെയാണ്. ചെറിയ റിസർവ്വുകളിലെ മരണനിരക്ക് വലിയവയിലേതിനേക്കാൾ ആറ് മടങ്ങാണെന്ന് ഗവേഷകർ താമസിയാതെ നിരീക്ഷിക്കുകയുണ്ടായി. എന്തുകൊണ്ട്? കുഡുവിന്റെ അമിത സംഖ്യ നിമിത്തം. പ്രൊഫസർ വാൻ ഹോവൻ പറയുന്നു: “മൃഗവളർത്തുകാരോടുള്ള ഞങ്ങളുടെ ഉപദേശം. . . .ഒരു 100 ഹെക്ടറിൽ മൂന്നു മുതൽ നാലു വരെയിലധികം കുഡുവിനെ ആക്കാതിരിക്കുക എന്നാണ്. . . .കൂടുതൽ കുഡു വേലികെട്ടിലുണ്ടെങ്കിൽ, ശൈത്യകാലത്ത് ഉപപോഷണം നൽകുന്നത് നന്നായിരിക്കും.”
എത്ര മരങ്ങൾ യഥാർത്ഥത്തിൽ സംസാരിക്കുമെന്നും, എത്രത്തോളം “സംസാരിക്കു”മെന്നും ഉറപ്പായി അറിയുന്നതിന് മുമ്പ് പരീക്ഷണശാലയിലെ ഈ നിരീക്ഷണങ്ങൾ പ്രകൃതിയിലെ പരിതസ്ഥിതികളിൽ ആവർത്തിക്കേണ്ടതായി വരും എന്നത് തീർച്ചയാണ്. എന്നിരുന്നാലും, ഈ പ്രാരംഭഫലങ്ങൾ പോലും ജീവനുള്ള സൃഷ്ടികളിലെ രൂപകല്പനയിലേക്കും സകലവും നിർമ്മിച്ച ദൈവത്തിന്റെ ബുദ്ധിവൈഭവത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.