വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 11/8 പേ. 3-4
  • പണത്തിന്റെ ആവശ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പണത്തിന്റെ ആവശ്യം
  • ഉണരുക!—1987
  • സമാനമായ വിവരം
  • എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • പണമാണോ നിങ്ങൾക്ക്‌ എല്ലാം?
    ഉണരുക!—2015
  • എനിക്ക്‌ എന്റെ പണം എങ്ങനെ കൈകാ​ര്യം ചെയ്യാൻ കഴിയും?
    ഉണരുക!—1990
  • പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക
    ഉണരുക!—2009
കൂടുതൽ കാണുക
ഉണരുക!—1987
g87 11/8 പേ. 3-4

പണത്തിന്റെ ആവശ്യം

“പണം സകല ദുഷ്ടത​ക്കും ഹേതു ആകുന്നു.” ആരെങ്കി​ലും അങ്ങനെ പറയു​ന്നത്‌ നിങ്ങൾ എന്നെങ്കി​ലും കേട്ടി​ട്ടു​ണ്ടോ? യഥാർത്ഥ​ത്തിൽ, അത്‌ “പണസ്‌നേഹം സകല ദുഷ്ടത​ക്കും ഹേതു ആകുന്നു” എന്ന പ്രസ്‌താ​വ​ന​യു​ടെ ഭാഗം മാത്ര​മാണ്‌.a

അതെ, ധനത്തി​നു​വേ​ണ്ടി​യുള്ള സ്വാർത്ഥ ദാഹത്തിൽനിന്ന്‌ വളരെ​യ​ധി​കം ദുഷ്ടത ഉണ്ടായി​ട്ടു​ണ്ടെ​ന്നു​ള്ളതു സത്യം തന്നെ. കുറ്റകൃ​ത്യ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും ധനസമ്പാ​ദ​ന​ത്തി​നു​വേണ്ടി ചെയ്യ​പ്പെ​ടു​ന്ന​വ​യാണ്‌. എന്നാൽ പണം നിലവി​ലി​ല്ലെ​ങ്കിൽ നാം ഇന്ന്‌ ഏത്‌ അവസ്ഥയി​ലാ​യി​രി​ക്കു​മാ​യി​രു​ന്നു?

തീർച്ച​യാ​യും പണം ഉപയോ​ഗ​ത്തി​ലി​ല്ലാഞ്ഞ ഒരു കാലമു​ണ്ടാ​യി​രു​ന്നു. അത്‌ അവതരി​പ്പി​ക്ക​പ്പെ​ട്ട​ശേ​ഷം​പോ​ലും അതിന്റെ ഉപയോ​ഗം പരിമി​ത​വും ക്രമര​ഹി​ത​വു​മാ​യി​രു​ന്നു. കാർഷിക കുടും​ബങ്ങൾ അന്നു തികച്ചും സ്വത​ന്ത്ര​മാ​യി​രു​ന്നു. അവ സ്വന്തം ആവശ്യങ്ങൾ സാധി​ച്ചു​പോ​ന്നു. അവർ തങ്ങൾക്ക്‌ സ്വയം പ്രദാനം ചെയ്യാൻ കഴിയാഞ്ഞ ഏതു വസ്‌തു​വി​നും വേണ്ടി സ്വന്തം ചരക്കുകൾ മറ്റൊ​രാ​ളു​ടേ​തു​മാ​യി നേരിട്ടു കൈമാ​റ്റം നടത്തു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, വിശേ​ഷിച്ച്‌ ഒരു പ്രത്യേക വ്യാപാ​ര​ത്തി​ലേർപ്പെ​ട്ടി​രുന്ന ആൾ അല്ലെങ്കിൽ ഒരു കൂലി​പ്പ​ണി​ക്കാ​രൻ ചില പ്രയാ​സ​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചി​രു​ന്നു.

തന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ വേല ചെയ്യാൻ ആളുകളെ കൂലിക്കു വിളിച്ച ഒരു വീട്ടു​കാ​രന്റെ ദൃഷ്ടാ​ന്ത​ത്തിൽ യേശു അങ്ങനെ​യുള്ള വേലക്കാ​രെ​ക്കു​റി​ച്ചു പറഞ്ഞി​രു​ന്നു. (മത്തായി 20:1-16) കൂലിക്കു നിർത്ത​പ്പെട്ട വേലക്കാർക്ക്‌ ഒരു നിശ്ചിത പണത്തുക കിട്ടി. ആ കാലത്തു പണത്തിന്റെ ഉപയോ​ഗം സുസ്ഥാ​പി​ത​മാ​യി​രു​ന്നു​വെന്ന്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു. എന്നാൽ നിങ്ങൾ അങ്ങനെ​യുള്ള ഒരു വേലക്കാ​ര​നാ​ണെ​ന്നും കൂലി​യാ​യി പണത്തിനു പകരം നിങ്ങൾക്കു കുറെ മുന്തി​രി​പ്പ​ഴങ്ങൾ കിട്ടി​യെ​ന്നും സങ്കൽപ്പി​ക്കുക!

ഇപ്പോൾ, നിങ്ങൾക്ക്‌ മുന്തി​രി​പ്പ​ഴങ്ങൾ ഇഷ്ടമാ​യി​രു​ന്നേ​ക്കാം, എന്നാൽ നിങ്ങൾ സ്ഥിരമാ​യി മുന്തി​രി​പ്പഴം മാത്രം ഉൾപ്പെ​ടുന്ന ആഹാര​ക്രമം ആഗ്രഹി​ക്കു​ക​യില്ല. നിങ്ങൾ മാംസ​വും സസ്യങ്ങ​ളും ഉൾപ്പെടെ കഴമ്പേ​റിയ, വൈവി​ധ്യ​മാർന്ന വിഭവങ്ങൾ ആഗ്രഹി​ക്കും. നിങ്ങൾക്ക്‌ ചെരു​പ്പി​ന്റെ​യും വസ്‌ത്ര​ത്തി​ന്റെ​യും ഇന്ധനത്തി​ന്റെ​യും, അതു​പോ​ലെ​തന്നെ മറ്റു ചരക്കു​ക​ളു​ടെ​യും സേവന​ങ്ങ​ളു​ടെ​യും ആവശ്യ​വു​മു​ണ്ടാ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ അവ കൈമാ​റാൻ സന്നദ്ധത​യുള്ള ആളുകളെ കണ്ടെ​ത്തേ​ണ്ടി​വ​രും.

എന്നാൽ ആ ആളുകൾക്ക്‌ മുന്തി​രി​പ്പ​ഴങ്ങൾ ഇഷ്ടമി​ല്ലെ​ങ്കി​ലോ? അല്ലെങ്കിൽ ആവശ്യ​മി​ല്ലെ​ങ്കി​ലോ? അപ്പോൾ നിങ്ങളു​ടെ മുന്തി​രി​പ്പ​ഴങ്ങൾ എടുത്തു​കൊണ്ട്‌ നിങ്ങൾക്കാ​വ​ശ്യ​മുള്ള ഐറ്റങ്ങൾക്കാ​യി കൈമാ​റ്റം ചെയ്യാൻ കഴിയുന്ന മറ്റെ​ന്തെ​ങ്കി​ലും നിങ്ങൾക്ക്‌ തരാൻ കഴിവുള്ള ഒരാളെ നിങ്ങൾ കണ്ടെ​ത്തേ​ണ്ടി​വ​രും. മുഴു വ്യാപാര പ്രക്രി​യ​ക്കും എടുക്കുന്ന സമയം നിങ്ങൾ ആദ്യം​തന്നെ മുന്തി​രി​പ്പ​ഴങ്ങൾ സമ്പാദി​ക്കാൻ എടുത്ത​തി​ല​ധി​ക​മാ​യി​രു​ന്നേ​ക്കാം!

ഉയർന്നു​വ​രു​ന്ന മറ്റൊരു പ്രശ്‌നം കൈമാ​റ്റം നടത്തുന്ന ഇനങ്ങളു​ടെ മൂല്യം നിശ്ചയി​ക്കു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു കോഴിക്ക്‌ എത്ര മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ മൂല്യ​മുണ്ട്‌? ഒരു ജോടി ചെരു​പ്പു​കൾക്ക്‌ എത്ര മുന്തി​രി​പ്പ​ഴങ്ങൾ? വ്യാപാ​രം ചെയ്യുന്ന ഓരോ ഇനത്തി​നും മറ്റ്‌ ഏതൊരു ഇനത്തി​നും അനുരൂ​പ​മായ ഒരു വില ഉണ്ടായി​രി​ക്കണം. “ദൃഷ്ടാ​ന്ത​മാ​യി, കമ്പോ​ള​ത്തിൽ 1000 വ്യത്യസ്‌ത ചരക്കു​ക​ളും സേവന​ങ്ങ​ളു​മു​ണ്ടെ​ങ്കിൽ, അവയുടെ ആപേക്ഷിക കമ്പോള മൂല്യം അളക്കു​ന്ന​തിന്‌ 1000 ഡോളർ വിലകൾ ലഭ്യമാ​യി​രി​ക്കു​ന്ന​തി​നു പകരം 499500 വിനിമയ അനുപാ​തങ്ങൾ ആവശ്യ​മാ​യി​രി​ക്കു”മെന്ന്‌ പണവും ബാങ്കിം​ഗും യു​ണൈ​റ്റഡ്‌ സ്‌റ്റേ​റ്റസ്‌ സമ്പദ്‌ഘ​ട​ന​യും എന്ന പുസ്‌തകം പറയുന്നു.

അത്‌ ഓർത്തി​രി​ക്കാൻ ഏറെയു​ണ്ടെന്നു മാത്രമല്ല, സാഹച​ര്യ​ങ്ങൾ വ്യത്യാ​സ​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌ പട്ടികക്ക്‌ നിരന്തര പുതുക്കൽ ആവശ്യ​മാ​യും വരും. നിങ്ങൾക്ക്‌ കൈമാ​റ്റ​ത്തി​നുള്ള ഐറ്റം ഒരു പശു ആണെന്നി​രി​ക്കട്ടെ. നിങ്ങൾ വാങ്ങാ​നാ​ഗ്ര​ഹി​ക്കുന്ന ഒരു കോടാ​ലി​യെ​ക്കാൾ അതിനു വിലയു​ള്ള​തു​കൊണ്ട്‌ നിങ്ങൾ എങ്ങനെ ഇടപാടു തീർക്കും? നിങ്ങൾ വിവിധ ആളുക​ളിൽ നിന്ന്‌ പല ഐറ്റങ്ങൾ വാങ്ങു​ന്ന​തിന്‌ അതിന്റെ മൂല്യം ഉപയോ​ഗി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ, പശുവി​നെ ആർക്കാണ്‌ കിട്ടുക? അങ്ങനെ​യുള്ള സാഹച​ര്യ​ങ്ങൾ ഏതെങ്കി​ലും വ്യാപാ​രം നടത്തുക എത്ര പ്രയാ​സ​മാ​യി​രി​ക്കും! തീർച്ച​യാ​യും, ചരക്കു​ക​ളു​ടെ​യോ സേവന​ങ്ങ​ളു​ടെ​യോ വിനി​മ​യ​ത്തിന്‌ ഒരു പൊതു​ഘ​ടകം ആവശ്യ​മാണ്‌. ഇവിടെ പണത്തിന്റെ ആവശ്യം നേരി​ടു​ന്നു.

തന്നിമി​ത്തം, പണം പിൻവ​രുന്ന അടിസ്ഥാന പ്രവർത്ത​ന​ങ്ങൾക്ക്‌ പ്രയോ​ജ​കീ​ഭ​വി​ക്കു​ന്നു:

●അതു മറ്റുള്ള​വ​രു​ടെ ചരക്കു​ക​ളോ സേവന​ങ്ങ​ളോ നമുക്കു ലഭിക്കാൻ എളുപ്പ​മാ​ക്കി​ത്തീർക്കുന്ന ഒരു വിനിമയ മാദ്ധ്യ​മാണ്‌.

●അതു മൂല്യ​ത്തി​ന്റെ ഒരു അളവു​കോ​ലാ​യി സേവി​ക്കു​ന്നു—ഒരു പ്രാമാ​ണിക കണക്കു യൂണി​റ്റാ​യി​ത്തന്നെ. അതുപ​യോ​ഗിച്ച്‌ സകല ചരക്കു​ക​ളു​ടെ​യും സേവന​ങ്ങ​ളു​ടെ​യും വിലകൾ താരത​മ്യ​പ്പെ​ടു​ത്താ​നും പ്രസ്‌താ​വി​ക്കാ​നും കഴിയും.

●അത്‌ ഒരു മൂല്യ ശേഖര​മാ​യി ഉതകുന്നു, അതു മുഖേന നിങ്ങൾക്ക്‌ പിൽക്കാല ഉപയോ​ഗ​ത്തി​നാ​യി നിങ്ങളു​ടെ സമ്പാദ്യ​ങ്ങൾ സഞ്ചയി​ക്കാ​നോ കൂട്ടി​വെ​ക്കാ​നോ കഴിയും.

പണത്തിന്റെ ഉല്‌പാ​ദനം, ഉപഭോക്ത വസ്‌തു​ക്ക​ളു​ടെ വലിയ നിര​യോ​ടു​കൂ​ടിയ വമ്പിച്ച വ്യാവ​സാ​യിക തൊഴി​ലു​കൾ സാദ്ധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. അതു മുഖേന ഏറ്റവും ഒടുവി​ല​ത്തേ​തും അത്യു​ത്ത​മ​വു​മായ ചരക്കു​ക​ളും സേവന​ങ്ങ​ളും നമുക്കു ലഭ്യമാണ്‌. അതു സാമ്പത്തിക വളർച്ച​യു​ടെ ജീവര​ക്ത​മാണ്‌, വാണി​ജ്യ​പ​ര​മായ വ്യാപാ​രം ആശ്രയി​ച്ചു​നിൽക്കുന്ന ഘടകം​തന്നെ. അതു നിമിത്തം വിപു​ല​മായ പ്രത്യേ​ക​വൽക്ക​രണം സാദ്ധ്യ​മാണ്‌.

“എന്നാൽ ഇത്ര ഉപകാ​ര​പ്ര​ദ​വും അഭികാ​മ്യ​വു​മായ ദാസനായ പണം ചില സമയങ്ങ​ളിൽ അപമര്യാ​ദ​യാ​യി പെരു​മാ​റു​ന്നു”വെന്ന്‌ പണവും ബാങ്കിം​ഗും സമ്പദ്‌ഘ​ട​ന​യും എന്ന പുസ്‌ത​ക​ത്തിൽ ജോൺ എ. കോ​ക്രാൻ എഴുതു​ന്നു. “പണത്തിന്‌ ഒരു വലിയ അനു​ഗ്ര​ഹ​മോ ഒരു വലിയ ശാപമോ ആയിരി​ക്കാൻ കഴിയും.” ഒറ്റ രാത്രി​കൊണ്ട്‌ സമ്പത്തു​ണ്ടാ​ക്കാ​നോ നഷ്ടപ്പെ​ടു​ത്താ​നോ കഴിയു​ന്ന​തും വ്യാപാ​ര​ത്തിന്‌ ഉയരാ​നോ തകരാ​നോ കഴിയു​ന്ന​തും ഗവൺമെൻറു​കൾക്ക്‌ അഭിവൃ​ദ്ധി​പ്പെ​ടാ​നോ കൃത്യ​വി​ലോ​പം വരുത്താ​നോ കഴിയു​ന്ന​തു​മായ നമ്മുടെ ആധുനിക കാലങ്ങ​ളി​ലെ സങ്കീർണ്ണ​മായ സമ്പദ്‌ഘ​ട​ന​യു​ടെ കാര്യ​ത്തിൽ വിശേ​ഷാൽ ഇതു സത്യമാണ്‌. പല സംഭവ​ങ്ങ​ളു​ടെ​യും കേന്ദ്ര​ത്തിൽ ആ വലിയ പണശേ​ഖ​രങ്ങൾ—ബാങ്കുകൾ—ആണുള്ളത്‌. അടുത്ത കാലത്ത്‌ ബാങ്കുകൾ മുമ്പു​ണ്ടാ​യി​ട്ടി​ല്ലാത്ത നിരക്കിൽ പൊട്ടി​പ്പോ​കു​ന്നുണ്ട്‌. ഭയത്തിനു കാരണ​മു​ണ്ടോ? (g86 10/22)

[അടിക്കു​റി​പ്പു​കൾ]

a ക്രി. വ. 61-നും 64-നും ഇടയ്‌ക്കു ഒരു സമയത്ത്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മാസി​ഡോ​ണി​യാ​യിൽവച്ച്‌ എഴുതിയ ഈ പ്രസ്‌താ​വന ബൈബി​ളിൽ 1 തിമൊ​ഥെ​യോസ്‌ 6:10-ൽ കാണ​പ്പെ​ടു​ന്നു, കിംഗ്‌ ജയിംസ്‌ വേർഷൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക