വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 8/8 പേ. 10-11
  • നരകം ചൂടുള്ളതാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നരകം ചൂടുള്ളതാണോ?
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദുഷ്ടൻമാ​രും നല്ലവരും ഒരേസ്ഥാ​നത്ത്‌
  • “തീ” എന്താണ്‌?
  • ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തിന്‌ ചേരാ​ത്തത്‌
  • നരകം ഏതുതരം സ്ഥലമാണ്‌?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • നരകം യഥാർഥത്തിൽ എന്താണ്‌?
    2002 വീക്ഷാഗോപുരം
  • എന്താണ്‌ ഷീയോളും ഹേഡീസും?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • പുനരുത്ഥാനം ലഭിക്കുന്നത്‌ ആർക്കെല്ലാം?
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1987
g87 8/8 പേ. 10-11

ബൈബി​ളി​ന്റെ വീക്ഷണം

നരകം ചൂടു​ള്ള​താ​ണോ?

“മനുഷ്യൻ കത്തി​യെ​രിഞ്ഞ്‌—എരിഞ്ഞ്‌—എരിഞ്ഞ്‌!” അന്ധകാ​ര​മ​യ​മായ ഒരു മുറി​യിൽ കത്തി​യെ​രി​യുന്ന ഷർട്ടോ​ടു​കൂ​ടിയ പ്രസം​ഗകൻ തന്റെ സ്‌തബ്ധ​രായ ശ്രോ​താ​ക്ക​ളി​ലേക്ക്‌ കരങ്ങൾ നീട്ടി മുന്നോട്ട്‌ കാലടി​കൾ വെക്കുന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ പ്രകടനം അധികം സെക്കണ്ടു​കൾ നീണ്ടു​നി​ന്നില്ല. എങ്കിലും ഗന്ധകത്തി​ന്റെ സഹായ​ത്തോ​ടെ പ്രസം​ഗ​കന്‌ തന്റെ ശ്രോ​താ​ക്ക​ളിൽ നരകാ​ഗ്നി​യെ​ക്കു​റിച്ച്‌ വസ്‌തു​നി​ഷ്‌ഠ​മായ ഒരു ധാരണ ഉളവാ​ക്കാൻ കഴിഞ്ഞു.

അദ്ദേഹ​ത്തെ​പ്പോ​ലെ മറ്റ്‌ അനവധി മതോ​പ​ദേ​ഷ​ടാ​ക്കൾ—വിശേ​ഷിച്ച്‌ ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ലെ ഉപദേ​ഷ്ടാ​ക്കൾ—ദുഷ്ടൻമാർക്കു​വേണ്ടി ദൈവം ഇത്തരം ഒരു അനന്ത ഭാവി​യാണ്‌ കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ പറയുന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ അതാണോ?

ദുഷ്ടൻമാ​രും നല്ലവരും ഒരേസ്ഥാ​നത്ത്‌

“ദൈവത്തെ മറക്കുന്ന സകല ജാതി​ക​ളും ദുഷ്ടൻമാ​രും നരകത്തി​ലേക്ക്‌ പോകും.” (സങ്കീർത്തനം 9:17, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) ഇവിടെ “നരക”ത്തിനു​പ​കരം എബ്രായ കയ്യെഴു​ത്തു പ്രതി​ക​ളിൽ കാണുന്ന “ഷിയോൾ” എന്ന വാക്ക്‌ ഉപയോ​ഗി​ക്കാൻ ലംസാ, യെരൂ​ശ​ലേം ബൈബിൾ തുടങ്ങിയ മറ്റ്‌ പല ആധുനിക ഭാഷാ​ന്ത​രങ്ങൾ താല്‌പ​ര്യ​പ്പെ​ടു​ന്നു. എന്നാൽ “നരകം” അല്ലെങ്കിൽ “ഷിയോൾ” യഥാർത്ഥ​ത്തിൽ എന്തി​നെ​യാണ്‌ പരാമർശി​ക്കു​ന്നത്‌?

സഭാ​പ്ര​സം​ഗി എന്ന ബൈബിൾ പുസ്‌തകം ഷിയോ​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ നൽകുന്നു. അത്‌ ഇപ്രകാ​രം പറയുന്നു: “നിന്റെ കൈക്കു ചെയ്യാൻ കിട്ടു​ന്ന​തെ​ല്ലാം നിന്റെ ശക്തി​യോ​ടെ തന്നെ ചെയ്യുക, എന്തെന്നാൽ നീ പോകുന്ന സ്ഥലമായ ഷീയോ​ളിൽ പ്രവൃ​ത്തി​യോ ആസൂ​ത്ര​ണ​മോ അറിവോ ജ്ഞാനമോ ഇല്ല.” (സഭാ​പ്ര​സം​ഗി 9:10) നരകത്തിൽ അല്ലെങ്കിൽ ഷിയോ​ളി​ലാ​യി​രി​ക്കു​ന്ന​വർക്ക്‌ ചിന്തി​ക്കു​ന്ന​തി​നോ അറിയു​ന്ന​തി​നോ പ്രവർത്തി​ക്കു​ന്ന​തി​നോ സാദ്ധ്യ​മ​ല്ലെ​ങ്കിൽ അവർക്ക്‌ നിശ്ചയ​മാ​യും കഷ്ടതയ​നു​ഭ​വി​ക്കാ​നും സാദ്ധ്യമല്ല.

അങ്ങനെ​യെ​ങ്കിൽ, ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസൻമാ​രു​പോ​ലും ഷീയോ​ളിൽ പോയത്‌ അതിശ​യ​ക​രമല്ല. യാക്കോബ്‌ മരിക്കു​മ്പോൾ താൻ അവിടെ പോകു​മെന്ന്‌ അവൻ കരുതി. ഇയ്യോ​ബി​നെ ദൈവം അവിടെ മറയ്‌ക്കു​മെ​ന്നും അങ്ങനെ അവന്റെ കഷ്ടതകൾക്ക്‌ ഒരു അറുതി വരുത്തു​മെ​ന്നും അവൻ പ്രത്യാ​ശി​ച്ചു. (ഉല്‌പത്തി 42:38; ഇയ്യോബ്‌ 14:13) ഈ രണ്ട്‌ വിശ്വ​സ്‌ത​ദാ​സൻമാ​രും ദുഷ്ടൻമാ​രോ​ടു​കൂ​ടെ നരകത്തി​ലേക്ക്‌ പോകാൻ ആവശ്യ​പ്പെ​ടു​ക​യോ ആശിക്കു​ക​യോ ചെയ്യു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല.

“തീ” എന്താണ്‌?

എന്നാൽ ദൈ​വേഷ്ടം ചെയ്യാ​ത്തവർ “കെടാത്ത തീയി​ലേക്ക്‌” അല്ലെങ്കിൽ “കരച്ചി​ലും പല്ലുക​ടി​യു​മുള്ള ഒരു തീത്തടാ​ക​ത്തി​ലേക്ക്‌” പോകു​മെന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. നാം ഈ വാക്കുകൾ എങ്ങനെ മനസ്സി​ലാ​ക്കണം?—മർക്കോസ്‌ 9:43-48; മത്തായി 13:42.

ഈ സ്ഥലത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​ക​യിൽ യേശു “ഷിയോൾ”aഎന്ന എബ്രായ പദത്തിന്‌ സമാന​മാ​യി​രി​ക്കുന്ന “ഹേഡിസ്‌” എന്ന ഗ്രീക്ക്‌ പദം ഉപയോ​ഗി​ച്ചില്ല. പ്രത്യുത അവൻ “ഗിഹെന്ന” എന്ന പദമാണ്‌ ഉപയോ​ഗി​ച്ചത്‌. ഈ പദം യെരൂ​ശ​ലേ​മി​നോ​ട​ടു​ത്തുള്ള ചവറ്റു​കു​പ്പ​യായ ഹിന്നോം താഴ്‌വ​രയെ പരാമർശി​ക്കു​ന്നു. അവിടെ ചപ്പുച​വ​റു​കൾ നശിപ്പി​ക്കു​ന്ന​തി​നു​വേണ്ടി എല്ലായ്‌പ്പോ​ഴും തീകത്തി​ച്ചി​രു​ന്നു. അത്‌ യേശു​വി​ന്റെ ശ്രോ​താ​ക്കളെ—നിത്യ​ദ​ണ്ഡ​ന​ത്തെ​ക്കു​റി​ച്ചല്ല മറിച്ച്‌ തീയാ​ലുള്ള നിത്യ​നാ​ശത്തെ അല്ലെങ്കിൽ സമ്പൂർണ്ണ നാശ​ത്തെ​ക്കു​റിച്ച്‌—ചിന്തി​പ്പി​ക്കു​ന്ന​തിന്‌ പറ്റിയ പദമാ​യി​രു​ന്നു.

യോഹ​ന്നാന്‌ നൽകിയ വെളി​പ്പാട്‌ ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യുന്ന എല്ലാവ​രെ​യും “തീയും ഗന്ധകവും കത്തുന്ന തീത്തടാക”ത്തിലേക്ക്‌ എറിയു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു. (വെളി​പ്പാട്‌ 21:8) നരകം സ്ഥിതി ചെയ്യു​ന്നെ​ങ്കിൽ, ദുഷ്ടൻമാർ തീത്തടാ​ക​ത്തി​ലേക്ക്‌ പോകു​ന്ന​തി​നാൽ ഈ തീത്തടാ​കം നരകമാ​യി​രി​ക്കണം. എന്നാൽ ഈ ബൈബിൾ പുസ്‌ത​കം​തന്നെ ഇതേ തീത്തടാ​ക​ത്തി​ലേക്ക്‌ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ മരണവും ഹേഡീ​സും എറിയ​പ്പെ​ടു​മെന്ന്‌ പറയുന്നു. ഈ രണ്ട്‌ അമൂർത്ത കാര്യ​ങ്ങൾക്ക്‌ കഷ്ടതയ​നു​ഭ​വി​ക്കാൻ സാധി​ക്കു​മോ? ഒരിക്ക​ലു​മില്ല. ഇവിടെ തീ അവയുടെ നാശത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു, തീയ്‌ക്ക്‌ അതിന്‌ സാധി​ക്കു​ക​യും ചെയ്യും. ഒരിക്കൽ ‘അവയി​ലുള്ള, മരിച്ച​വരെ, ഏൽപ്പിച്ചു കൊടു​ത്താൽ അത്‌ സംഭവി​ക്കും, അതായത്‌ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ശേഷം.—വെളി​പ്പാട്‌ 20:13, 14.

ഇപ്പോൾ ഉപയോ​ഗിച്ച ദൃഷ്ടാ​ന്തങ്ങൾ തീ സമ്പൂർണ്ണ നാശത്തി​ന്റെ അല്ലെങ്കിൽ നിത്യ​നാ​ശ​ത്തി​ന്റെ ഒരു പ്രതീകം മാത്ര​മാ​ണെന്ന്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. അതു​കൊണ്ട്‌ തീത്തടാ​ക​ത്തി​ലോ ഗീഹെ​ന്നാ​യി​ലോ യാതൊ​രു യാതന​യു​മില്ല. ദൈവ​ത്തി​ന്റെ ദാസൻമാ​രും ദുഷ്ടൻമാ​രും പോകുന്ന ഹേഡീ​സി​ലും (അല്ലെങ്കിൽ ഷീയോ​ളി​ലും) യാതന ഉണ്ടായി​രി​ക്കു​ന്നതല്ല. എന്നാൽ നാം ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അല്‌പം ആഴത്തിൽ പോകു​ന്നെ​ങ്കിൽ നമുക്ക്‌ ബൈബി​ളി​ലും അതേസ​മയം തീ നരകത്തി​ന്റെ ആസ്‌തി​ക്യ​ത്തി​ലും ഒരു​പോ​ലെ വിശ്വ​സി​ക്കാൻ കഴിയാ​ത്ത​തെ​ന്തു​കൊ​ണ്ടെന്ന്‌ നന്നായി മനസ്സി​ലാ​ക്കും.

ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തിന്‌ ചേരാ​ത്തത്‌

ദിവസ​ങ്ങ​ളോ​ളം തങ്ങളുടെ കുട്ടി​കളെ പൂട്ടി​യി​ടു​ക​യോ അല്ലെങ്കിൽ ദണ്ഡിപ്പി​ക്കു​ക​യോ​പോ​ലും ചെയ്യുന്ന മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്ത്‌ വിചാ​രി​ക്കും? അത്തരം പ്രവർത്ത​ന​ങ്ങ​ളിൽ നിങ്ങൾക്ക്‌ വെറുപ്പ്‌ തോന്നു​ന്നെ​ങ്കിൽ, തന്റെ കുട്ടി​കളെ തീയിൽ എന്നെ​ന്നേ​ക്കും ദണ്ഡിപ്പി​ക്കുന്ന ഒരു ദൈവ​ത്തോട്‌ നിങ്ങൾക്ക്‌ വെറുപ്പ്‌ തോന്നു​ക​യി​ല്ലേ?

യിസ്രാ​യേ​ല്യർ ‘തങ്ങളുടെ പുത്രീ​പു​ത്രൻമാ​രെ തീയിൽ ദഹിപ്പി​ച്ച​പ്പോൾ’ ദൈവം നൽകിയ ശാസന​യിൽനിന്ന്‌ ദൈവം ദണ്ഡിപ്പി​ക്കുന്ന ഒരുവ​ന​ല്ലെന്ന്‌ കാണാ​വു​ന്ന​താണ്‌. ‘അത്‌ ഞാൻ കല്‌പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തും എന്റെ ഹൃദയ​ത്തിൽ തോന്നി​യി​ട്ടി​ല്ലാ​ത്ത​തു​മായ ഒരു കാര്യ​മാണ്‌’ എന്ന്‌ യഹോവ തറപ്പിച്ചു പറഞ്ഞു. (യിരെ​മ്യാവ്‌ 7:31) ദൈവം അത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരിക്ക​ലും ചിന്തി​ച്ചി​ട്ടി​ല്ലെ​ങ്കിൽ അവൻ തന്റെ സൃഷ്ടി​കൾക്കു​വേണ്ടി ഒരു നരകാഗ്നി സൃഷ്ടി​ക്കു​മെന്ന്‌ നമുക്ക്‌ സങ്കൽപ്പി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?b അതെ, ക്രൂര​ത​യും ദണ്ഡനവും നമ്മെ വെറു​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ സ്‌നേ​ഹ​സ​മ്പൂർണ്ണ​നാ​യി​രി​ക്കുന്ന ദൈവത്തെ എത്രകണ്ട്‌ വെറു​പ്പി​ക്കും?—1 യോഹ​ന്നാൻ 4:8.

നരകാ​ഗ്നി​യു​ടെ ഉപദേ​ശ​വും നീതിക്ക്‌ നിരക്കാ​ത്ത​താണ്‌. റോമർക്കുള്ള തന്റെ ലേഖന​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിവരി​ക്കു​ന്നു: “പാപം നൽകുന്ന ശമ്പളം മരണമാ​കു​ന്നു.” (റോമർ 6:23) കൂടാതെ അവൻ ഇപ്രകാ​രം പറയുന്നു: “മരിച്ചവൻ പാപത്തിൽനിന്ന്‌ മോചനം പ്രാപി​ച്ചി​രി​ക്കു​ന്നു.” മരണം ഒരു വ്യക്തി​യു​ടെ പാപം പൂർണ്ണ​മാ​യി നീക്കം ചെയ്യു​ന്നെ​ങ്കിൽ തന്റെ കഴിഞ്ഞ കാലത്തെ പാപത്തി​നു​വേണ്ടി അവൻ എന്തു​കൊണ്ട്‌ നിത്യ​ദ​ണ്ഡനം അനുഭ​വി​ക്കണം?—റോമർ 6:7.

അങ്ങനെ ആളുകൾ പൊതു​വെ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നരകാഗ്നി സ്ഥിതി​ചെ​യ്യു​ന്നി​ല്ലെന്ന്‌ ബൈബിൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ അറിവ്‌ ദൈവ​വു​മാ​യി സ്‌നേ​ഹാ​ധി​ഷ്‌ഠി​ത​മാ​യി​രി​ക്കുന്ന—ഭീതി​യി​ലല്ല—ഒരു ബന്ധം വികസി​പ്പി​ച്ചെ​ടു​ക്കാൻ അനുവ​ദി​ക്കു​ന്നു. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യാ​യി​രി​ക്കുന്ന ഹേഡീസ്‌—അല്ലെങ്കിൽ ഷീയോൾ—എന്നേക്കു​മാ​യി ഇല്ലാതാ​കുന്ന ആ അത്ഭുത​ക​ര​മായ ദിനം കാണു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ന്ന​തി​നു​വേണ്ടി ദൈവത്തെ പ്രസാ​ദി​പ്പി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന​റി​യാൻ ബൈബിൾ തടർന്ന്‌ പരി​ശോ​ധി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌.—1 യോഹ​ന്നാൻ 4:16-18. (g86 8/8)

[അടിക്കു​റി​പ്പു​കൾ]

a സങ്കീർത്തനം 16:10 ഉദ്ധരി​ച്ചി​രി​ക്കുന്ന പ്രവൃത്തി 2:31-ൽ എബ്രായ പദമാ​യി​രി​ക്കുന്ന “ഷിയോൾ” പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഗ്രീക്കു പദമാ​യി​രി​ക്കുന്ന “ഹേഡീസ്‌” ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

b ചിലർ നരകാ​ഗ്നി​യു​ടെ തെളി​വെ​ന്ന​നി​ല​യിൽ ലൂക്കോസ്‌ 16:19-31-ലെ ധനവാ​നെ​യും ലാസറി​നെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ വാക്കുകൾ ചൂണ്ടി​ക്കാ​ണി​ച്ചേ​ക്കാം. എന്നാൽ യേശു​വി​ന്റെ ഈ വാക്കുകൾ ഒരു ഉപമയാണ്‌. അതിനാൽ അത്‌ അക്ഷരീ​യ​മാ​യി എടുക്കാ​വു​ന്നതല്ല. കൂടുതൽ വിവര​ങ്ങൾക്കു​വേണ്ടി വാച്ച്‌റ്റവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ന്യൂ​യോർക്ക്‌, ഇൻക്‌ പ്രസി​ദ്ധീ​ക​രിച്ച ഈ ജീവിതം മാത്ര​മാ​ണോ ഉള്ളത്‌? എന്ന പുസ്‌തകം കാണുക.

[10-ാം പേജിലെ ആകർഷ​ക​വാ​ക്യം]

തങ്ങളുടെ കുട്ടി​കളെ ദണ്ഡിപ്പി​ക്കുന്ന മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്തുവി​ചാ​രി​ക്കും?

[11-ാം പേജിലെ ചിത്രം]

ഇതാണോ ബൈബിൾ നരകം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക