വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 4/8 പേ. 22-23
  • അതു സാദ്ധ്യമായിരുന്നതെങ്ങനെ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതു സാദ്ധ്യമായിരുന്നതെങ്ങനെ?
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു ആധുനി​ക​കാല പാരമ്പ​ര്യം
  • ഭീകരമായ മത കോടതി വിചാരണ
    ഉണരുക!—1987
  • “പാഷണ്ഡി”യുടെ വിചാരണയും വധനിർവഹണവും
    ഉണരുക!—1997
  • മെക്‌സിക്കോയിലെ മതവിചാരണ—അത്‌ അരങ്ങേറിയത്‌ എങ്ങനെ?
    ഉണരുക!—1994
  • “അധർമ്മമനുഷ്യ”നെതിരായ ദൈവത്തിന്റെ ന്യായവിധി
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
ഉണരുക!—1987
g87 4/8 പേ. 22-23

അതു സാദ്ധ്യ​മാ​യി​രു​ന്ന​തെ​ങ്ങനെ?

ക്രിസ്‌തു​വി​ന്റെ സ്‌നേഹ സന്ദേശം പ്രസം​ഗി​ക്കു​ന്ന​തി​നു സമർപ്പി​ക്ക​പ്പെ​ട​ണ​മെന്നു ഉദ്ദേശി​ക്ക​പ്പെ​ട്ടി​രുന്ന രണ്ടു പ്രസംഗ സ്ഥാപന​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രുന്ന ഡൊമി​നി​ക്കൻ, ഫ്രാൻസി​സ്‌ക്കൻ സന്യാ​സി​ക​ളാ​ലാ​യി​രു​ന്നു മനുഷ്യ​സ​മു​ദാ​യ​ത്തി​നു എതി​രെ​യുള്ള ഏറ്റവും നീചമായ പാതക​ങ്ങ​ളിൽ ചിലവ—20-ാം നൂറ്റാ​ണ്ടി​ലെ തടങ്കൽ പാളയ​ങ്ങ​ളിൽ മാത്രം സമാന​ത​യു​ള്ളവ—ചെയ്യ​പ്പെ​ട്ടത്‌ എന്നതാണ്‌ ചരി​ത്ര​ത്തി​ലെ വിരോ​ധാ​ഭാ​സ​ങ്ങ​ളി​ലൊന്ന്‌.

“ക്രിസ്‌തു​യേ​ശു​വിൽ ഭക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ എല്ലാവ​രും പീഡി​പ്പി​ക്ക​പ്പെ​ടും” എന്ന നിശ്വസ്‌ത പ്രസ്‌താ​വ​ന​കൾക്ക്‌ സമ്മതം പ്രഖ്യാ​പി​ക്കുന്ന ഒരു സഭയ്‌ക്ക്‌ അതു തന്നേ ഒരു പീഡക​നാ​യി​ത്തീ​രാൻ എങ്ങനെ കഴിയു​മെ​ന്നത്‌ മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. (2 തിമൊ​ഥെ​യോസ്‌ 3:12, പരിഷ്‌ക്ക​രിച്ച പ്രമാ​ണ​ഭാ​ഷാ​ന്തരം, കത്തോ​ലി​ക്കാ പതിപ്പ്‌) അതു സാദ്ധ്യ​മാ​യി​രു​ന്നത്‌ എങ്ങനെ?

ഒന്നാമത്‌, കത്തോ​ലി​ക്കാ ഉപദേശം അതു സാദ്ധ്യ​മാ​ക്കി​ത്തീർത്തു. അതു എപ്രകാ​രം? കത്തോ​ലി​ക്കാ “പുണ്യ​വാ​ളനാ”യ അഗസ്‌റ്റി​ന്റെ വിഖ്യാത പ്രസ്‌താ​വ​ന​യിൽ അതു സമാഹ​രി​ക്കാം: “സാലസ്‌ എക്‌സ്‌ട്രാ എക്ലിസി​യം നോൺ എസ്‌റ്റ്‌” (സഭയ്‌ക്കു പുറത്തു രക്ഷയില്ല). അടുത്ത കാലത്തു പോൾ ജോൺസ​നാ​ലുള്ള ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു ചരി​ത്ര​ത്തിൽ അഗസ്‌റ്റി​നെ സംബന്ധിച്ച്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “അദ്ദേഹം പീഡനത്തെ അംഗീ​ക​രി​ച്ചതു മാത്രമല്ല, അതിന്റെ സൈദ്ധാ​ന്തി​ക​നാ​യി​ത്തീർന്നു; അദ്ദേഹ​ത്തി​ന്റെ എല്ലാ പ്രതി​രോ​ധ​ങ്ങ​ളും, പിന്നീട്‌ മതകോ​ട​തി​വി​ചാ​ര​ണ​യു​ടെ മുഴു പ്രതി​രോ​ധ​ങ്ങ​ളി​ലും കുടി​കൊ​ണ്ടി​രു​ന്നു.”

പതിമൂ​ന്നാം നൂറ്റാ​ണ്ടിൽ ദൂത​ഡോ​ക്ടർ എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന “സെൻറ്‌” തോമസ്‌ അക്വി​നാസ്‌ വിപരീ​തോ​പ​ദേ​ശ​ത്തി​നു മരണശിക്ഷ നൽകു​ന്ന​തി​നെ പിന്താ​ങ്ങി​യി​രു​ന്നു. കത്തോ​ലി​ക്കാ സർവ്വവി​ജ്ഞാ​ന​കോ​ശം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ ഇതിനെ വിശദീ​ക​രി​ച്ചു: “ദൈവ ശാസ്‌ത്ര​ജ്ഞൻമാ​രും ജൂറി​മാ​രും വിപരീ​തോ​പ​ദേ​ശ​ത്തി​നും ഉയർന്ന രാജ്യ​ദ്രോ​ഹ​ത്തി​നും തമ്മിലുള്ള സാമ്യത്തെ ഒരളവു​വരെ തങ്ങളുടെ മനോ​ഭാ​വ​ത്തി​നു അടിസ്ഥാ​ന​മാ​ക്കി. അതേ കൃതി ഇപ്രകാ​രം സമ്മതി​ക്കു​ന്നു: അതു​കൊണ്ട്‌, മുൻവി​ശ്വാ​സ​ത്യാ​ഗി​കൾക്കെ​തി​രെ ശാരീ​രിക ബലം പ്രയോ​ഗി​ക്കു​ന്ന​തി​നുള്ള അവകാശം ഉണ്ടെന്നു​ള്ള​തി​നു സംശയം ഉണ്ടായി​രി​ക്കാൻ കഴിയു​ക​യില്ല.”

പാഷണ്ഡി​ക​ളെ ദണ്ഡിപ്പി​ക്ക​യും ദഹിപ്പി​ക്ക​യും ചെയ്യു​ന്ന​തി​നുള്ള സഭയുടെ “അവകാശം,” യഥാർത്ഥ​ത്തിൽ നരകവും ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും സംബന്ധി​ച്ചുള്ള തിരു​വെ​ഴു​ത്തു വിരുദ്ധ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു ഭയാന​ക​മായ അനുസി​ദ്ധാ​ന്ത​മാണ്‌. ദൈവം ഒരു പീഡക​നെന്നു നിന്ദാ​പൂർവ്വം അവകാ​ശ​പ്പെ​ടുന്ന ഈ സഭ അവന്റെ നാമത്തിൽ ദണ്ഡനം അഴിച്ചു​വി​ട്ടു.—യിരെ​മ്യാവ്‌ 7:31; റോമർ 6:23 താരത​മ്യ​പ്പെ​ടു​ത്തുക.

മതകോ​ട​തി വിചാരണ സാദ്ധ്യ​മാ​ക്കി​ത്തീർത്ത​തി​ന്റെ മറ്റൊരു കാരണം രാഷ്‌ട്രീ​യ​ത്തി​ലുള്ള സഭയുടെ ആഴമായ ഉൾപ്പെ​ട​ലാ​യി​രു​ന്നു. മദ്ധ്യയുഗ യൂറോപ്പ്‌, യഥാർത്ഥ​ത്തിൽ, സഭയും സംസ്ഥാ​ന​വും തമ്മിൽ മിക്ക​പ്പോ​ഴും പരസ്‌പരം പോരാ​ടി​ക്കൊ​ണ്ടി​രി​ക്കെ തന്നെ, പുരോ​ഹി​ത​നെ​യോ പ്രഭു​വി​നേ​യോ വിമർശി​ക്കാൻ തുനി​യുന്ന ഏതൊരു വ്യക്തി​ക്കു​മെ​തി​രെ തങ്ങളുടെ ശക്തികളെ ഏകോ​പി​പ്പി​ച്ചി​രുന്ന ഏകകക്ഷി​മേ​ധാ​വി​ത്വ​മു​ള്ള​താ​യി​രു​ന്നു. ഈ വ്യഭി​ചാ​ര​പ​ര​മായ ബന്ധത്തിൽ നിന്ന്‌ മതകോ​ടതി വിചാരണ ജൻമം​കൊ​ണ്ടു. ഫ്രഞ്ച്‌ എൻ​സൈ​ക്ലോ​പീ​ഡിയ യൂണി​വേ​ഴ്‌സ​ലി​സിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “മതകോ​ട​തി​ക്കു സിവിൽ അധികാ​ര​ങ്ങ​ളു​മാ​യി പങ്കു​ചേരൽ ഇല്ലായി​രു​ന്നെ​ങ്കിൽ അതിന്റെ പ്രവർത്തനം നിർവ്വ​ഹി​ക്കാൻ ഒരിക്ക​ലും കഴിയു​ക​യി​ല്ലാ​യി​രു​ന്നു. അവ അവയ്‌ക്കു വിഭവങ്ങൾ നൽകു​ക​യും വധശിക്ഷ നടപ്പി​ലാ​ക്കു​ക​യും ചെയ്‌തി​രു​ന്നു.”

പ്രൊ​ട്ട​സ്‌റ്റൻറു​കാർ കുറ്റവി​മു​ക്ത​രാ​യി​രു​ന്നു​വെന്ന്‌ പറയാനല്ല ഇത്‌. മുൻവി​ധി​യി​ല്ലാത്ത ചരിത്ര രേഖകൾ, അവർ പലപ്പോ​ഴും കത്തോ​ലി​ക്ക​രെ​പ്പോ​ലെ​തന്നെ അസഹി​ഷ്‌ണു​ക്ക​ളാ​യി​രു​ന്നു എന്നു കാണി​ക്കു​ന്നു. അവരും മിക്ക​പ്പോ​ഴും ലൗകിക അധികാ​രി​ക​ളു​ടെ സഹായ​ത്തോ​ടെ ക്രിസ്‌തു​വി​ന്റെ നാമത്തിൽ ഭയങ്കര ക്രൂര​കൃ​ത്യ​ങ്ങൾ ചെയ്‌തി​രു​ന്നു, വിഘടി​ച്ചു നിന്നവരെ ദണ്ഡനസ്‌തം​ഭ​ത്തിൽ ദഹിപ്പി​ക്ക​പോ​ലും ചെയ്‌തി​രു​ന്നു. പ്രൊ​ട്ട​സ്‌റ്റൻറു ക്രൂര​കൃ​ത്യ​ങ്ങ​ളും അതേ കാരണ​ങ്ങ​ളാൽതന്നെ സാദ്ധ്യ​മാ​യി​രു​ന്നു. പ്രൊ​ട്ട​സ്‌റ്റൻറു മതങ്ങളും അതിന്റെ ദൈവ​ശാ​സ്‌ത്ര​ത്തിൽ ദൈവം നിത്യ ദണ്ഡനം ഏൽപ്പി​ക്കു​ന്നു എന്ന തിരു​വെ​ഴു​ത്തു വിരു​ദ്ധോ​പ​ദേശം ഉൾപ്പെ​ടു​ത്തുന്ന ഒരു മത വ്യവസ്ഥ​യു​ടെ ഭാഗമാണ്‌. കൂടാതെ അവ നൂറ്റാ​ണ്ടു​ക​ളി​ലെ​ല്ലാം ലൗകിക അധികാ​ര​ങ്ങ​ളോട്‌ ഒരു അശുദ്ധ ആത്മീയ ബന്ധം നിലനിർത്തി​യി​രു​ന്നു.

ഒരു ആധുനി​ക​കാല പാരമ്പ​ര്യം

മതകോ​ടതി വിചാരണ വീണ്ടും ഉണ്ടാകു​മോ? നിസ്സം​ശ​യ​മാ​യും ഇല്ല, ഇന്നത്തെ ലൗകി​കാ​ധി​ഷ്‌ഠിത സമൂഹ​ത്തിൽ. എന്നിരു​ന്നാ​ലും, ദി ന്യൂ എൻ​സൈ​ക്ലോ​പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ ഈ രസകര​മായ അഭി​പ്രാ​യം പ്രകടി​പ്പി​ച്ചു: ക്രിസ്‌തീയ അസഹി​ഷ്‌ണ​ത​യു​ടെ​യും അതു വികസി​പ്പി​ച്ചെ​ടുത്ത രീതി​ക​ളു​ടെ​യും (ദൃഷ്ടാന്തം: മതകോ​ട​തി​വി​ചാ​രണ അഥവാ മസ്‌തിഷ്‌ക പ്രക്ഷാ​ളനം) പാരമ്പ​ര്യം ആധുനിക രാഷ്‌ട്രീയ വിപ്ലവ​ങ്ങ​ളു​ടെ ആശയ സംഹി​ത​യു​ടെ​യും സാങ്കേ​തി​ക​ത​യു​ടെ​യും അസഹി​ഷ്‌ണ​ത​യിൽ വ്യാപ​രി​ക്കു​ന്നു.”

ഉവ്വ്‌, “[വിശ്വാ​സ​ത്യാ​ഗി​യായ] ക്രിസ്‌തീയ അസഹി​ഷ്‌ണ​ത​യു​ടെ​യും അതു വികസി​പ്പി​ച്ചെ​ടുത്ത രീതി​ക​ളു​ടെ​യും പാരമ്പ​ര്യം” ആധുനി​ക​കാല ലൗകിക അസഹി​ഷ്‌ണ​ത​യിൽ കാണാൻ കഴിയും. ചില രാജ്യ​ങ്ങ​ളിൽ മതകോ​ടതി വിചാ​ര​ണയെ ഓർമ്മി​പ്പി​ക്കുന്ന രീതികൾ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ്രതി​നി​ധി​കൾക്കെ​തി​രെ രാഷ്‌ട്രീയ ശക്തികൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഇതു വരാനി​രി​ക്കു​ന്ന​തി​ന്റെ ഒരു പൂർവ്വാ​നു​ഭ​വ​മാണ്‌.

അത്തരം ലൗകിക മതങ്ങൾ ആത്മീയ “വ്യഭി​ചാര”ത്തിലേർപ്പെട്ട “ഭൂമി​യി​ലെ രാജാ​ക്കൻമാർ” അഥവാ ലോക​ഭ​ര​ണാ​ധി​പൻമാർ “വേശ്യ”യായ “മഹാബാ​ബി​ലോ​ണി​നാൽ” പ്രതി​നി​ധീ​ക​രി​ക്കുന്ന മുഴു വ്യാജ​മ​ത​ലോക സാമ്രാ​ജ്യ​ത്തി​നു​മെ​തി​രെ തിരി​യു​മെന്നു ബൈബിൾ കാണി​ക്കു​ന്നു. (വെളി​പ്പാട്‌ 17:1-6) അവർ തങ്ങളുടെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ അവളുടെ അനാവ​ശ്യ​മായ ഇടപെ​ട​ലിൽ മുഷി​യും. ദൈവം അത്തരം മത നിഷിദ്ധ രാഷ്‌ട്രീയ ഘടകങ്ങളെ ഈ പാപി​ഷ്‌ഠ​മായ മതവ്യ​വ​സ്ഥ​യു​ടെ ന്യായ​വി​ധി നിർവ്വ​ഹ​ണ​ത്തി​നു ഉപയോ​ഗി​ക്കും. അവർ അവളുടെ വസ്‌ത്രം ഉരിയു​ക​യും നഗ്നയാ​ക്ക​യും ചെയ്യും; പിന്നീട്‌ അവർ അവളുടെ മാംസം തിന്നു​ക​യും അവശിഷ്ടം തീയി​ലി​ട്ടു ദഹിപ്പി​ക്ക​യും ചെയ്യും.” (വെളി​പ്പാട്‌ 17:12, 16-18, യെരൂ​ശ​ലേം ബൈബിൾ) മതയു​ദ്ധങ്ങൾ, കുരി​ശു​യു​ദ്ധങ്ങൾ, മതകോ​ട​തി​വി​ചാ​ര​ണകൾ എന്നിവ​യി​ലൂ​ടെ അവൾ ചീന്തി​യി​ട്ടുള്ള രക്തത്തിനു അപ്രകാ​രം പ്രതി​കാ​രം കൊടു​ക്ക​പ്പെ​ടും.—വെളി​പ്പാട്‌ 18:24; 19:2.

അതു​കൊണ്ട്‌, ഇത്രയ​ധി​കം നിരപ​രാ​ധി​ക​ളു​ടെ രക്തം ചീന്തി​യി​ട്ടുള്ള മതവ്യ​വ​സ്ഥ​യു​ടെ ഒരു ഭാഗമാ​യി​രി​ക്കു​ന്ന​തിൽ ലജ്ജിത​രാ​യി​രി​ക്കുന്ന ആത്മാർത്ഥ​ത​യുള്ള എല്ലാ കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ്റൻറു​കാ​രും ദൈവ​ത്തി​ന്റെ ഈ ക്ഷണത്തിനു അനുസ​രി​ച്ചു പ്രവർത്തി​ക്കാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു: “എന്റെ ജനമേ, അവളുടെ പാപങ്ങ​ളിൽ പങ്കുപ​റ്റാ​തെ​യും അവളുടെ ബാധക​ളിൽ ഓഹരി ലഭിക്കാ​തെ​യും ഇരിപ്പാൻ അവളെ വിട്ടു പോരു​വിൻ.”—വെളി​പ്പാട്‌. 18:4 (g86 4/22)

[23-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പാഷണ്ഡികളെ ദണ്ഡിപ്പി​ക്ക​യും ദഹിപ്പി​ക്ക​യും ചെയ്യു​ന്ന​തി​നുള്ള സഭയുടെ “അവകാശം,” യഥാർത്ഥ​ത്തിൽ നരകവും ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും സംബന്ധി​ച്ചുള്ള തിരു​വെ​ഴു​ത്തു വിരുദ്ധ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു ഭയാന​ക​മായ അനന്തര​ഫ​ല​മാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക